Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

സമയരഥം

യദു

Nov 25, 2022, 12:56 am IST

മനുഷ്യചരിത്രത്തിലെ മഹാപ്രതിഭകളായവര്‍ മുതല്‍ സാധാരണ എഴുത്തുകാര്‍ വരെ ഏറ്റവുമധികം കഷ്ടപ്പെടുന്ന ഒരു കാര്യമാണ് കാലത്തിന്റെ ചിത്രീകരണം. ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ നീണ്ട ഒരു കാലഘട്ടത്തിനെ ഏതാനും വരികളിലേക്കോ പേജുകളിലേക്കോ ഒതുക്കണം. കാലത്തെ വിദഗ്ദ്ധമായി ചിത്രീകരിച്ച ഒരു ചിത്രം കാണുമ്പോള്‍ ഒരു വലിയ കാലഘട്ടം നമ്മുടെ മനസ്സിലൂടെ അതിവേഗം കടന്നുപോകണം. രണ്ടര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയില്‍ ഒരു ചലച്ചിത്രകാരന് ചിലപ്പോള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും.

നമ്മള്‍ സ്വപ്‌നം കാണുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് REM (Rapid Eye Movement).. ഉറക്കത്തിന്റെ ഒരു പ്രത്യേക അവസ്ഥയില്‍ കണ്ണിന്റെ റെറ്റിനയില്‍ ഉണ്ടാകുന്ന മര്‍ദ്ദം പിന്നിലെ പേശികളില്‍ ഒരു ദൃശ്യത്തിന് തുല്യമായ സിഗ്‌നലുകള്‍ ഉണ്ടാക്കുകയും തലച്ചോര്‍ അതിനെ ഒരു ദൃശ്യമാക്കി മാറ്റുകയും ചെയ്യുന്നതാണ് സ്വപ്‌നം എന്ന അവസ്ഥ. ഈ അതിവേഗത്തിലുള്ള ചലനം ഏതാനും മൈക്രോസെക്കന്റുകള്‍ മാത്രമേ ഉണ്ടാകൂ. ഇത്ര ചെറിയ ഈ ചലനമാണ് നമുക്ക് വലിയ സ്വപ്‌നങ്ങളായി അനുഭവപ്പെടുന്നത്.

അതായത് സമയം എന്നത് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല. പകരം നമ്മില്‍ത്തന്നെയുള്ള അനുഭവമാണത്. മനുഷ്യാവസ്ഥകള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞും എല്ലാം അനുഭവപ്പെടുന്ന അവസ്ഥ.

ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ തുടങ്ങി പിന്നീട് തിയറിറ്റിക്കല്‍ ഫിസിക്‌സ് സഞ്ചരിച്ച വഴികളിലെല്ലാം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ചിന്തിക്കപ്പെട്ടതുമായ ഒരു പ്രധാന വിഷയമാണ് സമയം. സമയത്തെപ്പറ്റിയാണ് സ്റ്റീഫന്‍ ഹോക്കിംഗ് ഏറ്റവുമധികം ചിന്തിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതും പ്രസംഗിച്ചിട്ടുള്ളതുമെല്ലാം. സ്ഥിരമായ, അനുസ്യൂതമായ ഒഴുക്കല്ല സമയത്തിന്റേത്. അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ പുസ്തകത്തിന്റെ തലക്കെട്ട് തന്നെ A Brief History of Time എന്നാണല്ലോ. സമയം നിരീക്ഷകന്റേയും നില്‍ക്കുന്ന സ്ഥലത്തിന്റെയും സ്ഥിതി പരിഗണിച്ച് മാറിക്കൊണ്ടേയിരിക്കും. അതായത്, സമയത്തെ വിലയിരുത്തേണ്ടതും സമീപിക്കേണ്ടതും, 60 സെക്കന്റ് ഒരു മിനിറ്റ്, 60 മിനിറ്റ് ഒരു മണിക്കൂര്‍, 24 മണിക്കൂര്‍ ഒരു ദിവസം അങ്ങിനെ തുടരുന്ന രീതിയിലല്ല. അത് നമ്മുടെ ദൈനംദിന സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയ കണക്കുകളാണ്. ഒരിക്കലങ്ങനെ പറഞ്ഞുവെച്ചത് പിന്‍തുടരുന്നു എന്ന് മാത്രം. സൂര്യന്‍ കിഴക്കുദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു എന്ന് പറയുംപോലെ. സത്യത്തില്‍ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. അങ്ങിനെ നമ്മുടെ സാമാന്യരീതികളില്‍ നിന്നും മാറിനിന്ന് സമയത്തെ സമീപിക്കുമ്പോഴാണ്, ദാര്‍ശനികതലങ്ങളിലുള്ള അത്ഭുതകരമായ സാദൃശ്യങ്ങള്‍ അനുഭവപ്പെടുന്നത്.

ഐന്‍സ്റ്റീന്‍, ഇ.സി.ജി സുദര്‍ശന്‍

ആധുനിക നിഗമനപ്രകാരം, പ്രപഞ്ചം ഇന്നത്തെ രൂപത്തിലേക്ക് വന്നിട്ട് 13.78 ബില്യണ്‍ അഥവാ 1378 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെ നമുക്ക് ഭാരതീയ ചിന്തകളിലെയും, ഭാഗവതത്തിലെയും കാലഗണന കൂടി പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.
കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങള്‍ ചേരുന്നതാണ് ഒരു ചതുര്‍യുഗം. അവയുടെ ദൈര്‍ഘ്യം ഇങ്ങിനെയാണ്.

കൃതയുഗം-17,28,000 വര്‍ഷം
ത്രേതായുഗം-12,96,000 വര്‍ഷം
ദ്വാപരയുഗം-8,64,000 വര്‍ഷം
കലിയുഗം -4,32,000 വര്‍ഷം

ഇതെല്ലാം കൂടി കിട്ടിയാല്‍ 43,20,000 വര്‍ഷം. ഇതാണ് ഒരു ചതുര്‍യുഗം. ഇങ്ങിനെ 71 ചതുര്‍യുഗങ്ങള്‍ ചേരുന്നത് ഒരു മന്വന്തരം. അങ്ങനെ പതിനാല് മന്വന്തരങ്ങള്‍ ചേരുന്നത് ഒരു കല്പം, ഒരു കല്പം എന്നത് ബ്രഹ്‌മാവിന്റെ ഒരു പകല്‍. ഒരു കല്പത്തിനുശേഷം ഇതുപോലെ ബ്രഹ്‌മാവിന്റെ ഒരു രാത്രി. അതിനും ഇത്രയും ദൈര്‍ഘ്യം. അതായത് ഒരു കല്പമെന്നാല്‍ 432 കോടി വര്‍ഷം.

അങ്ങിനെ ഇപ്പോഴത്തെ കല്‍പ്പത്തിലെ, ഏഴാമത്തെ മന്വന്തരത്തിലെ 28-ാം ചതുര്‍യുഗത്തിലെ, കലിയുഗത്തിലെ 5124-ാം വര്‍ഷത്തി ലാണ് നാമിപ്പോള്‍ ജീവിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന കല്‍പ്പത്തിന്റെ തുടക്കത്തിലാവണം പ്രപഞ്ചമുണ്ടായ മഹാസ്‌ഫോടനവും സംഭവിച്ചത്. ഈ കല്‍പ്പാന്തത്തില്‍ ഈ പ്രപഞ്ചവും അവസാനിച്ചേ മതിയാകൂ. അതായത് മഹാപ്രളയം, സര്‍വ്വനാശം. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ പരിണാമത്തിന് മഹാസ്‌ഫോടനം മുതല്‍ 1378 കോടി വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്നത് സ്വീകരിക്കപ്പെട്ട കണക്കാണല്ലോ. പക്ഷേ, കല്‍പ്പങ്ങളുടെ ഗണനയും ഈ 1378 കോടിയും തമ്മില്‍ യോജിക്കുന്നില്ലല്ലോ എന്ന് തോന്നിയേക്കാം.

1378 കോടി എന്ന് കണക്കാക്കിയിരിക്കുന്നത്, സമയം നേര്‍രേഖയില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നു എന്ന ക്ലാസ്സിക്കല്‍ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ്. General Theory of Relativity പ്രകാരം, സമയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രകാരം സമയം എന്നത് സ്‌പേസുമായി ബന്ധപ്പെട്ടതാണ്. മഹാസ്‌ഫോടനത്തോടൊപ്പം തന്നെയാണ് സമയവും ആരംഭിച്ചത്. പ്രപഞ്ചവികാസത്തിന്റെ വേഗത വളരെക്കൂടുതലായ ആദ്യസമയങ്ങളില്‍ സമയത്തിന്റെ ഒഴുക്കും കുറവായിരിക്കും. പിന്നീട് വേഗത കുറഞ്ഞപ്പോള്‍ സമയവും കൂടുതല്‍ വേഗത്തില്‍ ഒഴുകാന്‍ തുടങ്ങി. വേഗത കൂടുമ്പോള്‍ സമയം പതുക്കെയാകും എന്നതാണല്ലോ Relativity Theory  പറയുന്നത്. ഇതിനെ മറ്റൊരു ഉദാഹരണത്തില്‍ക്കൂടി വ്യക്തമാക്കാം. ഒരു പുഴ ആരംഭിക്കുമ്പോള്‍ വീതി വളരെ കുറവായിരിക്കും. ഒഴുക്കിന്റെ വേഗത കൂടുതലുമായിരിക്കും. ഒഴുകി മുന്നേറുന്തോറും, വീതി കൂടുകയും ഒഴുക്കിന്റെ വേഗത കുറയുകയും ചെയ്യും. അപ്പോള്‍ പുഴയുടെ ഒഴുക്കിന്റെ വേഗത കൃത്യമായി നമുക്ക് കണക്കാക്കാന്‍ കഴിയില്ല. ഒരു ശരാശരിയേ കിട്ടൂ.

പ്രപഞ്ച വികാസത്തിന്റെ കാര്യത്തില്‍ നാമെത്തിച്ചേര്‍ന്ന 1378 എന്ന കണക്കും ഇത്തരത്തിലുള്ളതാണ്. പ്രപഞ്ചം വികസിച്ചതും അതിനനുസരിച്ച് സമയം ഒഴുകിയതും ഒരിക്കലും നേര്‍രേഖയിലല്ല, മറിച്ച് ക്രമാനുഗതമായി മാറുന്ന exponential  രീതിയിലാണ്. അങ്ങിനെexponential രീതിയില്‍ പ്രപഞ്ചത്തിന്റെ പ്രായം ഇതുവരെ കണക്കാക്കിയിട്ടില്ല. കണക്കാക്കാന്‍, ഇന്നത്തെ രീതിയില്‍ പ്രയാസവുമാണ്. അതെന്തായാലും ഇറഞ്ഞ 1378 കോടിയേക്കാള്‍ വളരെ കുറവായിരിക്കും, ഏതാണ്ട് മൂന്നിലൊന്ന്.

അതായത്, ഇത്തരത്തില്‍ പ്രപഞ്ചോല്‍പ്പത്തിയുടെ കാലഗണനയും, ബ്രഹ്‌മകല്പങ്ങളുടെ കാലഗണനയും തമ്മില്‍ അത്ഭുതകരമായ ചില സാദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ക്ലാസ്സിക്കല്‍ രീതിയിലെ പരീക്ഷണ ബോധ്യങ്ങളില്‍ തടഞ്ഞു നില്‍ക്കുന്നിടത്ത് യഥാര്‍ത്ഥത്തില്‍ ശാസ്ത്രം പരാജയപ്പെടുകയാണ്. അല്ലെങ്കില്‍ പരിമിതപ്പെടുകയാണ്. തല്‍ക്കാലം അതല്ലാതെ വേറെമാര്‍ഗമൊന്നുമില്ല എന്നത് വേറെ കാര്യം.

ആ പരിമിതികള്‍ക്കപ്പുറത്തേക്ക്, തങ്ങളുടെ ചിന്തകളുടെ യാഗാശ്വങ്ങളെ കെട്ടഴിച്ച് വിട്ടപ്പോഴാണ് ഐന്‍സ്റ്റീനും, ഹോക്കിങ്ങും സുദര്‍ശനുമെല്ലാം നേതി നേതി എന്ന് പറയാന്‍ തുടങ്ങിയതും, യഥാര്‍ത്ഥ സത്യാന്വേഷകരായ ഋഷികളായി മാറിയതും.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാഗ്ലെവ്- നിലം തൊടാത്ത തീവണ്ടി

3D എന്ന മായാജാലം

ഈഥര്‍-ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്ത പൂച്ച

അറിവുകള്‍ക്ക് അതിരുണ്ടോ?

സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌

ഭീഷണിയാകുന്ന ബഹിരാകാശമാലിന്യങ്ങള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies