Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ആർഷം

മണിപൂരം (യോഗപദ്ധതി 91)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 8 April 2022

തസ്യോര്‍ധ്വേ നാഭിമൂലേ
ദശദള ലസിതേ പൂര്‍ണ്ണ മേഘ പ്രകാശേ

നീലാംഭോജ പ്രകാശൈ:
ഉപഹിത ജഠരേ ഡാദി ഫാന്തൈ: സചന്ദ്രൈ:

ധ്യായേദ്വൈശ്വാനരസ്യ അരുണമിഹിരസമം
മണ്ഡലം തത്ത്രികോണം

തദ് ബാഹ്യേ സ്വസ്തികാഖൈ്യ:
ത്രിഭിരഭിലസിതം തത്ര വഹ്നേ: സ്വബീജം

സ്വാധിഷ്ഠാന ചക്രത്തിനു മുകളില്‍ പൊക്കിളിന്റെ സ്ഥാനത്തുള്ള ചക്രത്തില്‍ ഉള്ള നീലത്താമരയുടെ ഇതളുകളില്‍ ഡം, ഢം, ണം, തം, ഥം, ദം, ധം, നം, പം, ഫം എന്നീ അക്ഷരങ്ങള്‍ അങ്കിതമായിരിക്കുന്നു. അതിന്റെ മധ്യത്തില്‍ അരുണ വര്‍ണത്തിലുള്ള ത്രികോണവും അതില്‍ രം എന്ന അഗ്‌നി ബീജ മന്ത്രവും ത്രികോണത്തിനു പുറത്ത് മൂന്നു സ്വസ്തികങ്ങളും ഉണ്ട്.

ധ്യായേന്‌മേഷാധിരൂഢം നവതപനനിഭം
വേദബാഹൂജ്വലാങ്ഗം
തത്‌ക്രോഡേ രുദ്രമൂര്‍ത്തിര്‍ നിവസതി സതതം
ശുദ്ധ സിന്ദൂര രാഗ:
ഭസ്മാലിപ്താങ്ഗ ഭൂഷാഭരണ സിതവപുര്‍
വൃദ്ധരൂപീ ത്രിനേത്രാ
ലോകാനാമിഷ്ടദാതാ അഭയ ലസിതകര:
സൃഷ്ടി സംഹാരകാരീ.

ആട്ടിന്‍പുറത്തേറിയ ഉദയസൂര്യന്റെ ശോഭയുള്ള നാലു കൈകളുള്ള അഗ്‌നിയുടെ മടിയില്‍ രുദ്രമൂര്‍ത്തി ഇരിക്കുന്നു. രുദ്രന്‍ ശരീരമാസകലം ഭസ്മം പൂശിയിരിക്കുന്നു. കൈയില്‍ അഭയ വരദ മുദ്ര ധരിച്ചിരിക്കുന്നു. കൈയില്‍ വജ്രവും ശക്തിയും ധരിച്ച ലാകിനീ ദേവി കൂടെയുണ്ട്.
ഇതിനെ സോളാര്‍ പ്ലെക്‌സ് എന്നും പറയും.

അഗ്‌നിതത്വമായതിനാല്‍ രൂപ തന്മാത്ര ഇതിലിരിക്കുന്നു. രൂപ തന്മാത്രയില്‍ നിന്നുണ്ടായ ദര്‍ശനശക്തിയുടെ, കണ്ണിന്റെ സ്ഥാനവും ഇവിടം തന്നെ.

കര്‍മ്മേന്ദ്രിയങ്ങളില്‍ അഗ്‌നിതത്വവുമായി ഇണങ്ങുന്നത് പാദങ്ങളാണ്. സമാന പ്രാണന്റെ കേന്ദ്രമാണിത്. മൂലാധാരം ഭൂമിയുടെയും സ്വാധിഷ്ഠാനം ജലത്തിന്റെയുമാണെങ്കില്‍ മണിപൂരകം സ്വര്‍ലോകത്തിന്റെതാണ്. ഉന്നതമായ ബോധതലത്തിലേക്കുയരാന്‍ ഈ സ്ഥാനം സഹായകരമാണ്. ഭക്ഷണത്തിന്റെ രസത്തെ ശരീരത്തിലെ വിവിധ സ്ഥാനങ്ങളില്‍ സമാന രൂപത്തില്‍ എത്തിക്കുന്ന പ്രാണനാണിത്.

‘നാഭിചക്രേ കായ വ്യൂഹ ജ്ഞാനം’ – ഈ ചക്രത്തില്‍ ധ്യാനം ചെയ്താല്‍ ശരീരത്തെപ്പറ്റി പൂര്‍ണ ജ്ഞാനം ലഭിക്കുമെന്ന് യോഗസൂത്രത്തില്‍ വിഭൂതി പാദത്തില്‍ പറഞ്ഞിരിക്കുന്നു. ‘സമാന ജയാത് ജ്വലനം’ സമാന പ്രാണനെ ജയിച്ചാല്‍ ശരീരം തിളങ്ങുമെന്നും അവിടെ തന്നെ പറഞ്ഞിട്ടുണ്ട്.
മണിപുരം അതായത് രത്‌ന നഗരം എന്നും ഇതിനെ വിളിക്കും. ഊര്‍ജ്ജസ്വലതയുടെയും ഇച്ഛാശക്തിയുടെയും സ്ഥാനമാണിത്.

സഹസ്രാരത്തിലിരിക്കുന്ന ചന്ദ്രന്‍ തന്റെ അമൃതകിരണങ്ങള്‍ താഴോട്ടൊഴുക്കുന്നു. അത് മണിപൂരത്തിലെത്തുമ്പോള്‍ അവിടെ ഇരിക്കുന്ന സൂര്യന്‍ അതിനെ വിഴുങ്ങിക്കളയും. അങ്ങിനെയല്ലാതെ ആ അമൃത് ശരീരത്തില്‍ ചേര്‍ന്നാല്‍ ജരാനരയും രോഗവും മരണവും അകലും. വിപരീതകരണി എന്ന മുദ്ര ഈ ദോഷത്തെ തടയാനാണ്. അത് അമൃത് താഴോട്ട് ഒഴുകുന്നതു തടയും.

ബുദ്ധ സമ്പ്രദായത്തില്‍ കുണ്ഡലിനി ഉണരുന്നത് ഈ ചക്രത്തിലാണ്, മൂലാധാരത്തിലല്ല. സ്വാധിഷ്ഠാനത്തേയും മൂലാധാരത്തേയും മൃഗലോകത്തിന്റെ ഉന്നത അവസ്ഥയായും പറയപ്പെടുന്നുണ്ട്. അവിടെ കുണ്ഡലിനി ഉണര്‍ന്നാലും പിന്നെയും മയങ്ങും. എന്നാല്‍ മണിപൂരകത്തിലെത്തിയാല്‍ അത് സ്ഥിരപ്പെടും.

സാധാരണയായി പ്രാണന്റെ ഗതി മേലോട്ടും അപാനന്റെ ഗതി താഴോട്ടും ആണ് എന്നാല്‍ പ്രണായാമം, ബന്ധം, മുദ്ര എന്നിവയിലൂടെ ഈ ചലനത്തില്‍ പരിവര്‍ത്തനം വരുത്താം. അപ്പോള്‍ പ്രാണനും അപാനനും സമാനനില്‍ അതായത് മണിപൂരത്തില്‍ സന്ധിക്കും. ഇത് കുണ്ഡലിനിയുടെ ഉണര്‍വിലേക്ക് നയിക്കും. താഴെയുള്ള രണ്ടു ചക്രങ്ങളിലുണ്ടാവുന്ന എല്ലാ പ്രയാസങ്ങളും ഇവിടെ അവസാനിക്കും. സിദ്ധികള്‍ വന്നാലും അതിനെ പക്വതയോടെ സ്വീകരിക്കാനുള്ള ശക്തി കിട്ടും.

 

Tags: യോഗപദ്ധതി
Share30TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പവനമുക്ത സര്‍വാംഗാസനം (യോഗപദ്ധതി 97)

വിശുദ്ധി ചക്രം

ഏകപാദ ഹനുസ്പര്‍ശാസനം (യോഗപദ്ധതി 95)

അനാഹത ചക്രം (യോഗപദ്ധതി 94)

ത്രിവിക്രമാസനം (യോഗപദ്ധതി 93)

ഉഷ്ട്രാസനം (യോഗപദ്ധതി 92)

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

എടലാപുരത്ത് ചാമുണ്ഡി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies