താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന് പുഷ്കല കണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷിവലന്മാര്.
(ഗ്രാമീണ കന്യക – കുറ്റിപ്പുറത്തു കേശവന്നായര്)
ഗാമീണ ജീവിതത്തെ സ്തുതിക്കുകയാണ് കവി.
ഏഴര വെളുപ്പിന് ബാഹ്യ യന്ത്രശക്തി ഒന്നും ഇല്ലാതെ സ്വയംകൃതമായി പൂവന് കോഴികള്‍ പുറപ്പെടുവിയ്ക്കുന്ന കൂവല്‍ കേട്ട് എഴുന്നേല്ക്കുന്ന കൃഷീവലന്മാര് പാടങ്ങളിലേയ്ക്ക് പുറപ്പെടുകയായി. ഈ ജീവിതത്തിന് നാഗരികതയുടെ കൃത്രിമത്വമില്ല.