ഇംഗ്ലീഷില്‍ firefly pose എന്നാണ് പറയുക. ടിട്ടിഭം ഒരു ചെറിയ പക്ഷിയാണ്. കുളക്കോഴി, ആസനം കുലുക്കിപ്പക്ഷി എന്നൊക്കെ ടിട്ടിഭത്തിന് അര്‍ത്ഥം പറയും.
പണ്ട് രണ്ടു ടിട്ടിഭങ്ങള്‍ ഒരു കടല്‍ത്തീരത്ത് മുട്ടയിട്ടു. അവയെ തിരമാലകള്‍ കൊണ്ടുപോയി. ഞ ങ്ങള്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ വംശത്തില്‍ പിറന്നവരാണ്. ഉടനെ മുട്ടതിരിച്ചു തരണമെന്ന് ടിട്ടിഭം കടലിനോട് ആവശ്യപ്പെട്ടു. കേള്‍ക്കാത്തപ്പോള്‍ ഗരുഡനെ കണ്ട് പണിമുടക്കിച്ച് മഹാവിഷ്ണുവിനെ കൊണ്ട് കടലിന് ആജ്ഞ കൊടുപ്പിച്ച് മുട്ട തിരിച്ചു വാങ്ങിയ കഥ പഞ്ചതന്ത്രത്തിലുണ്ട്.
ചെയ്യുന്ന വിധം
കാലുകള്‍ തോളകലത്തില്‍ അകത്തി വെച്ച് നിലത്തു കുത്തിയിരിക്കുക. കൈപ്പത്തികള്‍ കാല്‍പ്പത്തികള്‍ക്കടുത്ത് അകത്തായി നിലത്തു പതിച്ചു വെക്കുക. കൈകളുടെ ബലത്തില്‍ ശരീരം കൈമുട്ടുയരത്തില്‍ ഉയര്‍ത്തുക. അതോടൊപ്പം കാലുകള്‍ നിവര്‍ത്തി ് ആകൃതിയില്‍ ഉയര്‍ത്തുക. ദൃഷ്ടി മുന്നില്‍. അല്പനേരം സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
ഇത് അത്ര സരളമല്ലാത്ത ആസനമാണ്.
കൈകള്‍ക്ക് നല്ല ബലം നല്‍കുന്ന ആസനമാണിത്. മനസ്സ് ശാന്തമാകും; സന്തുലിതമാകും. പിരിമുറുക്കം കുറയും. മനസ്സിന് സ്ഥൈര്യം നല്‍കുന്ന മണിപൂരക ചക്രത്തെ ഈ ആസനം ഉത്തേജിപ്പിക്കും.