Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അദ്ധ്യാത്മ രാമായണം: വേണം ഒരു പുനര്‍ വായന

പി.ആര്‍. ശിവശങ്കരൻപി.ആര്‍. ശിവശങ്കരൻ
12 August 2022

രാമായണം എന്നാല്‍ മലയാളിക്ക് അദ്ധ്യാത്മരാമായണമാണ്. അതുകൊണ്ടുതന്നെ രാമായണത്തിലെ ആദ്ധ്യാത്മിക ചിന്തകളാണ് കര്‍ക്കിടകത്തിലെ പ്രധാനചര്‍ച്ചയും വായനയും. എന്നാല്‍ രാമായണം ഒരു ആധുനിക വായനക്കും, പുനര്‍വായനക്കും വിധേയമാക്കേണ്ടതുണ്ടോ എന്ന് യുവവായനക്കാരും യുവ ചിന്തകരും ആലോചിക്കേണ്ട സമയമായി. കാരണം ഇന്നത്തെ സമൂഹത്തിലെ, ഒരുപക്ഷെ ലോകത്തിലെ തന്നെയും പല പ്രശ്‌നങ്ങളെയും നേരിടുവാനും പരിഹരിക്കുവാനും തരണം ചെയ്യുവാനും ആദ്ധ്യാത്മിക ചിന്തകള്‍ക്ക് കഴിയുന്നതിലേറെ വേഗത്തില്‍ രാമായണത്തിലെ പ്രായോഗിക ചിന്തകള്‍ക്കും ധീരമായ കര്‍മ്മപദ്ധതികള്‍ക്കും കഴിഞ്ഞേക്കും. കാരണം രാമായണം മനുഷ്യന്റെ ആദ്ധ്യാത്മിക പ്രശ്‌നങ്ങളെ മാത്രം കൈകാര്യംചെയ്യുന്ന ഒരു മതഗ്രന്ഥമല്ല, മറിച്ച് അത് കേവലമനുഷ്യരെ ജീവിതത്തിന്റെ എല്ലാ വിഷയങ്ങളുടെ പ്രായോഗിക വശങ്ങളെയും ശാസ്ത്രീയവശങ്ങളെയും പറ്റി പഠിപ്പിക്കുവാനും ചിന്തിപ്പിക്കുവാനുംകൂടി എഴുതപ്പെട്ട പുസ്തകമാണ്. അതുകൊണ്ടുകൂടി യുവാക്കള്‍ അദ്ധ്യാത്മ രാമായണത്തെ ഇത്തരം ധാരണയോടെ ഒരു പുനര്‍വായനക്കുകൂടി തയ്യാറാകണം. അങ്ങിനെ രാമായണത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് യുവനേതൃത്വം ക്ഷാത്രധര്‍മ്മത്തിലൂടെ സമൂഹത്തിന്റെ പൊതുശത്രുക്കളെ നേരിടുന്നതിനും രാമരാജ്യം എന്ന മഹാത്മാഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനും തയ്യാറാകണം.

Google NewsAdd Kesari Weekly as a preferred source on Google

വാല്‍മീകി രാമായണം – അദ്ധ്യാത്മ രാമായണമായത്
ആദികവി വാല്‍മീകി രാമായണം രചിച്ചത് ക്രി.മു. 4400 നോടടുത്തതായിരിക്കുമെന്നാണ് A concise Encyclopedia of Hinduism എന്ന പുസ്തകത്തില്‍ ഹര്‍ഷാനന്ദസ്വാമികള്‍ എഴുതിയിരിക്കുന്നത്. ഇതാണ് പൊതുവെ എല്ലാവരാലും അംഗീകരിക്കപ്പെട്ട കാലഗണനയും. എന്നാല്‍ അദ്ധ്യാത്മ രാമായണം എഴുതിയത് എ.ഡി.നാലാം നൂറ്റാണ്ടില്‍ ആണെന്നും അല്ല പതിനാലാം നൂറ്റാണ്ടിനടുപ്പിച്ചുള്ള കാലയളവില്‍ എഴുതിയതാണെന്നും എല്ലാം പണ്ഡിതന്മാര്‍ പല വാദമുഖങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കാലഗണനയെക്കുറിച്ചു തര്‍ക്കമുണ്ടെങ്കിലും അദ്ധ്യാത്മ രാമായണത്തിന്റെ പൂര്‍വ്വരൂപം ബ്രഹ്‌മാണ്ഡ പുരാണത്തിലെ ഉത്തരഖണ്ഡത്തിലാണെന്നതും ആ ഭാഗമാണ് പിന്നീട് സ്വതന്ത്രകൃതിയായി ഇന്ന് പരിഗണിക്കുന്നതെന്നതും എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്.

രാമായണത്തേക്കാള്‍ ഭാരതത്തില്‍ പ്രചുരപ്രചാരം നേടിയത് അദ്ധ്യാത്മ രാമായണമാണ്. അതിനുള്ള ഒരു കാരണം അദ്ധ്യാത്മരാമായണത്തിന്റെ പ്രാദേശിക ഭാഷയിലേക്കുള്ള മൊഴിമാറ്റം കൂടിയാണ്. മഹാനായ തമിഴ്കവി കമ്പന്‍ ആണ് ഈ മൊഴിമാറ്റത്തിന് ഒന്‍പതാം നൂറ്റാണ്ടോടുകൂടി തുടക്കം കുറിച്ചത്. പിന്നീട് പതിനഞ്ചും പതിനാറുമായുള്ള നൂറ്റാണ്ടുകളില്‍ മറ്റു ഭാഷകളില്‍ അദ്ധ്യാത്മരാമായണം മൊഴിമാറ്റി രചിച്ചു. എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടായി പതിനേഴാം നൂറ്റാണ്ടില്‍ മലയാളത്തിലേക്കും ഇതില്‍ അവസാനത്തെതായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഭാനുഭക്തന്റേതായി നേപ്പാളി രാമായണവും രചിക്കപ്പെട്ടു. ഈ കൃതികളെല്ലാം തന്നെ അതാതു ഭാഷകളെയും ജനപഥങ്ങളെയും ഉല്‍കൃഷ്ടമാക്കുകയും ധാര്‍മ്മികതയില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്തു.

ADVERTISEMENT

ഈ നവോത്ഥാനം ആധുനികകാലത്ത് പുനര്‍ജനിച്ചത് എറണാകുളത്ത് 1982-ല്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തിലാണ്. കര്‍ക്കിടകമാസം രാമായണമാസമായി ആചരിക്കുവാനും, ആ മാസം മുഴുവന്‍ ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും അദ്ധ്യാത്മ രാമായണം വായിക്കുവാനും ഹിന്ദു സന്യാസിമാര്‍ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം നല്‍കി. ഈ വിപ്ലവകരമായ ആഹ്വാനമായാണ് കേരളത്തില്‍ അദ്ധ്യാത്മ രാമായണവായനക്ക് പ്രചുര പ്രചാരം ലഭിക്കുവാന്‍ കാരണമായതും രാമായണത്തെ ജനകീയവല്‍ക്കരിച്ചതും. പതിനേഴാം നൂറ്റാണ്ടിലെ ഹൈന്ദവജനത അക്കാലത്തെ വിദേശഭരണവും രാഷ്ട്രീയാടിമത്തവും കാരണവും ഹൈന്ദവമൂല്യങ്ങളുടെ അജ്ഞതമൂലവും തകര്‍ച്ചയുടെ വക്കിലായിരുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കേരളത്തിലെ സമസ്ത ഹിന്ദു സമുദായത്തിന് എങ്ങിനെയാണോ നവചൈതന്യം നല്‍കിയതും, ആദ്ധ്യാത്മിക ദിശാബോധം നല്‍കിയതും അതേപോലെ കര്‍ക്കിടകത്തിലെ ‘രാമായണ മാസാചരണം’എന്ന രാമായണത്തിന്റെ ജനകീയവല്‍ക്കരണം ആധുനിക ഹിന്ദുസമൂഹത്തെ ഐക്യപ്പെടുത്തുകയും സ്വത്വബോധം ഉണ്ടാക്കുകയും ആത്മീയ ഔന്നിത്യമുള്ള ഒരു ജനതയാണെന്ന ബോധം ഉണര്‍ത്തുകയും ചെയ്തു. ശ്രീരാമന്‍ എങ്ങിനെയാണോ ധര്‍മ്മത്തെ രക്ഷിച്ചതും പരിപാലിച്ചതും അതേപോലെ അദ്ദേഹത്തിന്റെ ചരിത്രവും രാമായണമെന്ന പുസ്തകവും 7123 വര്‍ഷങ്ങള്‍ക്കുശേഷവും അതിന്റെ നിയോഗവും കര്‍ത്തവ്യവും നടത്തിപ്പോരുന്നു എന്നതാണ് അത്ഭുതസത്യം. അതാണ് രാമായണത്തിന്റെ ശക്തിയും, സൗന്ദര്യവും.

അദ്ധ്യാത്മ രാമായണം മലയാളികളുടെ ഉണര്‍ത്തുപാട്ട്
അദ്ധ്യാത്മരാമായണത്തിന്റെ ആദ്യ കര്‍ത്തവ്യം, ഹിന്ദു സമൂഹത്തിനു ആദ്ധ്യാത്മിക അടിത്തറ നല്‍കുകയും രാമധര്‍മ്മ സങ്കല്‍പ്പങ്ങളെ, രാമരാജ്യ ചിന്തകളെ ജനകീയവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ മഹത്തായ കടമ അദ്ധ്യാത്മ രാമായണം ഏതാണ്ട് നിറവേറ്റിക്കഴിഞ്ഞു. ഇനി ആ മഹാപ്രയാണത്തെ തടഞ്ഞുനിര്‍ത്തുവാന്‍ ഒരു വിദേശശക്തിക്കും സാധ്യമല്ല. ഇനി സമൂഹത്തിന്റെ കടമ ഈ നാടിനെ, ഭാരതത്തെ തകര്‍ക്കുവാന്‍ വരുന്ന ക്ഷുദ്രശക്തികളുടെ, അമാര്‍ഗികളുടെ രാവണക്കോട്ട തകര്‍ക്കുക എന്നതാണ്. അതിനു യുവാക്കള്‍ അവരുടെ ബുദ്ധി, കരുത്ത്, ശ്രദ്ധ എന്നിവ വര്‍ദ്ധിപ്പിക്കുകയും ധര്‍മ്മത്തിന്റെ കാലുകളായി കണക്കാക്കുന്ന സത്യം, ശൗചം, ദയ, ദാനം എന്നിവയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും വേണം.

ഈ സന്ദേശം രാമായണത്തിലൂടെ വാല്‍മീകിമഹര്‍ഷി കൃത്യമായി നമുക്ക് നല്‍കുന്നുണ്ട്. ശ്രീരാമ ലക്ഷ്മണന്മാര്‍ക്ക് വിശ്വാമിത്രന്‍ നല്‍കിയ ആദ്യ മന്ത്രം ബലയും, അതിബലയുമാണെങ്കില്‍ ആധുനികകാലത്തെ മന്ത്രങ്ങള്‍ സാമ്പത്തികശക്തിയും ശാസ്ത്രശക്തിയും സംഘശക്തിയുമാണ്. ഇവയിലേതെങ്കിലും ഒന്നുമാത്രംകൊണ്ടു ഭാവിയിലെ രാജ്യത്തിന്റെ ശത്രുക്കളെ, സമൂഹത്തിന്റെ ശത്രുക്കളെ, എന്തിനു വ്യക്തിപരമായ ശത്രുവിനെപ്പോലും നേരിടുവാന്‍ സാധ്യമല്ല. കാരണം നിങ്ങളുടെ വ്യക്തിപരമായ ശത്രുപോലും ഒരു വ്യക്തിയായിരിക്കണമെന്നില്ല, ഒരു സംഘടനയോ, തത്വശാസ്ത്രമോ, ഒരു സമൂഹമോ ശത്രു ആയാല്‍ നിങ്ങളുടെ ശക്തി അത് എത്ര വലുതായാലും ഏതെങ്കിലും ഒരു ശക്തി മാത്രമായാല്‍ (സാമ്പത്തിക, ശാസ്ത്ര, സംഘ ശക്തി) അവയെ നേരിടുവാന്‍ നിങ്ങള്‍ക്കാവില്ലതന്നെ. പുതിയ നൂറ്റാണ്ടിലെ യുദ്ധം രാജ്യാതിര്‍ത്തിയില്‍ മാത്രം ആയിരിക്കില്ല മറിച്ച്, എല്ലാഗ്രാമങ്ങളിലും കവലകളിലും ആയിരിക്കും നമുക്ക് ശത്രുക്കളെ നേരിടേണ്ടിവരിക. എന്നുവെച്ചാല്‍ വിദേശാക്രമണം ശത്രുസൈന്യത്തിന്റെ ശാരീരിക മുന്നേറ്റം മാത്രവാവില്ല, മറിച്ച് സാമ്പത്തിക, വ്യാവസായിക അട്ടിമറിയും നശീകരണവുമടക്കം നടത്തി സാമ്പത്തികമായി തകര്‍ക്കുക എന്നതാണ് ഒരുനയം. ഭരണകൂടത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും നുഴഞ്ഞുകയറി അവയെ നിയന്ത്രിക്കുന്ന ശക്തിയാകുക, അല്ലെങ്കില്‍ കീഴ്‌പ്പെടുത്തുക, തെറ്റായ സന്ദേശം പരത്തി യുവാക്കളെ തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രോത്സാഹിപ്പിക്കുക, സംസ്‌കാരത്തെയും തനതു വിദ്യാഭ്യാസ പദ്ധതികളെയും തകര്‍ക്കുക, മയക്കുമരുന്നിനും ഇന്റര്‍നെറ്റ് ഗെയിമിനും അടിമകളാക്കി യുവാക്കളെ നിഷ്‌ക്രിയരാക്കുക, തദ്ദേശീയമായതെന്തിനെയും പുച്ഛിക്കുകയും അതിനെ ഒഴിവാക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നിവയും ഈ ‘ആയിരം മുറിവിലൂടെ ഭാരതത്തെ തകര്‍ക്കുക’ എന്ന വിദേശ തന്ത്രത്തിന്റെ ഭാഗമായ യുദ്ധതന്ത്രങ്ങളാണ്. നമ്മുടെ യുവജനതയെ മാനസികമായി തകര്‍ക്കുന്ന ഇത്തരം ‘സോഫ്റ്റ് വാര്‍ സ്ട്രാറ്റജി’യെ നേരിടുവാന്‍ രാജ്യാതിര്‍ത്തിയിലെ സൈനികരെ മാത്രം ആശ്രയിച്ചാല്‍പോര നാമോരോരുത്തരും സൈനികരാകണം. നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില എന്നാണല്ലോ മഹത് വചനം.

ശ്രീരാമദേവന്റെ യുദ്ധതന്ത്രവും മാനസിക അവസ്ഥയും
പ്രസിദ്ധ ചൈനീസ് യുദ്ധതന്ത്രജ്ഞനും ‘വൂ’ രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനുമായിരുന്ന സുന്‍ സുവിന്റെ ‘ആര്‍ട്ട് ഓഫ് വാര്‍’ എന്ന 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിച്ച വിശ്വവിഖ്യാതമായ പുസ്തകത്തില്‍ പറയുന്നതിങ്ങനെ: ‘വിജയശ്രീലാളിതരായ സൈന്യം ആദ്യം വിജയം വരിച്ചതിനുശേഷമാണ് യുദ്ധം ചെയ്യുന്നത്. പരാജിതനായ സൈന്യം ആദ്യം യുദ്ധം ചെയ്യുകയും വിജയം തേടുകയുമാണ് ചെയ്യുന്നത്’ ഇത് യുദ്ധത്തിലും ആധുനിക ജീവിതത്തിലും എന്നുവേണ്ട സമസ്ത മേഖലയിലും പ്രയോഗിക്കാവുന്ന തന്ത്രമാണ്, മാനസികശാസ്ത്രമാണ്. ഇതേ മാനസിക യുദ്ധതന്ത്രം ശ്രീരാമന്‍ ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. ശൂര്‍പ്പണഖയെ അംഗച്ഛേദം നടത്തിയതിന്റെ പ്രതികാരമായി സഹോദരനായ ഖരനും ദൂഷനും ത്രിശിരസ്സുമടങ്ങുന്ന പതിനാലായിരം പോരില്‍ പിന്തിരിയാത്ത ഘോരരാക്ഷസന്മാര്‍ രാമനെ നേരിടുവാന്‍ വന്നപ്പോഴാണ് ശ്രീരാമചന്ദ്രന്‍ ഈ മാനസികനില ആദ്യം പ്രകടിപ്പിക്കുന്നത്.

‘ഞാനൊരുത്തനേപൊരുമിവരെയൊക്കെക്കോല്‍വാന്‍
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ..’

ലക്ഷ്മണനോട് ശ്രീരാമന്‍ ഇതുകൂടിപ്പറയുന്നുണ്ട് ‘നീ ശൂരനും വീരനുമാണ്, നീ ഇവരെ കൊല്ലാന്‍ പോന്നവനാണ്. എന്നാല്‍ ഈ അരക്കരെയെല്ലാം എനിക്കുതന്നെ കൊല്ലണം ‘നീ സീതാദേവിയേയുംകൂട്ടി സുരക്ഷിതമായി ഗുഹയില്‍ ഇരുന്നോളൂ..’ (രാമായണം, ആരണ്യകാണ്ഡം-ു 424). ശ്രീരാമന്‍ പതിനാലായിരം വരുന്ന ഘോരരൂപികളും, മായായുദ്ധനിപുണരും, ഉഗ്രകര്‍മ്മികളുമായ രാക്ഷസന്മാരെ ഒറ്റക്കുനേരിടുവാന്‍ ഞാന്‍ മതിയെന്ന ശ്രീരാമന്റെ യുദ്ധത്തിനുമുന്‍പുള്ള മാനസികനിലയാണ് യുദ്ധവിജയത്തിന്റെ ഒരു പ്രധാനകാരണം. അദ്ദേഹം ഈ ഘോരരൂപികളെ വെറും മൂന്നുനാഴിക നേരംകൊണ്ടാണ് ഒറ്റക്ക് കാലപുരിക്കയച്ചത്.. അതായത് ഒന്നേകാല്‍ മണിക്കൂറുകൊണ്ട് 14000 പേരെ.. എന്തൊരു ഉഗ്രന്‍ യുദ്ധമായിരിക്കുമത് !!

രാവണന്റെ ആരാധകര്‍ ഒരുകാര്യം കൂടി മനസ്സിലാക്കണം, സ്വന്തം പെങ്ങളെ വിരൂപനാക്കിയവനെ, സ്വന്തം കൂടപ്പിറപ്പുകള്‍ രണ്ടണ്ണത്തിനെയും കൂടെ 14000 സൈന്യത്തെയും കൊന്നുതള്ളിയവനോട്, രാജ്യവും സമ്പത്തും സൈന്യവും ഇല്ലാതെ, സ്വസഹോദരനോടൊത്ത് കാട്ടില്‍ നില്‍ക്കുന്ന ശ്രീരാമനോട് ലോകം കീഴടക്കിയ രാക്ഷസരാജാവ് രാവണന്‍ എങ്ങിനെയാണ് പ്രതികാരം ചെയ്യുന്നത്? വേഷം മാറി ശത്രുവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയികൊണ്ട്. അതും ശ്രീരാമനെയും എന്തിനു ലക്ഷ്മണനെയും ഭയന്ന് അവരെയും തന്ത്രപൂര്‍വം അവിടെനിന്നും മാറ്റിയിട്ടും ധൈര്യമില്ലാഞ്ഞിട്ട് വേഷവും മാറിയാണ് ആ മഹാഭീരു സീതാ അപഹരണത്തിനു ശ്രമിക്കുന്നത്. ഇത് ഒരു പരാജിതന്റെ മാനസികാവസ്ഥയാണ്. ലങ്കയിലെ രാമ-രാവണ യുദ്ധത്തിനുമുന്‍പ് തന്നെ രാവണന്‍ മാനസികമായി പരാജയപ്പെട്ടുകഴിഞ്ഞു. ഇനിയെല്ലാം വെറും പ്രക്രിയ മാത്രം.

ഭാരതത്തിലെ മറ്റൊരു ഇതിഹാസമായ മഹാഭാരതത്തിലും ഇതേ വിജയതന്ത്രം കുറച്ചുകൂടി വ്യക്തമായി പറയുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തില്‍ ബന്ധുക്കളെ വധിക്കുന്നതില്‍ അര്‍ജ്ജുനന്‍ വിഷമം പ്രകടിപ്പിക്കുമ്പോള്‍ ശ്രീകൃഷ്ണ ഉപദേശമായിട്ടാണ് ഈ വിജയ സിദ്ധാന്തം വ്യാസഭഗവാന്‍ നമുക്ക് നല്‍കിയത്.

‘തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രൂന്‍ ഭൂങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂര്‍വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന്‍!’
(33, വിശ്വരൂപദര്‍ശനം, ഭഗവത് ഗീത).

‘അതുകൊണ്ട് നീ എഴുന്നേല്‍ക്കുക, യശസ്സ് സമ്പാദിക്കുക, ശത്രുക്കളെ ജയിച്ചു സമൃദ്ധമായ രാജ്യം അനുഭവിക്കുക. ഇവര്‍ ഇതാ മുമ്പേതന്നെ എന്നാല്‍ ഹതന്മാരായി കഴിഞ്ഞിരിക്കുന്നു. ഹേ സവ്യസാചിന്‍! നീ ഇതിനൊരു നിമിത്തം മാത്രമായി ഭവിക്കുക. (തര്‍ജ്ജിമ വിദ്വാന്‍ കെ പ്രകാശം). ഇത് മേല്‍പ്പറഞ്ഞ വിജയതന്ത്രത്തിന്റെയും അത് വിജയിയുടെ മാനസികനിലയാക്കി രൂപപ്പെടുത്തുന്നതിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്. അതുപോലെ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകത്തില്‍ പൂര്‍വ്വാശ്രമത്തില്‍ കടുവകളുമായി യുദ്ധംചെയ്ത് അവയെകൊന്നിരുന്ന കടുവസ്വാമി തന്റെ വിജയരഹസ്യത്തെക്കുറിച്ച് പറയുന്നത്, കടുവയുമായി യുദ്ധം തുടങ്ങുന്നതിനു മുന്‍പ് അദ്ദേഹം അതിനെ ഒരു പൂച്ചയായി സങ്കല്പിക്കുകയും എടുത്തെറിയുന്നതായി ഭാവനയില്‍ കാണുകയും ചെയ്യുന്നു എന്നാണ്. ഇത് യുദ്ധത്തെ അനായാസമാക്കുമത്രെ. സുന്‍ സൂവിന്റെ അഭിപ്രായത്തില്‍ ‘അതി സമര്‍ത്ഥനായ പോരാളി ശത്രുവിനെ നേരിടുന്നതിന് മുന്‍പ്തന്നെ മാനസികമായി പരാജയപ്പെടുത്തിയിരിക്കും. പിന്നീടുള്ളത് വെറുമൊരു പ്രക്രിയ മാത്രം’. ഈ മാനസികസ്ഥിതിയും തന്ത്രവും കണ്ടുപിടിച്ചതും നടപ്പാക്കിയതും പഠിപ്പിച്ചതും നമ്മുടെ പൂര്‍വികരായിരുന്നുവെങ്കിലും അത് ഇപ്പോള്‍ ആധുനിക കാലത്ത് നടപ്പിലാക്കുന്നത് ഭാരതത്തിന്റെ ശത്രുക്കളാണ്. യുവാക്കള്‍ ആ മാനസികനില തിരിച്ചുനേടിയെടുത്തേ മതിയാകൂ.

ശ്രീരാമദേവന്‍ എന്ന മാതൃകാ പുരുഷോത്തമന്‍
ശ്രീരാമദേവന്‍ വെറും ഒരു തത്വചിന്തകനോ, ആദ്ധ്യാത്മിക വ്യക്തിത്വമോ മാത്രമായിരുന്നില്ല.. അനീതിയെ, അധര്‍മ്മത്തെ നേരിട്ടെതിര്‍ത്ത ധീരനായ യോദ്ധാവ്, ലോകം അടക്കിവാണ രാവണന്റെ അനുജന്മാരായ പതിനാലായിരം ഘോരരാക്ഷസന്മാരെ, വെറും മണ്ണില്‍ കാലുറപ്പിച്ചുനിന്നുകൊണ്ട്, ഒന്നേകാല്‍ മണിക്കൂറുകൊണ്ട് ഒറ്റയ്ക്ക് അതെ, തന്നോടൊപ്പം പൊരുതുവാന്‍ പോന്ന അനുജന്‍ ലക്ഷ്മണനോട് മാറിനിന്നോളാന്‍ പറഞ്ഞുകൊണ്ട് അവരെ കൊന്നുതീര്‍ത്ത ക്ഷാത്രതേജസ്സ് കൂടിയായിരുന്നു ശ്രീരാമന്‍. അതുപോലെതന്നെ രാവണന്റെ കോട്ടയിലേക്ക് വാനരപ്പടയുമായി കേറിച്ചെന്ന്, കീഴടക്കിയ രാമന്‍, രാജ്യം കീഴടക്കിയിട്ടും അവിടെ ഇരുന്ന് രാജ്യഭരണം നടത്താതെ അതിന്റെ പിന്തുടര്‍ച്ചാവകാശിയായ ഉത്തമ ഭരണകര്‍ത്താവിനുനല്‍കി, വെറുകൈയ്യോടെ, സീതയുമായി തിരിച്ചുപോന്ന ശ്രീരാമന്‍. ഇവയെല്ലാം രാമന്റെ മഹത്വത്തിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണല്ലോ. പതിനഞ്ചു ഗുണങ്ങളുള്ള ഗുണവാനെയാണ് വാല്‍മീകി നാരദമഹര്‍ഷിയോട് അന്വേഷിക്കുന്നത് എങ്കിലും നാരദ മഹര്‍ഷി 66 ഗുണങ്ങളുള്ള, സര്‍വ്വഗുണസമ്പന്നനും അതിശക്തനുമായ (അതില്‍ ഒന്ന് ക്രോധത്തില്‍ കാലാഗ്‌നിക്കുതുല്യന്‍ എന്നാണല്ലോ) രാമനെയാണ് പരിചയപ്പെടുത്തുന്നത്. ഇങ്ങനെയുള്ള ലോകജേതാവിനെ ആരാധിക്കുന്ന ജനതക്ക് എന്തുകൊണ്ടാണ് അതേ ലക്ഷണങ്ങള്‍ കാണാത്തത്?

‘ശിവം ഭൂത്വാ ശിവം യജേത്’ എന്നപോലെ ‘രാമം ഭൂത്വാ രാമം യജേത്’ രാമനായിത്തീര്‍ന്ന് രാമനെ ആരാധിക്കുക എന്ന ദിശയിലേക്കാണ് യുവാക്കള്‍ ഇനി കടക്കേണ്ടത്. ഈ പുതിയ കാലഘട്ടം യുവാക്കളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. കാരണം അവതാരപ്പിറവി ഉണ്ടാകുന്നത് ധര്‍മ്മസംരക്ഷണാര്‍ത്ഥമാണ്, അത്തരം അവതാരങ്ങളുടെ കഥകള്‍ക്കും സാമൂഹ്യവിപ്ലവത്തിനുള്ള കരുത്തുണ്ടാകും, അതാണല്ലോ മഹാത്മാഗാന്ധിയുടെ വിജയവും ജനപ്രീതിയും നമ്മളെ പഠിപ്പിക്കുന്നത്. മഹാത്മാഗാന്ധി രാമസങ്കല്പത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി കൂട്ടിയോജിപ്പിച്ചപ്പോഴാണല്ലോ സ്വാതന്ത്ര്യസമരം ഒരു കൊടുങ്കാറ്റായി മാറിയതും ഗ്രാമങ്ങളില്‍നിന്നുപോലും ജനകീയപിന്തുണ നേടിയെടുത്തതും. അതുപോലെ ബിജെപിയും അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മിതിയെ ദേശീയ അജണ്ടയാക്കിയപ്പോഴാണ് സംഘടനക്ക് അഗ്‌നിച്ചിറകുകള്‍ ഉണ്ടായതും ഭരണത്തില്‍ എത്തിയതും. അധ്യാത്മരാമായണത്തെയും രാമായണമാസാചരണത്തെയും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇനി കേരളത്തില്‍ വേണ്ടത് രാമധര്‍മ്മത്തിന്റെ രാഷ്ട്രീയശാക്തീകരണവും രാമരാജ്യത്തിന്റെ പുനഃപ്രതിഷ്ഠയുമാണ്.

My Hinduism teaches me to respect all religions. In this lies the secret of Ramarajya. (H, 19-10-1947, p. 378)

‘രാമരാജ്യമെന്നാല്‍ ധാര്‍മ്മികതയുടെ ആധാരത്തിലുള്ള ജനങ്ങളുടെ പരമാധികാരമാണത്’ എന്നാണ് 1937 ജനുവരി 2ലെ ഹരിജനില്‍ മഹാത്മാഗാന്ധി എഴുതിയത്. എന്നാല്‍ അതുകഴിഞ്ഞു 10 വര്‍ഷങ്ങള്‍ക്കുശേഷവും, എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചുകൊണ്ട് അദ്ദേഹം ഇങ്ങിനെ എഴുതി ‘എല്ലാമതങ്ങളെയും ബഹുമാനിക്കാനാണ് എന്റെ ഹിന്ദുമതം എന്നെ പഠിപ്പിച്ചത്. രാമരാജ്യത്തിന്റെ രഹസ്യം ഇതിനുള്ളിലുണ്ട്’ (പേജ് 378, ഹരിജന്‍, 19 – 10 – 1947). ഇത് സൂചിപ്പിക്കുന്നത് വലിയ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും, 10 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന് അടിയുറച്ച വിശ്വാസം രാമരാജ്യസങ്കല്പത്തില്‍ ഉണ്ടായിരുന്നു എന്നുതന്നെയാണ്. ആ രാമരാജ്യത്തിലേക്കുള്ള പാതയിലാണ് നമ്മള്‍ ഭാരതീയര്‍ യാത്രചെയ്യുന്നത്. ഇനി ആ ലക്ഷ്യമാണ് യുവകേരളം അവരുടെ ക്ഷാത്രതേജസ്സിനാല്‍ നേടിയെടുക്കേണ്ടതും. ഇനി ആ രാഷ്ട്രീയമനസ്സോടെയാണ്, ലക്ഷ്യത്തോടെയാണ് രാമായണത്തെ പഠിക്കേണ്ടതും, മനസ്സിലാക്കേണ്ടതും, നടപ്പിലാക്കേണ്ടതും.

ചരിത്രത്തിനു മുന്നേ നടക്കുന്നവരാണല്ലോ കലാകാരന്മാര്‍. വേദങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും ആ പ്രേരണയുള്‍ക്കൊണ്ടുതന്നെയാവണം കലാകാരന്മാര്‍ ശിവന്റെയും ശ്രീരാമന്റെയും കൃഷ്ണന്റെയും ഹനുമാന്റെയും അര്‍ജുനന്റെയും എല്ലാം ചിത്രങ്ങള്‍ യുദ്ധസന്നദ്ധമായ (സമരോത്സുകമായ) മുഖഭാവവും ശാരീരികഭാഷയും ഒട്ടും നഷ്ടപ്പെടുത്താതെ ആധുനിക കാലത്ത് വരക്കുന്നത്. ചിത്രങ്ങള്‍ വരച്ചാല്‍ മാത്രംപോരല്ലോ അത് ജനങ്ങള്‍ ഏറ്റെടുക്കുന്നതും, വിറ്റുപോകുന്നതും സൂചിപ്പിക്കുന്നത് ധര്‍മ്മത്തെ എതിര്‍ ക്കുന്നവര്‍ക്കെതിരെയുള്ള ഇതേ യുദ്ധസന്നദ്ധ മനഃസ്ഥിതി (സമരോത്സുക മനഃസ്ഥിതി) ആധുനിക കാലത്തിന് യോജിച്ച രീതിയില്‍ ബഹുജനങ്ങളിലേക്ക് (ഹിന്ദു മനസ്സിലേക്ക്) നിരന്തരമായ രാമായണപാരായണവും ഭഗവത്ഗീത ദര്‍ശനവും പകര്‍ന്നു നല്‍കിക്കഴിഞ്ഞു എന്നുതന്നെയാണ്. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങളെ ചില യൂത്ത് കോണ്‍ ഗ്രസ്സുകാര്‍ വെറും കലിപ്പന്മാരായി മാത്രം കാണുന്നത് ഈ ചരിത്രപരമായ ഓര്‍മ്മക്കുറവ് അവരെ ബാധിച്ചതുകൊണ്ടാണ്. ശ്രീരാമന്‍ ക്ഷമക്ക് ഭൂമിതുല്യനാണെന്നു പറഞ്ഞ നാരദമഹര്‍ഷി തന്നെ അതിനു തൊട്ടുമുന്‍പ് ക്രോധത്തില്‍ കാലാഗ്‌നിക്കുതുല്യന്‍ എന്ന് ശ്രീരാമനെ വിശഷിപ്പിച്ചിട്ടുണ്ട് എന്നതിനാല്‍ അധര്‍മ്മികളെ കാലാഗ്‌നിയില്‍ ചുട്ടുഭാസ്മമാക്കുമ്പോഴും സാധുക്കളുടെ സാരമായ തെറ്റുകളെപ്പോലും ക്ഷമിച്ച് അധര്‍മ്മികളോട് കാര്‍ക്കശ്യവും ഉഗ്രതയും സാധുക്കളോട് ഭൂമിയോളം ക്ഷമയും ഉള്ള രാമസമാനരായിത്തീരുകയെന്നതാണ് ആധുനികകാലത്ത് അദ്ധ്യാത്മ രാമായണവും യുവതീയുവാക്കളോട് ആവശ്യപ്പെടുന്നത്. യുദ്ധത്തില്‍ പരാജയഭീതിയില്ലാത്ത, പിന്തിരിഞ്ഞോടാത്ത, യുദ്ധത്തിനുമുന്നേ വിജയം ധാര്‍മ്മികള്‍ക്ക് സുനിശ്ചിതമാണെന്ന അചഞ്ചലമായ വിശ്വാസവുമുള്ള ശ്രീരാമദേവന്റെ അതേ ധാര്‍മ്മികവീര്യവും കര്‍മ്മകുശലതയുമാണ് വര്‍ത്തമാനകാലത്ത് കേരളം യുവതീയുവാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതാണ് രാമരാജ്യത്തിലേക്കുള്ള പ്രായോഗികപാതയും മാനേജ്‌മെന്റ് തന്ത്രവും.

പൊതുവെ രാമായണം നല്‍കുന്ന സന്ദേശമായി സമൂഹത്തില്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മോക്ഷവും അനുബന്ധ ജീവിതചര്യകളുമാണ്. എന്നാല്‍ രാമായണവും ശ്രീരാമന്റെ ജീവിതസന്ദേശവും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളിലെ മോക്ഷത്തെമാത്രം പ്രോത്സാഹിപ്പിക്കുന്നതരം വ്യഖ്യാനവുമാകരുത്. അത് ധര്‍മ്മത്തിലൂടെ അര്‍ത്ഥവും അര്‍ത്ഥത്തിലൂടെ ആഗ്രഹപൂര്‍ത്തിയും നേടിയതിനുശേഷമുള്ള മോക്ഷത്തെയാണ് നമ്മളെ പഠിപ്പിക്കുന്നത്. സീതാദേവിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ പ്രാര്‍ത്ഥിച്ചും ഭജനപാടിയുമല്ല മറിച്ച് യുദ്ധത്തിലൂടെ ശത്രുവിനെ നിഗ്രഹിച്ചാണ് ശ്രീരാമദേവന്‍ അധര്‍മ്മികള്‍ക്ക് മറുപടി നല്‍കിയത്. ആ ക്ഷാത്രതേജസ്സിന്റെ പിന്‍തലമുറക്കാരാണ് ഭാരതീയര്‍. ഈ വീരകഥകളും മനഃശാസ്ത്ര സമീപനവും മാനേജ്‌മെന്റ് തിയറികളും പിന്നെ വിജയഗാഥകളും കൂടി ചേര്‍ന്നതാണ് അദ്ധ്യാത്മരാമായണം, അത് മറക്കരുത്.

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies