Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ആർഷം

അഹിംസ (യോഗപദ്ധതി 61)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 10 September 2021

യമങ്ങളില്‍ ഏറ്റവും മുഖ്യം അഹിംസ തന്നെ. സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ മറ്റു യമങ്ങള്‍ അഹിംസയെ പുഷ്ടിപ്പെടുത്താനാണ്. ഒരു ആനയുടെ കാല്പാടില്‍ മറ്റെല്ലാ മൃഗങ്ങളുടെയും കാല്പാടുകള്‍ ഒതുങ്ങുന്നതുപോലെ അഹിംസയില്‍ മറ്റെല്ലാ യമങ്ങളും അടങ്ങിയിരിക്കുന്നു എന്ന് വിജ്ഞാനഭിക്ഷു പറയുന്നു.

സര്‍വഥാ സര്‍വദാ സര്‍വഭൂതാനാം അനഭി ദ്രോഹ: – എല്ലാ പ്രകാരത്തിലും എല്ലായ്‌പോഴും സര്‍വപ്രാണികളെയും ദ്രോഹിക്കാതിരിക്കലാണ് അഹിംസ എന്ന് വ്യാസന്‍ പറയുന്നു. അഹിംസ കൂടാതെയുള്ള യമനിയമങ്ങള്‍ നിഷ്ഫലമെന്നും തുടര്‍ന്നു പറയുന്നു. അഹിംസയെ നിര്‍മലമാക്കാനാണ് യമനിയമങ്ങള്‍ അനുഷ്ഠിക്കുന്നത്.

കള്ളന്മാര്‍ ഓടിച്ചു കൊണ്ടുവരുന്ന ചിലര്‍ നിങ്ങള്‍ കാണെ ഒളിച്ചിരിക്കുന്നു എന്നു കരുതുക. കള്ളന്മാര്‍ നിങ്ങളോട് അവരെ കണ്ടുവോ എന്നു ചോദിച്ചാല്‍ സത്യം പറയണോ കള്ളം പറയണോ? ഇത്തരം സന്ദര്‍ഭം മഹാഭാരത കഥകളില്‍ വരും. സത്യമോ അഹിംസയോ വലുത്? അഹിംസയ്ക്കു വേണ്ടി നിവൃത്തികെട്ടാല്‍ സത്യം പോലും കൈവെടിയാമെന്നു തന്നെയാണ് ശാസ്ത്രങ്ങള്‍ വിധിക്കുന്നത്.

മനസാ കര്‍മണാ വാചാ
സര്‍വഭൂതേഷു സര്‍വദാ
അക്ലേശ ജനനം പ്രോക്തം
അഹിംസാത്വേന യോഗിഭി: ( യാജ്ഞവല്ക്യ സ്മൃതി)

സര്‍വഭൂതങ്ങള്‍ക്കും സര്‍വ കാലത്തും മനസ്സുകൊണ്ടും, വാക്കു കൊണ്ടും, പ്രവൃത്തി കൊണ്ടും ക്ലേശമുണ്ടാക്കാതിരിക്കലാണ് അഹിംസ.
ഹിംസ മൂന്നുതരമുണ്ട്.
1. കൃതം – സ്വയം ചെയ്യുന്ന ഹിംസ
2. കാരിതം – മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നത്.
3. അനുമോദിതം – മറ്റുള്ളവര്‍ ചെയ്യുന്ന ഹിംസയെ പിന്താങ്ങുകയോ ന്യായീകരിക്കുകയോ ചെയ്യുക.

ലോഭം കൊണ്ടോ ക്രോധം കൊണ്ടോ ബുദ്ധിമോശം കൊണ്ടോ ചെയ്തതോ ചെയ്യിച്ചതോ ആയ ഹിംസകള്‍ അനേകം ദു:ഖം ഉണ്ടാക്കും എന്നു പ്രതിപക്ഷ ഭാവന ചെയ്ത് ഹിംസയില്‍ നിന്നു പിന്മാറണം. ഇതാണ് പതഞ്ജലിയുടെ അഭിപ്രായം.

ന ഹി വൈരേണ വൈരാണി ശാമ്യന്തി – ചോരയ്ക്കു ചോര എന്ന നയം ശരിയല്ല എന്ന് ധര്‍മ ഗ്രന്ഥങ്ങള്‍ പറയുന്നു.

അഹിംസ സ്വന്തം ജീവിതത്തില്‍ പാലിക്കുക എന്ന ഒരേ ഒരു വ്രതം കൊണ്ട് ലോക പ്രസിദ്ധി നേടിയായാളാണ് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി.

പ്രകൃതിയിലെ ഒരോ ജീവിയും അതിന്റെ കര്‍മത്തിനനുസരിച്ചുള്ള ശരീരം നേടുന്നു. എല്ലാറ്റിനും ജീവിക്കാനുള്ള അധികാരമുണ്ട്.

മറ്റൊരു ജീവനെ രക്ഷിക്കാന്‍ ജീവന്‍ ത്യജിക്കുന്ന ഒരു മനുഷ്യനെ മഹാനായിത്തന്നെയാണ് സാധാരണ ജനങ്ങള്‍ കാണുന്നത്. എല്ലാവരുടെയും മനസ്സിലുള്ള അഹിംസയെത്തന്നെയാണ് ഇത് കാണിക്കുന്നത്.

എന്നാല്‍ രാഗം, ദ്വേഷം, ക്രോധം ഇവയ്ക്കടിപ്പെടാതെ ഒരാള്‍ക്ക് നന്മ വരുത്താനായി അടിക്കുക, ശിക്ഷിക്കുക മുതലായത് ഹിംസയില്‍ പെടില്ല. അച്ഛനമ്മമാര്‍ കുട്ടിയുടെ നന്മക്കായി നല്കുന്ന ശിക്ഷ ഹിംസയല്ല. ഡോക്ടര്‍ രോഗിയുടെ ശരീരം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കീറിമുറിക്കുന്നത് ഹിംസയല്ല. രാജധര്‍മം പാലിക്കാന്‍ വേണ്ടി കള്ളന്മാരെയും കൊള്ളക്കാരെയും ജയില്‍വാസം, ശാരീരിക പീഡകള്‍, മരണശിക്ഷ മുതലായതിലൂടെ കഷ്ടപ്പെടുത്തുന്നതും ഹിംസയല്ല. യുദ്ധത്തിലെ കൊലയും ഹിംസയില്‍ പെടില്ല.

ഭാവാത്മകമായ, നിര്‍വ്യാജമായ സ്‌നേഹവും അനുകമ്പയും കൊണ്ട് മനസ്സു നിറഞ്ഞവന്റെ ചുറ്റും അദൃശ്യമായ ഒരു പ്രകാശവലയം ഉണ്ടാകും. അഹിംസ അവിടെ നിറഞ്ഞു നില്‍ക്കും. അവന്റെ ചുറ്റുപാടുമുള്ളതിലേക്കും ഇതു വ്യാപിക്കും. ‘അഹിംസാ പ്രതിഷ്ഠായാം തത് സന്നിധൗ വൈര ത്യാഗ: – എന്ന് പതഞ്ജലി പറയുന്നുണ്ട്. അഹിംസയില്‍ പ്രതിഷ്ഠ വന്നാല്‍ അത്തരക്കാരുടെ സന്നിധിയില്‍ ശത്രുത ഉണ്ടാവില്ല.

അതികഠിനവും കര്‍ക്കശവുമായ അഹിംസാവ്രതം അനുഷ്ഠിക്കുന്ന മതവിഭാഗക്കാരുണ്ട്. ഉദാഹരണമായി ജൈന മതക്കാര്‍. അവര്‍ രാത്രി ഭക്ഷണം പാകം ചെയ്യില്ല. അടുപ്പിലേക്ക് ആകര്‍ഷിക്കപ്പെട്ട് പാറ്റകള്‍ കൊല്ലപ്പെട്ടേക്കാം. വെള്ളം അരിച്ചേ കുടിക്കൂ. ശ്വാസത്തിലൂടെ പ്രാണികള്‍ അകത്തു കടന്നു മരിക്കാതിരിക്കാന്‍ മൂക്ക് മൂടും. നടക്കുമ്പോള്‍ പ്രാണികള്‍ കാലിനടിയില്‍ പെടാതിരിക്കാന്‍ മൃദുവായ ചൂലു കൊണ്ട് കാലു വെക്കുന്ന സ്ഥലം തൂക്കും.

അഹിംസാ പരമോ ധര്‍മ: എന്നുള്ളത് ഭാരതത്തില്‍ മാത്രമല്ല, ലോകത്തെങ്ങും അംഗീകരിക്കുന്ന നീതിവാക്യമാണ്. പലരും അഹിംസയില്‍ പരിശ്രമിക്കാതെ സാങ്കല്പിക പ്രശ്‌നങ്ങളിലും ചോദ്യങ്ങളിലും മുഴുകാറുണ്ട്.

അതിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യാറുണ്ട്. വാസ്തവത്തില്‍ ഇതിന് ഒരു കൃത്യമായ നിയമം പറയാന്‍ പറ്റില്ല. സാഹചര്യത്തിനനുസരിച്ചാണ് കാര്യങ്ങള്‍ നീക്കേണ്ടത്. ആത്യന്തികമായി നമ്മുടെ മനസ്സാക്ഷി തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ശുദ്ധമായ മനസ്സും ബുദ്ധിയും സൂക്ഷിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുകയും തന്നെ അഭികാമ്യം.

Tags: യോഗപദ്ധതി
Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സത്യം (യോഗപദ്ധതി 108)

പര്‍വ്വതാസനം (യോഗപദ്ധതി 107)

തീര്‍ഥാടനം (യോഗപദ്ധതി 106)

തിര്യക് താഡാസനം (യോഗപദ്ധതി 105)

മോക്ഷം (യോഗപദ്ധതി 104)

ശ്രീകൃഷ്ണാസനം (യോഗപദ്ധതി 103)

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies