Tuesday, May 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

മംഗള്‍യാന്‍ വരുതിയിലായ ചുവന്ന ഗ്രഹം

യദു

Print Edition: 8 October 2021

ഇക്കഴിഞ്ഞ സപ്തംബര്‍ 24 ഉറക്കമുണര്‍ന്നത് അത്ഭുതകരമായ വാര്‍ത്ത കേട്ടുകൊണ്ടാണ്. വെറും ഒന്‍പത് മാസം കല്പിക്കപ്പെട്ട ആയുസ്സുമായി ചൊവ്വയെ ചുറ്റാന്‍ വിക്ഷേപിച്ച ഭാരതത്തിന്റെ മംഗള്‍യാന്‍ ദൗത്യം ഏഴു വര്‍ഷം പിന്നിട്ടിരിക്കുന്നു.

അതെ ഏഴ് വര്‍ഷം മുന്‍പായിരുന്നു, ലോകത്തിന്റെ നെറുകയില്‍ കയറിനിന്ന് ഭാരതം, അഭിമാനത്തോടെ, അല്ല, തെല്ലൊരഹങ്കാരത്തോടെ പ്രഖ്യാപിച്ചത്. ‘ഇതാ, ഞങ്ങളവിടെ എത്തിയിരിക്കുന്നു. പണക്കൊഴുപ്പ് കൊണ്ടും, വന്‍ മുതല്‍മുടക്ക് കൊണ്ടും, ആര്‍ക്കും സാധിക്കാത്ത കാര്യം, ഞങ്ങള്‍ നേടിയിരിക്കുന്നു. ഞങ്ങളുടെ ദൂതന്‍, ആ ചുവന്ന ഗ്രഹത്തിന്റെ കൈക്കുമ്പിളില്‍, ചുറ്റിത്തിരിയാന്‍ തുടങ്ങിയിരിക്കുന്നു.’

ISRO  യുടെ ഈ അമിതാഭിമാനത്തിനു തക്കതായ കാരണവുമുണ്ട്. 1960 മുതല്‍ സോവിയറ്റ് യൂണിയനും അമേരിക്കയും മത്സരിച്ച് നടത്തിയ മാര്‍സ്, മാരിനര്‍, വൈക്കിംഗ് എന്നീ ചൊവ്വാ ദൗത്യങ്ങളില്‍, ആദ്യവിക്ഷേപണങ്ങള്‍ മുഴുവന്‍ പരാജയമായിരുന്നു. ചിലത് വിക്ഷേപണത്തറയില്‍ തന്നെ പൊട്ടിച്ചിതറി, മറ്റ് ചിലത് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടക്കാനാവാതെ കുരുങ്ങി, വേറെ ചിലത് ചൊവ്വയില്‍ മൂക്കുകുത്തി വീണു. ഇതുവരെ നടത്തിയ ചൊവ്വാ ദൗത്യങ്ങള്‍ പരിശോധിച്ചാല്‍, അന്‍പത് ശതമാനവും പൂര്‍ണ പരാജയമായിരുന്നു. അവിടയാണ് ആദ്യദൗത്യത്തില്‍ തന്നെ ഭാരതം വെന്നിക്കൊടി നാട്ടിയത്…. ഒരു ഗ്രഹാന്തര ദൗത്യത്തിന്റെ സങ്കീര്‍ണതകള്‍ അറിഞ്ഞാലേ, ഈ മഹാവിജയത്തിന്റെ മഹത്വം, പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയൂ.

2008 ലെ വിജയകരമായ ചാന്ദ്രയാന്‍ ദൗത്യത്തിനു ശേഷമാണ്, ഐ.എസ്.ആര്‍.ഒ ചൊവ്വാ ദൗത്യത്തെ പറ്റി ചിന്തിച്ച് തുടങ്ങിയത്. അന്ന് വെച്ച പദ്ധതി അംഗീകരിക്കപ്പെട്ടത് 2011 ല്‍. പിന്നീട്, ചൊവ്വയിലെക്കുള്ള അടുത്ത ലോഞ്ച് വിന്‍ഡോ 2013 നവംബറിലാണ്, പിന്നീട് വരുന്നത് 2016ലും 2018ലും… അന്നൊക്കെ ചാന്ദ്രയാന്‍-2ന്റെയും GSLV MK3 യുടെയും തിരക്കിലാവുമെന്നതിനാല്‍, 2013 നവംബര്‍ തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു…

ചൊവ്വാ ദൗത്യം
ഭൂമിയില്‍ നിന്ന് വിക്ഷേപിക്കപ്പെടുന്ന, ദൗത്യപേടകം മിനിട്ടുകള്‍ക്കുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ, ക്രമേണ ഭ്രമണപഥം വികസിപ്പിച്ച് ചൊവ്വയിലേക്ക് തൊടുക്കും. ഹാമര്‍ ത്രോയില്‍ ഒരു കായിക താരം, ഹാമര്‍ ചുഴറ്റിയെറിയുന്നത് പോലയാണിത്. അവസാനത്തെ വികസിപ്പിക്കലിനുവേണ്ടി, LAM(Liquid Apojee Motor) എഞ്ചിന്‍ കൊടുക്കുന്ന പ്രവേഗത്തില്‍ ചൊവ്വയിലേക്ക്, എടുത്തെറിയപ്പെടുന്ന പേടകം ഒന്‍പത് മാസത്തെ യാത്രക്കൊടുവില്‍ ചോവ്വക്ക് സമീപം എത്തും. അടുത്ത വെല്ലുവിളി അവിടയാണ്… അതിവേഗതയില്‍ ചൊവ്വയെ സമീപിക്കുന്ന (സെക്കന്റില്‍ 30 കിലോമീറ്റര്‍) പേടകത്തിന്റെ വേഗത കുറച്ച്, ചൊവ്വയുടെ ഭ്രമണപഥത്തില്‍ കുരുക്കുക എന്നതാണത്. LAM എഞ്ചിന്‍ എതിര്‍ ദിശയില്‍ കത്തിച്ചാണ് ഇത് സാധിക്കുന്നത്, ഒരു വാഹനം ബ്രേക്ക് ചെയ്യുന്നത് പോലെ തന്നെ. അതിനു ശേഷം മാത്രമേ, പേടകത്തിലെ സോളാര്‍ പാനലുകളും ക്യാമറകളും കണ്‍ തുറക്കുകയുള്ളു. പിന്നീട്, പേടകത്തില്‍ കരുതിയിരിക്കുന്ന ഇന്ധനം തീരുന്നത് വരെ അവന്‍, ചൊവ്വയെ ചുറ്റിത്തിരിഞ്ഞ്, ചുവന്ന ഗ്രഹത്തിന്റെ അരുമയായി അവിടെ പുളച്ച് നടക്കും.

പറഞ്ഞപ്പോ എല്ലാം കഴിഞ്ഞു. പക്ഷെ, ഇതിനാവശ്യമായ സാങ്കേതികജ്ഞാനവും അനുഭവജ്ഞാനവും ഭീമമാണ്. എവിടെയെങ്കിലും പിഴച്ചാല്‍ എല്ലാം കഴിഞ്ഞു. പരാജയ സാധ്യതകള്‍ നിരവധിയാണ്. വിക്ഷേപണത്തില്‍, ഭ്രമണപഥം ഉയര്‍ത്തുമ്പോള്‍, മാര്‍ഗമധ്യേ, ചൊവ്വയുടെ സമീപത്ത്. എവിടെ വെച്ച് വേണമെങ്കിലും നിയന്ത്രണം പോയി, പേടകം എന്നന്നേക്കുമായി നിതാന്ത ശൂന്യതയില്‍ നഷ്ടപ്പെടാം…

രണ്ട് വര്‍ഷമെന്ന ചെറിയ സമയത്തില്‍, ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് ഇത് പോലൊരു വന്‍ പദ്ധതി… അനുവദിക്കപ്പെട്ട, 400 കോടി എന്ന ബജറ്റില്‍, പുതിയ സാങ്കേതിക വിദ്യകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങി നൂറു നൂറു കാര്യങ്ങള്‍. സുപ്രസിദ്ധമായ ISROയുടെ ടീം വര്‍ക്കിലൂടെ അവര്‍ കാര്യങ്ങള്‍ നീക്കി. കാരണം, 2013 നവംബര്‍ എന്ന സമയം കഴിഞ്ഞാല്‍ ചൊവ്വ കൈവിട്ട് പോകും, പിന്നെ എന്ന് നടത്താനാകുമെന്നത് പറയാന്‍ പറ്റില്ല.

അങ്ങിനെ 2013 നവംബര്‍ അഞ്ചിന്, വിശ്വസ്ത പടക്കുതിരയായ PSLVയുടെ ചിറകിലേറി നമ്മുടെ ചൊവ്വ സ്വപ്നങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്നു. ഭ്രമണപഥ വികസനങ്ങളൊക്കെ കൃത്യമായി നിര്‍വ്വഹിച്ചു, ഒരു മാസത്തിനു ശേഷം മംഗള്‍യാന്‍ ചൊവ്വയിലേക്ക് യാത്ര തിരിച്ചു. ഒന്‍പത് മാസത്തെ യാത്രക്കിടയില്‍, രണ്ടു മൂന്ന് പ്രാവശ്യം മാത്രമേ പാത കറക്ഷന്‍ വേണ്ടി വന്നുള്ളൂ. അങ്ങിനെ, ദൗത്യത്തിന്റെ എറ്റവും നിര്‍ണായകമായ സപ്തംബര്‍ 24 അടുത്ത് വന്നു.

ഒന്‍പത് മാസം ഉറങ്ങിക്കിടന്ന LAM (Liquid Apogee Motor) എഞ്ചിന്‍ പ്രവര്‍ത്തിക്കുമോ, അത് പ്രവര്‍ത്തിച്ചില്ലങ്കില്‍ ഒരു പ്ലാന്‍ ബി കൂടി തയ്യാറാക്കിയിരുന്നു. പാത തിരുത്തലുകള്‍ക്ക് വേണ്ടിയുള്ള ത്രസ്റ്ററുകള്‍ ഉപയോഗിച്ച്, പേടകത്തിന്റെ വേഗത കുറക്കുക, പക്ഷെ ഇത് ദൗത്യത്തിന്റെ ആയുസ്സിനെ സാരമായി ബാധിക്കും. ഉള്ള ഇന്ധനം മുഴുവന്‍ തീര്‍ന്ന മംഗല്‍യാന്‍, ഒരു ജടവസ്തുവായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒടുങ്ങിപ്പോകും. ഞാനിന്നുമോര്‍ക്കുന്നു, സപ്തംബര്‍ 23 നു രാത്രി ടിവി ചാനലുകളില്‍ പൊടിപൊടിക്കുന്ന അന്തിച്ചര്‍ച്ചകള്‍, ബഹിരാകാശ സാങ്കേതികതയുടെ ബാലപാഠം പോലുമറിയാത്ത അവതാരകര്‍ ISRO ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യുകയാണ്. LAM പ്രവര്‍ത്തിക്കുമോ. പ്രവര്‍ത്തിച്ചില്ലെങ്കില്‍ ??? അവര്‍ക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ.. LAM ഞങ്ങളുടെ കുട്ടിയാണ്, അവന്‍ ചതിക്കില്ല.

2014 സപ്തംബര്‍ 24… രാവിലെ 5 മണി മുതല്‍ ചാനലുകള്‍ സജീവമായി. കൃത്യം 7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹാസനിലെ മാസ്റ്റര്‍ കണ്ട്രോളിലെത്തി. പൊട്ടിത്തെറിക്കാന്‍ പാകമായ വെടിമരുന്നുശാലയെപ്പോലെയുള്ള, മിഷന്‍ കണ്ട്രോള്‍ റൂമില്‍, അക്ഷോഭ്യനായ പ്രധാനമന്ത്രിയോടൊപ്പം, ഇന്ത്യയിലെ മഹാശാസ്ത്രജ്ഞര്‍ മുഴുവന്‍. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ സംഗതിയുടെ വിജയ സാധ്യത കുറവാണ് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പോയാല്‍ പോകട്ടെ, ലോകത്തോട് ഞാന്‍ സമാധാനം പറഞ്ഞുകൊള്ളാം എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സമ്മര്‍ദം കുറച്ചു 7.15 നു അവസാന കമാന്‍ഡ് കൊടുത്തു… പേടകം ചൊവ്വയുടെ മറുവശത്ത് മറഞ്ഞു. പതിനഞ്ച് മിനിട്ടിനു ശേഷമേ എന്തങ്കിലും വിവരം ലഭിക്കൂ. പരാജയപ്പെട്ട ചൊവ്വാ ദൗത്യങ്ങളില്‍ 90 ശതമാനവും സംഭവിച്ചത് ഈ ഘട്ടത്തിലാണ്. മിഷന്‍ കണ്ട്രോളിനെയും നൂറ്റിമുപ്പത് കോടി ജനങ്ങളെയും കോരിത്തരിപ്പിച്ചു കൊണ്ട് 7.45 നു ആ വിദൂര സിഗ്‌നല്‍ ഹാസനിലെ പടുകൂറ്റന്‍ ആന്റിനയിലെക്ക് കിനിഞ്ഞിറങ്ങി. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥം ചുംബിച്ചിരിക്കുന്നു. ബഹിരാകാശ ചരിത്രത്തില്‍ ഒരിക്കലും തിരുത്താന്‍ സാധിക്കാത്ത റെക്കോര്‍ഡുമായി ISRO ലോകത്തിന്റെ നെറുകയില്‍. ഒരു ഗ്രഹാന്തര ദൗത്യം ആദ്യ ശ്രമത്തില്‍ തന്നെ വിജയിപ്പിച്ച പെരുമ ഇനി ഭാരതത്തിനു സ്വന്തം.

ISRO ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രി മോദിയോടൊപ്പം

ഒന്‍പത് മാസം, നൂറുകോടി കിലോമീറ്റര്‍, ചെലവ് 450 കോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ പോലെ, ഇപ്പോഴത്തെ ഓട്ടോ ചാര്‍ജിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് നാം ചൊവ്വയിലെത്തിയത് ….

മംഗള്‍യാനു കല്പിക്കപ്പെട്ടത് ഒന്‍പത് മാസത്തെ ആയുസ്സാണ് പക്ഷേ ഏഴ് വര്‍ഷം അതായത് എണ്‍പത്തിനാല് മാസം പിന്നിട്ടു, നമ്മുടെ ആകാശദൂതന്‍ ചുവന്ന ഗ്രഹത്തിന്റെ ഓമനയായി, നിതാന്ത ജാഗ്രതയോടെ, ചൊവ്വയെ ചുറ്റിക്കൊണ്ടിരിക്കുന്നു. വിക്ഷേപണത്തിലെ കിറുകൃത്യത, ഒരു തുള്ളിപോലും ഇന്ധനം പാഴാക്കാതെ സൂക്ഷിക്കാന്‍ കഴിഞ്ഞത്.. ഇതൊക്കെക്കൊണ്ടാണ് പേടകത്തിന്റെ ആയുസ്സ് ഇത്രയധികം കൂടിയത്. പുതിയ അറിവുകളും, വിവരങ്ങളും പങ്ക് വെച്ച് ഇനിയുമേറെക്കാലം അവനവിടെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശഗവേഷണ ചരിത്രത്തിലെ തന്നെ, വന്‍ശക്തികള്‍ക്ക് പോലും നേടാനാവാത്ത വലിയൊരു നേട്ടമാണിത്.

 

Share19TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

യുവകേരളം ലഹരിഭ്രാന്തില്‍

ആരുടേതാണീ കേരളം?

ദ കേരള ‘റിയല്‍ ‘സ്റ്റോറി

മമതക്ക് തലവേദനയായി ഹൈക്കോടതി

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies