കണ്ണാ നീയെന്‍ കനവിലൊരിക്കല്
കടമ്പു മരമായ് പൂക്കാമോ?
പൂത്ത കടമ്പിന് കൊമ്പില്‍ നിന്നൊരു
നനുത്ത കാറ്റായ് വീശാമോ?
വീശും കാറ്റത്തൂഞ്ഞാലാടും
തുടുത്ത പൂവായ് ചിരിതൂകാമോ?
പൂവിന് മണമായെല്ലാനാളും
ഒഴുകിപ്പടരാന് നീയുണ്ടാമോ?
പൂമണമേറ്റു മയങ്ങും തോഴരെ
പുല്ലാങ്കുഴലിലുണര്ത്താമോ?
ഓടിയടുക്കും പൈക്കളെയെല്ലാം
ഓമല്ക്കയ്യാല്ത്തൊടുമോ നീ?
ആടും മയിലും പാടും കുയിലും
തേടും നിന്നുടെ തേജോരൂപം
മഴയും നീയേ പുഴയും നീയേ
ഊഴിയിലെല്ലാം നീയേ കണ്ണാ..
കനവില്‍ വരുവാന്‍ കനിവുണ്ടാകുക
കരിമുകില്വര്ണ്ണായെന് കൃഷ്ണാ!