Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സര്‍ക്കാരിന്റെ വേട്ടയാടല്‍ (ആദ്യത്തെ അഗ്നിപരീക്ഷ 10)

നാ.ഗം.വഝേ -നാഗപ്പൂര്‍ മാണിക്ചന്ദ് വാജ്‌പേയി - ഭോപ്പാല്‍; വിവര്‍ത്തനം-എസ്.സേതുമാധവന്‍

Print Edition: 22 April 2022
ആദ്യത്തെ അഗ്നിപരീക്ഷ പരമ്പരയിലെ 52 ഭാഗങ്ങളില്‍ ഭാഗം 10
wp-content/uploads/2022/04/agnipreeksha.jpg
ആദ്യത്തെ അഗ്നിപരീക്ഷ
  • അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
  • ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
  • അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
  • സര്‍ക്കാരിന്റെ വേട്ടയാടല്‍ (ആദ്യത്തെ അഗ്നിപരീക്ഷ 10)
  • വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
  • ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
  • സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

ഒരുവശത്ത് പത്രങ്ങളും ആകാശവാണിയും സംഘത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നതോടൊപ്പം കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കള്‍ വാടകഗുണ്ടകളെ സംഘടിപ്പിച്ച് സംഘ കാര്യാലയങ്ങള്‍ തകര്‍ത്തും സംഘ കാര്യകര്‍ത്താക്കളെ തിരഞ്ഞുപിടിച്ചാക്രമിച്ചും അവരുടെ വീടുകളും സ്ഥാപനങ്ങളും തീവെച്ചും എണ്ണമറ്റ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതേസമയം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നാടിന്റെ നാനാഭാഗത്തു ആയിരക്കണക്കിന് സംഘപ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുള്ള നീക്കവും നടന്നു. ഒരു വ്യക്തി കൊ ല ചെയ്യപ്പെട്ടതിന്റെ പേരില്‍ ദേശവ്യാപകമായി പതിനായിരക്കണക്കിന് പേരെ ഗൂഢാലോചനക്കുറ്റം ചുമത്തി തടവിലാക്കുന്നത് ഒരു പക്ഷേ ലോകചരിത്രത്തില്‍ത്തന്നെ ആദ്യത്തെ സംഭവമായിരിക്കും. ഈ പ്രക്രിയയ്ക്ക് സര്‍ക്കാര്‍ കൊടുത്ത പേര് ‘R.S.S Hunt’ (ആര്‍.എസ്.എസ്. വേട്ട) എന്നായിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം സംഘപ്രവര്‍ത്തകരെ അക്കാലത്ത് സര്‍ക്കാര്‍ ജയിലിലാക്കി.

സംഘത്തിനുമേല്‍ നിരോധനം പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പല സ്ഥലത്തും സ്വയംസേവകരെ അറസ്റ്റുചെയ്തു തുടങ്ങിയിരുന്നു. ഫെബ്രുവരി 4ന് നിരോധനം പ്രഖ്യാപിച്ചതോടെ അറസ്റ്റിന്റെ കുത്തൊഴുക്കുണ്ടായി. സംഘം പിരിച്ചുവിട്ടുകൊണ്ട് ഫെബ്രുവരി 6 ന് ഗുരുജി നല്‍കിയ പ്രസ്താവനയ്ക്കുശേഷവും അറസ്റ്റുകള്‍ക്ക് ഒരു കുറവും സംഭവിച്ചില്ല. സര്‍ക്കാരിന്റെ ഇത്തരം സമീപനം കണ്ട് സ്വയംസേവകര്‍ പോലീസ് സ്റ്റേഷനുകളില്‍ ചെന്ന് സ്വയം അറസ്റ്റിനു വിധേയരായി. എന്നാല്‍ അവരേയും കയ്യാമംവെച്ച് കോടതിയിലേയ്ക്ക് നടത്തിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഝാന്‍സിയിലെ ബബിനാ, ലളിത് പൂര്‍ താലൂക്കുകളിലെ പ്രചാരകന്മാര്‍ ഝാന്‍സിയിലെത്തി ഇത്തരത്തില്‍ പോലീസിന് മുന്നില്‍ ഹാജരായപ്പോള്‍ അവരെ കയ്യാമംവെച്ച് നഗരം മുഴുവന്‍ ചുറ്റിനടത്തിച്ചശേഷമാണ് ജയിലിലാക്കിയത്.

നാട്ടിലാകമാനം സ്വയംസേവകരുടെ വീടുകളില്‍ റെയ്ഡ് നടത്തുമ്പോള്‍ കൊടുംകുറ്റവാളികളോടെന്ന പോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. വീട്ടില്‍ അടിവസ്ത്രം മാത്രം ധരിച്ചുകിടന്നുറങ്ങിയിരുന്ന സ്വയംസേവകരെ അതേവേഷത്തില്‍ത്തന്നെ കയ്യാമം വെച്ച് നഗരത്തിലൂടെ നടത്തിക്കൊണ്ടുപോയ സംഭവങ്ങള്‍ വളരെയേറേയാണ്. ഖാണ്ഡ്വായിലെ ബദരീനാരായണ്‍ എന്ന മാന്യനേയും ബെഡേക്കര്‍ വക്കീലിനേയും വിലങ്ങ് വെച്ചിട്ടായിരുന്നു ഖാണ്ഡ്വാ ജയിലില്‍നിന്നും നാഗപ്പൂരിലേയ്ക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് വലിയ ഒച്ചപ്പാടുണ്ടായി. അതിനെ ശക്തമായി എതിര്‍ത്തുകൊണ്ടു ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രമേയം പാസ്സാക്കി. തത്ഫലമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

തോന്നിയപോലെ അറസ്റ്റ്
ഓരോ പോലീസ് ഉദ്യോഗസ്ഥനും തോന്നിയതുപോലെയായിരുന്നു കാര്യങ്ങള്‍ നടത്തിയിരുന്നത്. ഛിന്ദ്‌വാഡയിലെ സംഘചാലകനെ വിലങ്ങുവെച്ച് പോലീസ് സ്റ്റേഷനില്‍കൊണ്ടുപോയപ്പോള്‍ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടിനെക്കുറിച്ചും ഏത് വകുപ്പനുസരിച്ചാണ് അറസ്റ്റെന്നും ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞത് ‘അണ്ടര്‍ നൊ സെക്ഷന്‍’ (ഒരു വകുപ്പിലുമല്ല) എന്നായിരുന്നു. ‘ആദ്യം അറസ്റ്റ് പിന്നെ വാറണ്ട്’ എന്നതായിരുന്നു അന്നത്തെ സ്ഥിതി.

വീട് പരിശോധന
പോലീസിന്റെ വീടുപരിശോധനയും കാടന്‍ സ്വഭാവം പ്രകടമാക്കുന്നതായിരുന്നു. വീട് പരിശോധിക്കാന്‍ കാലത്തെത്തിയ പോലീസ് വീട്ടിലെ കുഞ്ഞുകുട്ടിവൃദ്ധന്മാരെയടക്കം പുറത്താക്കി വീടുപൂട്ടുമായിരുന്നു. പരിശോധന പലപ്പോഴും വൈകുന്നേരമോ രാത്രിയിലോ ആയിരിക്കും നടത്തുന്നത്. അത്രയുംനേരം ആ വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരും എവിടെ കഴിയുമെന്നോ ആഹാരം എവിടെനിന്ന് കഴിക്കുമെന്നോ ചിന്തിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന് പോലീസിനു തോന്നിയതേയില്ല. കുട്ടികള്‍ക്കുള്ള പാല്‍ എടുക്കാനുള്ള അവസരംപോലും നല്‍കാതെ എല്ലാവരേയും പുറത്താക്കി വീടുപൂട്ടിയ സംഭവങ്ങളുണ്ടായി. ഛതര്‍പൂരില്‍ പോലീസ് പരിശോധനയ്ക്ക് വന്നപ്പോള്‍ വീട്ടുകാര്‍ ചപ്പാത്തി തയ്യാറാക്കി ക്കൊണ്ടിരിക്കുകയായിരുന്നു. അതേ അവസ്ഥയില്‍ വീട്ടുകാരെ മുഴുവന്‍ പുറത്താക്കിയ പോലീസ് വീട് അടച്ചുപൂട്ടി.

വീടുകളിലെ മുറ്റം കുഴിച്ചും പൈപ്പിന്റെ കല്ലുകള്‍ ഇളക്കിയും കിണര്‍ വറ്റിച്ചും അച്ചാര്‍ഭരണിയില്‍ കയ്യിട്ടിളക്കിയും കക്കൂസിന്റെ കമ്മോട് ഇളക്കിമാറ്റിയുമെല്ലാം പോലീസ് പരിശോധന നടത്തി. എന്നാല്‍ കാര്യാലയങ്ങളില്‍നിന്നും വീടുകളില്‍നിന്നും ശാഖകളില്‍ പരിശീലനം നടത്താനുപയോഗിക്കുന്ന, മരമോ തകിടോ കൊണ്ടുണ്ടാക്കിയ ഡെമ്മിച്ചുരിക, ഖഡ്ഗം എന്നിവയല്ലാതെ മറ്റൊന്നും തന്നെ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ പ്രീതിനേടാനും സ്വയംസേവകരെ ഉപദ്രവിക്കാനുമായി വീടുകളില്‍നിന്നുള്ള കറിക്കത്തികളും കാര്യാലയങ്ങളില്‍ നിന്ന് കണ്ടെത്തിയ ഡമ്മിച്ചുരികയും ദണ്ഡകളും മാരകായുധങ്ങളെന്നു കാണിച്ച് അതിന്റെ ഫോട്ടോയെടുത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും കേസ് ചാര്‍ജ് ചെയ്യാനും പോലീസ് തയ്യാറായി.

പെയിന്‍ബാം പെന്‍ബോംബായി
കോപ്പര്‍ഗാവില്‍ (മഹാരാഷ്ട്ര) ഫെബ്രുവരി 1 മുതല്‍ 144-ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സ്വയംസേവകരുടെ വീടുകളില്‍ പോലീസ് പരിശോധനയും തുടങ്ങി. വീടുകളിലെ പരിശോധനകളില്‍നിന്ന് ഒരു തെളിവും കിട്ടാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ ഒരു സ്വയംസേവകന്റെ ഡയറിയില്‍ ‘പെയിന്‍ ബാം’ ഉണ്ടാക്കുന്നവിധം എന്ന തലക്കെട്ട് കണ്ടു. ഉടനെ പോലീസുദ്യോഗസ്ഥന് വളരെ സന്തോഷമായി. ഇവര്‍ അക്രമികള്‍ തന്നെയാണ്, ‘പെന്‍ബോംബ്’ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുന്നവരാണ് എന്ന നിലയ്ക്ക് കേസ് തയ്യാറാക്കി. അതില്‍ സാക്ഷിയായി ഒപ്പിടാന്‍ ഒരു സ്വയംസേവകനെതന്നെ വിളിച്ചു. ഡയറി വായിച്ചു നോക്കി ഒരു ഹാസ്യമായ ചിരിയോടെ അയാള്‍ ഒപ്പിട്ടുകൊടുത്തു. അങ്ങനെ വേദനസംഹാരി ബാം പോലീസുദ്യോഗസ്ഥന്‍ ബോംബാക്കി മാറ്റി.

ഇരുട്ട് നഗരത്തില്‍ കുരുടന്‍ രാജാവ്
പോലീസിന്റെ അന്നത്തെ നീതി ‘ഇരുട്ട് നഗരത്തില്‍ കുരുടന്‍ രാജാവെ’ന്ന രീതിയിലായിരുന്നു. ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്ന ന്യായമായിരുന്നു.

♦ ബുര്‍ഹാന്‍പൂരില്‍ ദത്തോപന്ത് ചാപോര്‍ക്കര്‍ എന്ന സംഘകാര്യകര്‍ത്താവിനെ പിടിക്കാന്‍ പോലീസ് ചെന്നു. അയാള്‍ വീട്ടിലുണ്ടായിരുന്നില്ല. അയാളെ അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള വിഷമം സഹിക്കാന്‍ പോലീസ് തയ്യാറല്ലായിരുന്നു. എന്നാല്‍ എണ്ണം പൂര്‍ത്തിയാക്കണമല്ലോ? അതിനായി സംഘവുമായി ഒരു ബന്ധവുമില്ലാത്ത ചാപോര്‍കര്‍ക്കു പകരം ദത്തോപാന്ത് എന്നുപേരുള്ള ഒരു പാവത്താനെ അവര്‍ പിടിച്ചുകൊണ്ടുപോയി. അയാള്‍ക്കാകട്ടെ സംഘവുമായി വിദൂരബന്ധം പോലുമുണ്ടായിരുന്നില്ല.

♦ ജബല്‍പൂരില്‍ സംഘപ്രചാരകന്‍ രാജാഭാവു ഡേഗ്‌വേക്കറെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടിയിരുന്നു. എത്ര അന്വേഷിച്ചിട്ടും അവര്‍ക്ക് ആളെ പിടികിട്ടിയില്ല. തങ്ങളുടെ പ്രയത്‌നം വിഫലമായെന്ന് അംഗീകരിക്കാന്‍ അവര്‍ക്കായില്ല. അതുകൊണ്ട് പ്രാന്തപ്രചാരക് ഡേഗ്‌വേക്കര്‍ക്ക് പകരം ദുഗ്‌വേക്കര്‍ എന്നൊരു പത്രക്കാരനെ കയ്യാമമിടീച്ച് കൊണ്ടുപോയി. ഒരുമാസം മുഴുവന്‍ ആ പാവത്തിന് ജയിലില്‍ കിടക്കേണ്ടിവന്നു.

♦ മകനുപകരം അച്ഛനെ പിടിച്ചുകൊണ്ടുപോയ അനേകം ഉദാഹരണങ്ങളുണ്ട്. പഞ്ചാബിലെ ഒന്നുരണ്ടു സ്ഥലങ്ങളില്‍ മകനു കയ്യാമം വെയ്ക്കുന്നതിനു പകരം അച്ഛനേയോ സഹോദരനേയോ അറസ്റ്റ് ചെയ്ത സംഭവങ്ങളുണ്ടായി.

♦ മൈസൂരില്‍ സംഘപ്രചാരകനായ ഡി.നാരായണനെ പിടിക്കാന്‍ വളരെയേറെ അന്വേഷിച്ചെങ്കിലും പോലീസ് അതില്‍ പരാജയപ്പെട്ടു. അത് മറച്ചുവെയ്ക്കാനായി ഒരു സ്വയംസേവകന്റെ ജ്യേഷ്ഠനായ നാരായണ്‍ ഭവസാറിനെ അവര്‍ പിടികൂടി. ഭവസാര്‍ പ്രചാരകനെന്നല്ല സ്വയംസേവകന്‍ പോലുമായിരുന്നില്ല. എന്നാല്‍ ഈ നടപടികൊണ്ട് സംഘത്തിന് നേട്ടമുണ്ടായി. മറ്റു സ്വയംസേവകരുടെ കൂടെയുള്ള മൂന്നുമാസത്തെ ജയില്‍ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ ഭവസാര്‍ നിഷ്ഠാവാനായ ഒരു സ്വയംസേവകനായി മാറിയിരുന്നു.

വിചിത്രമായ ആരോപണങ്ങള്‍
പോലീസ് നിരപരാധികളുടെ മേല്‍ അവര്‍ക്ക് മനസ്സില്‍ തോന്നിയ കുറ്റങ്ങള്‍ ചുമത്തി കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. പലപ്പോഴും അവ എത്രമാത്രം പരിഹാസ്യമാണെന്ന് പോലും അവര്‍ ചിന്തിച്ചില്ല.

♦ ബുര്‍ഹാന്‍പൂരില്‍ (മദ്ധ്യപ്രദേശ്) ഒരു സ്വയംസേവകനെ അറസ്റ്റ് ചെയ്തതിന് പോലീസ് കണ്ടെത്തിയ കാരണം ‘മഹാത്മാഗാന്ധി വധിക്കപ്പെട്ടതറിഞ്ഞ് അയാളുടെ മുഖത്ത് ദുഃഖത്തിന്റെ ലാഞ്ഛനപോലും ഉണ്ടായില്ലെ’ന്നതായിരുന്നു. അവിടത്തെതന്നെ പോലീസ് മറ്റൊരു സ്വയംസേവകനെ അറസ്റ്റുചെയ്യാന്‍ കാരണം ‘ഗാന്ധിവധ വിവരമറിഞ്ഞു അയാള്‍ വളരെ ഉത്സാഹവാനായി നടന്നുപോയി’ എന്നതാണ്. ഛിന്ദ്‌വാഡ (മദ്ധ്യപ്രദേശ്) യിലെ വ്യാസ്ബാബുവിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം ‘അയാള്‍ ഛിന്ദ്‌വാഡ സംഘചാലകന്‍ ജി.ആര്‍.ഗുണ്‍ഡേയുടെ വലങ്കൈയായി പ്രവര്‍ത്തിക്കുന്ന കെ.എന്‍.ജാംദാറിന്റെ സ്‌നേ ഹിതനാണെ’ന്നതായിരുന്നു. ഇത്തരം കള്ളക്കേസുകളില്‍ ചില സ്ഥലത്തെ കോണ്‍ഗ്രസ്‌നേതാക്കളും കുടുക്കില്‍പ്പെട്ട അനുഭവങ്ങളുണ്ടായി. അമര്‍വാഡിലെ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ അറസ്റ്റിലായത് ‘അയാള്‍ ആര്‍.എസ്.എസ്സിന്റെ അത്ര പ്രമുഖനല്ലാത്ത സാധാരണ അംഗമാണെ’ന്നതുകൊണ്ടായിരുന്നു.

വരന്മാരെയും വെറുതെവിട്ടില്ല
1948 ജനുവരി 30 നല്ല മുഹൂര്‍ത്തദിവസമായിരുന്നു. ആ ദിവസം ഭാരതത്തിലെല്ലായിടത്തും പ്രത്യേകിച്ച് ഉത്തരഭാരതത്തില്‍ ധാരാളം വിവാഹങ്ങളുണ്ടായിരുന്നു. സ്വാഭാവികമായി നടക്കാറുള്ള വിവാഹ സല്‍ക്കാരങ്ങളുടെ ഭാഗമായി ചില സ്വയംസേവകരുടെ വീട്ടിലും ആഘോഷങ്ങള്‍ നടന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും നേതാക്കള്‍ ‘ആര്‍.എസ്.എസ്സുകാര്‍ ഗാന്ധിവധം ആഘോഷിച്ചു’, ‘മധുരപലഹാരവിതരണം നടത്തി’ എന്നെല്ലാം പറഞ്ഞ് പോലീസില്‍ അറിയിച്ചു. പോലീസാകട്ടെ ഇക്കാര്യത്തില്‍ വളരെ താത്പര്യമെടുത്ത് വിവാഹം നടന്ന വീടുകളിലെല്ലാം ചെന്ന് അന്വേഷണം തുടങ്ങി. സ്വയംസേവകരെ മാത്രമല്ല ആ വീട്ടിലെ പ്രായമായവരേയും മറ്റു ബന്ധുക്കളെയും വരനെ വരെ തടവിലാക്കി.

♦ കാണ്‍പൂരിലെ ശ്രദ്ധാനന്ദന്‍ എന്ന ഒരാളുടെ അനുജന്‍ മുഖ്യശിക്ഷകനായിരുന്നു. എന്നാല്‍ അച്ഛനാകട്ടെ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനും. ജനുവരി 30 നായിരുന്നു ശ്രദ്ധാനന്ദന്റെ വിവാഹം. രാത്രി ആഘോഷപൂര്‍വ്വം വിവാഹസത്ക്കാരം കഴിഞ്ഞു. എല്ലാവരും പിരിഞ്ഞുപോയി. കുറച്ചുദിവസങ്ങള്‍ക്കുശേഷം പോലീസ് വിവരമറിഞ്ഞെത്തി ശ്രദ്ധാനന്ദനേയും അച്ഛനേയും സ്വയംസേവകനേയും പിടിച്ചുകൊണ്ടുപോയി. പാവങ്ങള്‍ക്ക് പത്ത് ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.

♦ ആന്ധ്രയില്‍ പ്രഭാത സവാരിക്കിറങ്ങിയവരേയും പാര്‍ക്കില്‍ വ്യായാമം ചെയ്യുന്നവരേയും ആര്‍. എസ്. എസ്സുകാരാണെന്ന പേരില്‍ അറസ്റ്റുചെയ്തു. അതിനാല്‍ രാവിലെ നടക്കാന്‍ പോകുന്നതും പാര്‍ക്കില്‍ വ്യായാമം ചെയ്യുന്നതും ധാരാളംപേര്‍ നിര്‍ത്തലാക്കി. രാവിലെ നടക്കാന്‍ പോകുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ ആര്‍. എസ്. എസ്സിന്റെ മാത്രം പരിപാടിയാണെന്നതായിരുന്നു പോലീസിന്റെ ഉറച്ചവിശ്വാസം.

♦ ഖണ്ഡ്വായില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പിടികൂടി ജയിലിലടച്ചത് ലോകമാന്യ തിലകന് ജയ് വിളിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു.

♦ ഒരു എന്‍ജിനീയര്‍ അറസ്റ്റുചെയ്യപ്പെട്ടത് വിവാഹത്തിനുമുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി താമസിച്ചിരുന്നത് ഗോഡ്‌സേ താമസിച്ചിരുന്ന അതേ തെരുവിലായിരുന്നു എന്നതിനാലാണ്.

♦മദ്ധ്യപ്രദേശിലെ ഇട്ടാര്‍സിയില്‍ ഒരു ബാര്‍ബര്‍ഷോപ്പിനു മു ന്നില്‍ ”രാഷ്ട്രീയ കേശ് കര്‍ത്താലയം” എന്ന ബോര്‍ഡ് വെച്ചിരുന്നു. അതിന്റെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ ‘സംചാലക്: രാമേശ്വര്‍’ എന്നും എഴുതിയിരുന്നു. ‘രാഷ്ട്രീയ’ – ‘സംചാലക്’ എന്ന രണ്ടു വാക്കുകള്‍ കണ്ടതോടെ അയാള്‍ ആര്‍. എസ്. എസ്സുകാരനാണെന്ന് പോലീസ് ഉറപ്പിച്ചു. അയാളെ അറസ്റ്റ് ചെ യ്ത പോലീസുദ്യോഗസ്ഥര്‍ ”താന്‍ അഖിലഭാരതീയ സംഘചാലകനായിട്ട് ഞങ്ങളെ പറ്റിക്കാന്‍ ‘കേശ് കര്‍ത്താലയം’ എന്നെഴുതിയതാണല്ലെ” എന്നാണ് അയാളോട് ചോദിച്ചത്. രാഷ്ട്രീയ – സംഘചാലക് എന്നതിനിടയില്‍ കേശ് കര്‍ത്താലയം എന്ന വാക്ക് ചേര്‍ത്തത് പോലീസിനെ പറ്റിക്കാനാണെന്ന് അവര്‍ ഉറപ്പിച്ചു. അതുകൊണ്ട് അവര്‍ രാമേശ്വറിനെ സുരക്ഷാനിയമമനുസരിച്ച് ജയിലിലടച്ചു.

♦ ലഖ്‌നൗവില്‍ ഒരു ബസ്തിയില്‍ താമസിച്ചിരുന്ന ആര്‍. എം. എസ്. ജോലിക്കാരനായിരുന്ന ഒരാളെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്നു ധരിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

ജയിലുകളിലും നികൃഷ്ടത
രാജ്യത്താകമാനം ഇത്തരത്തില്‍ അന്ധമായ നടപടികളാല്‍ നിരപരാധികളായ അസംഖ്യം ആളുകളെ കുറ്റവാളികളെന്ന നിലയ്ക്ക് ജയിലിലടയ്ക്കുകയുണ്ടായി. ഇത്തരം തടവുകാര്‍ക്ക് നേരേ ജയിലിനുള്ളിലും അത്യന്തം ക്രൂരവും അപമാനകരവും നികൃഷ്ടവുമായ പെരുമാറ്റം ഉദ്യോഗസ്ഥന്മാരില്‍നിന്നുമുണ്ടായി.

♦ മുഴുവന്‍ ഭാരതത്തിലും ജയിലുകളില്‍ ഇത്തരത്തിലുള്ള സ്ഥിതിയായിരുന്നെങ്കിലും ഉത്തരപ്രദേശിലെ ജയിലുകളില്‍ തടവുകാരെ കഷ്ടപ്പെടുത്താന്‍ ലഭിക്കുന്ന ഒരവസരവും ഉപയോഗിക്കാതിരുന്നിട്ടില്ല. ആ സംസ്ഥാനത്തിന്റെ നിയമസഭാ നേതാവായിരുന്ന കുപ്രസിദ്ധ ഗോവിന്ദസഹായ് ജയില്‍ വകുപ്പിന്റെ കൂടി മേല്‍നോട്ടം വഹിച്ചിരുന്നു. പലപ്പോഴും ജയിലില്‍ചെന്ന് സ്വയംസേവകരായ തടവുകാരോട് വളരെ അപമര്യാദയായി അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. സംഘത്തിനെതിരെ മോശമായ ലേഖനങ്ങളെഴുതുകയും സംഘത്തിന്റെ ഉന്നത അധികാരികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്യുക അയാളുടെ പതിവായിരുന്നു. അതുകൊണ്ട് ആ സംസ്ഥാനത്തിലെ നിരവധി ജില്ലകളില്‍ വളരെ വിഷമകരമായ സ്ഥിതി സംജാതമായി.

♦ ബനാറസിലെ ജയിലില്‍ നിരപരാധികളായ സ്വയംസേവകരായ തടവുകാര്‍ക്കെതിരെ അകാരണമായ ലാത്തിച്ചാര്‍ജ് നടന്നു. അ തില്‍ ഹര്‍ദോയി ജില്ലാപ്രചാരക് അശോക് ഭാവേയ്ക്കും സംഘത്തിന്റെ കാര്യകര്‍ത്താവായ അഡ്വക്കേറ്റ് ശരത് ഭക്തസിംഹനും കാര്യമായി പരുക്കേറ്റു.

♦ കഠിനമായ രോഗബാധിതനായിട്ടും ആവശ്യമായ മരുന്നോ പത്ഥ്യമായ ആഹാരമോ നല്‍കാത്തതിനാല്‍ ഉന്നാവ് ജില്ലയിലെ സംഘപ്രചാരകനായ രാജാഭാവ് ഇന്ദൂര്‍ക്കര്‍ അത്യന്തം ഗുരുതരാവസ്ഥയിലായി. മരണാസന്നനായ അവസ്ഥയില്‍ മോചിപ്പിക്കപ്പെട്ട അദ്ദേഹത്തെ എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്തതിനാല്‍ സ്ട്രക്ച്ചറിലാണ് ജയിലിനു പുറത്തുകൊണ്ടുവന്നത്.

♦ ഝാന്‍സി ജയിലില്‍ തടവുകാരനായ കമ്പൗണ്ടര്‍ ഒരു സ്വയം സേവകന്റെ കണ്ണില്‍ ‘ടിംചര്‍’ ഒഴിച്ചു. ഭാഗ്യവശാല്‍ തടവുകാരുടെ കൂട്ടത്തില്‍ ഡോക്ടര്‍മാരായ സ്വയംസേവകര്‍ ഉണ്ടായിരുന്നതിനാല്‍ ഉടന്‍തന്നെ അയാള്‍ക്ക് ആവശ്യമായ ചികിത്സ ലഭിച്ചു. അല്ലെങ്കില്‍ ആ സ്വയംസേവകന്‍ ആജീവനാന്തം അന്ധനായി കഴിയേണ്ടി വരുമായിരുന്നു.

(കൂടുതല്‍ വിവരണങ്ങള്‍ ‘ജയിലിലെ നരകയാതന’ എന്ന എട്ടാം അദ്ധ്യായത്തില്‍.)

 

Series Navigation<< ആദ്യത്തെ അഗ്നിപരീക്ഷ – ദുരന്തമെത്തിയ ആ സായാഹ്നംഗുണ്ടകള്‍ക്ക് പൊതുമാപ്പ് (ആദ്യത്തെ അഗ്നിപരീക്ഷ 11) >>
Tags: ആദ്യത്തെ അഗ്നിപരീക്ഷ
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies