Saturday, September 23, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ജ്യോതിഷത്തിന്റെ ശാസ്ത്രീയത

യദു

Print Edition: 4 June 2021

എക്കാലത്തെയും ഏറ്റവും ചൂടുപിടിച്ച ഒരു വിഷയമാണ് ജ്യോതിഷം ശാസ്ത്രമാണോ അതോ വെറും വിശ്വാസം മാത്രമാണോ എന്നത്. ശാസ്ത്രം എന്നാല്‍ അത് പൂര്‍ണ്ണമായി ആവര്‍ത്തിക്കാന്‍ കഴിയുന്നതായിരിക്കണം , ഒരേ സാഹചര്യങ്ങളില്‍ ഒരേ പോലെ പുനഃസൃഷ്ടിക്കാന്‍ കഴിയുന്നതായിരിക്കണം, പൂര്‍ണ്ണമായും പ്രായോഗിക പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പുവരുത്തിയവയാകണം എന്നൊക്കെയുള്ള പൊതുധാരണകളില്‍ നിന്നാണ് ഈ വിവാദവും ഉടലെടുക്കുന്നത്.

ശരി..നമുക്ക് ശാസ്ത്രത്തെ പറ്റിയുള്ള പൊതുധാരണയില്‍ നിന്ന് തന്നെ തുടങ്ങാം.
ജ്യോതിഷത്തിനു മൂന്ന് ഭാഗങ്ങളുണ്ട്. ശുദ്ധമായ ജ്യോതിശാസ്ത്രം അഥവാ Astronomy, ശുദ്ധമായ ഗണിതശാസ്ത്രം പ്രത്യേകിച്ച് Arithmetics ഇത് രണ്ടും ഉപയോഗിച്ചാണ് സൂര്യ ചന്ദ്ര ചലനങ്ങളും ഗ്രഹങ്ങളുടെയും നക്ഷത്രഗണങ്ങളുടെയുമൊക്കെ സ്ഥാനങ്ങളും ഒക്കെ നിര്‍ണയിക്കുന്നത്. ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് ആകാശത്തെ പന്ത്രണ്ടു രാശികളായും ആ രാശികളിലൂടെയുള്ള സൂര്യന്റെ ചാരവും എല്ലാം കണക്കാക്കുന്നത്. ആധുനിക സങ്കേതങ്ങള്‍ വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറയപ്പെട്ട ജ്യോത്സ്യന്മാര്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അതീവകൃത്യതയോടെ കണക്കു കൂട്ടിയിരുന്നത് ഇപ്പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ കൂടി ആയിരുന്നു.

നമ്മുടെ കലണ്ടറുകളുടെ വശങ്ങളില്‍ രാശിചക്രങ്ങള്‍ കാണാറില്ലേ. ഒരു വലിയ ചതുരത്തെ പന്ത്രണ്ട് ചതുരങ്ങളായി വിഭജിച്ച്, മേടം മുതല്‍ മീനം വരയുള്ള പന്ത്രണ്ട് രാശികള്‍ ആണവ. അതില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു തുടങ്ങി ജ്യോതിഷ ദൃഷ്ടിയിലുള്ള നവഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അവ എന്ന്, ഏതു സമയത്ത് ഏതൊക്കെ രാശികളിലേക്ക് ചലിക്കും എന്നുമുണ്ടാകും. ഇതില്‍ പറഞ്ഞിരിക്കുന്ന അതേ സ്ഥാനങ്ങളില്‍ അവയെ കൃത്യമായി ആകാശത്ത് കാണാനും കഴിയും. സൂര്യന്‍ മേടം രാശിയില്‍ ചലിക്കുന്ന സമയത്തെ മേടമാസമെന്നും ഇടവത്തില്‍ ചലിക്കുമ്പോള്‍ ഇടവമെന്നും തുടങ്ങി കൃത്യമായി പന്ത്രണ്ടു മാസങ്ങള്‍. അപൂര്‍വ്വമായി ചില മാസങ്ങള്‍ക്ക് 32 ദിവസങ്ങള്‍ ഉണ്ടാകും. ദീര്‍ഘവൃത്ത പാതയിലൂടെയുള്ള ഭ്രമണത്തിന്റെ വേഗത എപ്പോഴും ഒരുപോലെ ആയിരിക്കില്ല. അത് ഭൂമിയോടു അടുത്തിരിക്കുമ്പോള്‍ കൂടുതലും അകലുമ്പോള്‍ കുറവും ആയിരിക്കും. ആ മാറ്റവും കൂടി കണക്കിലെടുത്താണ് മലയാളമാസ കലണ്ടര്‍ ഓരോ വര്‍ഷവും തയ്യാര്‍ ചെയ്യുന്നത്. അത്രമാത്രം ശാസ്ത്രീയമാണത്.
ആലോചിച്ചു നോക്കൂ, ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഗ്രിഗോറിയന്‍ കലണ്ടറില്‍ ഈ രീതിയിലുള്ള എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ? ഒന്നിടവിട്ട മാസങ്ങള്‍ക്ക് 31 ദിവസം, ഫെബ്രുവരിക്ക് മാത്രം 28 ദിവസം ,നാല് വര്ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം. സത്യത്തില്‍ ഒരു വര്‍ഷം എന്നത് 365.25 ദിവസമാണ്. ആ കാല്‍ ദിവസം ഉള്‍ക്കൊള്ളിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് നാല് കൊല്ലം കൂടുമ്പോള്‍ അതുവരെ ഉള്ള ‘കാലുകള്‍’ എല്ലാം ചേര്‍ത്ത് ഒരു ദിവസമാക്കി ഫെബ്രുവരിക്ക് കൊടുക്കുന്നു. ഒരു തരം കാട്ടിക്കൂട്ടല്‍ തന്നെയാണ്.

അപ്പോള്‍, പറഞ്ഞുവന്നത് ഇത്രേയുള്ളൂ. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം ഈ രണ്ടു ജ്യോതിഷഭാഗങ്ങളുടെ ശാസ്ത്രീയതയെ ലോകത്തിലൊരു യുക്തിവാദിക്കും ഖണ്ഡിക്കാനാവില്ല. ശാസ്ത്രത്തെ പറ്റിയുള്ള അവരുടെ എല്ലാ നിര്‍വ്വചനങ്ങളും ഇവിടെ പൂര്‍ണ്ണമായി ചേരുന്നുമുണ്ട്.

ഇനിയാണ് അടുത്ത ഭാഗം, ജ്യോതിഷ പ്രവചനം. പൗരാണിക ഭാരതത്തില്‍ ജ്യോതിഷം പ്രധാനമായി ഉപയോഗിച്ചിരുന്നത് ആയുര്‍വേദ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു. മുന്‍പില്‍ വരുന്ന ഒരു രോഗിയുടെ ശാരീരിക, മാനസിക, പാരമ്പര്യ അവസ്ഥകളെ മനസ്സിലാക്കാനും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാനും വൈദ്യനെ സഹായിക്കുന്ന ഒരു ടൂള്‍ ആയിരുന്നു ജ്യോതിഷം. ആയുര്‍വേദത്തില്‍ രോഗത്തെക്കാള്‍ പ്രാധാന്യം രോഗിക്കാണല്ലോ. ഒരേ രോഗത്തിന് രണ്ടു രോഗികള്‍ക്ക് കൊടുക്കുന്നത് രണ്ടു ചികിത്സ ആയിരിക്കും. കാരണം രണ്ടു രോഗികളുടെയും ശാരീരിക ഘടന, മാനസിക ഘടന എല്ലാം വ്യത്യസ്തമായിരിക്കും. വിരലടയാളം വ്യത്യസ്തമായിരിക്കുന്നതുപോലെയാണ് ഓരോ മനുഷ്യന്റെയും എല്ലാ സൂക്ഷ്മാംശങ്ങളും വ്യത്യസ്തമായിരിക്കും .അപ്പോള്‍ തീരുമാനമെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും വേണ്ടി വരും.

ഒരു പ്രത്യേക പാറ്റേണില്‍ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ജനിച്ച ഒരാളിന്റെ സവിശേഷതകള്‍ അയാള്‍ക്ക് മാത്രം ഉള്ളതായി നൂറ്റാണ്ടുകള്‍ നീണ്ട നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയാണ് ഓരോ ഫലഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ നടത്തിയ ആയിരക്കണക്കിനു നിരീക്ഷണങ്ങളുടെ ഫലമാണ് ജ്യോതിഷത്തിന്റെ ഫലഭാഗം. അത് സാധ്യതകളാണ്. പൂര്‍ണ്ണമായും ശരിയാകണമെന്നില്ല.
ഇതിന്റെ ശാസ്ത്രീയത ആണല്ലോ വിഷയം.

ശരി…പ്രോബബിലിറ്റി അഥവാ സാധ്യത എന്നത് അംഗീകരിക്കപ്പെട്ട ഒരു അക്കാദമിക ഗണിതശാസ്ത്ര ശാഖയാണ്. സാമ്പത്തിക ശാസ്ത്രം ശാസ്ത്രം തന്നെയാണ്. ഓഹരിവിപണിയിലെ കയറ്റിറക്കങ്ങളെ ശാസ്ത്രീയമായാണ് വിലയിരുത്തുന്നത്. എന്തിനു, തിരഞ്ഞെടുപ്പ് പ്രവചനങ്ങളെയും ശാസ്ത്രം എന്ന് തന്നെയാണ് വിളിക്കുന്നത്.

ഇവിടെയാണ് ശാസ്ത്രം എന്നതിന്റെ നിര്‍വ്വചനങ്ങള്‍ വിശാലമായി മനസ്സിലാക്കേണ്ടത്. പല ശ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ , സൂക്ഷ്മമായി നിരീക്ഷിച്ച്, സാദൃശ്യങ്ങളും വിരുദ്ധതകളും കണ്ടെത്തി തരം തിരിച്ച് അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ച് എത്തിച്ചേരുന്ന ഏത് നിഗമനങ്ങളെയും ശാസ്ത്രീയം എന്ന് വിശേഷിപ്പിക്കാം. ആ നിഗമനങ്ങള്‍ ചിലപ്പോള്‍ പിഴച്ചു പോയേക്കാം , മിക്കപ്പോഴും ശരിയുമായേക്കാം. പക്ഷേ അതിലെ ശാസ്ത്രീയത ശാസ്ത്രീയത തന്നെയാണ്. അതായത് നാലും മൂന്നും കൂട്ടിയാല്‍ ഏഴ് തന്നെ ലഭിക്കണം എന്ന കണിശത മാത്രമല്ല ശാസ്ത്രം. അടുത്ത ആറ് മാസത്തില്‍ ഓഹരി വിപണിയില്‍ വലിയൊരു മുന്നേറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഇന്ന ഇന്ന ഓഹരികളില്‍ നിക്ഷേപിച്ചോളൂ എന്ന് പറയുന്നതും ശാസ്ത്രമാണ്. ഈ പ്രവചനത്തിനു വിരുദ്ധമായി ഓഹരിവിപണി മൂക്കുകുത്തി വീണേക്കാം, നിക്ഷേപിച്ചവന് വന്‍ നഷ്ടമുണ്ടായേക്കാം. അതും ശാസ്ത്രമാണ്.

ചുരുക്കത്തില്‍, ശാസ്ത്രത്തിന്റെ എല്ലാ നിര്‍വ്വചനങ്ങളേയും ഉള്‍ക്കൊള്ളുന്ന സമഗ്രത ജ്യോതിഷത്തിനുണ്ട് എന്ന് ഉറപ്പിച്ചു തന്നെ പറയാം.

 

Share12TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies