കോപ്പന് ഹേഗ്: സമാധാനത്തിലും ആത്മസംതൃപ്തിയിലും ഒന്നാം സ്ഥാനത്തുള്ള ഡെന്മാര്ക്കില് ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ നിയമം പാസ്സാക്കി. രാജ്യത്തെ മസ്ജിദുകളും മറ്റ് മതപഠനകേന്ദ്രങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നതിനെതിരെയാണ് മാര്‍ച്ച് 16ന് ഡാനിഷ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്.
ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ അള്‍ജീരിയ, കുവൈറ്റ്, ലിബിയ, മൊറോക്കോ, സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഡെന്മാര്ക്കിലെ മസ്ജിദുകള്‍ക്കും മറ്റും ലക്ഷക്കണക്കിന് യൂറോ സംഭാവന നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമം പാസ്സാക്കിയത്. രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ പുതിയ നിയമത്തെ തുണച്ചു. വ്യക്തികള്‍ സംഭാവന വാങ്ങിയാലും വിലക്ക് വരും. ഇവിടുത്തെ ഒരു മസ്ജിദ് സൗദിയില്‍ നിന്ന് മതപ്രചാരണത്തിന് ഏഴു കോടി രൂപ (49,00,000 ഡാനിഷ് ക്രോണാര്) വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പണം വാങ്ങിയ താലിബാമോസ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. 80 കളില്‍ 0.6 ശതമാനം മാത്രമായിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോള്‍ നാലര ശതമാനമാണ്.