Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ബുദ്ധദര്‍ശനത്തിന്റെ ചിരകാലപ്രസക്തി

ജെ. നന്ദകുമാർജെ. നന്ദകുമാർ
8 July 2022

കോഴിക്കോട് കേസരി ഭവനിലെ ‘സ്‌നേഹബോധി’ അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം.

Google NewsAdd Kesari Weekly as a preferred source on Google

സമത്വം അഥവാ സമബുദ്ധി എന്നത് യോഗാവസ്ഥയുടെ മറ്റൊരു നിര്‍വ്വചനമാണ്. ‘സമത്വം യോഗ ഉച്യതേ’ എന്ന് ഗീത പറയുന്നു. സാംഖ്യയോഗത്തിന്റെ നാല്പത്തിയെട്ടാം ശ്ലോകത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ യോഗം എന്താണെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്.

യോഗസ്ഥ: കുരു കര്‍മ്മാണി
സംഗം ത്യക്ത്വാ ധനഞ്ജയ!
സിദ്ധ്യസിദ്ധ്യോ: സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ
(ഹേ അര്‍ജ്ജുന! യോഗസ്ഥനായിട്ട്, ഫലകാമനയെ ഉപേക്ഷിച്ച് സമഭാവത്തോടെ കര്‍മ്മം ചെയ്യുക. സമഭാവം യോഗമെന്ന് പറയപ്പെടുന്നു.)

ADVERTISEMENT

‘സമത്വം യോഗ ഉച്യതേ’ എന്ന ഗീതയിലെ യോഗ നിര്‍വ്വചനം ബുദ്ധഭഗവാന്റെ ജീവിതവും ദര്‍ശനവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. മനുഷ്യനെ സമത്വാവസ്ഥയിലേക്ക് ഉയര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ടതും എന്നാല്‍ വളരെയേറെ പ്രയാസമേറിയതുമായ ഒരു കാര്യമാണെന്ന് ബുദ്ധദര്‍ശനം ആദ്യന്തം വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. ക്ലേശകരമായ ഈ സമത്വാവസ്ഥ കൈവരിച്ചാല്‍ മാത്രമേ മനുഷ്യന്‍ നേരിടുന്ന ദു:ഖ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ എന്ന് നമ്മെ അഭ്യസിപ്പിച്ച മഹാവ്യക്തിത്വമാണ് ഭഗവാന്‍ ബുദ്ധന്റേത്.

സമത്വബുദ്ധിയിലൂടെയും സമ്യക്സ്ഥിതിയിലൂടെയും സമാവസ്ഥയിലൂടെയുമാണ് ഉള്ളില്‍ യോഗാഗ്‌നി ഉണരുന്നത് എന്ന് യോഗദര്‍ശനവും ബൗദ്ധദര്‍ശനവും ഒരുപോലെ പ്രഖ്യാപിക്കുന്നു. ഈ യോഗാഗ്‌നിയിലൂടെ വേണം അന്തഃകരണചതുഷ്ടയത്തെയും അഗ്‌നിക്കിരയാക്കി ചിത്തശുദ്ധിയെ കൈവരിക്കുവാന്‍. ഇവിടെ യോഗദര്‍ശനവും ബൗദ്ധദര്‍ശനവും തമ്മിലുള്ള ദാര്‍ശനികമായ സമാനതയും കാണാന്‍ കഴിയുന്നു. വാക് പ്രയോഗത്തില്‍ മാത്രമേ അവ വ്യത്യാസപ്പെടുന്നുള്ളൂ. ആശയരൂപത്തില്‍ അവ പരസ്പരം ഏകീഭവിക്കുന്നു. അന്തഃകരണചതുഷ്ടയം എന്നതുകൊണ്ട് മനോബുദ്ധ്യഹങ്കാരചിത്തത്തെയാണ് ഉദ്ദേശിക്കുന്നത്. അതിനെ എരിച്ച് ശുദ്ധമാക്കുക, ചിത്തശുദ്ധിയെ കൈവരിക്കുക എന്നതാണ് ഇവിടെ വിവക്ഷ. ഈ ചിത്തശുദ്ധിയാണ് ബുദ്ധദര്‍ശനത്തിന്റെ സാരസര്‍വ്വസ്വമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ചിത്തശുദ്ധിയുണ്ടെങ്കില്‍ എല്ലാ സമസ്യകളും പരിഹൃതമാകും എന്ന് ഭഗവാന്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

ബുദ്ധഭഗവാന്റെ ഉപദേശസാരങ്ങളില്‍ പ്രധാനമാണ് ത്രിപിടകങ്ങള്‍. വിനയപിടകം, സുത്തപിടകം, അഭിധാമ പിടകം എന്നിവയാണത്. പിടകം എന്നാല്‍ പെട്ടി. അതിന്റെ ഉള്ളില്‍ അടക്കം ചെയ്തിട്ടുള്ള ഉപദേശ സാരത്തെയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. സുത്തപിടകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നികായമാണ് ഖുദ്ദക നികായം (ഗവൗററമസമ ചശസമ്യമ). ഈ ഖുദ്ദക നികായത്തിലെ ഒരു പ്രധാനഭാഗമായ ധമ്മപഥത്തെ (ഉവമാാമുമറമ) മനുഷ്യത്വത്തിന്റെ മാര്‍ഗദര്‍ശന ഗ്രന്ഥം (ഏൗശറല ീള വൗാമിശ്യേ) എന്നാണ് മാക്‌സ് മുള്ളറെ പോലുള്ള പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാകാമെങ്കിലും ഭാരതീയ ദര്‍ശനങ്ങളെ അദ്ദേഹം പലയിടത്തും പ്രകീര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മാക്‌സ് മുള്ളറെ സ്വാമി വിവേകാനന്ദന്‍ ‘മോക്ഷമല്ലികഭട്ടന്‍’ എന്ന് വിശേഷിപ്പിച്ചത്. നാന്നൂറ്റി ഇരുപത്തിമൂന്ന് ഗാഥകളും 26 വര്‍ഗ്ഗങ്ങളും ഉള്ള ബുദ്ധ വര്‍ഗത്തില്‍ പറയുന്ന ഒരു പ്രധാനപ്പെട്ട ഗാഥയുണ്ട്. നൂറ്റി എണ്‍പത്തി മൂന്നാമത്തെ സൂക്തമാണത്. അതില്‍ ബുദ്ധ ദര്‍ശനത്തിന്റെ അകക്കാമ്പ് എന്താണെന്നു വിശദീകരിക്കുന്നുണ്ട്.

സബ്ബ പാപസ്യ അകരണം
കുസലസ്യ ഉപസംപതാ
ചിത്തസ്സ പര്യോദപനം
ഏതം ബുദ്ധാനം സാസനം1 *

(സമ്യക്കാംവണ്ണം സര്‍വ്വ പാപ കര്‍മങ്ങളെയും ഇല്ലാതാക്കുക. സര്‍വ്വ നന്മകളെയും ഉള്ളിലേക്ക് ആവാഹിച്ചെടുക്കുക, ചിത്തത്തെ ശുദ്ധീകരിക്കുക.)

ഗീതയോ യോഗദര്‍ശനങ്ങളോ ത്രിപിടകങ്ങളോ ഒന്നും സൂക്ഷ്മമായ അദ്ധ്യയനത്തിന് വിധേയമാക്കാത്ത, സമൂഹത്തില്‍ നിരന്തരം ദ്വന്ദ്വങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ ബുദ്ധന്‍ ഭാരതീയ ദര്‍ശനങ്ങള്‍ക്കും സനാതനധര്‍മ്മത്തിനും തന്നെ എതിരായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നുണ്ട്. നാല് ആര്യ സത്യങ്ങളെക്കുറിച്ച് ഭഗവാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബോധോദയത്തിന് ശേഷം അതായത് നാല്പത്തൊമ്പത് ദിവസം നീണ്ടുനിന്ന ആ തപശ്ചര്യയ്ക്ക് ശേഷം അദ്ദേഹം ലോകത്തോടായി പറയുന്നത് ഈ നാല് ആര്യസത്യങ്ങളാണ്. ഒന്നാമത്തേത് ദു:ഖം. ഈ പ്രപഞ്ചം മുഴുവന്‍ ദു:ഖവും ദുരിതവും നിറഞ്ഞു നില്‍ക്കുന്നു എന്ന് അദ്ദേഹം പറയുന്നു. രണ്ടാമത്തേത് സമുദയ. അതായത് ഈ ദുഖത്തിന്റെ കാരണത്തെ വിശദീകരിക്കുകയാണ്. അത് തൃഷ്ണയാണ്, ആഗ്രഹമാണ് സംഗത്വമാണ്. ഇതുതന്നെയാണ് ഗീതയിലും പറയുന്നതും.

ധ്യായതോ വിഷയാന്‍പുംസഃ സംഗസ്‌തേഷൂപജായതേ
സംഗാത്സംജായതേ കാമഃ കാമാത്‌ക്രോധോളഭിജായതേ
ക്രോധാദ്ഭവതി സംമോഹഃ സംമോഹാത് സ്മൃതിവിഭ്രമഃ
സ്മൃതി ഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി

(ഇ്രന്ദിയവിഷയങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവയില്‍ ആസക്തിയുണ്ടാവുന്നു. ആസക്തിയില്‍ നിന്ന് കാമവും അതില്‍ നിന്ന് ക്രോധവും ഉളവാകുന്നു. ക്രോധത്തില്‍ നിന്ന് സമ്മോഹവും, അതില്‍ നിന്ന് ഓര്‍മ്മപ്പിഴയും, ഓര്‍മ്മപ്പിഴയില്‍ നിന്ന് ബുദ്ധിനാശവുമുണ്ടാകുന്നു. ബുദ്ധി നാശത്താല്‍, വീണ്ടും ഭൗതികതയുടെ കയത്തിലേക്ക് വീണ്, സര്‍വ്വനാശം പ്രാപിക്കുന്നു.)

മൂന്നാമത്തെ കാര്യം നിരോധ അഥവാ നിവാരണം. ദുഃഖത്തിന് നിവാരണം ഉണ്ട്. നിവാരണത്തിന്റെ മാര്‍ഗമാണ് അദ്ദേഹം നാലാമതായി വിശദീകരിക്കുന്നത്. അതാണ് അഷ്ടാംഗമാര്‍ഗമായി പറഞ്ഞുവെച്ചിട്ടുള്ളത്. എന്താണ് ഈ അഷ്ടാംഗമാര്‍ഗം? യോഗദര്‍ശനത്തിലെ അഷ്ടാംഗയോഗത്തിലെ പല വിഷയങ്ങളിലും ഇതിന്റെ സമാനതകള്‍ കണ്ടെത്താം.

അഷ്ടാംഗ മാര്‍ഗത്തെ ത്രിരത്‌നങ്ങള്‍ എന്ന മൂന്നു സ്‌കന്ധങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തേത് പ്രജ്ഞാസ്‌കന്ധം, രണ്ടാമത്തേത് ശീലസ്‌കന്ധം, മൂന്നാമത്തേത് സമാധിസ്‌കന്ധം. അതിനും ഉപവിഭാഗങ്ങളുണ്ട്. സമ്യക് ദൃഷ്ടി, സമ്യക് സങ്കല്‍പം, സമ്യക് കര്‍മ്മം, സമ്യക് വാക്ക്, സമ്യക് ആജീവിക, സമ്യക് വ്യായാമം, സമ്യക് സ്മൃതി, സമ്യക് സമാധി എന്നിവ അതില്‍ ചിലതാണ്. ഈ മാര്‍ഗങ്ങളെ വേണ്ടുംവണ്ണം അനുശീലനം നടത്തിയാല്‍ അഥവാ അനുവര്‍ത്തിച്ചു പോന്നാല്‍ നമുക്ക് നമ്മുടെ ചിത്തത്തെ ശുദ്ധീകരിക്കുകയും ചിത്തശുദ്ധിയിലൂടെ ‘ഈശാവാസ്യമിദം സര്‍വം’ എന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നതുപോലെ ഈ പ്രപഞ്ചത്തില്‍ മുഴുവന്‍ ഈശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന സ്ഥിതിയിലേക്ക് എത്തിച്ചേരാം. അതാണ് നമ്മുടെ ജീവിതലക്ഷ്യം എന്ന് ഭഗവാന്‍ ഈ ഉപദേശസാരത്തിലൂടെ പറയുന്നു. ഇതുതന്നെ സ്വാമി വിവേകാനന്ദന്‍ യോഗചതുഷ്ടയത്തെക്കുറിച്ചു വര്‍ണിക്കുമ്പോള്‍ മനോഹരവും കവിതാമയവുമായ ഭാഷയില്‍ പറഞ്ഞുവെക്കുന്നുണ്ട്. “Each soul is potentially divine, the goal is to manifest the divinity by controlling the nature external and internal” എന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ആത്മാവും ആത്യന്തികമായി ദൈവികവും വിശുദ്ധവുമാണ്. നമ്മുടെ ആന്തരിക ബാഹ്യ പ്രകൃതികളെ അകത്തും പുറത്തും ഒരുപോലെ നിയന്ത്രിച്ച് ദൈവികതയെ പുറത്തേക്കു കൊണ്ടുവരികയാണ് നമ്മുടെ ജീവിതലക്ഷ്യം. ഇതാണ് ഭാരതീയ തത്വചിന്ത. ഇതിനുള്ള ഉപായമെന്തെന്നും സ്വാമിജി പറഞ്ഞിട്ടുണ്ട്. Do it by work or worship or psychic control or philosophies one or more or all and be free. This is the whole of religion doctrine or dogma or temple or books or rituals are but secondary details”. ലോകത്ത് മനുഷ്യനെ പരിപൂര്‍ണ്ണമായും സ്വതന്ത്രമാക്കുന്നതാണ് ഈ ദര്‍ശനം. ഇത്തരത്തില്‍ ആഴത്തിലേക്ക് ഇറങ്ങിയാല്‍ ബുദ്ധ ദര്‍ശനവും യോഗദര്‍ശനവും തമ്മിലുള്ള ധാരാളം സമാനതകളെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

ബുദ്ധഭഗവാന്റെ ജീവിതവും ദര്‍ശനവും ഏതോ കാലത്ത് പ്രസക്തമായിരുന്നതോ ഇന്നത്തെ കാലത്തും അതിനെ പ്രസക്തമാക്കാന്‍ വേണ്ടി കാലികമായി വ്യഖ്യാനിക്കേണ്ടതോ അല്ല. പഴയകാല ചിന്തകളെ പുതിയ കാലത്തിന് അനുയോജ്യമായ വിധത്തില്‍ വ്യാഖ്യാനിക്കണം എന്നൊക്കെ നാം പറയാറുണ്ട്. എന്നാല്‍ ബുദ്ധ ദര്‍ശനത്തെ സംബന്ധിച്ചിടത്തോളം അത് ശരിയല്ല. ചിരകാലപ്രസക്തമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞു വെച്ചിട്ടുള്ളത്. ബുദ്ധഭഗവാന്റെ അവതാര ദിനത്തിലാണ് ഹിമാലയത്തില്‍ തപസ്സനുഷ്ഠിച്ചിരുന്ന അസിതായോഗി കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിനെ ദര്‍ശിക്കാനായി എത്തിയത്. അവര്‍ ബാല്യകാല സുഹൃത്തുക്കളും സഹാപാഠികളുമായിരുന്നു. പിന്നീട് അസിത തപസ്സിനായി ഹിമാലയത്തിലേക്ക് പോയി. അതിനിടയിലും രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം അപ്പോഴൊന്നും അവിടേക്ക് എത്തിയില്ല. പക്ഷെ സിദ്ധാര്‍ത്ഥ കുമാരന്റെ അവതാരമുണ്ടായ ദിവസം തന്നെ അദ്ദേഹം അവിടെ എത്തി. ശുദ്ധോദനരാജാവ് ഉടനെ അദ്ദേഹത്തെ സ്വീകരിക്കുകയും ആഗമനോദ്ദേശ്യം ആരായുകയും ചെയ്തു. സിദ്ധാര്‍ത്ഥ രാജകുമാരന്റെ അനുഗ്രഹം വാങ്ങാന്‍ ആണ് താന്‍ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ആ കുഞ്ഞുപാദങ്ങള്‍ ജടയില്‍ വെച്ച ശേഷം അദ്ദേഹം കണ്ണീരണിഞ്ഞു. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഈ മുകുളം വിടര്‍ന്നു സൗരഭ്യം പടര്‍ത്തുന്നത് കാണാന്‍ ഭാഗ്യം ഉണ്ടാവില്ലല്ലോ എന്നതാണ് തന്റെ വിഷമം. കാരണം ഈ ജന്മത്തോടെ തന്റെ ജീവിതം കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം അതോടൊപ്പം പറഞ്ഞ മറ്റൊരു കാര്യം എല്ലാ കാലത്തേക്കും പ്രസക്തമായ ചിന്തകള്‍ നല്കാന്‍ വന്നവനാണ് സിദ്ധാര്‍ത്ഥന്‍ എന്നാണ്. ആ പേരിന്റെ തന്നെ അര്‍ത്ഥം എല്ലാവരുടെയും ആഗ്രഹങ്ങളെ സാധിച്ചു തരുന്നവന്‍ എന്നാണ്.

ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് ബുദ്ധന്‍ കാണിച്ചു തന്ന മാര്‍ഗം. എന്നാല്‍ ഇത് നിഷ്പ്രയാസമല്ല എന്നാണ് യോഗദര്‍ശനവും ഗീതയും ബുദ്ധദര്‍ശനവും പറയുന്നത്. ധമ്മപഥത്തില്‍ നോക്കിയാല്‍ നാം കാണുന്നത് അതിലെ ചിത്തവര്‍ഗ്ഗോയില്‍ ഭഗവാന്‍ പറയുന്നത് ‘ഫന്ദനം ചപലം ചിത്തം ദുരക്ഖം ദുന്നിവാരയം’ മനസ്സ് എപ്പോഴും ചപലമാണ്, ചലിച്ചു കൊണ്ടിരിക്കുന്നതാണ്. രക്ഷിച്ചെടുക്കാന്‍ പ്രയാസമുള്ളതാണ് എന്ന് ബുദ്ധഭഗവാന്‍ പറയുകയാണ്. ഇത് കേള്‍ക്കുമ്പോള്‍ ഗീതയില്‍ അര്‍ജുനന്‍ കൃഷ്ണനോട് പറയുന്ന ധ്യാനയോഗത്തിലെ ശ്ലോകമാണ് ഓര്‍മ്മവരുന്നത്.

ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്‌കരം

(എന്തെന്നാല്‍ ഹേ കൃഷ്ണാ, മനസ്സ് ചഞ്ചലവും ക്ഷുബ്ധവും നിയന്ത്രണത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്റെ നിയന്ത്രണം വായുവിന്റേതെന്നപോലെ ദുഷ്‌കരമായി ഞാന്‍ കരുതുന്നു). ഭഗവാന്‍ ഇതിന് മറുപടി നല്‍കുന്നത് ഇങ്ങനെയാണ്:

അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗുഹ്യതേ

മഹാബാഹുവായ കുന്തീപുത്രാ, അസ്ഥിരമായ മനസ്സിനെ അടക്കുക എന്നത് തീര്‍ച്ചയായും ദുഷ്‌കരമാണ്; എന്നാല്‍ യുക്തമായ പരിശീലനംകൊണ്ടും നിസ്സംഗതകൊണ്ടും അത് സാധിക്കാവുന്നതാണ്.

ചിത്തവഗ്ഗോയിലെ ശ്ലോകം വായിച്ചാല്‍ ബുദ്ധനും ഇതുപോലെ തന്നെ പറയുകയാണ്: ”ഉജുകരോതി മേധാവീ ഉസുംകാരോ വ തേജനം.” അനുശീലനത്തിലൂടെയും അനുശാസനത്തിലൂടെയും അഭ്യാസവൈരാഗ്യങ്ങളിലൂടെയും മനസ്സിനെ ശുദ്ധീകരിച്ച് സത്യത്തെ അനുഭവിച്ചതിനുശേഷം വേണം വിശ്വസിക്കേണ്ടത് എന്നാണ് ബുദ്ധന്‍ പറയുന്നത്. ലോകമതങ്ങളുടെ ഇടയില്‍ ബുദ്ധ ദര്‍ശനം വേറിട്ട് നില്‍ക്കുന്നതും ഇവിടെയാണ്. അനുഭവത്തിലൂടെ വേണം വിശ്വാസത്തിലേക്ക് പോകാന്‍, വിശ്വാസത്തിലൂടെ അനുഭവത്തിലേക്കല്ല എന്ന സന്ദേശം ബുദ്ധദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ലക്ഷണം തന്നെ അനുഭവമാണ്. ആ അനുഭവത്തിന്റെ സുഗന്ധമാണ് വിശ്വാസം എന്നാണ് ബുദ്ധഭഗവാന്‍ പറയുന്നത്. ഇതുകൊണ്ടാണ് അദ്ദേഹം സന്ദേഹവാദിയാണ്(Agnostic) എന്ന് ചിലര്‍ പ്രഖ്യാപിക്കുന്നത്. എല്ലാറ്റിലും സന്ദേഹമാണ്. സന്ദേഹം ആവശ്യമാണ്. സന്ദേഹം ആരംഭമാണ്. സംശയത്തിലൂടെ അനുഭവത്തിലേക്ക് നയിക്കപ്പെടണം.

ബുദ്ധന് നേരെയുള്ള മറ്റൊരു ആരോപണം അദ്ദേഹം നിരീശ്വരവാദിയാണ് എന്നതാണ്. പ്രശസ്ത ചരിത്രകാരനായ എച്ച്.ജി. വെല്‍സ് ഗൗതമബുദ്ധനെക്കുറിച്ച് വര്‍ണിക്കുന്നത് വളരെ മനോഹരമായ ഒരു പദപ്രയോഗത്തിലൂടെയാണ്. Gautam Buddha is perhaps the only godles man, and yet so godly”- ഈശ്വരഹീന മനുഷ്യന്‍ അല്ലെങ്കില്‍ നിരീശ്വര മനുഷ്യനായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് ഗൗതമ ബുദ്ധനാണ്, ഇത്രയേറെ ഈശ്വരപൂര്‍ണനായ വ്യക്തിയും വേറെയില്ല. ബുദ്ധഭഗവാന്‍ ഈശ്വരനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതിനു കാരണം അതിനെക്കുറിച്ച് പറയാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ്’That which cannot be said you need not said’ എന്ന് പൊതുവെ പറയാറുണ്ട്. അഭ്യാസത്തിലൂടെയും അനുശീലനത്തിലൂടെയും വൈരാഗ്യത്തിലൂടെയും ഈശ്വരനെ ഒരു തവണ അറിഞ്ഞു കഴിഞ്ഞാല്‍ വേറിട്ട് എടുത്തു കാണിക്കാന്‍ കഴിയാത്ത ഒരു സത്തയാണ് ഈശ്വരന്‍ എന്ന് മനസ്സിലാവും. ഈശ്വരന്‍ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്. പിന്നെ എങ്ങനെയാണ് അതിനെ കുറിച്ച് പറയാന്‍ സാധിക്കുക. നിര്‍വ്വാണാവസ്ഥയില്‍ അഥവാ ബോധോദയത്തില്‍ ബുദ്ധത്വത്തില്‍ ഈശ്വരന്‍ സര്‍വ്വത്ര പ്രകാശമാനമായി കാണപ്പെടുന്നു. കഠോപനിഷത്തിലെ ധീരനായ ആ യോഗി കണ്ടതുപോലെ കശ്ചിത് ധീരഃ പ്രത്യഗാത്മാനം ഐക്ഷത് ആവൃത്തചക്ഷുഃ അമൃതത്വം ഇച്ഛന്‍.” അതുകൊണ്ടാണ് ‘സര്‍വം ഖല്വിദം ബ്രഹ്‌മ’ എന്നൊക്കെ നമ്മുടെ പൂര്‍വികന്മാര്‍ പറഞ്ഞു വെക്കുന്നത്. ബുദ്ധഭഗവാനും ഈശ്വരനെക്കുറിച്ച് പറയാതിരുന്നതെന്തേ എന്ന് ചോദിച്ചാല്‍ തൈത്തിരീയത്തില്‍ പറയുന്നതുപോലെ വാക്കുകള്‍ പോലും തിരിച്ചു വരുന്ന അവസ്ഥയാണത്: ”യതോ വാചാ നിവര്‍ത്തന്തേ അപ്രാപ്യമനസാ സഹ” (തൈത്തിരീയം 2.9) ബുദ്ധന്റെ മൗനമന്ദഹാസത്തിന്റെ അര്‍ത്ഥം തന്നെ ഈ ആനന്ദമാണ്.

ആധുനിക കാലത്തെ ഏറ്റവും വലിയ ദാര്‍ശനികന്‍ എന്ന് വിളിക്കപ്പെടുന്ന ഓസ്ട്രിയന്‍ ഇംഗ്ലീഷ് ചിന്തകനായ ലുഡ്വിഗ് വിറ്റന്‍സ്റ്റന്‍ (Ludwig Wittgenstein) രചിച്ച Tractatus Logico-Philosophicus (TLP) എന്ന പുസ്തകത്തില്‍ ഏഴു പ്രഖ്യാപനങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അതില്‍ ഏഴാമത്തേതില്‍ അദ്ദേഹം പറയുന്നത് ‘Whereof one cannot be speak thereof one must keep silence’ എന്നാണ്. എവിടെയാണോ പറയാന്‍ കഴിയാതെ വരുന്നത് അവിടെ ഒന്നും പറയാതിരിക്കുക. ഈശ്വര ചൈതന്യമാണ് സര്‍വത്ര നിറഞ്ഞു നില്‍ക്കുന്നത് എന്ന ബോധ്യത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും പറയേണ്ടി വരില്ല. ഇവിടെയാണ് ബുദ്ധന്റെ മൗനമന്ദഹാസം പ്രസക്തമാവുന്നതും. ഇത് മനസ്സില്‍ വെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ അവസാനത്തെ ഉപദേശം. ‘അപ്പ ദീപോ ഭവ: (Appo deepo bhava)സ്വയം ബോധ്യപ്പെട്ടാല്‍ മാത്രമേ സ്വയം ദീപമായി മാറാന്‍ കഴിയൂ- Be lamp to oneself.. സ്വയം പ്രകാശമായി മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ബുദ്ധിക്കു മാത്രം പ്രാധാന്യം കൊടുത്തു കൊണ്ടിരുന്ന, ഹൃദയത്തിനു വലിയ സ്ഥാനമില്ലാതിരുന്ന ഒരു ദശാസന്ധിയില്‍ പരസ്പര സ്‌നേഹം പോലും ബുദ്ധിയുടെ ത്രാസില്‍ വെച്ച് തൂക്കിയിരുന്ന ഒരു കാലത്ത് ഭാരതീയ ദര്‍ശനികതയ്ക്ക് ഹൃദയത്തെ പകര്‍ന്നു നല്‍കുകയാണ് ഭഗവാന്‍ ബുദ്ധന്‍ ചെയ്തത്. അദ്ദേഹം ഒരിക്കലും നിലവിലുണ്ടായിരുന്നതിന്റെ ഒരു ശത്രു ശ്രേണിയെ സൃഷ്ടിക്കുകയായിരുന്നില്ല. മറിച്ച് നിലവിലുണ്ടായിരുന്ന ദര്‍ശനങ്ങളെ കൂടുതല്‍ ഉയര്‍ന്ന ശരികളിലേക്ക് നയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ബുദ്ധദര്‍ശനം ചിരകാലപ്രസക്തമാവുന്നതും….

* പാലി ഭാഷയിലാണ് ശ്ലോകം

 

ജെ. നന്ദകുമാർ
ജെ. നന്ദകുമാർ
(ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമാണ് ലേഖകന്‍) [Read more]
Share16TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies