Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

രാമായണ വായനയും കേരളദുരന്തവും

എ.ശ്രീവത്സന്‍

Print Edition: 26 August 2022

മഴ ഒന്ന് മാറി നിന്നപ്പോള്‍ കടയില്‍ പോയി ചില സാധനങള്‍ വാങ്ങി മടങ്ങി വരുകയായിരുന്നു. വഴിയില്‍ രാമേട്ടന്‍.

‘അല്ല ഭാഗവത സമിതിയില്‍ രാമായണം വായിച്ചു എന്ന് കേട്ടു…?’

‘ശരിയാ..എന്താ..നന്നായിലേ?’

പുള്ളി അത് കേട്ടിട്ടൊന്നും ഉണ്ടാകില്ല. ആരെങ്കിലും പറഞ്ഞറിഞ്ഞതാവാനാണ് വഴി.

‘അല്ല …ചോദിച്ചെന്നെ ഉള്ളൂ .. നടക്കട്ടെ നടക്കട്ടെ’ എന്ന് പറഞ്ഞ് പുള്ളി ഗേറ്റ് തുറന്ന് വീട്ടിലേയ്ക്ക് കയറി പോയി.

തന്നേക്കാളും പ്രായം കുറഞ്ഞ ആള്‍ രാമായണപാരായണത്തില്‍ ഏര്‍പ്പെടുക എന്നത് ഒരു ഇടതുപക്ഷക്കാരനെ സംബന്ധിച്ചിടത്തോളം അത്ര ഇഷ്ടമുള്ള കാര്യമാവില്ല. ദുര്‍ബ്ബലമനസ്‌കരുടെ വൃഥാ വ്യായാമമായിട്ടാണ് കമ്മ്യൂണിസ്റ്റുകള്‍ രാമായണ പാരായണത്തെ കാണുന്നത്. ഖുറാനോ ബൈബിളോ വായിക്കുന്ന പാര്‍ട്ടിക്കാരനെ കണ്ടാല്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടാവില്ല താനും. ഇത് ഒരു തരം രോഗമാണ്. ദേശീയതയോടും ഹിന്ദുധര്‍മ്മത്തോടും ഒരുതരം കടുത്ത അസഹിഷ്ണുത.

മടക്കത്തില്‍ എന്റെ ചിന്ത മുഴുവന്‍ പാരായണത്തിലായിരുന്നു.

വായന യുദ്ധകാണ്ഡത്തില്‍ എത്തി നില്‍ക്കുകയാണ്.. വരികളിലൂടെ കണ്ണുകള്‍ ഓടുമ്പോള്‍ രാവണനെ കാണുന്നു ..കൂടെ ഒരു മിന്നലാട്ടം പോലെ ..സ്‌ക്രീനില്‍ തെളിയുന്ന ഒരു വാട്ടര്‍ മാര്‍ക്ക് പോലെ… മറ്റൊരു മുഖം… കെട്ടി നില്‍ക്കുന്ന പ്രളയ ജലത്തിലെ പ്രതിബിംബം പോലെ. ധിക്കാര അഹങ്കാരാദികള്‍ നിറഞ്ഞ ആ മുഖം.. അത് മറഞ്ഞപ്പോള്‍ വീണ്ടും അട്ടഹസിക്കുന്ന രാവണമുഖം.

രാവണന്‍ യുദ്ധത്തിനുള്ള കോപ്പ് കൂട്ടുകയാണ് .. ഇവിടത്തെപോലെ തന്നെ ഉപദേശകര്‍ നിറയെയുണ്ട്. എന്തൊക്കെ പ്ലാനുകളാണ്… അവരോട് ഉത്തമം, മധ്യമം, അധമം എന്നീ മൂന്ന് വിചാരങ്ങളും സാദ്ധ്യം, ദുസ്സാദ്ധ്യം, അസാദ്ധ്യം എന്നീ മൂന്ന് പക്ഷങ്ങളും അങ്ങനെ പലതും… നിരൂപിച്ചു ചര്‍ച്ച ചെയ്ത് പദ്ധതികള്‍ തയ്യാറാക്കി കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നുണ്ട്.

അവരാകട്ടെ ചിരിച്ചുകൊണ്ട് ഉള്ളില്‍ അടക്കം പറയുന്നു ‘ഊരിപ്പിടിച്ച വാളിന്നിടയിലൂടെ നടന്ന ആളാ’ എന്ന് ..

പിന്നെ മുഖത്ത് നോക്കി പറയുന്നുണ്ട്:
‘അങ്ങ് ഇന്ദ്രനെ ജയിച്ചു മയന്‍ എന്ന മഹാസുരനെ ജയിച്ചു, കുബേരനെ തോല്‍പ്പിച്ചു പുഷ്പകവിമാനം നേടി, എന്തിനധികം കൈലാസമെടുത്ത് അമ്മാനമാടി ചന്ദ്രഹാസം കിട്ടി’ എന്നിട്ടാ ഇപ്പൊ ഞങ്ങളുടെ സഹായം! ആ കൈകൊണ്ടുള്ള ‘പ്രത്യേക തരം ആക്ഷന്‍’ ഒക്കെ മറന്നുവോ?
കുംഭകര്‍ണ്ണനെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ സീതയെ കൊണ്ടുകൊടുക്കാനാണ് പറയുന്നത്. നല്ല ഉപദേശം കൊടുത്ത് ഒടുക്കം പറയുന്നത് കേള്‍ക്കൂ .. :

‘കാട്ടിയതെല്ലാം അപനയം നീയതു
നാട്ടിലുള്ളോര്‍ക്കാപത്തിനായ് നിര്‍ണ്ണയം’
ഇവിടെ ഒരു പ്രതിധ്വനി ഉണ്ടാകുന്നുണ്ടോ? അപനയങ്ങള്‍ അല്ലാതെ എന്താണിവിടെ നടക്കുന്നത് ?

വിഭീഷണനെ വിളിച്ചപ്പോഴോ?.. രാമന്റെ കടുത്ത ഭക്തനാണ് വിഭീഷണന്‍.. രാവണനെ പേടിയുണ്ട് എന്നാലും നല്ല ഉപദേശം കൊടുത്തതിനുശേഷം:
‘മൈഥിലീദേവിയെക്കൊണ്ടക്കൊടുത്ത് തല്‍ –
പാദാംബുജത്തില്‍ നമസ്‌ക്കരിച്ചീടുക’ എന്നാണു പറയുന്നത് .
മാത്രമോ ?

‘നന്നു നന്നാഹന്ത! തോന്നുന്നതിങ്ങനെ
നന്നല്ല സജ്ജനത്തോട് വൈരം വൃഥാ’

ഇവിടെ എത്ര എത്ര കാര്യങ്ങളിലാണ് സജ്ജനങ്ങളോട് കടുത്ത വൈരം കാണിച്ചത് ? ഒന്നോര്‍ത്തുനോക്കൂ..എത്ര ശബരിമല ഭക്തരായ അമ്മമാരാണ് നിര്‍വ്യാജം ശപിച്ചത്.
താന്‍ ആരോടാണ് യുദ്ധത്തിനൊരുങ്ങുന്നത് എന്നറിയില്ല. അഹങ്കാരം മാത്രമാണ് കൈമുതല്‍. വല്ല്യേ ആഗോളകക്ഷികളാണെന്നാണ് അനുയായികളും നേതാക്കളും ധരിച്ചു വെച്ചിരിക്കുന്നത്.

വിഭീഷണന്‍ തുടരുന്നു :
‘ദുര്‍ബ്ബലനായുള്ളവന്‍ പ്രബലന്‍ തന്നോ-
ടുള്‍പ്പൂവില്‍ മത്സരം വച്ചു തുടങ്ങിയാല്‍
പില്‍പ്പാടു നാടും നഗരവും സേനയും
തല്‍പ്രാണനും നശിച്ചീടുമരക്ഷണാല്‍
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിലില്ലെന്നു നിര്‍ണ്ണയം ‘

തന്റെ ധിക്കാരമായ പെരുമാറ്റം കൊണ്ടും ദുര്‍ന്നയം കൊണ്ടും എല്ലാവര്‍ക്കും ദോഷം വരുത്തും. യുദ്ധം വരുത്തി വെക്കുന്ന വിനകളോര്‍ക്കുക. ജനങ്ങള്‍ ദുരിതത്തിലാവും..
ഇവിടെ യുദ്ധം കേന്ദ്രത്തോടാണ്. അത് പ്രളയ സെസ്സ്, നികുതി വര്‍ദ്ധനകള്‍, നിരക്ക് വര്‍ദ്ധനകള്‍ ശിക്ഷാവടികളായി പരിണമിക്കും പോലെ.. തോന്നും.. കടം കേറി മുടിഞ്ഞാലും പൊങ്ങച്ചത്തിനും ആഢംബരങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല.
എന്തായാലും വിഭീഷണന്‍ പോകുന്ന പോക്കില്‍ പറയുന്നു..

‘മൃത്യു വശഗതനായ പുരുഷന്
സിദ്ധൗഷധങ്ങളുമേല്‍ക്കയില്ലേതുമേ..’ എന്ന് ..

ഔഷധസേവക്കായി രാവണന്‍ വിദേശത്തൊന്നും പോകുന്നില്ല.. രാവണന്‍ രാഷ്ട്രസ്‌നേഹിയായിരുന്നു. രഹസ്യ അജണ്ടയുമായി വന്ന ഹനുമാന്റെ വാലില്‍ തീ കൊളുത്തുകയാണ് രാവണന്‍ ചെയ്തത്. ഇവിടെ ഭീകരവാദികളുപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണുമായി വന്ന വിദേശിയെ സല്‍ക്കരിച്ച് വിടുകയാണ് ചെയ്തത്.

ഇത്തരം ജന്മങ്ങള്‍ക്ക് ശ്രീരാമപാദാംഭോജത്തില്‍ വീണു നമസ്‌ക്കരിക്കാന്‍ ഈ ജന്മത്തില്‍ തന്നെ ഇടവരുത്തണേ എന്ന് വിഭീഷണനെപ്പോലെ പ്രാര്‍ത്ഥിച്ചു കൊണ്ട് നിഷ്‌ക്രമിക്കട്ടെ.!
ഒരു കഥ ഓര്‍മ്മ വരുന്നു..

സൂര്യന്‍ ചായുന്ന നേരത്ത് മലയടിവാരത്തുകൂടി നടന്നു പോകുന്ന ഒരു ചെന്നായ തന്റെ നിഴല്‍ നീണ്ടു കിടക്കുന്നത് കണ്ടു സ്വയം പുകഴ്ത്തി.

‘ഇത്രയും നീണ്ട നിഴലിനുടമയായ ഞാന്‍ എന്തിനു സിംഹത്തെ ഭയക്കണം? ശരിക്കും ഞാനല്ലേ മൃഗരാജാവാകേണ്ടത്’ ? അവനങ്ങനെ ആത്മപ്രശംസയില്‍ മുഴുകി നില്‍ക്കുമ്പോള്‍ ഒരു സിംഹം അവന്റെ മേല്‍ ചാടി വീണു. ശേഷം ചിന്ത്യം.!

Tags: തുറന്നിട്ട ജാലകം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

വിപ്ലവകാരിയായിരുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 13)

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies