ദേവേന്ദ്രന്റെ കയ്യിലിരിക്കുന്ന ആയുധമാണ് വജ്രായുധം. ഇടിവാളിനും വജ്രമെന്നു തന്നെയാണ് പറയുക. ദേവലോകത്തെ മുഴുവന്‍ വിറപ്പിച്ച വൃത്രാസുരനെ കൊല്ലാന്‍ ദധീചി എന്ന മഹര്‍ഷിയുടെ നട്ടെല്ലു കൊണ്ടുണ്ടാക്കിയ വജ്രായുധം കൊണ്ടേ സാധിക്കൂ എന്നു വന്നപ്പോള്‍ ദേവേന്ദ്രന്റെ അപേക്ഷ പ്രകാരം ദധീചി സ്വയം പ്രാണനുപേക്ഷിച്ച് നട്ടെല്ലു ദാനം ചെയ്തു. ഇതാണ് വജ്രായുധം. ശക്തിയെയും തിന്മയുടെ നാശത്തേയും ഈ ആസനം ഓര്‍മിപ്പിക്കുന്നു.
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക. ഒരു കാല്‍ മടക്കി പൃഷ്ഠത്തിനടിയില്‍ ചേര്‍ക്കുക. മറുകാലും അതുപോലെ ചേര്‍ക്കുക. കാല്‍പ്പെരുവിരലുകള്‍ തമ്മില്‍ സ്പര്‍ശിക്കും. കാലിന്റെ മടമ്പുകള്‍ പൃഷ്ഠത്തിന്റെ വശങ്ങളില്‍ പതിഞ്ഞിരിക്കും. കൈമുട്ടുകള്‍ പിന്നില്‍ കുത്തി താങ്ങിക്കൊണ്ട് പിന്നോട്ടു വളയുക. നട്ടെല്ലു വളച്ചു കൊണ്ട് തലയുടെ ഉച്ചി നിലത്തു പതിപ്പിക്കുക. ബാലന്‍സ് കിട്ടിയാല്‍ കൈപ്പത്തികള്‍ തുടയുടെ മേലെ വെക്കുക. കാല്‍ മുട്ടുകള്‍ നിലത്തു പതിഞ്ഞിരിക്കണം. സാധിക്കാതെ വന്നാല്‍ കാല്‍മുട്ടുകള്‍ അല്പം അകത്തിക്കൊടുക്കുക. ദീര്‍ഘത്തിലും ആഴത്തിലുള്ള ശ്വാസം എപ്പോഴും നിലനിറുത്തുക.
ഗുണങ്ങള്‍
വയറിന് നല്ല ഒരു തടവല്‍സുഖം കിട്ടും. ദഹന സംബന്ധമായ വിഷമം പരിഹൃതമാവും. മലബന്ധം ഇല്ലാതാവും. നട്ടെല്ലിന് വഴക്കം കിട്ടും. ശ്വാസകോശം നല്ലവണ്ണം വികസിക്കുന്നതിനാല്‍ ധാരാളം പ്രാണവായു ലഭിക്കും. ആസ്തമ മുതലായ രോഗങ്ങള്‍ക്ക് ശമനവും കിട്ടും.
ഇത് കഴുത്തിനു വേദനയുള്ളവര്‍ ചെയ്യരുത്.