Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

അമൃതപ്രാപ്തി (ഉപനിഷത്തുകള്‍ ഒരു പഠനം 23 )

പ്രബോധ്കുമാര്‍ എസ്.

Print Edition: 16 July 2021

കഠോപനിഷത്ത് –
രണ്ടാം അധ്യായം, ആറാം വല്ലി.

ശ്ലോകം:1
‘ഊര്‍ധ്വ മൂലോƒവാക് ശാഖ
ഏഷോ ƒശ്വത്ഥ : സനാതന :
തദേവം ശുക്രം തദ് ബ്രഹ്മ
തദേവാമൃതമുച്യതേ
തസ്മിന്‍ ലോകാ: ശ്രിതാ: സര്‍വ്വേ
തദു നാത്യേതി കശ്ചന,
ഏതദ് വൈ തത്.’
= മുകളില്‍ മൂലത്തോട് കൂടിയതും, കീഴോട്ട് ശാഖകളോട് കൂടിയതും സനാതനവുമായ അരയാല്‍ മരമാകുന്നു, അത് തന്നെ അമൃതം എന്നും പറയപ്പെടുന്നു. എല്ലാ ലോകങ്ങളും അതില്‍ ആശ്രയിച്ചിരിക്കുന്നു. ഒരു വസ്തുവും അതിനെ അതിക്രമിക്കുന്നില്ല. ഇതാകുന്നുവല്ലോ അത്.

ഈ സംസാരത്തെ ഒരു അരയാല്‍ വൃക്ഷമായി കല്‍പ്പിച്ചിരിക്കുന്നു. അത് തലകീഴായ വൃക്ഷം പോലെയാണ്. മുകളില്‍ ബ്രഹ്മമാണ്, താഴെ വിവിധ ലോകങ്ങളാണ്. അത് ശാഖകളായി നില്‍ക്കുന്നു. ഇത് നാശമില്ലാത്തതാണ്. ഇതിനെ ആശ്രയിച്ചാണ് എല്ലാ ലോകവും നിലനില്‍ക്കുന്നത്. ഇതുതന്നെയാണ് നചികേതസ് ചോദിച്ച ആത്മവസ്തുവും.
അരയാല്‍ വൃക്ഷത്തിന്റെ വിശാലമായ കൊമ്പുകള്‍ കേവലം ചെറിയ ഒരു വിത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അതുപോലെ പ്രപഞ്ചം മുഴുവന്‍ പരബ്രഹ്മത്തില്‍ നിന്നാണ് ഉണ്ടായത്. അതുതന്നെയാണ് ഈ ലോകം. ഇത് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു എന്ന് മാത്രം. ഇവ രണ്ടും രണ്ടല്ല, ഒന്നുതന്നെയാണ്.
ശ്രീമദ് ഭഗവദ്ഗീത (15ാം അധ്യായത്തില്‍ 1, 2, 3 ശ്ലോകം) ഇതേ കാര്യം വ്യക്തമാക്കിയിരിക്കുന്നതും ഓര്‍ക്കുക.

ശ്ലോകം: 2
‘യദിദം കിം ച ജഗത് സര്‍വ്വം
പ്രാണ ഏജതിനി:സൃതം
മഹദ്ഭയം വജ്ര മുദ്യതം യ
ഏതദ്വിദൂരമൃതാസ്‌മേ ഭവന്തി.’
=എന്നു മാത്രമല്ല, ഏതൊരു ലോകമുണ്ടോ അതെല്ലാം പ്രാണനില്‍ നിന്ന് പുറത്തു വന്നതായിട്ട് ചലിക്കുന്നു. ഓങ്ങിയിരിക്കുന്ന വജ്രം പോലെ ഏറ്റവും ഭയ കാരണമായിട്ട് ഇതിനെ ആര് അറിയുന്നുവോ, അവര്‍ മരണമില്ലാത്തവരാകും.

‘മരണം’ എന്ന പ്രഹേളിക എന്നെന്നും മനുഷ്യനെ വളരെയധികം ഇരുത്തിച്ചിന്തിപ്പിച്ചിട്ടുള്ളതാണ്. മരണാനന്തരത്തില്‍ നമുക്ക് എന്ത് സംഭവിക്കുന്നു എന്നതും വലിയൊരു വിഷയമാണ്. എന്നാല്‍ ജനിമൃതികള്‍ എന്തെന്നും അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നും നാം സ്വയം അറിഞ്ഞാല്‍ മരണ ഭയവും സ്വഹത്യയും (ആത്മഹത്യ ) കൊലപാതകവുമെല്ലാം താനേ കുറയും.

ചലിക്കുന്നവയും അല്ലാത്തവയുമായ വസ്തുക്കള്‍ നിറഞ്ഞ ഈ ലോകം പരബ്രഹ്മത്തില്‍ നിന്ന് ഉണ്ടായതും അതിലേക്ക് തന്നെ ചേരുന്നതുമാണ്. ഇതൊരു നിരന്തര പ്രവര്‍ത്തനമാണ്. ഇതിന് മാറ്റമില്ല. പകലും രാത്രിയും എന്നതു പോലെ ഇത് മാറി മാറി വരും. പക്ഷെ, പകലോ രാത്രിയോ ഒരിക്കലും നശിക്കുകയല്ലല്ലോ, വെളിച്ചത്തിന്റെ ഭാവവ്യത്യാസത്താല്‍ മാത്രം നമുക്ക് അങ്ങനെ തോന്നുന്നു. വെളിച്ചത്തിന്റെ അഭാവത്തിന് നാം രാത്രി എന്ന്പറയും ഇതുപോലെ ആത്മാവിന്റെ അഭാവത്തിന് ‘മരണം’ എന്ന് നാം പേരിട്ടു. ആത്മാവിന് നാശമില്ല എന്ന സത്യം തിരിച്ചറിയുന്നതോടെ മരിക്കുക, കൊല്ലുക, ചാവുക എന്നിങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതാവും. ഇതാണ് അമൃത പ്രാപ്തി എന്ന് സാരം. ഈ പരബ്രഹ്മത്തിന്റെ ഇച്ഛക്കാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. നമ്മുടെ ആധുനിക ശാസ്ത്രത്തിന് യാതൊന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയില്ല, കാരണം പ്രകൃതി നിയമത്തിനപ്പുറം ബുദ്ധി പ്രയോഗിക്കാന്‍ മനുഷ്യന് സാധിക്കില്ല. സാധിക്കുമായിരുന്നെങ്കില്‍ നാം എന്നേ മരണമെന്ന പ്രഹേളികയെ ഭൗതികമായി അതിജീവിക്കുമായിരുന്നു.

കോടാനുകോടി ജീവജാലങ്ങള്‍ ഇന്നും പ്രപഞ്ചത്തിലുണ്ട്. അവയുടെ ധര്‍മ്മമെന്ത്? എന്തിനുവേണ്ടി ഇവ കാണപ്പെടുന്നു? തല്‍ക്കാലമായി മാത്രം നിലനിന്ന് എന്തിനായി അവ അപ്രത്യക്ഷമാകുന്നു? എന്ന മൗലിക ചോദ്യത്തിന് ശാസ്ത്ര പുസ്തകത്തില്‍ ഉത്തരമില്ല. ഇവിടെയാണ് ആധ്യാത്മിക ഗ്രന്ഥങ്ങളുടെ സ്ഥാനവും മാനവും.

ശ്ലോകം: 3
‘ഭയാദസ്യാഗ്‌നി സ്തപതി ഭയാത്ത പതി സൂര്യ:
ഭയാദിന്ദ്രശ്ച വായുശ്ച മൃത്യൂര്‍ ദാവതി പഞ്ചമ:’
=ഇതിനെപ്പറ്റിയുള്ള ഭയത്താല്‍ അഗ്‌നി തപിക്കുന്നു. ഇതിനെ ഭയന്ന് സൂര്യന്‍ ജ്വലിച്ച് ചൂടാകുന്നു. ഇതിനെ ഭയന്ന് ഇന്ദ്രനും വായുവും അഞ്ചാമനായ മൃത്യവും ഓടുന്നു.
ബ്രഹ്മത്തെ ഭയന്നാണ് പ്രപഞ്ചത്തിലെ അതി ശക്തന്‍മാരായവരെല്ലാം പ്രവര്‍ത്തിക്കുന്നത് എന്നര്‍ത്ഥം. ബ്രഹ്മം എന്ന അനശ്വരമായ ഊര്‍ജ്ജപ്രസര കേന്ദ്രമാണ് സൂര്യന്റെയും പഞ്ചഭൂതങ്ങളുടേയും അടിസ്ഥാനം.

ശ്ലോകം: 4
‘ഇഹ ചേദശകദ്‌ബോദ്ധും
പ്രാക്ശരീരസ്യ വിസ്രസ:
തത: സര്‍ഗ്ഗേഷു ലോകേഷു
ശരീരത്വായ കല്‍പ്പതേ’
=ഈ ലോകത്തില്‍ ശരീരത്തിന്റെ നാശത്തിന് മുമ്പ്, ആത്മനെ അറിയുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംസാര സാഗരത്തില്‍ നിന്ന് മുക്തനാകും.
ഈ ജീവിതത്തിന്റെ സാരം ആത്മ സാക്ഷാത്ക്കാരമാണ് എന്ന് അര്‍ത്ഥം.

ശ്ലോകം: 5
‘യഥാദര്‍ശേ തദാത്മനി
യഥാ സ്വപ്‌നേ തഥാ പിതൃലോക
യഥാപ്‌സു പരീവ ദദൃശേ തഥാ
ഗന്ധര്‍വ്വേ ലോകേ
ഛായാതപയോരിവ ബ്രഹ്മ ലോകേ’
= എപ്രകാരമാണോ കണ്ണാടിയില്‍ കാണുന്നത് അപ്രകാരം ബുദ്ധിയിലും, എപ്രകാരമാണോ സ്വപ്‌നത്തില്‍ കാണുന്നത് അത് പോലെ പിതൃലോകത്തിലും, ഏത് രീതിയിലാണോ വെള്ളത്തില്‍ കാണുന്നത് അതു മാതിരി ഗന്ധര്‍വ്വ ലോകത്തിലും, നിഴലും വെളിച്ചവും എന്ന കണക്കില്‍ ബ്രഹ്മലോകത്തിലും ആത്മാവിന്റെ ദര്‍ശനം ഉണ്ടാകുന്നു.

നല്ല കണ്ണാടിയില്‍ നമ്മുടെ പ്രതിബിംബം കാണുന്നു, അതുപോലെ ബുദ്ധിയില്‍ ആത്മദര്‍ശനം ഉണ്ടാകും. മനുഷ്യര്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ. എന്നാല്‍ സാധാരണക്കാര്‍ക്ക് സാധിക്കുകയുമില്ല. അതിനാല്‍ ഈ ശരീരം നശിക്കുന്നതിന് മുമ്പ് ആത്മനെ സ്വയം അറിയണം. അതിനുള്ള വഴിയാണ് വേദങ്ങള്‍ വ്യക്തമാക്കുന്നത്.

ശ്ലോകം: 6
‘ഇന്ദ്രിയാണാം പൃഥഗ്ഭാവ-
മുദയാസ്തമയൗ ച യത്
പൃഥഗുത്പദ്യമാനാനാം
മത്വാ ധീരോ ന ശോചതി’
=വെവ്വേറെയായി ഉണ്ടാകുന്ന, ഇന്ദ്രിയങ്ങളുടെ യാതൊ രു പ്രത്യേക ഭാവമുണ്ടോ അതും, ഉദയാസ്തമയങ്ങളേയും അറിഞ്ഞിട്ട് ധീരന്‍ ദുഃഖിക്കുന്നില്ല.

പഞ്ചഭൂതങ്ങളുടെ ഗുണങ്ങളില്‍ നിന്നാണ് പഞ്ചേന്ദ്രിയങ്ങള്‍ക്ക് കഴിവ് കിട്ടുന്നത്. ( ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം) അത്തരം കഴിവുകള്‍ ആത്യന്തികമായി ശരീരത്തിന്റേതല്ല എന്നും, പ്രകൃതിയിലെ വിലാസമാണ് എന്നും തിരിച്ചറിഞ്ഞ്, സൂര്യന്റെ ഉദയാസ്തമയങ്ങള്‍ പോലും ആത്മാവിനെ (ബ്രഹ്മത്തെ)ബാധിക്കില്ല എന്ന സത്യം അറിയുന്നവന്‍ ഒരിക്കലും ദുഃഖിക്കില്ല.
ഇന്ദ്രിയങ്ങളോ മനസ്സോ പ്രാണനോ അല്ല ആത്മാവ് എന്ന് അറിയണം. പഞ്ചഭൂതങ്ങളില്‍ നിന്നാണ് ശരീരവും (അന്നമയകോശം) മനസ്സും പ്രാണനും ഉണ്ടാകുന്നത്. ഈ പഞ്ചഭൂതങ്ങള്‍ ആത്മതേജസ്സില്‍ നിന്നാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആത്മാംശം ശരീരം വിട്ടകലുമ്പോള്‍ പ്രാണങ്ങള്‍ ഒന്നൊന്നായി വിഘടിക്കും, മനസ്സ് ശൂന്യമാവും, ഇന്ദ്രിയങ്ങളുടെ ശക്തി ക്ഷയിക്കും. ശരീരം താനേ പ്രകൃതിയിലേക്ക് ലയിക്കാന്‍ തുടങ്ങും. ഈ തിരിച്ചറിവ് നമ്മുടെ ഭൗതികദുഃഖത്തെ കെടുത്തും.

ശ്ലോകം: 7
‘ഇന്ദ്രിയേഭ്യ: പരം മനോ മനസ:
സത്ത്വമുത്തമം സത്ത്വാദധി മഹാനാത്മ
മഹതോ വ്യക്തമുത്തമം’
=ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും അതിനേക്കാള്‍ ബുദ്ധിയും ഉത്തമമാകുന്നു. ഇതിനേക്കാള്‍ ഉപരി ആത്മാവ് ശ്രേഷ്ഠമാകുന്നു. മൂലപ്രകൃതിയാണ് ഇവയേക്കാളെല്ലാം ഉത്തമമായിട്ടുള്ളത്.
അതി സൂക്ഷ്മമായ മൂലപ്രകൃതിയില്‍ നിന്നാണ് ഹിരണ്യഗര്‍ഭന്‍ എന്ന ആത്മാവ് ഉടലെടുക്കുന്നത്. അതാണ് ബുദ്ധിയുടെ ഉറവിടം. ഇത് മനസ്സുമായും പ്രാണനുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രാണനില്‍ നിന്ന് ഇന്ദ്രിയ ശക്തിയും ശരീരവും ഉണ്ടാകുന്നു.

ശ്ലോകം: 8
‘അവ്യക്താത്തു പരപുരുഷോ
വ്യാപകോ ലിംഗ ഏവ ച
യം ജ്ഞാത്വാ മുച്യതേ ജന്തു –
രമൃതത്ത്വം ച ഗച്ഛതി’
= വ്യാപകനും അടയാളം ഒന്നും ഇല്ലാത്തവനുമായിരിക്കുന്ന പുരുഷന്‍ അവ്യക്തത്തേക്കാള്‍ പരനാകുന്നു. ഏതൊരുവനെ അറിഞ്ഞിട്ട് ജീവി ബന്ധമുക്തനാകുന്നുവോ, അവന്‍ മരണമില്ലാത്തവനായിത്തീരും.

എല്ലായിടത്തും നിറഞ്ഞിരിക്കുമ്പോഴും യാതൊരു രൂപവും ഇല്ല എന്നതാണ് പരബ്രഹ്മത്തിന്റെ സ്വരൂപം. ഇത് സൂക്ഷ്മത്തേക്കാള്‍ സൂക്ഷ്മമാണ്. ഈ സത്യം അറിഞ്ഞിട്ട് ജീവിശരീരം നശിച്ചതിന് ശേഷം മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു.
(തുടരും)

Tags: ഉപനിഷത്തുകള്‍ ഒരു പഠനം
Share19TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies