(നിര്‍ദ്ദാക്ഷിണ്യത്തോട് കൂടിയ ആജ്ഞ എന്ന അര്‍ത്ഥത്തിലാണ് ഈ ശൈലി ഉപയോഗിക്കുന്നത്)
കിഷ്കിന്ധയിലെ രാജാവായിരുന്ന ബാലിയെ വധിച്ച് ശ്രീരാമന് സുഗ്രീവനെ രാജാവായി അഭിഷേകം ചെയ്തു. സീതാന്വേഷണത്തിന് സഹായിക്കാമെന്ന് ബാലീവധത്തിന് മുന്‍പ് സുഗ്രീവന് രാമന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ രാജാധികാരം കിട്ടിയ സുഗ്രീവന് രാജകീയ സുഖഭോഗങ്ങളില്‍ മുഴു കി ജീവിച്ചു. രാമന് കൊടുത്ത വാഗ്ദാനം മറക്കുകയും ചെയ്തു.
മാസങ്ങളേറെക്കഴിഞ്ഞിട്ടും സുഗ്രീവന് സീതാന്വേഷണത്തിന് സഹായിക്കുന്നില്ലെന്ന് കണ്ട രാമന് ദുഃഖിതനായി. ഇതു മനസ്സിലാക്കിയ ലക്ഷ്മണന് കോപിഷ്ഠനായി കിഷ്കിന്ധയിലെത്തി സുഗ്രീവനെ ശാസിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സുഗ്രീവന് ലക്ഷ്മണനോട് ക്ഷമായാചനം നടത്തി. ഉടനെ ഹനുമാനെ വിളിച്ചു. ”ശ്രീരാമന്റെ പ്രിയ പത്നി സീതാദേവിയെ കണ്ടെത്തിക്കൊടുക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. അതില്‍ പങ്കുചേരാനായി ഭൂതലത്തിലുള്ള മുഴുവന്‍ വാനരന്മാരും പത്ത് ദിവസത്തിനുള്ളില്‍ ഇവിടെ എത്തിച്ചേരണമെന്ന് കല്പ്പിക്കുന്നു. വാനരരാജാവായ സുഗ്രീവന്റെ ആജ്ഞയെ ലംഘിക്കുന്നവര്‍ക്ക് അതികഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരും.” ഈ ആജ്ഞ വിളംബരപ്പെടുത്താന് ഹനുമാനോട് ആവശ്യപ്പെട്ടു. സുഗ്രീവന്റെ ആജ്ഞ കേള്‍ക്കേണ്ട താമസം വാനരന്മാരെല്ലാം കിഷ്കിന്ധയിലെത്തിച്ചേര്ന്നു. സുഗ്രീവന് തന്റെ എണ്ണിയാല്‍ത്തീരാത്ത വാനരസൈന്യത്തിന് സീതാന്വേഷണത്തിനുള്ള ആജ്ഞ നല്കി. മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം കഴിഞ്ഞ് തിരിച്ചെത്തണമെന്നും താമസിച്ചു പോ യാല്‍ വധിച്ചു കളയുമെന്നും കര്‍ശന നിര്‍ദ്ദേശം നല്കി. സീതയെ കണ്ടെത്തുന്നവര്‍ക്ക് വില കൂടിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. സുഗ്രീവാജ്ഞയുടെ തീക്ഷ്ണത ബോധ്യമുള്ള വാനരസേന ഉടന്‍തന്നെ സീതാന്വേഷണത്തിന് പുറപ്പെട്ടു.