Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖപ്രസംഗം

ഇനി കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും

Print Edition: 19 March 2021

പെരുമ്പാമ്പിന്റെ കുഞ്ഞിനെ താലോലിച്ച് വളര്‍ത്തിയ ഒരു കര്‍ഷകന്റെ കഥയുണ്ട്. സ്വയം ഇര തേടാനാവാത്ത പ്രായം മുതല്‍പാമ്പിന്‍ കുഞ്ഞിന് ആഹാരം നല്‍കി വളര്‍ത്തിയ കര്‍ഷകനോടൊപ്പം പാമ്പ് അന്തിയുറങ്ങാന്‍കൂടി തുടങ്ങിയപ്പോള്‍ കര്‍ഷകന്‍ഉള്ളാലെ സന്തോഷിച്ചു. രാത്രിയില്‍ പാമ്പ് തന്നോടൊപ്പം വന്നുകിടക്കുന്നത് വളര്‍ത്തച്ഛനോടുള്ള സ്‌നേഹാധിക്യം മൂലമാണെന്നാണ് ആ സാധു ധരിച്ചത്. സത്യത്തില്‍ പാമ്പ് തനിക്ക് ആഹാരം തന്നു വളര്‍ത്തുന്ന ആളിനെ വിഴുങ്ങാന്‍ മാത്രം താന്‍ വലിപ്പംവച്ചുവോ എന്ന പരീക്ഷണത്തിന്റെ ഭാഗമായി കര്‍ഷകന്റെ കൂടെ കിടന്നു നോക്കുകയായിരുന്നു. ഒടുക്കം ഒരു രാത്രിയില്‍ പെരുമ്പാമ്പ് കര്‍ഷകനെ വിഴുങ്ങുകതന്നെ ചെയ്തു. വര്‍ത്തമാന കാലത്ത് ഈ കഥയും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയും തമ്മില്‍ ആര്‍ക്കെങ്കിലും സാമ്യം തോന്നിയാല്‍ കുറ്റംപറയാനൊക്കില്ല.

ഇസ്ലാമിക മതമൗലികവാദികളെ നാല് വോട്ടിനുവേണ്ടി പാലുകൊടുത്തു വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്നവര്‍ വിഴുങ്ങിക്കഴിഞ്ഞു എന്നതിന്റെ വിവരങ്ങളാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നോടിയായി വരുന്ന വാര്‍ത്തകളില്‍ നിറയുന്നത്. കുറഞ്ഞത് മലബാര്‍ മേഖലയിലെങ്കിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം മതമൗലികവാദികള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിയറ വച്ചുകഴിഞ്ഞിരിക്കുകയാണ്. സി. ഐ. ടി. യു. ദേശീയ സെക്രട്ടറിയായ പി.നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജിഹാദി ഫ്രാക്ഷന്‍ പോര്‍വിളിയുമായി തെരുവിലിറങ്ങി. മുസ്ലിമായ ടി.എം. സിദ്ദിഖിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഗാസയും പാലസ്തീനുമൊക്കെ മുദ്രാവാക്യങ്ങളിലൂടെ മാത്രം പരിചയപ്പെട്ടിട്ടുള്ള ഹിന്ദുസഖാക്കള്‍ക്ക് ഇസ്ലാമിസ്റ്റിന്റെ പ്രകടനം എന്താണെന്ന് നേരിട്ട് കാണാന്‍കഴിഞ്ഞു. എന്നു മാത്രമല്ല അരിവാള്‍ ചുറ്റിക അടയാളപ്പെടുത്തിയ ചെങ്കൊടികള്‍ അഗ്‌നിക്കിരയാക്കുന്ന ‘പച്ച’ കമ്മ്യൂണിസ്റ്റുകളെ കണ്ടതിന്റെ ഞെട്ടല്‍ ഇതുവരെ പൊന്നാനിയിലെ ഹിന്ദു സഖാക്കള്‍ക്ക് വിട്ടുമാറിയിട്ടില്ല. പി. നന്ദകുമാറിനെ ചിലപ്പോള്‍ പാര്‍ട്ടി മുഖം രക്ഷിക്കാന്‍ വേണ്ടി നിലനിര്‍ത്തിയേക്കാം. പക്ഷെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഇതര മതസ്ഥരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതുപോലെ എളുപ്പമല്ല മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ഹിന്ദു പേരുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്ന് പാര്‍ട്ടിക്ക് ഇതോടെ മനസ്സിലായിരിക്കുകയാണ്.

മകളെപ്പോലും ഒരു മുസ്ലിമിന് കാഴ്ചവെച്ചിട്ടും കനിയാത്തവരാണ് മതമൗലിക വാദികള്‍ എന്ന വസ്തുത വിജയന്‍ മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിക്കാന്‍ ഇടയില്ല. കാരണം ഇസ്ലാമിക മൗലിക വാദികളുടെ തൊഴിയേല്‍ക്കാതെ ഇനിയങ്ങോട്ട് കമ്മ്യൂണിസമില്ലെന്ന് അദ്ദേഹത്തിന് നന്നായറിയാം. അഞ്ചു വര്‍ഷത്തെ ഭരണത്തിനപ്പുറം സാമൂഹ്യ-ദേശീയതാല്‍പ്പര്യങ്ങളില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ കേരളത്തെ മറ്റൊരു പാകിസ്ഥാനാക്കാനാണ് ശ്രമിക്കുന്നത്. അധികാരത്തിനുവേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിനെ ഇടതു മുന്നണിയില്‍ ചേര്‍ത്ത ഇ.എം.എസ്സില്‍ ആരംഭിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജിഹാദിവല്‍ക്കരണം വിജയന്‍ മുഖ്യമന്ത്രിയുടെ കാലമായപ്പോഴേയ്ക്കും പൂര്‍ണ്ണമായി കഴിഞ്ഞിരിക്കുന്നു. ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി ഏത് മുസ്ലീം ഭീകരവാദിയുടെയും മുന്നില്‍ മുട്ടിലിഴയാന്‍ സന്നദ്ധമായ ഒരു ഇരട്ടച്ചങ്കിന്റെ ഉടമസ്ഥനായി വിജയന്‍ മാറിയിരിക്കുകയാണ്. പാര്‍ട്ടിക്ക് പിന്‍തുണ നല്‍കുന്ന ജിഹാദികളെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ശബരിമലയ്ക്കും ഗുരുവായൂരിനും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനും എതിരെയുള്ള കമ്മ്യൂണിസ്സ് പാര്‍ട്ടിയുടെ നിലപാടുകള്‍. അഫ്ഗാനിലെ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ താലിബാനിസ്റ്റുകള്‍ ബോംബുവച്ച് തകര്‍ത്തതു പോലെ കേരളത്തിലെ ശബരിമലയും ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കണമെന്ന ജിഹാദികളുടെ ആഗ്രഹപൂര്‍ത്തിയുടെ പ്രഥമപദമാണ് കമ്മ്യൂണിസ്റ്റുകള്‍ നവോത്ഥാനമെന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇതുവരെ ഏഴു സ്വതന്ത്രരടക്കം ഇരുപത്തൊന്നു മുസ്ലീം സ്ഥാനാര്‍ത്ഥികളെ സി.പി.എം. കളത്തിലിറക്കിയെങ്കിലും പാര്‍ട്ടിയിലെ ജിഹാദി ഫ്രാക്ഷന്‍ പ്രസാദിച്ചിട്ടില്ല. പൊന്നാനിയില്‍ ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും മൂന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങളും ഡി.വൈ. എഫ്.ഐ.യുടെ രണ്ട് മേഖലാകമ്മറ്റികളും രാജിവച്ച് സി പി എമ്മിനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടിയിലും സമാനമായ നാടകങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അവിടെ കെ.പി.കുഞ്ഞഹമ്മദ്കുട്ടിയെന്ന മുസ്ലീം സ്ഥാനാര്‍ത്ഥിയെ മാത്രമെ തങ്ങള്‍ അംഗീകരിക്കു എന്ന വാശിയിലാണ് ജിഹാദി ഫ്രാക്ഷന്‍. പണവും ആള്‍ബലവും ഉള്ള ജിഹാദി കമ്മ്യൂണിസ്റ്റ്കള്‍ക്ക് ഒപ്പം ഇവിടെ കുറെ ഹിന്ദു നാമധാരികളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. സാധുക്കള്‍ക്ക് വേറെ ഗതിയില്ലാത്തതു കൊണ്ടാണ്. ഓര്‍ക്കാട്ടേരിയില്‍ പാര്‍ട്ടിയുടെ നയവൈകല്യത്തില്‍ പ്രതിഷേധിച്ച് പത്തോ പതിനഞ്ചോ സാഖാക്കളെ നയിച്ച് പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സി.പി.എം ടി.പി.ചന്ദ്രശേഖരന് മരണശിക്ഷ വിധിച്ചത്. ചന്ദ്രശേഖരന് മരണശിക്ഷ വിധിച്ച അതേ ജില്ലാ സെക്രട്ടറിക്കെതിരെയാണ് പാര്‍ട്ടിയിലെ ജിഹാദി ഫ്രാക്ഷന്‍ പ്രകടനം നടത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ഇന്നോവ അയച്ചാല്‍ ജില്ലാ സെക്രട്ടറിയുടെ അവസ്ഥ ചേകന്നൂര്‍ മൗലവിയുടെതാകും എന്ന് സി.പി.എം.ന് നന്നായറിയാം. അതുകൊണ്ട് ഇനിയുള്ള കാലം കല്‍പ്പനകള്‍ കല്ലേപ്പിളര്‍ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജിഹാദി ഫ്രാക്ഷന് കീഴ്‌വഴങ്ങി കഴിയേണ്ടിവരും. അവര്‍ ആവശ്യപ്പെടുന്നത്ര സ്വര്‍ണ്ണവും ഡോളറും സ്‌ഫോടകവസ്തുക്കളുമൊക്കെ കടത്തിക്കൊടുക്കുക എന്നതാവും സി. പി. എം. അധികാരത്തില്‍ വന്നാല്‍ ചെയ്യാനുണ്ടാവുക.

ഗുജറാത്ത് കലാപം പാടി പഠിപ്പിച്ചും പൗരത്വഭേദഗതിയുടെ മറവിലും രാമജന്മഭൂമിയുടെ പേരിലും കത്വ സംഭവം ഊതിപ്പെരുപ്പിച്ചും ഹിന്ദുവിരുദ്ധതയും ആര്‍.എസ്.എസ്. വിരോധവും രാഷ്ട്രവിരുദ്ധതയും മുസ്ലീം മത മൗലികവാദികളില്‍ കുത്തിനിറച്ചുപോന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടി പാലു കൊടുത്ത കൈക്ക് തിരിഞ്ഞുകൊത്തുന്ന വിഷസര്‍പ്പത്തെയായിരുന്നു പോറ്റി വളര്‍ത്തിയിരുന്നതെന്ന സത്യം തിരിച്ചറിയാന്‍ പോകുകയാണ്. പക്ഷെ ഏറെ വൈകിപ്പോയെന്ന സത്യം അവരെ ബോധ്യപ്പെടുത്താന്‍ പ്രബുദ്ധരായ മലയാളി വോട്ടര്‍മാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശരിയത്ത് നിയമമനുസരിച്ച് കേരളത്തില്‍ എല്ലാവരും ജീവിക്കേണ്ടിവരും.

Tags: Kerala Election 2021FEATURED
Share56TweetSendShare

Related Posts

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ബഹുദൂരം താണ്ടുന്ന ഒരുചുവട്

താലിബാനിസം തലപൊക്കുമ്പോള്‍

മതം കെടുത്തുന്ന ലോകസമാധാനം

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies