താമരശ്ശേരി ഇല്ലത്തന്നൊരു
താരക ശോഭയുദിച്ചല്ലോ…
പാരിടമാകെ പ്രഭചൊരിയും നറു
സൗരഭ്യങ്ങള്‍ വിടര്‍ന്നല്ലോ…
ധര്‍മ്മ ത്യാഗപരാത്മജനായി
അമ്മക്കെന്നും സേവകനായ്,
ഭാരത ഭൂവിന്നഭിമാനമതായ്
ഉദിച്ചുയര്‍ന്നൊരു വീരാത്മന്.
സംഘപഥത്തിന് ശോഭ പകര്‍ന്നൂ,
ആത്മസമര്പ്പണമങ്ങേകി,
മാനവ സേവനപാത തെളിക്കാന്‍
വീരതയോടെ നയിച്ചല്ലോ.
മഹിതം പൂജിത ഭഗവാനെന്നും
ഹൈന്ദവ ഹൃത്തില്‍ കുടിയേറി.
അക്ഷരമാലകള്‍ ഭവാനു മുന്നില്‍
പുഷ്പാഞ്ജലിയായ് തീര്‍ന്നെന്നും
വാക്കുകള്‍ കോര്‍ത്തു മഹാനൊരുക്കി,
അമ്മക്കായിരമുപഹാരം…
ലാളിത്യങ്ങളെ ലാളിച്ചവനിയില്
മനുജര്ക്കെന്നും മാതൃകയായ്.