Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖപ്രസംഗം

ശ്രീനാരായണ ഭക്തരോട് സി.പി.എം ചെയ്യുന്നത്

കേസരി ഡെസ്ക്കേസരി ഡെസ്ക്
11 February 2022

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഒരു സമുദായമാണ് ഈഴവ വിഭാഗം. ഈഴവ സമുദായത്തിന്റെ പിന്‍തുണയില്ലാതെ കേരളത്തില്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല. ഈഴവ സമുദായത്തിന് ഇന്നുള്ള കെട്ടുറപ്പിനും സാമൂഹ്യ സാമ്പത്തിക പുരോഗതിയ്ക്കും കാരണക്കാരന്‍ സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന്‍ മാത്രമാണ്.ഗുരുദേവന്‍ ഉണ്ടാക്കിയ സംഘടനാ ബലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ എല്ലാക്കാലത്തും വിജയിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ ഈഴവ സമുദായത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് എന്താണ് തിരിച്ചു കിട്ടിയിട്ടുള്ളത് എന്ന് വസ്തുനിഷ്ഠമായി പഠിച്ചാല്‍ പുച്ഛവും അവഗണനയും പരിഹാസവുമല്ലാതെ മറ്റൊന്നുമില്ലെന്നു കാണാം. ഈഴവ സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് അവരെ സംഘടിത മതപരിവര്‍ത്തന ശക്തികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന പ്രവര്‍ത്തനമാണ് നാളിതുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തില്‍ ചെയ്തു പോന്നിട്ടുള്ളത്. ഈഴവ സമൂഹത്തില്‍ നിന്നും വലിയൊരളവിലുള്ള വോട്ടുകള്‍ നേടി അധികാരത്തില്‍ വരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇന്ന് ഇസ്ലാമിക മതമൗലികവാദികളുടെ പാദസേവകരാകുകയും ശ്രീനാരായണ ഭക്തരെ പുറംകാലുകൊണ്ട് തട്ടിക്കളിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ വസ്തുത മനസ്സിലാക്കിത്തുടങ്ങിയ ഈഴവ സമൂഹത്തിലെ പ്രബുദ്ധ ജനത രാഷ്ട്രീയമായി ദേശീയ മുഖ്യധാരയില്‍ അണിചേരാനും വിശേഷിച്ച് ഭാരതീയ ജനതാ പാര്‍ട്ടിക്ക് വോട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അനതിവിദൂര ഭാവിയില്‍ ജിഹാദിവല്‍ക്കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ വരെ അവരുടെ നട്ടെല്ലായി നിന്ന ഈഴവ സമൂഹം വിട്ടു പോകുമെന്ന് മനസ്സിലാക്കിയ സി.പി.എം പരമ്പരാഗതമായ അവരുടെ നുണപ്രചരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് റിപ്പബ്ലിക്ദിന പരേഡിലെ കേരളത്തിന്റെ നിശ്ചലദൃശ്യം ശ്രീനാരായണ ഗുരുദേവന്റെ ശില്പം വച്ചതിനാല്‍ തിരസ്‌ക്കരിക്കപ്പെട്ടു എന്ന പ്രചരണം.

Google NewsAdd Kesari Weekly as a preferred source on Google

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായുള്ള ഘോഷയാത്രയില്‍ കര്‍ശനമായ നിഷ്‌കര്‍ഷകള്‍ വര്‍ഷങ്ങളായി പാലിച്ചു പോരാറുണ്ട്. കാരണം റിപ്പബ്ലിക് ദിനാഘോഷം കേവലം ദില്ലിയിലെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ നടക്കുന്ന ഒരു കെട്ടുകാഴ്ചയല്ല. അത് ലോകത്തിന്റെ മുന്നില്‍ നടക്കുന്ന ഭാരതത്തിന്റെ ശക്തിപ്രകടനമാണ്. മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് കുറ്റമറ്റ രീതിയിലുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ദില്ലിയില്‍ നടക്കുക. രാഷ്ട്രത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യവും വികസനവും വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും സൂഷ്മമായ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് അംഗീകരിക്കപ്പെടുക. നിശ്ചലദൃശ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരു വിദഗ്ദ്ധ സമിതിയാണ്. അതില്‍ സര്‍ക്കാരിനോ പ്രതിരോധ വകുപ്പിനോ പങ്കില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നത് കേട്ടാല്‍ തോന്നും നരേന്ദ്ര മോദി നേരിട്ടാണ് നിശ്ചലദൃശ്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന്. പാര്‍ട്ടി സമ്മേളനത്തിന്റെ കൊഴുപ്പുകൂട്ടാന്‍ തെയ്യം കെട്ടി ഇറക്കുന്ന ലാഘവബുദ്ധിയോടെ റിപ്പബ്ലിക്ദിന ഫ്‌ളോട്ട് അവതരിപ്പിച്ചതുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെടാതെ പോയത്. ഡിസൈന്‍ അപാകത മൂലം കേരളം അവതരിപ്പിച്ച ടൂറിസം @ 75 എന്ന നിശ്ചല ദൃശ്യം ആദ്യം തന്നെ നിരസിക്കപ്പെട്ടിരുന്നു.ചടയമംഗലത്തെ  ജടായുപ്പാറയിലെ ശില്പമായിരുന്നു ആദ്യം കൊടുത്ത രൂപ മാതൃക.ഇത് വേണ്ടത്ര പ്രേക്ഷകരോട് സംവദിക്കില്ല എന്നതിനാല്‍ നിരസിക്കപ്പെട്ടപ്പോഴാണ് ശങ്കരാചാര്യരെയും ശ്രീനാരായണ ഗുരുവിനെയും ഉള്‍പ്പെടുത്തി പരീക്ഷിച്ചത്. ശ്രീനാരായണ ഗുരുവിനോടുള്ള ഭക്തി കാണിക്കാനായിരുന്നെങ്കില്‍ ആദ്യം തന്നെ അദ്ദേഹത്തിന്റെ രൂപ മാതൃക ഉള്‍പ്പെടുത്താമായിരുന്നു. രാജ്പഥിന്റെ പശ്ചാത്തല വര്‍ണ്ണത്തിനു യോജിക്കുന്ന നിറമായിരിക്കണം സംസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ക്ക് എന്നുവരെ നിബന്ധനയുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ അലക്ഷ്യമായി അവതരിപ്പിച്ച നിശ്ചലദൃശൃം തിരസ്‌ക്കരിക്കപ്പെട്ടില്ലെങ്കിലല്ലേ അതിശയമുളളൂ. ഇനി ഇതില്‍ അവസാനമായി കൂട്ടിച്ചേര്‍ത്ത നാരായണഗുരുവിന്റെ ശില്പത്തിനാകട്ടെ അദ്ദേഹത്തിന്റെ രൂപവുമായി യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. ഈ നിശ്ചലദൃശ്യം അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ അത് ശ്രീനാരായണ ഭക്തര്‍ക്ക് ഏറ്റവും വലിയ ഹൃദയ വ്യഥയായി മാറുമായിരുന്നു. ഈ വര്‍ഷം 56 നിശ്ചലദൃശ്യങ്ങളുടെ നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന് 21 എണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നു പറയുമ്പോള്‍ എത്ര കാര്യക്ഷമമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഒരു നിശ്ചലദൃശ്യത്തിന് അംഗീകാരം കിട്ടുന്നത് എന്ന് മനസ്സിലാക്കാം. ഇതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും പരിഗണിക്കാറില്ല. ഇപ്രാവശ്യം ബി.ജെ.പിയുടെ എതിര്‍ ചേരിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ക്ക് അംഗീകാരം കിട്ടിയതില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ വിവേചനമൊന്നും ഉണ്ടായിരുന്നില്ലെന്നു മനസ്സിലാക്കാം.

തങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ വക്താക്കളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടവുകള്‍ മാത്രമാണ് ഈ വിവാദങ്ങള്‍ക്കു പിന്നിലുള്ളത്. ശ്രീനാരായണ ഗുരുവിനെയും ശ്രീനാരായണ ഭക്തരെയും എല്ലാക്കാലത്തും അപമാനിച്ചു പോന്ന പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സര്‍ക്കാര്‍ നേരിടുന്ന അഴിമതി, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച എന്നിവയില്‍ നിന്നൊക്കെ ശ്രദ്ധതിരിച്ചു വിടാനുള്ള അടവുനയത്തിന്റെ ഭാഗം കൂടിയാണ് നിശ്ചലദൃശ്യ വിവാദം ഉയര്‍ത്തുന്നത്.1988 ല്‍ ശ്രീനാരായണ ഗുരുവിനെ ചിന്താവാരികയിലെ തന്റെ ലേഖനത്തിലൂടെ ബൂര്‍ഷ്വാ ഗുരുവെന്ന് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് വിളിച്ചാക്ഷേപിച്ചപ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ താത്വികാചാര്യനെന്ന് അറിയപ്പെട്ട പി.പരമേശ്വര്‍ജി, ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥം കൊണ്ടാണ് ആ മഹാഗുരുവിനെ അടയാളപ്പെടുത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നെ ശ്രീ നാരായണ ജയന്തിക്ക് തളിപ്പറമ്പില്‍ നടത്തിയ പ്രകടനത്തില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച് കഴുത്തില്‍ കയറിട്ട് കെട്ടിവലിക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ച് മുഴുവന്‍ ഗുരുദേവ ഭക്തരെയും അപമാനിച്ചവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കുറെ വര്‍ഷങ്ങള്‍ക്കു മുന്നെ നിയമസഭയില്‍ ശ്രീനാരായണ ഗുരുദേവന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഉമേഷ് ചള്ളിയില്‍ എന്ന ജനപ്രതിനിധിയെ അപഹസിച്ചു കൊണ്ട് ഇന്നത്തെ കേരളാ മുഖ്യമന്ത്രി വിജയന്‍ പറഞ്ഞത് – ‘ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നത് കുട്ടിച്ചാത്തനില്‍ വിശ്വസിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതു പോലെയാണ് എന്നാണ്.’അതിനുശേഷം കമ്മ്യൂണിസ്റ്റുകാരായ പല ജനപ്രതിനിധികളും അള്ളാഹുവിന്റെ നാമത്തില്‍ സഖാവ് വിജയന്റെ സാമീപ്യത്തില്‍ തന്നെ പ്രതിജ്ഞ ചെയ്തത് മലയാളികള്‍ കണ്ടതാണ്.നാരായണ ഗുരുവിനോടുള്ള പുച്ഛവും പരിഹാസവും അള്ളാഹുവിനോട് കാട്ടിയാല്‍ ഇന്ന് വിജയന്റെ വീട്ടില്‍ കുടുംബ കലഹം ഉണ്ടാകുമെന്നതുകൊണ്ടാവാം അദ്ദേഹം പ്രതികരിക്കാത്തത്. സംഘ പരിവാര്‍ സംഘടനകളെ ശ്രീനാരായണ ഗുരുഭക്തി പഠിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ശ്രീനാരായണീയരോട് കാട്ടിയ വഞ്ചനകളും അപമാനങ്ങളും എണ്ണിപ്പറഞ്ഞാല്‍ ഈ താളുകള്‍ പോരാതെ വരും. സംഘ കാര്യ പദ്ധതിയില്‍ പ്രവര്‍ത്തകര്‍ നിത്യവും ചൊല്ലുന്ന സ്‌തോത്രസുരഭിയിലെ മുപ്പതാമത്തെ ശ്‌ളോകം ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിക്കുന്നതാണ്. ലോകം മുഴുവനുള്ള സ്വയംസേവകര്‍ക്ക് ശ്രീനാരായണ ഗുരുദേവന്‍ പ്രാത:സ്മരണീയനാണെന്നെങ്കിലും കമ്മ്യൂണിസ്റ്റ് കുബുദ്ധിജീവികള്‍ മനസ്സിലാക്കിയാല്‍ നന്ന്.

ADVERTISEMENT

 

Tags: FEATURED
Share30TweetSendShare

Related Posts

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

മുഖംമൂടി അഴിയുന്ന മുസ്ലീം ലീഗ്…!

സ്വത്വം വീണ്ടെടുത്ത വംഗദേശം

സ്വത്വം വീണ്ടെടുത്ത വംഗദേശം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

കേരളത്തില്‍ താമരത്തേരോട്ടത്തിന്റെ തുടക്കം

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

വെടിപ്പുരകളില്‍ വെന്തെരിയുന്നവര്‍..!

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

മതയുദ്ധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies