Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വെബ് സ്പെഷ്യൽ

കാർഷിക ബില്ലുകൾ – നേരും നുണയും 

ലത നായര്‍ലത നായര്‍
Oct 3, 2020

രാജ്യത്തെ മുഴുവൻ കർഷകർക്കും ആശ്വാസത്തിന് വക നൽകിക്കൊണ്ട് മൂന്ന് സുപ്രധാന കാർഷിക നിയമങ്ങളാണ് കേന്ദ്ര ഗവൺമെന്റ് പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

1.കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യ നിയമം ( The Farmer’ s produce Trade and commerce Bill )
2. നിശ്ചിതവില സുരക്ഷ/ സേവന  ബിൽ ( The Fari agreement of price assurance and Farm service bill)
3. അവശ്യവിള ഭേദഗതി ബിൽ ( The Essential Commodities Amendment Bill)

കർഷകരുടെ ദീർഘകാലത്തെ ദുരിതങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ബില്ലുകൾ പാസ്സാക്കിയ അവസരത്തെ ഇന്ത്യൻ കാർഷിക ചരിത്രത്തിലെ  സമാനതകളില്ലാത്ത മുഹൂർത്തമായാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്.

ADVERTISEMENT

പശ്ച്ചാത്തലം :

ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം രാജ്യത്ത് 1940 കളിൽ പൂർണ്ണമായും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും അവരുടെ അനുയായികളുടേയും കുത്തുകയായിരുന്നു. അതിന് വിരാമം ഇട്ടുകൊണ്ടാണ് 1970 ൽ കാർഷിക ഉൽപ്പാദനവിപണന നിയമം നിലവിൽ വന്നത്. അതനുസരിച്ച് കാർഷിക ഉൽപ്പാദനവിപണന സമതികൾ  ( എ പി എം സി )നിലവിൽ വരികയും അവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം ഏറ്റെടുക്കുകയും ചെയ്തു.

ഇത്തരം സമതികൾ അതത് സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിലാണ് രൂപീകരിച്ചിട്ടുള്ളത്.ഒരു പ്രദേശം സമതിയുടെ നിയന്ത്രണപരിധിയിൽ ചേർക്കപ്പെട്ടാൽ പിന്നെ മറ്റ് ഏജൻസിയോ വ്യക്തികളോ ആ പ്രദേശത്ത് മൊത്തം വിപണനം നടത്താൻ അനുവദിക്കില്ല.
കർഷകരുടെ കൈയ്യിൽ നിന്നും ഉൽപ്പന്നങ്ങൾ  നേരിട്ട് വാങ്ങാൻ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് അവകാശമുള്ളത് എന്ന നിയമത്തിന്റെ ചുവട് പിടിച്ച് ധാരാളം ഇടനിലക്കാരും ഏജൻസികളും വിപണന രംഗത്ത് എത്തിച്ചേർന്നു.

ചുരുക്കത്തിൽ ഗ്രാമചന്തകളിൽ കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ ലൈസൻസ് ഉള്ള ഇടനിലക്കാർക്ക് മാത്രമാണ് വിൽക്കാൻ കഴിയുക എന്ന അവസ്ഥയാണ് സംജാതമായത്.
ഇടനിലക്കാർ ഇവ നഗരത്തിലുള്ള എപിഎംപി സമതികൾ വഴി  മൊത്തവ്യാപാരികൾക്ക്
( wholesalers )വിൽക്കുന്നു.

ഇവരുടെ കൈയിൽ നിന്നും ചില്ലറ വ്യാപാരികൾ  ( Retailers )വാങ്ങുകയും അവരിലൂടെ
ഉപഭോക്താക്കളിൽ എത്തുകയും ചെയ്യുന്നു. കർഷകനിൽ നിന്നും ഉപഭോക്കളിൽ എത്തുന്നു ഉൽപ്പന്നങ്ങൾക്ക്  വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.  വിപണി വിവരങ്ങൾ അറിയാത്ത കർഷകന് തന്റെ അദ്ധ്വാനത്തിന് വളരെ വളരെ എളിയ വില ലഭിക്കുമ്പോൾ ഇടനിലക്കാർ ലാഭത്തിന്റെ ഏറ്റവും വലിയ പങ്ക് കരസ്ഥമാക്കുന്നു.

മൊത്തം കച്ചവടത്തിനും ചില്ലറകച്ചവടത്തിനും ഇടയിലും ഇടനിലക്കാർ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നുണ്ട്.
തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ അടിസ്ഥാന വില ( MSP) പോലും ലഭിക്കാൻ ഇടയില്ലാത്തതിനാൽ  ആന്ധ്ര പ്രദേശിലെ നിരവധി നെല്ല് കർഷകരാണ് ഈ വർഷം കൃഷി ഉപേക്ഷിച്ചത്. ഇത് സാവധാനം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നു കൊണ്ടിരിക്കുന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഹ്യൂമൺ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് വകുപ്പിന്റെ പഠനറിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 1990 മുതൽ ഒന്നര ലക്ഷം കർഷകരാണ് കടക്കെണിയിൽ നിന്ന് രക്ഷനേടാനാവാതെ ആത്മഹത്യ ചെയ്തത്.

നല്ല ലക്ഷ്യമിട്ട് രൂപീകരിച്ചതായിരുന്നുവെങ്കിലും എപിഎംസികൾ അധികാരം ദുർവിനിയോഗം ചെയ്യുകയും കൃഷിക്കാർക്ക് തീരാദുരിതങ്ങൾ നൽകുകയും ചെയ്തു. ചുരുക്കത്തിൽ കർഷകർ ആർക്ക് തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കണമെന്നും എവിടെയൊക്കെ ഗ്രാമചന്ത തുറക്കണമെന്നും അവിടെ ആർക്ക് പങ്കെടുക്കാമെന്നും തീരുമാനിക്കുന്നത് എപിഎംസി ആണെന്ന നിലയിലായി കാര്യങ്ങൾ.

കാർഷിക വിപണന ശൃംഖല നവീകരിക്കുവാനും ചില്ലറ വ്യാപാരികളും ഭക്ഷ്യസംസ്കരണസംരംഭകരും കർഷകരുടെ കൈയ്യിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുവാനുമുള്ള സംവിധാനം വേണമെന്ന് വിവിധ തലങ്ങളിൽ നിന്ന് വിദഗ്ദ്ധർ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചെങ്കിലും അവയൊക്കെ ഇടനിലക്കാരുടേയും അവരുടെ പിന്നിൽ ഉള്ള രാഷ്ട്രീയ ഇടപെടലുകളും കാരണം കടലാസിൽ ഒതുങ്ങിയതേയുള്ളു.

ഇതാണ് പുതിയ കാർഷിക നിയമങ്ങളിലൂടെ കേന്ദ്രഗവൺമെന്റ് മാറ്റി മറിച്ചത്. വളരെ ധീരവും  ജനക്ഷേമ തൽപ്പരവുമായ ഇത്തരം നിയമനടപടിയിലൂടെ  രാജ്യത്തെ ലക്ഷകണക്കിന് കർഷകരുടെ നീണ്ടകാലത്തെ ദുരിതങ്ങളാണ് ഇല്ലാതാകുന്നത്.

സത്യങ്ങൾ തിരിച്ചറിയുക :

മിനിമം സപ്പോർട്ട് വില ( MSP ) യിൽ ഒരു മാറ്റവും പുതിയ നിയമം കൊണ്ട് ഉണ്ടാകുന്നില്ല. മറിച്ചുള്ളത് തെറ്റായ പ്രചരണമാണ്.

കോൾഡ് സ്റ്റോറേജ് / വെയർ ഹൗസ് സൗകര്യങ്ങൾ ഇവ രാജ്യത്തുടനീളം സ്ഥാപിക്കും.ഇതുവഴി ഉൽപ്പന്നങ്ങൾ പാഴായി പോകുന്നത് തടയാനാകും.

ഇപ്പോൾ നിലവിലുള്ള കാർഷിക ഉൽപ്പാദക സമതികളുടെ നിയന്ത്രണത്തിലുള്ള ഗ്രാമചന്തകളിൽ  ഒരുവിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും കർഷകർക്ക് ലഭ്യമല്ല.പല സ്ഥലങ്ങളിലും വിൽപ്പന വാങ്ങൽ കേന്ദ്രങ്ങളിൽ ഒഴിച്ചുകൂടാൻ പാടില്ലാത്തതായ തരം തിരിക്കൽ, ഗ്രേഡിംഗ് , ഇലക്ട്രോണിക് തൂക്കം മെഷീൻ ഇവയൊന്നും പല ചന്തകളിലും കാണാറില്ല. ചന്തകൾ നിയന്ത്രിക്കുന്ന ഇടനിലക്കാർ സഖ്യം ചേർന്ന് വില നിശ്ചയിക്കുകയും പാവപ്പെട്ട കർഷകന് അതിനെ മറികടക്കാനുള്ള ധൈര്യം ഉണ്ടാകുകയും ഇല്ല.

ഇത്തരം പ്രവണതകളാണ് കാർഷിക ബില്ലോടുകൂടി ഇല്ലാതാകുന്നത്.
പുതിയ നിയമം അനുസരിച്ച് കർഷകന് മൊത്തവ്യാപാരികളുമായും ഭക്ഷ്യസംസ്കരണസംരംഭകരുമായും കയറ്റുമതിക്കാരുമായും നേരിട്ട് ആശയവിനിമയവും വിപണനവും നടത്താൻ കഴിയും. കൃഷിയുടെ ആദ്യഘട്ടം തന്നെ കർഷകനും വാങ്ങുന്നവരും തമ്മിൽ വാങ്ങൽ ഉടമ്പടിയിൽ എത്താനാകും.

മാത്രമല്ല, പുതിയ നിയമം കൊണ്ട് ഗ്രാമ ചന്തകൾ ഇല്ലാതാകുന്നില്ല. ചന്തകളിലൂടെയുള്ള വിപണനം പഴയതുപോലെ തന്നെ നടക്കുന്നതിനും തടസ്സമില്ല.ഗ്രാമചന്തകൾക്കു പുറമേ മറ്റ് സ്ഥലങ്ങളിലും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സ്വാതന്ത്ര്യം കർഷകന് കിട്ടുന്നു എന്നതാണ് പുതിയ കാർഷിക നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് ഒരു ചെറിയ കാര്യമല്ല.ഇടനിലക്കാരുടെ നീരാളി പിടുത്തത്തിൽ നിന്നും കർഷകർ രക്ഷപെടുകയാണ് .
ന്യായമായ വില ലഭിക്കാനുള്ള അവസരമാണ് പുതിയ നിയമം കൊണ്ട് കർഷകന് ലഭിക്കുന്നത്.

ഗ്രാമചന്തകളോടനുബന്ധിച്ച് നിലവിലുള്ള ഇ-നാം (e-NAM) എന്ന ഓൺലൈൻ വ്യാപാരം  അതേപടി തുടരുന്നതാണ്.

കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക മന്ത്രാലയത്തിന്റെ പരിധിയിൽ നടത്തുന്ന ഓൺലൈൻ വേദിയാണ് ഇ-നാം. ഇതിലൂടെ ഉൽപ്പന്നങ്ങളുടെ വിലനിലവാരം അറിയാനും പുതിയ വിപണന സാധ്യതകൾ ആരായാനും കർഷകർക്ക് അവസരം കിട്ടുന്നു. കൂടുതൽ വിപണന സ്വാതന്ത്ര്യം ലഭിക്കുന്നതോടെ ഇ-നാം വ്യാപാരത്തിലുടെ കർഷകന് സുതാര്യവും സാമ്പത്തികമേന്മയുള്ളതുമായ ഇടപാടുകൾ നടത്താൻ കഴിയും.

ഗോതമ്പ്, പയറ് വർഗ്ഗങ്ങൾ തുടങ്ങിയ ആറ് വിളകളുടെ അടിസ്ഥാന വില വർദ്ധിപ്പിച്ചു കൊണ്ടുള്ള പ്രമേയം പ്രധാന മന്ത്രി അദ്ധ്യക്ഷനായ സിസിഇഎ ( Cabinet Committee on Economic Affairs) കഴിഞ്ഞ ദിവസം പാസാക്കുകയുണ്ടായി.കൂടാതെ,
ഏഴ് ധാന്യങ്ങൾ, അഞ്ച് പയർ വർഗങ്ങൾ, ഏഴ് എണ്ണകുരുക്കൾ , നാല് വാണിജ്യ വിളകൾ ഇവ അടങ്ങിയ 23 കാർഷിക വിളകളുടെ അടിസ്ഥാന വില വർദ്ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടായിരിക്കുന്നു. കർഷകർക്ക് വളരെ ഗുണപ്രദമാണ് പ്രധാനമന്ത്രി യുടെ സമയോചിതമായ ഈ തീരുമാനങ്ങൾ.

തൽപ്പരകക്ഷികളുടെ തെറ്റായ പ്രചരണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കുവാനും അവർക്ക് വസ്തുത കളുടെ സുതാര്യത മനസിലാക്കി കൊടുക്കുകയും ചെയ്യുവാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേകം മാർഗനിർദേശം പ്രധാനമന്ത്രി നൽകിയിട്ടുണ്ട്.

ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം രാജ്യത്തെ 2.5 കോടി കർഷകർക്ക് 2 ലക്ഷം കോടി രുപ യാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകാൻ തീരുമാനിച്ചിട്ടുള്ളത്. നാലു ശതമാനം പലിശ മാത്രമാണ് ഇതിന് ഈടാക്കുന്നത്.

ഇതിനോടകം 1.38 കോടി കർഷകർക്ക് 1.16 ലക്ഷം കോടി രൂപ കിസാൻ ക്രെഡിറ്റ് കാർഡ് വഴി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിൽ നിന്നു തന്നെ 2.51 ലക്ഷം കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമായി കഴിഞ്ഞു .

ഇടനിലക്കാരിൽ നിന്നും അമിത പലിശയ്ക്ക് കടം വാങ്ങി കൃഷിചെയ്ത് പലിശയും മുതലും തിരിച്ചു കൊടുക്കാനാവാതെ കടക്കണെയിൽ പെട്ട് ദുരിതം അനുഭവിക്കുന്ന കർഷകന് വലിയ സഹായമാണ് ഇത് വഴി ലഭിക്കുന്നത്.

ആത്മ നിർഭർ ഭാരത് പദ്ധതിയിലെ മറ്റൊരു പ്രധാനപ്പെട്ട കർഷകപാക്കേജാണ് വിളവെടുപ്പിന് ശേഷം ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ധനസഹായം.
ഇത് നടപ്പാക്കാൻ തുടങ്ങി കഴിഞ്ഞു.

കർഷകരുടെ കൂട്ടായ്മയായ എഫ് പി ഒ ; കർഷക കോപ്പറേറ്റീവ് സൊസൈറ്റികൾ ( PACs) ഇവയിലൂടെ 1% നാമമാത്രമായ പലിശയിൽ ഏഴ് വർഷത്തെ തിരിച്ചടവ് കാലാവധി യിൽ ഒരു ലക്ഷം കോടിയാണ് ഗവൺമെന്റ് അനുവദിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ ഇരുപത്തിഅയ്യായിരം കോപ്പറേറ്റീവ് സൊസൈറ്റികൾ സ്ഥാപിക്കാനാണ് ഗവൺമെന്റ് തയ്യാറായിരിക്കുന്നത്. പതിനായിരം പുതിയ എഫ് പി ഒ കൾ നൂറ് ശതമാനം ഗവൺമെന്റ് ഫണ്ടിൽ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ നടക്കുന്ന കർഷകബില്ലിനെതിരെയുള്ള പ്രതിഷേധം കർഷകർക്ക് വേണ്ടി അല്ല എന്നത് രാജ്യത്തെ വിദ്യാഭ്യാസമുള്ള ഏത് പൗരനും മനസിലാകുന്നതാണ്.

ഒരു ഉദാഹരണം പറയാം. ഉരുളക്കിഴങ്ങിന് വില Rs 50/ കിലോ എന്നിരിക്കട്ടെ. കർഷകന് ലഭിക്കുന്നത് Rs 2 മുതൽ 4 വരെ/ കിലോ. അപ്പോൾ Rs 45/ കിലോ എവിടെയാണ് അപ്രത്യക്ഷമായി പോകുന്നത് ? രാഷ്ട്രീയ സ്വാധീനമുള്ള ഇടനിലക്കാരുടെ സംഘമാണ് ഈ പണം മുഴുവനും തട്ടിയെടുക്കുന്നത്.

കഴിഞ്ഞ അറുപതിൽ പരം വർഷങ്ങളായി ഇതിനെതിരെ ആരും ശബ്ദം ഉയർത്താതിരുന്നത് രാഷ്ട്രീയ ത്തിന്റ അമിത സ്വാധീനം അല്ലെങ്കിൽ പിന്നെ മറ്റെന്താണ്? റാലികൾ ഉണ്ടായിട്ടില്ല.റോഡ് ഷോകൾ ഉണ്ടായിട്ടില്ല. ട്രാക്റ്ററുകൾ കത്തിച്ചിട്ടില്ല. ഇപ്പോൾ ഇടനിലക്കാരുടെ കണക്കിൽ കവിഞ്ഞ വരുമാനം ഇല്ലാതാകുമെന്ന സ്ഥിതി വന്നപ്പോൾ കർഷകരുടെ പേരിൽ  നടത്തുന്നപ്ര തിഷേധങ്ങളെ കർഷകർ തീർച്ചയായും തിരിച്ചറിയുക തന്നെ ചെയ്യും.

 അറിയേണ്ടവ അറിയുക ! 

 ചോദ്യം 1. കർഷകന് ആർക്കാണ് ഉൽപ്പന്നങ്ങൾ വിൽക്കേണ്ടത് ?

ഉത്തരം. പുതിയ കാർഷിക നിയമം അനുസരിച്ച് കർഷകന് ഉൽപ്പന്നങ്ങൾ ആർക്കും എവിടെയും വിൽക്കാം.

പുതിയ നിയമത്തിന് മുന്പ് അങ്ങനെ ആയിരുന്നില്ല. ഗ്രാമചന്ത വഴി ലൈസൻസ് ഉള്ള ഇടനിലക്കാർക്ക് മാത്രമാണ് വിൽക്കാൻ കഴിഞ്ഞിരുന്നത്. കർഷകരും വാങ്ങുന്നവരുടെ തമ്മിൽ നേരിട്ട് വ്യാപാരം  അനുവദിച്ചിരുന്നില്ല.

ചോദ്യം 2.
യുവകർഷകർക്ക്  ഉൽപ്പന്നങ്ങൾ വ്യാപാരം നടത്താൻ കഴിയുമോ?

ഉത്തരം : പുതിയ നിയമം അനുസരിച്ച് യുവകർഷകർക്ക് സ്വന്തമായി വിപണന സംവിധാനം ഉണ്ടാക്കുകയും ചില്ലറ വ്യാപാരികൾക്കും ഹോട്ടലുകൾക്കും മറ്റും നേരിട്ട് വിൽക്കുകയും ചെയ്യാം. ഇതിന് എപിഎംസിയുടെ ലൈസൻസ് ആവശ്യമില്ല. സ്ത്രീകൾക്കും ഈവിധം സംരംഭം തുടങ്ങാൻ ഇപ്പോൾ സാധിക്കും.

ഇങ്ങനെയുള്ള അവസരങ്ങൾ മുന്പ് ഉണ്ടായിരുന്നില്ല. എപിഎംസി ലൈസൻസ് താൽപര്യം ഉള്ള ഇടനിലക്കാർക്ക് മാത്രമാണ് കൊടുത്തിരുന്നത്.

ചോദ്യം.3.
ഉൽപ്പന്നങ്ങളുടെ വില ആരാണ് തീരുമാനിക്കുന്നത് ?

ഉത്തരം: ഇപ്പോൾ കർഷകർക്ക് വില തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ഉദ്ദേശിക്കുന്ന വില കിട്ടിയില്ലെങ്കിൽ വിൽക്കാതിരിക്കാനും അവകാശം ഉണ്ട്.

മുന്പ് അത് കഴിഞ്ഞിരുന്നില്ല. ഇടനിലക്കാർ ആയിരുന്നു വില തീരുമാനിച്ചിരുന്നത്. ഉപഭോക്താവ് മുപ്പത് രൂപക്ക് വാങ്ങിയിരുന്ന ഉൽപ്പന്നത്തിന് മൂന്ന്  – അല്ലെങ്കിൽ നാല് രുപ ആയിരുന്നു കർഷകന് ലഭിച്ചിരുന്നത്.

ചോദ്യം 4.
ഉത്തരം. എപിഎംസി കൾ നിർത്തലാക്കുമോ?

ഉത്തരം: ഇല്ല. പക്ഷേ സംസ്ഥാന/ കേന്ദ്ര ഗവൺമെന്റുകൾ ക്ക് എപിഎംസിയുമായി ബന്ധമുണ്ടാവില്ല.
നേരത്തെ ഇവ സംസ്ഥാന സർക്കാരിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്.

ചോദ്യം 5
കാർഷിക വിപണനം  നടത്താൻ പ്രത്യേക സ്ഥലം ഉണ്ടോ?

ഉത്തരം:
കർഷകർക്കും വാങ്ങുന്നവർക്കും കൂടി ഏത് സ്ഥലവും തീരുമാനിക്കാം
മുന്പ്  ഇത് എപിഎംസി പരിധിയിൽ മാത്രമായിരുന്നു കഴിഞ്ഞിരുന്നത്.

ചോദ്യം.6
ഉൽപ്പന്നങ്ങളുടെ വില കർഷകന് എപ്പോഴാണ് ലഭിക്കുക ?
ഉത്തരം:

പുതിയ നിയമം പ്രകാരം ക്രെഡിറ്റ് നൽകുവാൻ കർഷകനെ ആരും നിർബ്ബന്ധിക്കില്ല. പണം ലഭിക്കുന്നതുവരെ ഉൽപ്പന്നങ്ങളുടെ ഉടമസ്ഥാവകാശം കർഷകന് തന്നെ യാണ്.
നേരത്തെ ഇടനിലക്കാരുടെ ഔദാര്യത്തിൽ ആയിരുന്നു കർഷകന്. എപ്പോഴാണ് പണം നൽകേണ്ടതെന്ന് ഇടനിലക്കാർകാരാണ് തീരുമാനിച്ചിരുന്നത്.

ചോദ്യം 7.
ആരാണ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം തീരുമാനിച്ചിരുന്നത് ?
ഉത്തരം:
ഇപ്പോൾ കർഷകനും ഉപഭോക്താവിനും കൂടി പരസ്പരം സംസാരിച്ച് അത് തീരുമാനിക്കാം.
മുമ്പ് ഇത്തരം കൂടിക്കാഴ്ചകളോ കൂട്ടായ തീരുമാനങ്ങളോ അനുവദിച്ചിരുന്നില്ല. എല്ലാം തീരുമാനിച്ചിരുന്നത് ഇടനിലക്കാരായിരുന്നു.

ചോദ്യം 8.
ക്യഷിഭൂമി ഇട് നൽകിയാൽ ഉടമസ്ഥാവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടോ?
ഉത്തരം:
പുതിയ നിയമം അനുസരിച്ച് കൃഷി ഭൂമി കർഷകന് സ്വന്തം ആണ്. കർഷകന് ചില സാഹചര്യത്തിൽ കടം എടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ വന്നാൽ പോലും കൃഷി ഭൂമി പിടിച്ചെടുക്കാനോ ജപ്തി ചെയ്യാനോ ആർക്കും അവകാശമില്ല.
മുന്പ് ഇത്തരം സുതാര്യത ഉണ്ടായിരുന്നില്ല.

ചോദ്യം 9.
കർഷകനിൽ നിന്നും നികുതി ഈടാക്കുന്നുണ്ടോ?
ഉത്തരം:
ഇന്നത്തെ നിയമം അനുസരിച്ച് കർഷകൻ നികുതിയോ സെസോ കൊടുക്കേണ്ടതില്ല.മുമ്പ് 1% മുതൽ 8% വരെ നികുതി/ സെസ് കൊടുക്കാൻ കർഷകൻ നിർബ്ബിതനായിരുന്നു.

ചോദ്യം 10.
പുതിയ നിയമം കൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുക ആർക്കാണ്?
ഉത്തരം:
കർഷകന്. കാർഷിക ഉൽപ്പന്നങ്ങൾ എപ്പോൾ വിൽക്കണം, എവിടെ കൊടുക്കണം, എങ്ങനെ കൊടുക്കാം ഇവയിലെല്ലാം തീരുമാനം എടുക്കാൻ കർഷകന് കഴിയുന്നു പുതിയ നിയമത്തിൽ.

ചോദ്യം 11.
ഗവൺമെന്റ് എംഎസ് പി അനുസരിച്ച് ആവശ്യമുള്ള സാധനങ്ങൾ കർഷകനിൽ നിന്നും വാങ്ങുമോ?
ഉത്തരം:
ഗവൺമെന്റ് വാങ്ങൽ തുടർന്നു  നടക്കുന്നതാണ്.

ചോദ്യം 12.
കർഷകർക്ക് ഉൽപ്പന്നങ്ങൾ എവിടെ എല്ലാം വിൽക്കാൻ സാധിക്കും?
ഉത്തരം:
ചന്തകൾ, ഭക്ഷ്യസംസ്കരണസംരംഭകർ, ഹോട്ടലുകൾ, ചില്ലറ വ്യാപാരികൾ അങ്ങനെ സ്വന്തം താത്പര്യം അനുസരിച്ച് എവിടേയും വിൽക്കാം.

നേരത്തെ ലൈസൻസ് ഉള്ള ഇടനിലക്കാർക്ക് മാത്രമാണ് ഇവ വിൽക്കേണ്ടിയിരുന്നത്.
,………………

 

Tags: farmers bill 2020
Share30TweetSendShare

Related Posts

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

പ്രവർഗ്യം: ആദിതാപത്തിന്റെ അഗ്നിഭാഷ്യം

പ്രവർഗ്യം: ആദിതാപത്തിന്റെ അഗ്നിഭാഷ്യം

എൻഡിഎയുടെ വികസന മാർഗ്ഗരേഖ

എൻഡിഎയുടെ വികസന മാർഗ്ഗരേഖ

കേരളത്തിൻ്റെ വളർച്ചയും ബദൽ ഭരണത്തിന്റെ ആവശ്യകതയും

കേരളത്തിൻ്റെ വളർച്ചയും ബദൽ ഭരണത്തിന്റെ ആവശ്യകതയും

രാമായണവെളിച്ചം പകരും സർഗസപര്യ 

രാമായണവെളിച്ചം പകരും സർഗസപര്യ 

‘അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ എല്ലാ മതംമാറ്റവും ഞാന്‍ നിര്‍ത്തുമായിരുന്നു ‘- ഗാന്ധിജി

‘അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ എല്ലാ മതംമാറ്റവും ഞാന്‍ നിര്‍ത്തുമായിരുന്നു ‘- ഗാന്ധിജി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies