Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖപ്രസംഗം

ലഹരിയില്‍ മുങ്ങിമരിക്കുന്ന കേരളം

Print Edition: 9 September 2022

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. കുറ്റവാളികളും കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നതിനു പിന്നില്‍ നിരവധി സാമുഹ്യ സാഹചര്യങ്ങളുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളും പെരുകുക സ്വാഭാവികമാണ്. കേരളത്തിന്റെ ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ മദ്യ വ്യാപാരം നടത്തുമ്പോള്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ഭരണകൂടത്തിന് തന്നെ പരിമിതികളുണ്ട്. ലഹരി ഉപയോഗത്തില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബ് നേരിടുന്ന സാമൂഹ്യ പ്രതിസന്ധികള്‍ മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യവുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍ എല്ലാവിധ മയക്കുമരുന്നുകളും ഇന്ന് സുലഭമായി ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ കാരണങ്ങളിലേക്ക് അന്വേഷിച്ചെത്തിയാല്‍ അതിന്റെ പിന്നില്‍ ആഗോള ഗൂഢാലോചനകള്‍ ഉള്ളതായി കണ്ടെത്താം. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ അവിടുത്തെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കിയാല്‍ മതിയാകുമെന്ന് മനസ്സിലാക്കുന്ന ശത്രുരാജ്യങ്ങളുടെ നിഗൂഢ കരങ്ങള്‍ മയക്കുമരുന്ന്, ലഹരി കടത്തിന് പിന്നിലുണ്ട് എന്നതാണ് സത്യം. മാവോയിസ്റ്റ്, മുസ്ലീം ഭീകര സംഘടനകള്‍ അവരുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നത് ഇന്ന് മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്നാണ്. പെട്രോ ഡോളറിനെ മാത്രമാശ്രയിച്ച് ഇനി ജിഹാദ് നടത്താനാവില്ലെന്നു മനസ്സിലാക്കുന്ന ആഗോള മുസ്ലീം ഭീകര സംഘടനകള്‍ ഇന്ന് മയക്കുമരുന്ന് വ്യാപാരത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. താലിബാന്‍ പിടിയിലായ അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് കൃഷിയിടങ്ങളില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏറെ മയക്കുമരുന്നും കയറ്റിപ്പോകുന്നത്. ഭാരതത്തില്‍ ഈ പ്രവര്‍ത്തനം ആസൂത്രിതമായി നടത്തുന്നത് മാവോയിസ്റ്റ് ഭീകര സംഘടനകളാണ്. ഛത്തിസ്ഗഡിലും ആന്ധ്രയിലും മറ്റുമുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളിലുള്ള കഞ്ചാവ് തോട്ടങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് മയക്കുമരുന്നാണ് കയറ്റിപ്പോകുന്നത്. രാജ്യത്ത് സാമുഹ്യ അരാജകാവസ്ഥ ഉണ്ടാക്കി അതിന്റെ മറവില്‍ രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ കഴിയുമെന്ന നിലയ്ക്കാണ് അര്‍ബന്‍ നക്‌സലുകളുടെ സഹായത്തോടെ കഞ്ചാവ് വ്യാപാരം നടത്തുന്നത്. അരാജകമായ ആശയങ്ങളെ കലാലയങ്ങളില്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ ആദ്യമായി അവരെ മയക്കുമരുന്നിന്റെ അടിമകളാക്കേണ്ടതുണ്ട്.

കേരളത്തിലെ ഇടതുപക്ഷ അനുകൂല മനോഭാവം തന്ത്രപരമായി ഉപയോഗിച്ചുകൊണ്ടാണ് മാവോയിസ്റ്റ്, മുസ്ലീം ഭീകര സംഘടനകള്‍ സംയുക്തമായും അല്ലാതെയും കേരളത്തില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദു കുടുംബങ്ങളുടെ കെട്ടുറപ്പ് തകര്‍ത്ത് അവരെ ജിഹാദികളും അരാജകവാദികളും ഒക്കെയാക്കി മാറ്റാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മയക്കുമരുന്നിന്റെ ഇരകളാക്കി മാറ്റുക എന്ന തന്ത്രമാണ് ഇന്ന് രാജ്യവിരുദ്ധ ശക്തികള്‍ കേരളത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മയക്കുമരുന്ന് വ്യാപാരത്തിന് പോലീസ് പിടിയിലാകുന്നതില്‍ തൊണ്ണൂറ് ശതമാനം പ്രതികളും ഒരു പ്രത്യേക മതവിഭാഗക്കാരാകുന്നത് യാദൃശ്ചികമല്ല. ഇതിന്റെ പിന്നിലുള്ള ആസൂത്രണം വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഡ്രഗ് ജിഹാദും ലൗ ജിഹാദും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി തെളിവുകള്‍ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം എം.ഡി.എം.എ. എന്ന മാരക മയക്കുമരുന്നുമായി തൊടുപുഴയിലെ ഒരു ലോഡ്ജില്‍ വച്ച് പിടിയിലായ പെണ്‍കുട്ടി ലൗ ജിഹാദിന്റെ ഇരയായിരുന്നു എന്നു കാണാം. എണ്‍പത്തഞ്ചു ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായ ഈ പെണ്‍കുട്ടി മൊബൈലിലൂടെ പരിചയത്തിലായ യൂനസ് റസാക്ക് എന്ന മുസ്ലീം ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടുകയും ഒടുക്കം ജിഹാദികള്‍ ഒരുക്കിയ മയക്കുമരുന്ന് റാക്കറ്റിന്റെ ഇരയായി മാറുകയുമാണ് ഉണ്ടായത്. കഴിഞ്ഞ മാര്‍ച്ച് 7 ന് കണ്ണൂരില്‍ നടന്ന വന്‍ ലഹരിവേട്ടയും തൊടുപുഴയിലേതിനു സമാനമായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറും ഉള്‍പ്പെടെ ഒന്നരക്കോടിയുടെ മയക്കുമരുന്നാണ് പിടിക്കപ്പെട്ടത്. ഈ മയക്കുമരുന്ന് കടത്തലിന് നേതൃത്വം കൊടുത്തത് ഇസ്ലാമിക ഭീകര സംഘടന നേരിട്ടായിരുന്നു എന്നു മാത്രമല്ല ലൗ ജിഹാദിലൂടെ മതം മാറ്റപ്പെട്ട് ശബ്‌ന എന്ന പേരില്‍ അറിയപ്പെടുന്ന ആതിര എന്ന പെണ്‍കുട്ടിയായിരുന്നു സംഘാംഗങ്ങളില്‍ ഒരാള്‍ എന്നത് ലൗ ജിഹാദിലേക്കു മാത്രമല്ല ഡ്രഗ് ജിഹാദിലേക്കുമാണ് വെളിച്ചം വീശുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൊടുപുഴയില്‍ നിന്നും നാല് ലഹരിക്കടത്ത് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി എ.ആര്‍.ക്യാമ്പിലെ സി.പി.ഒ, എം.ജെ.ഷാനവാസിനെയും സംഘത്തേയും എം.ഡി.എം.എയും കഞ്ചാവുമായി എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്യുക ഉണ്ടായി. ലഹരിക്കടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വരെ പ്രതിയാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവമാണ് കാണിക്കുന്നത്. എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും കോടികളുടെ മയക്കുമരുന്ന് കണ്ടുപിടിച്ച കേസ് അട്ടിമറിക്കാന്‍ എക്‌സൈസിലെ തന്നെ ഒരു വിഭാഗം തീവ്രശ്രമം നടത്തുകയും ചില പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്തു. എന്നു മാത്രമല്ല തൊണ്ടിമുതലുകളില്‍ പലതും മഹസ്സറില്‍ ചേര്‍ക്കാതെ പ്രതികളെ സഹായിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായി.

വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഇന്ന് ലഹരി ഉപഭോക്താക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. മറ്റ് പലതുപോലെ ലഹരിയും ഇന്ന് ഓണ്‍ലൈന്‍ വ്യാപാരമായി മാറിയിരിക്കുന്നു. കോളേജ് ഹോസ്റ്റലുകളിലും, ക്ലാസ് റൂമുകളിലും വരെ ലഹരി ഏജന്റുമാര്‍ സൈ്വര്യ വിഹാരം നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. മസാജ് സെന്ററുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടാറ്റു കേന്ദ്രങ്ങള്‍ എന്നിവയുടെയൊക്കെ മറവില്‍ ഇന്ന് കേരളത്തില്‍ ലഹരി വ്യാപാരം തഴച്ചുവളരുന്നു. 2014ല്‍ 2239 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2015ല്‍ അത് 4103 ആയി വര്‍ദ്ധിച്ചു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇത്തരം കേസുകള്‍ പതിന്‍മടങ്ങായി വര്‍ദ്ധിക്കുന്നത് ആശങ്കയോടെയേ കാണാന്‍ കഴിയൂ.

ഏഴു മാസത്തിനിടെ പന്ത്രണ്ടില്‍ അധികം സ്ത്രീകള്‍ മയക്കുമരുന്ന് കേസില്‍ തിരുവനന്തപുരത്ത് മാത്രം പോലീസ് പിടിയിലായി. ഇവിടെ എക്‌സൈസ് ഏഴു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 7540 ന് മേലെയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് എന്നത് മയക്കുമരുന്ന് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നത് ആശങ്ക ഉണര്‍ത്തുന്നു. രാജ്യ വിരുദ്ധ ശക്തികളും മതഭീകരവാദികളും മയക്കുമരുന്നിലൂടെ കേരളത്തെ കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം പ്രതിലോമശക്തികളോട് മൃദുസമീപനം പുലര്‍ത്തുന്ന ഒരു ഭരണകൂടമാണ് ഇവിടെ ഉള്ളത് എന്നതാണ് ഏറ്റവും ഭീഷണമായ സംഗതി.

Tags: FEATUREDkeralaDrugs
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ആടിയുലയുന്ന അയല്‍രാജ്യം

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

മയക്കുമരുന്നും ഒരായുധമാണ്

പ്രീണന രാഷ്ട്രീയത്തിലെ അടവുനയം

പരിസ്ഥിതിലോല രാഷ്ട്രീയമേഖലകള്‍

ശിഥിലമാകുന്ന യുദ്ധതന്ത്രങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies