Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഏകാത്മതയുടെ ദാര്‍ശനികന്‍

ദത്തോപന്ത് ഠേംഗ്ഡിജിദത്തോപന്ത് ഠേംഗ്ഡിജി
4 February 2022

(ശ്രീഗുരുജിയുടെ 90-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1996 ഫെബ്രുവരി 8ന് ദല്‍ഹിയിലെ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാന്യ. ദത്തോപന്ത് ഠേംഗ്ഡിജി നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം)

ശ്രീ ഗുരുജിയുടെ മുമ്പില്‍ സര്‍വ്വാശ്ലേഷിയായ ഒരാഗോള വീക്ഷണവും സ്വപ്‌നവുമുണ്ടായിരുന്നു. അതിനെ പിന്നീട് ദീന്‍ദയാല്‍ജി വിശദീകരിച്ചിട്ടുമുണ്ട്. അത് ദേശീയതയില്‍ നിന്ന് അന്തര്‍ദേശീയതയിലേക്കുള്ള തുടര്‍ച്ചയായുള്ളതും വര്‍ത്തുളവുമായ വികാസമാണ്; അന്തര്‍ദേശീയ തലത്തില്‍ നിന്ന് പ്രാപഞ്ചികതയിലേക്കുള്ള വികാസമാണ്. ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം. ദീന്‍ദയാല്‍ജി വ്യക്തമാക്കിയ ചിന്തകള്‍ക്കുള്ള പ്രചോദനവും മാര്‍ഗ്ഗദര്‍ശിയും ശ്രീ ഗുരുജിയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, വിഷയം സ്വയം പഠിച്ചുകൊണ്ടാണ് ദീന്‍ദയാല്‍ജി തന്റെ ആശയങ്ങള്‍ വളര്‍ത്തിയെടുത്തത്.

Google NewsAdd Kesari Weekly as a preferred source on Google

ഭരണഘടനയെ സംബന്ധിക്കുന്ന ദീര്‍ഘദൃഷ്ടി
നമ്മുടെ ഭരണഘടന രൂപീകരിക്കുന്ന അവസരത്തില്‍ ശ്രീ ഗുരുജി രണ്ടോ മൂന്നോ സയുക്തികമായ നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടു വെച്ചിരുന്നു. സംഘരാജ്യതത്ത്വം(federalisam) ഭരണവ്യവസ്ഥയുടെ മേല്‍ ആധിപത്യം സ്ഥാപിക്കരുത് എന്നതായിരുന്നു ഒരു നിര്‍ദ്ദേശം. വ്യാവഹാരിക പ്രാതിനിധ്യം (functional representation) അത് നമ്മുടെ രാജ്യത്തിന്റെ ധര്‍മ്മചിന്തക്ക് അനുഗുണമാണെന്നതുകൊണ്ട് നടപ്പാക്കണം എന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ഇപ്പോഴത്തെ പ്രാദേശിക പ്രാതിനിധ്യത്തിന്(territorial representation) പകരം വെക്കണം എന്നതായിരുന്നു ഉദ്ദേശ്യം എന്ന് ധരിക്കരുത്. മറിച്ച്, വ്യാവഹാരിക – പ്രാതിനിധ്യം പ്രാദേശിക – പ്രാതിനിധ്യത്തിന് പരിപൂരകമായിരിക്കും; അതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മാത്രം. ഏറ്റവും താഴത്തെ തട്ടില്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കണം എന്ന വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം.

ഞാന്‍ ഠാണെയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി എത്തിയ സന്ദര്‍ഭം ഓര്‍ക്കുന്നു. അപ്പോള്‍ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരോടൊപ്പം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ ”അടുത്തകാലത്ത് നിങ്ങളുടെ ഗോള്‍വല്‍ക്കര്‍ജി എന്താണ് പറഞ്ഞത്?” എന്ന് ഞങ്ങളോടാരാഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും താഴെ തട്ടില്‍ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കണം എന്നതിനെ താന്‍ അനുകൂലിക്കുന്നു എന്നാണ് ശ്രീ ഗുരുജി പറഞ്ഞതെന്ന് ഞങ്ങള്‍ അവരെ അറിയിച്ചു. ”അസംബന്ധം!” ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആക്രോശിച്ചു. ഞാന്‍ പറഞ്ഞു: ”നിങ്ങള്‍ പറഞ്ഞത് ഒരു പക്ഷെ ശരിയായിരിക്കാം! പക്ഷെ, ഈ കാര്യം വിശദീകരിക്കാന്‍ നിങ്ങള്‍ എന്നെ അനുവദിക്കണം!” പിന്നെ ഞാന്‍ പറഞ്ഞു: പ്രവാചകനായ മുഹമ്മദിന് ദിവ്യവെളിപാടുണ്ടാവുമ്പോള്‍ അദ്ദേഹത്തിന് പ്രായം 40 വയസ്സായിരുന്നു. അതിനുശേഷം ഇസ്ലാം അറേബ്യയില്‍ വ്യാപിച്ചു. അദ്ദേഹം വാര്‍ദ്ധക്യാവസ്ഥയിലെത്തിയപ്പോള്‍ അത് കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തു. അങ്ങനെ, ഒരു വിഭാഗം ആളുകള്‍ മെക്കയിലെത്തി അദ്ദേഹത്തെ കണ്ട് തര്‍ക്കപരിഹാരത്തിനായി തങ്ങളുടെ സ്ഥലം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രായാധിക്യം യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അവരെ അറിയിച്ചു. മാത്രമല്ല, അക്കാലത്ത് അറേബ്യയില്‍ യാത്രാസൗകര്യം വേണ്ടത്ര ഇല്ലായിരുന്നു. ഇസ്ലാം വ്യാപിച്ചത് വളരെ പെട്ടന്നായതുകൊണ്ട് തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഓരോയിടത്തും എത്തി പ്രവാചകന്‍ തര്‍ക്കപരിഹാരം ഉണ്ടാക്കുക എന്നത് പ്രായോഗികമല്ല. പിന്നെ എന്തുചെയ്യും? അതിന് ഗ്രാമത്തിലെ ജനങ്ങളെല്ലാം ഒരുമിച്ചുകൂടി ഒരു അമീറിനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ആളുകള്‍ രണ്ടുവിഭാഗങ്ങളായി വേര്‍പിരിഞ്ഞു നില്‍ക്കുന്നതുകൊണ്ട് അത് സാധ്യമല്ലെന്ന് അവര്‍ പ്രവാചകനെ അറിയിച്ചു. തിരഞ്ഞെടുപ്പിന് എന്തെങ്കിലും യോഗ്യത നിശ്ചയിക്കുന്നത് നന്നായിരിക്കും എന്നും അവര്‍ ഉണര്‍ത്തിച്ചു. അമീറാകാന്‍ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുക്കാതെ, ആ സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്ന വ്യക്തിയെ അമീറാക്കണം എന്ന നിര്‍ദ്ദേശമാണ് പ്രവാചകന്‍ മുമ്പോട്ടുവെച്ചത്. ഈ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് നടന്നാലും ആരും എതിര്‍പ്പ് പ്രകടിപ്പിക്കില്ല!

ADVERTISEMENT

ഞാന്‍ പറഞ്ഞത് കേട്ട് കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ പറഞ്ഞു: ”ആ പറഞ്ഞതില്‍ സത്യമുണ്ടാകാം!” അതായത്, പ്രവാചകന്‍ പറഞ്ഞ അതേകാര്യം ഗോള്‍വല്‍ക്കര്‍ പറഞ്ഞപ്പോള്‍ അതില്‍ അവര്‍ക്ക് സത്യത്തിന്റെ അംശം കണ്ടെത്താനായില്ല! ‘പുരോഗമനവാദി’കളായ അവര്‍ എന്തുവേണമെങ്കിലും പറയട്ടെ! അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്!

ജനസംഘത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം
ഇത്തരം സാഹചര്യങ്ങള്‍ സാധാരണമായിത്തീര്‍ന്നപ്പോള്‍ സ്ഥായിയായി എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ ശ്രീഗുരുജിയോട് നിര്‍ദ്ദേശിച്ചു. പണ്ഡിറ്റ് ദീന്‍ദയാല്‍ജി അപ്പോള്‍ ജനസംഘ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം കേവലം ജനസംഘത്തിന്റെ പൊതുകാര്യദര്‍ശിയായിരുന്നില്ല. ശ്രീ ഗുരുജിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്‍ കീഴില്‍ അദ്ദേഹം ”സമഗ്ര ഭരണനിര്‍വഹണം”(Integral Governance) എന്ന ആശയം വികസിപ്പിച്ചെടുത്തു. ഇംഗ്ലീഷ് ഭാഷയില്‍ Integrated form of government. എന്നാല്‍ ആളുകള്‍ക്ക് ഇതിന്റെ അര്‍ത്ഥം പെട്ടെന്നു മനസ്സിലാക്കാന്‍ പ്രയാസമാണെന്നതിനാല്‍ സൗകര്യത്തിന് തെറ്റാണെന്നിരിക്കിലും Unitary (ഏകീകൃത) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ Integral Humanismഎന്ന സംജ്ഞയുടെ അര്‍ത്ഥം വിവരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍, അടുത്തിടെ ചെറു സംസ്ഥാനങ്ങളുടെ പുനഃസംഘടനയെ ചൊല്ലി ഒരു സംവാദം ഉടലെടുത്തു. പലരും ഈ വിഷയത്തില്‍ ഞങ്ങള്‍ മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ദീന്‍ദയാല്‍ജി വിശദീകരിച്ച ‘ജനപഥം’ എന്ന ആശയം ഇപ്പോഴും സംഗതമാണ്. ജനപഥം എന്നാല്‍ ഭാഷയുള്‍പ്പെടെ പൊതുവായ ഗുണവിശേഷണങ്ങളോടുകൂടിയ ഒരു പ്രദേശം എന്നാണര്‍ത്ഥം. ഭാഷ അനേകം ഗുണവിശേഷണങ്ങളില്‍ ഒന്നുമാത്രമാണ്. അതുകൊണ്ടാണ് വിദര്‍ഭയിലായാലും തെലങ്കാനയിലായാലും ഇപ്പോള്‍ അസ്വസ്ഥത ഉടലെടുക്കുമ്പോഴെല്ലാം ദീന്‍ദയാല്‍ജി മുന്നോട്ടുവെച്ച ജനപഥം എന്ന ആശയം വളരെ പ്രസക്തമാകുന്നത്. സവിശേഷമായ ഭൂമിശാസ്ത്രപരമായ ഗുണവിശേഷണങ്ങളും ഈ ആശയത്തിന്റെ പരിധിയില്‍ വരുന്നു. ഇത് നാം പറയുമ്പോള്‍, നമുക്ക് നിര്‍ദ്ദേശിക്കാനുള്ള പരിഹാരം ഒരു ദിവ്യവെളിപാടല്ലെന്നും ദീന്‍ദയാല്‍ജി ഇത് നേരത്തെതന്നെ വിഭാവനം ചെയ്തതാണെന്നും ആളുകള്‍ സമ്മതിക്കും. ഇതിനുശേഷമുണ്ടായ സംഭവവികാസങ്ങളെല്ലാം, ഈചിന്തകള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിച്ചത് ശ്രീ ഗുരുജിയായിരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന പുനഃസംഘടനയെ സംബന്ധിച്ച് ക്രിയാത്മാകവും പ്രത്യക്ഷവുമായ എന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യമാണ് ഇതിന് പിന്നിലെ കാരണം. ദീന്‍ദയാല്‍ജിയുടെ പ്രയത്‌നവും ഇതേ ദിശയിലുള്ളതായിരുന്നു.

നാഗ്പൂരിലെ പൂജനീയ ഗുരുജി സ്മൃതി ചിഹ്‌നത്തിനു മുന്നില്‍
ദലൈ ലാമ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ബഹുമുഖപ്രതിഭ
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ശ്രീ ഗുരുജി ഒരു ബഹുമുഖ പ്രതിഭയായിരുന്നു എന്നതോടൊപ്പം അദ്ദേഹം പറഞ്ഞതെല്ലാം ഇന്നും അര്‍ത്ഥവത്തും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമാണ് എന്നാണ്. അദ്ദേഹത്തിന്റെ മുമ്പില്‍ ഒരാഗോളദൃശ്യമാണുണ്ടായിരുന്നത്. അതാകട്ടെ അദ്ദേഹം ‘വിചാരധാര’യുടെ ആദ്യത്തെ ഖണ്ഡികയില്‍ തന്നെ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്.

ഞാന്‍ ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ലക്ഷ്യം ”പരംവൈഭവം നേതുമേതത് സ്വരാഷ്ട്രം”ആണ്.

നമ്മുടെ വൈദിക ഋഷീശ്വരന്മാര്‍ നമുക്ക് ഒരു ശാന്തിമന്ത്രം നല്‍കിയിട്ടുണ്ട്. അത് ഒരു തരത്തില്‍ ഹിന്ദുരാഷ്ട്രത്തിന്റെ പ്രകടനപത്രികയാണ്. സന്ത് ജ്ഞാനേശ്വരന്‍ വിവരിച്ച ‘പസായദാനും’ ഹിന്ദുരാഷ്ട്രത്തിന്റെ പ്രകടനപത്രികയാണ്. നിര്‍ഭാഗ്യവശാല്‍, കപട-പുരോഗമനവാദികള്‍ക്ക് പൗരാണിക കൃതികള്‍ ആസ്വാദ്യമല്ല. അതുകൊണ്ട് ഡോ.രാംമനോഹര്‍ ലോഹ്യ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം:

”മാനവ സമൂഹം എല്ലാം ഒന്ന്” എന്ന ആത്യന്തികമായ വേദാന്ത സത്യം അംഗീകരിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ലോക ഐക്യവും മാനവക്ഷേമവും യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനാവൂ എന്നതായിരുന്നു ശ്രീഗുരുജിയുടെ വിശ്വാസം. ”എല്ലാവരും ഒന്ന്” അല്ല, ”എല്ലാം ഒന്ന്”. എല്ലാ രാജ്യങ്ങളുടെയും സവിശേഷമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കി അവയെയെല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുക്കുക എന്ന കാര്യമല്ല അദ്ദേഹം വിഭാവനം ചെയ്തത്. വ്യത്യസ്ത ജനസമൂഹങ്ങള്‍ മാനവരാശിയുടെ സഹജമായ ഏകത്വം തിരിച്ചറിഞ്ഞ്, അവരുടെ സ്വത്വവും സവിശേഷമായ ഗുണവിശേഷങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ കൗടുംബിക ചിന്തയോടെ ഒന്നിച്ചുവരണം എന്നാണ് അദ്ദേഹം വിഭാവനം ചെയ്തത്. വ്യത്യസ്ത മാനവ സമൂഹങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറട്ടെ! ഓരോന്നും തനതായ അതിന്റെ മാര്‍ഗ്ഗത്തിലൂടെ, അതിന്റെ സവിശേഷമായ പ്രതിഭയ്ക്ക് അനുഗുണമായി! വ്യക്തിയുടെതായാലും, സമൂഹത്തിന്റെതായാലും ഗുണവിശേഷങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിലൂടെ അവരുടെ സ്വാഭാവിക സൗന്ദര്യവും ഐക്യവും മാത്രമല്ല സ്വയം ആവിഷ്‌കാരത്തിന്റെ ആനന്ദവും നശിച്ചുപോകും. വ്യത്യസ്തങ്ങളായ ഗുണവിശേഷണങ്ങളോടുകൂടിയ വ്യത്യസ്ത ജനസമൂഹങ്ങള്‍ക്കിടയില്‍ യോജിപ്പും ഐക്യവും ഉണ്ടാക്കുക എന്നതാണ് വിശ്വചിന്തക്ക് ഭാരതം നല്‍കിയ സവിശേഷമായ സംഭാവന. “World State (വിശ്വ രാജ്യം) എന്നതാണ് നമ്മുടെ ആശയം. ഗുരുജി പറയുന്നു. സ്വാവലംബിയും ആത്മവിശ്വാസമുള്ളതുമായ സ്വയംഭരണാധികാരമുള്ള ഒരു പൊതു കേന്ദ്രത്തിനു കീഴില്‍ സംഘടിപ്പിച്ച പൊതുവായ ലക്ഷ്യത്താല്‍ ബന്ധിക്കപ്പെട്ട രാജ്യങ്ങളുടെ ഒരു ഫെഡറേഷനാകാമത്. മാനവ സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ പോന്ന സ്ഥായിയായ അടിസ്ഥാനം പ്രദാനം ചെയ്യുവാന്‍ ലോകത്തെ ഏകോപിപ്പിക്കാന്‍ പോന്ന മഹത്തായ ഹിന്ദുചിന്തക്കു മാത്രമെ സാധിക്കൂ. മനുഷ്യമനസ്സിന്റെ ആ അറിവ്, ഓരോ ചെറുജീവിതത്തിനും പൂര്‍ണമായും സ്വതന്ത്രമായും വികസിക്കാനുള്ള അവസരത്തിനുവേണ്ടിയുള്ള വ്യഗ്രതയെ വിഭാവനം ചെയ്യും. പ്രായോഗികമായ വാസ്തവികമായ വിശ്വദൗത്യം എന്നൊന്നുണ്ടെങ്കില്‍ അത് ഇതുമാത്രമാണ്”.

ഇപ്രകാരം ശ്രീഗുരുജി ഒട്ടനേകം വിഷയങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അവയില്‍ പലതും ശാശ്വതമൂല്യമുള്ളവയാണ്. ഈ കാര്യം മനസ്സില്‍ വെച്ച് അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്തെല്ലാമായിരുന്നു, അവയില്‍ ഏതെല്ലാമാണ് നമുക്ക് പ്രായോഗികമാക്കി തീര്‍ക്കാനാവുക എന്നതിനെക്കുറിച്ചെല്ലാം, ഇപ്പോഴത്തെ പ്രതിസന്ധികളില്‍ മഗ്നരാകാതെ നമുക്ക് ചിന്തിക്കാനാകും. അടിസ്ഥാനപരമായ ഈ ദീര്‍ഘവീക്ഷണത്തോടെ നമുക്ക് മുന്നോട്ടു നീങ്ങാനാകുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
(അവസാനിച്ചു)

വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍

Tags: ശ്രീഗുരുജി വശ്യതയുടെ ഉത്തുംഗ ഗോപുരം
Share18TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies