Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

വഴിവെളിച്ചമായ മഹദ്‌ജീവിതം

എം.ബാലകൃഷ്ണൻഎം.ബാലകൃഷ്ണൻ
8 April 2022

എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്ന ആ മുഖം ഇനി ഓര്‍മ്മകളില്‍ മാത്രം. ആര്‍.എസ്.എസ് വടകര ജില്ലാ സംഘചാലകായിരുന്ന പി.ഗംഗാധരന്‍ മാസ്റ്ററുടെ ജീവിതം അവസാന നിമിഷം വരെ കര്‍മ്മനിരതമായിരുന്നു. ചുറ്റുമുള്ളവരിലേക്ക് ഊര്‍ജ്ജം പകരുന്ന പ്രസരിപ്പുമായി പ്രവര്‍ത്തകരിലും സമൂഹത്തിലും എന്നും നിറഞ്ഞു നിന്ന ജീവിതം. മാതൃകാ അധ്യാപകനും മാതൃകാ പൊതുപ്രവര്‍ത്തകനും.

Google NewsAdd Kesari Weekly as a preferred source on Google

പറയുന്ന വാക്കുകളില്‍ നിന്ന് അടര്‍ത്തിമാറ്റാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകൃതം. വലിയ ചുമതലകള്‍ വഹിക്കുമ്പോഴും സ്വന്തം നാട്ടില്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തനനിരതനായിരുന്നു അദ്ദേഹം.ക്ഷേത്രസമിതി മുതല്‍ ബിസിനസ് സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുകോടി രൂപ സമാഹരിച്ച് വളയം എന്ന ഗ്രാമപ്രദേശത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു. വ്യത്യസ്ത മേഖലകളിലുള്ളവര്‍ ആ സംരംഭത്തിന്റെ ഭാഗമായി മാറിയത് ഗംഗാധരന്‍ മാഷിന്റെ കറതീര്‍ന്ന വ്യക്തിത്വത്തിന്റെ ബലത്തിലായിരുന്നു. തീരുമാനിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിഷ്ഠയും വ്യഗ്രതയും അദ്ദേഹത്തിന്റെ സഹജഭാവമായിരുന്നു. വളയത്തെ വിദ്യാനികേതന്‍ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിലും ഈ കണിശത തന്നെ. വാണിമേലിലെ വിലങ്ങാട് കുറ്റല്ലൂര്‍ മലയിലെ വനവാസികളുടെ ഭൂസമരത്തിനൊപ്പം ആദ്യവസാനം അദ്ദേഹമുണ്ടായി. നീണ്ട സമരത്തിന് ശേഷം തിരിച്ചു കിട്ടിയ ഭൂമി അര്‍ഹതപ്പെട്ടവര്‍ക്കായി വീതം വെച്ചു നല്‍കാനുള്ള ശ്രമത്തിലായിരുന്നു രോഗക്കിടക്കയിലേക്ക് മാറുന്നത് വരെ അദ്ദേഹം.

തുടര്‍ച്ചയായി സിപിഎം അക്രമം അരങ്ങേറിയ മേഖലയില്‍ ഗംഗാധരന്‍ മാഷിന്റെ ജീവന്‍ എന്നും വെല്ലുവിളികളുടെ ഇടയിലായിരുന്നു. നാദാപുരം കലാപത്തിന്റെ കാലത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്ത അദ്ദേഹം സിപിഎമ്മിന്റെ ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാതെ നിലകൊണ്ടു. മാരകായുധങ്ങളുമായി കാത്തു നിന്നവരുടെ ഇടയിലൂടെ സ്‌കൂളിലേക്ക് നടന്നു പോകാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു.ഉപരോധമേര്‍പ്പെടുത്തി തടയാനുള്ള സിപിഎം ശ്രമം അദ്ദേഹത്തിന്റെ മനക്കരുത്തിന് മുന്നില്‍ വിഫലമായി. അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് ഗംഗാധരന്‍ മാഷിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിച്ച ഗംഗാധരന്‍ മാഷിന് പോലീസ് സുരക്ഷ അധികപ്പറ്റായിരുന്നു. അക്രമിച്ച് കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നായപ്പോള്‍ കള്ളക്കേസിലുള്‍പ്പെടുത്തി ജയിലിലടയ്ക്കാനും അധ്യാപന ജോലി ഇല്ലാതാക്കാനും ശ്രമിച്ചവര്‍ക്ക് പരാജയമായിരുന്നു ഫലം.

ADVERTISEMENT

മുഖ്യശിക്ഷകനായി തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം രാഷ്ടീയ നേതൃത്വത്തിലേക്കും ഉയര്‍ന്നു വന്നു. പദവികള്‍ നേടാനുള്ള ആഗ്രഹമായിരുന്നില്ല പ്രവര്‍ത്തകനായി തുടരാനുള്ള ആത്മാര്‍ത്ഥതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. രാഷ്ട്രീയ രംഗത്ത് നിന്ന് വീണ്ടും സംഘ ചുമതലയിലേക്ക് മാറുമ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എവിടെയാണോ നിയോഗിക്കപ്പെടുന്നത് അവിടെ സസന്തോഷം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിഭിന്ന വാസനകളുള്ളവരെ സംയോജിപ്പിക്കാനും ഒരുമിപ്പിച്ച് മുന്നോട്ട് നയിക്കാനും പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞത് അരക്കിട്ടുറപ്പിക്കേണ്ടത് സ്‌നേഹം കൊണ്ടാണെന്ന തിരിച്ചറിവായിരുന്നു. നാട്ടുകാരില്‍ സംഘആശയം വ്യാപിപ്പിച്ച മാഷിന്റെ പ്രവര്‍ത്തനത്തിന് വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ കുടുംബമൊന്നാകെ സംഘമയ ജീവിതമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദര്‍ശമായിരുന്നു അദ്ദേഹത്തെ നയിച്ചത്, ആത്മാര്‍ത്ഥതയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ആ കര്‍മ്മയോഗിയുടെ ജീവിതം നമുക്കെന്നും വഴിവെളിച്ചമാണ്.

Share1
Tweet
SendShare

Related Posts

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ജി.കെ.അജിത്ത് : സമര്‍ത്ഥനായ തൊഴിലാളി നേതാവ്

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies