Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദേവസാന്നിദ്ധ്യത്തില്‍ പിതൃബലി

ശശി കമ്മട്ടേരിശശി കമ്മട്ടേരി
15 July 2022

കര്‍ക്കിടക മാസത്തിലെ കറുത്തവാവ് ഹിന്ദുക്കള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മാസവും അമാവാസി ഉണ്ടെങ്കിലും എന്താണ് കര്‍ക്കിടക മാസത്തിലെ അമാവാസിക്ക് ഇത്രയും പ്രാധാന്യം എന്ന് നമുക്ക് ചിന്തിക്കാം. മനുഷ്യരുടെ മുപ്പത് ദിവസത്തോളം ദൈര്‍ഘ്യം വരുന്ന പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷ്യയോഗ്യമായ മധ്യാഹ്ന വേളകള്‍ അമാവാസി ദിനങ്ങളിലാണ് വരുന്നത്. അതുകൊണ്ടാണ് അമാവാസി തോറും പിതൃക്കള്‍ക്ക് ബലി നല്‍കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

കര്‍ക്കിടകമാസത്തിലെ അമാവാസിയില്‍ നല്‍കുന്ന പിതൃയജ്ഞം ദേവസാന്നിധ്യംകൊണ്ട് സമ്പുഷ്ടമാണ്. അതുകൊണ്ടാണ് മറ്റമാവാസികളില്‍ നിന്നും കര്‍ക്കിടകമാസത്തിലെ അമാവാസിയ്ക്ക് ഇത്രയും പ്രാധാന്യം. പിതൃകര്‍മ്മത്തിന് ദേവകര്‍മ്മത്തേക്കാള്‍ ശ്രദ്ധയും പ്രാധാന്യവും ആവശ്യമുണ്ട്. പിതൃകര്‍മ്മത്തിന് ദേവസാന്നിദ്ധ്യം നല്‍കി പുഷ്ടിപ്പെടുത്തണം. കര്‍ക്കിടകമാസത്തിലെ അമാവാസിയാണ് പിതൃയജ്ഞത്തെ ദേവയജ്ഞം കൊണ്ട് ഏറെ പവിത്രമാക്കുന്നത്.

പുരാണങ്ങളില്‍ ദേവന്മാര്‍ മേരുവാസികളാണ് എന്നൊരു സങ്കല്പമുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരുപര്‍വ്വതം. മേരുപര്‍വ്വതത്തിന്റെ നന്ദനോദ്യാന വര്‍ണ്ണനയില്‍ ഇത് വ്യക്തമാക്കുന്നു.

ADVERTISEMENT

മേട (മേഷ) മാസത്തിലെ വിഷുനാളില്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയംകൊണ്ടതായി കാണുന്നു. തുടര്‍ന്ന് ഓരോദിനം കഴിയുന്തോറും ചക്രവാളത്തില്‍ നിന്നുള്ള സൂര്യന്റെ ഉയരം കൂടി വരുന്നു. സൂര്യന്റെ ദക്ഷിണായനയാത്ര തുടങ്ങുന്നതോടെ ഉത്തരധ്രുവത്തിലുള്ള ദേവന്‍മാര്‍ക്ക്, സൂര്യന്‍ പതുക്കെ അടുത്തടുത്ത് വരുന്നു. തുലാം വിഷുനാളില്‍ അവരുടെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാംവിഷു മുതല്‍ മേടവിഷുവരെ പകല്‍ അനുഭവപ്പെടുന്നു. അതായത് മനുഷ്യരുടെ ഒരു വര്‍ഷം ഉത്തരധ്രുവീയര്‍ക്ക് ഒരു ദിവസം ആയി അനുഭവപ്പെടുന്നു എന്നാണ് സങ്കല്പം. അവരുടെ പകല്‍ സമയത്ത് സൂര്യന്‍ ഏറ്റവും ഉയരത്തിലായി കാണപ്പെടുന്ന മധ്യാഹ്നസമയം മേടമാസത്തിലെ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.

”മേഷാദാവുദിത: സൂര്യ: ത്രീന്‍ രാശിനുദഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം പൂരയേന്മേരുവാസിനാം” എന്ന് സൂര്യസിദ്ധാന്തത്തില്‍ ഇത് വ്യക്തമായി പറയുന്നു. മേടമാസം ആദിയില്‍ ചക്രവാളത്തില്‍ ഉദയം കൊണ്ട സൂര്യന്‍ മൂന്ന് രാശി കടന്ന് മേരുവാസികള്‍ക്ക് മധ്യാഹ്നവേള ഉണ്ടാക്കുന്നു.

മേടമാസം കഴിഞ്ഞ് മൂന്നു രാശികള്‍ എന്ന് പറഞ്ഞാല്‍ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ കഴിഞ്ഞ് കര്‍ക്കിടകമാവുക എന്നാണര്‍ത്ഥം. അതായത് കര്‍ക്കിടകമാസത്തില്‍ ദേവന്മാരുടെ മധ്യാഹ്നവേള വരുന്നു. കര്‍ക്കിടകമാസത്തിലെ അമാവാസിയില്‍ ദേവന്മാരുടെ മധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒരുമിച്ച് വരുന്നു. ദേവന്മാരും പിതൃക്കളും ഉണര്‍ന്നിരിക്കുകയും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്ന ഒരേ ഒരു ദിനമാണ് കര്‍ക്കിടകത്തിലെ അമാവാസി. ദേവസാന്നിധ്യത്തില്‍ പിതൃബലി നടത്താന്‍ ഇത്രയും മഹത്തായ സമയം മറ്റൊന്നില്ല. ഉത്തര അയനാന്തത്തില്‍ സൂര്യനും അമാവാസിയില്‍ സൂര്യനൊപ്പം നില്‍ക്കുന്ന ചന്ദ്രനും ക്രാന്തിസാമ്യമുണ്ടാകുന്നതിനാല്‍ അന്ന് ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഉണ്ടാകുന്ന ഫലം വിശേഷപ്പെട്ടതാണ്.

എന്തിന് വേണ്ടിയാണ് ശ്രാദ്ധകര്‍മ്മവും തര്‍പ്പണവും നടത്തുന്നത്? പദാര്‍ത്ഥങ്ങളോ ഭക്ഷണമോ വസ്തുക്കളോ കൊണ്ടല്ല സ്വര്‍ഗ്ഗസ്ഥരായ ആത്മാക്കള്‍ തൃപ്തരാവുന്നത്. സ്ഥൂലശരീരത്തിന് മാത്രമേ ഭൗതിക വസ്തുക്കളുടെ ആവശ്യം ഉള്ളൂ. മരണശേഷം സ്ഥൂലശരീരം ഇല്ലാതാവുന്നു. സൂക്ഷ്മശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ. സൂക്ഷ്മശരീരത്തിന് ചൂടോ തണുപ്പോ വിശപ്പോ ദാഹമോ കാമമോ ഒന്നുമില്ല. അതിന്റെ തൃപ്തിയ്ക്ക് ഭൗതിക വസ്തുക്കള്‍ ഒരിക്കലും മതിയാവുന്നില്ല. ചിന്തനം, ചേതന, ഭാവന എന്നിവയ്ക്ക് മാത്രമേ സൂക്ഷ്മശരീരത്തില്‍ പ്രാധാന്യമുള്ളൂ. അതുകൊണ്ട് ഉല്‍ക്കൃഷ്ടമായ ഭാവന നിറഞ്ഞ അന്തരീക്ഷമോ അന്തക്കരണമോ മാത്രമേ സൂക്ഷ്മശരീരത്തിന് ശാന്തിപ്രദമായി മാറുകയുള്ളൂ.

സ്ഥൂലശരീര ധാതുക്കള്‍ക്ക് ഇന്ദ്രിയഭോഗങ്ങളും, വാസന, അഭിലാഷം, അഹങ്കാരം എന്നിവയുടെ പൂര്‍ത്തിയും മുഖേന ഈ ലോകത്തില്‍ എങ്ങനെ സുഖം ലഭിക്കുന്നുവോ, അതേപ്രകാരം പിതൃക്കളുടെ സൂക്ഷ്മശരീരം ശുഭകര്‍മ്മങ്ങളില്‍ നിന്നുളവാകുന്ന സുഗന്ധത്തിന്റെ രസം ആസ്വദിച്ച് തൃപ്തി അനുഭവിക്കുന്നു. അതിന് വേണ്ടത് ഭാവനിര്‍ഭരമായ ആദരവാണ്. ശ്രദ്ധാപൂര്‍ണമായ അന്തരീക്ഷത്തിന്റെ സാന്നിധ്യത്തില്‍ പിതൃക്കള്‍ അശാന്തി വെടിഞ്ഞ് ആനന്ദം അനുഭവിക്കുന്നു. ശ്രദ്ധ മുഖേനയാണ് അതിന് തൃപ്തി ലഭിക്കുന്നത്. അതുകൊണ്ടാണ് പിതൃക്കളുടെ സന്തോഷത്തിനുവേണ്ടി ശ്രാദ്ധവും തര്‍പ്പണവും ചെയ്യുന്നത്.

തര്‍പ്പണത്തിന് ജലമാണ് ഉപയോഗിക്കുന്നത്. അത് സുഗന്ധപൂര്‍ണവും പരിപുഷ്ടവും ആക്കാന്‍ വേണ്ടി അതില്‍ യവം, എള്ള്, അരി, പാല്‍, പുഷ്പങ്ങള്‍ എന്നിവയും ചേര്‍ക്കുന്നു. കുശകളുടെ സഹായത്തോടെ ഒരു ചെറിയ കൈക്കുമ്പിള്‍ യവം മന്ത്രോച്ചാരണത്തോടെ അര്‍പ്പിക്കുന്നതോടെ പിതൃക്കള്‍ സംതൃപ്തരാവുന്നു.

എന്നാല്‍ ഈ ക്രിയയോടൊപ്പം വേണ്ടത്ര ആദരവും കൃതജ്ഞതയും സല്‍ഭാവവും സ്‌നേഹവും അവശ്യം ഉണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ ശ്രാദ്ധത്തിന്റെ ഉദ്ദേശ്യം സഫലമാവുകയുള്ളൂ. ദിവംഗതരായ ആത്മാക്കളുടെ, ഉപകാരങ്ങളെ സ്മരിക്കുകയും അവരുടെ സത്ഗുണങ്ങളേയും സത്കര്‍മ്മങ്ങളേയും അഭിനന്ദിക്കുകയും ചെയ്യണം.

പൂര്‍വ്വികര്‍ ചെയ്ത ഉപകാരങ്ങളെപ്പറ്റി കൃതജ്ഞത പ്രകടിപ്പിക്കണം. അവര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ പോയ കുടുംബപരവും സാമുദായികവുമായ ശേഷിച്ച കര്‍ത്തവ്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സന്നദ്ധരാവണം.

ബലി ചെയ്യുന്നത് ഒരാളുടെ ആത്മാവിന് വേണ്ടി മാത്രമല്ല. മുന്‍കാലത്ത് മരണമടഞ്ഞ നമ്മുടെ കുടുംബത്തിലേയും മാതൃകുടുംബത്തിലേയും പിതൃകുടുംബത്തിലേയും മുമ്മൂന്നു തലമുറകളിലെ പിതൃക്കളുടെ തൃപ്തിക്കുവേണ്ടി കൂടിയാണ്. ലോകത്തില്‍ അവതരിച്ചിട്ടുള്ള സകല മഹാന്മാരുടേയും ആത്മാക്കള്‍ക്കുവേണ്ടി നമ്മുടെ സദ്ഭാവനയിലൂടെ അവരെ തൃപ്തിപ്പെടുത്താം. പിതൃക്കള്‍ക്ക് ബലി നല്‍കുന്നതിലൂടെ ചെയ്യുന്നവന്റെ ആത്മബലവും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

(ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)

Tags: FEATUREDകര്‍ക്കിടക വാവ്കര്‍ക്കിടകംവാവ്
ShareTweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥ കേരളത്തില്‍ (അടിയന്തരാവസ്ഥയിലെ അനീതികള്‍ 2)

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies