Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

സമാധി തത്വം (യോഗപദ്ധതി 12)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
18 September 2020

പതഞ്ജലി മഹര്‍ഷിയുടെ യോഗദര്‍ശനമാണ് യോഗ പദ്ധതിയുടെ ഒരു ആധികാരിക ഗ്രന്ഥം. അത് സൂത്രരൂപത്തില്‍ അതായത് ചുരുങ്ങിയ വാക്കുകളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ അതിന് നല്ല ഭാഷ്യമോ സഹായക ഗ്രന്ഥമോ ഉണ്ടായാലേ പൂര്‍ണമായും മനസ്സിലാക്കിയെടുക്കാന്‍ പറ്റൂ. യോഗദര്‍ശനത്തിന് അത്തരത്തിലുള്ള പ്രധാനമായ സഹായക ഗ്രന്ഥം വ്യാസ ഭാഷ്യമാണ്.

Google NewsAdd Kesari Weekly as a preferred source on Google

യോഗദര്‍ശനത്തിലെ ‘അഥ യോഗാനുശാസനം’ എന്ന ആദ്യത്തെ സൂത്രത്തിന് വ്യാസന്‍ നല്കിയ വിവരണത്തില്‍ യോഗത്തെ നിര്‍വചിക്കുന്നുണ്ട്. ‘യോഗ: സമാധി:’ എന്നാണ് അദ്ദേഹം കൊടുത്ത നിര്‍വ്വചനം. യോഗം സമാധിയാണ്. ഈ നിലപാടു തന്നെയാണ് തന്റെ ഭാഷ്യത്തിലുടനീളം അദ്ദേഹം എടുത്തിട്ടുള്ളത്.

യോഗത്തിന് എട്ട് അംഗങ്ങള്‍ ഉണ്ട് – യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിങ്ങനെ. അതില്‍ അവസാനമായി പറഞ്ഞത് സമാധിയാണ്. സമാധി മനസ്സിന്റെ ഒരു അവസ്ഥയാണ്. മനസ്സിലെ വൃത്തികളെല്ലാം അടങ്ങിയ, പൂര്‍ണ്ണനിശ്ശബ്ദമായ അവസ്ഥ. മനസ്സിന് പൂര്‍ണ വിശ്രമവും തദ്വാരാ പൂര്‍ണ്ണ ഉണര്‍വും നല്കുന്നു സമാധി.

ADVERTISEMENT

യോഗയില്‍ ശാരീരിക അഭ്യാസം വരുന്നുണ്ട്. ശ്വാസത്തിന്റെ നിയന്ത്രണം വരുന്നുണ്ട്. ഇന്ദ്രിയങ്ങളുടെ നിയന്ത്രണം വരുന്നുണ്ട്. ഇതൊക്കെ, പക്ഷെ, മനസ്സിനെ നിയന്ത്രിക്കുന്നതിനുള്ള ഉപാധികള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ അവ ബഹിരംഗങ്ങളാണ്. ധാരണ, ധ്യാനം, സമാധി എന്നിവയാണ് അന്തരംഗ സാധന. ഇവ മൂന്നിനും ചേര്‍ത്ത് സംയമം എന്ന ഒരു പേരും കൊടുത്തിട്ടുണ്ട്. ധാരണയില്‍ മനസ്സിനെ ഒരു സ്ഥലത്ത് ബന്ധിക്കും. (ദേശ ബന്ധശ്ചിത്തസ്യ ധാരണാ) പിന്നെ അതൊരൊഴുക്കാകും, ധ്യാനമാവും. പിന്നെ മനസ്സു തന്നെ ലയിച്ചു പോകും, സമാധിയില്‍ പ്രവേശിക്കും. അവിടെ ധ്യാനിക്കുന്നവനും ധ്യാനവും ധ്യാനിക്കപ്പെടുന്ന വസ്തുവും ഒന്നാവും. ത്രിപുടി ഒഴിയും. ധ്യേയം മാത്രമാവും. സ്വരൂപ സ്ഥിതമാവും.

‘യോഗ: ചിത്തവൃത്തി നിരോധ: ‘ എന്നതാണ് യോഗസൂത്രങ്ങളില്‍ രണ്ടാമത്തേത്. ഏറ്റവും പ്രധാനപ്പെട്ട സൂത്രമാണിത്; യോഗത്തിന്റെ നിര്‍വ്വചനവും. ലോകം മുഴുവന്‍ ഉള്ള യോഗ പ്രേമികള്‍ ഇതു പഠിച്ചു വെച്ചിട്ടുണ്ട്. അര്‍ത്ഥമറിയാത്തവര്‍ പോലും. യോഗം ചിത്തത്തിലെ, മനസ്സിലെ, അന്ത:കരണത്തിലെ വൃത്തികളുടെ, ചലനങ്ങളുടെ നിരോധമാണ്, തടയലാണ്, നിയന്ത്രിക്കലാണ്. ചിന്തകളും വികാരങ്ങളുമെല്ലാം വൃത്തികളാണ്. അതുകൊണ്ടാണ് കാമ, ക്രോധാദികളെ ശത്രുക്കളായി കാണുന്നത്. ഇവയെ നിയന്ത്രിക്കല്‍ തന്നെയാണ് സര്‍വ്വ ധര്‍മ്മശാസ്ത്രങ്ങളുടെയും ഉദ്ദേശ്യവും ലക്ഷ്യവും.

ഈ ചിത്തവൃത്തി നിരോധം സാധ്യമാക്കാന്‍ മൂന്നു തലത്തിലുള്ള (ഉയര്‍ന്നവര്‍, മധ്യമര്‍, സാധാരണക്കാര്‍) സാധകര്‍ക്കും പറ്റിയ മാര്‍ഗ്ഗങ്ങള്‍ ഇതില്‍ ഉപദേശിച്ചിട്ടുണ്ട്. ഉന്നതര്‍ക്ക് അഭ്യാസ – വൈരാഗ്യങ്ങളും, മധ്യമര്‍ക്ക് കര്‍മ – ജ്ഞാന-ഭക്തിയോഗങ്ങളും, സാധാരണക്കാര്‍ക്ക് അഷ്ടാംഗയോഗവും പതഞ്ജലി മുനി നിര്‍ദ്ദേശിക്കുന്നു.

മൂന്നു ധാതുക്കളില്‍ നിന്ന് ‘യോഗ’ ശബ്ദം നിഷ്പന്നമാകും.

‘യുജ് സമാധൗ’
‘യുജിര് യോഗേ’
‘യുജ് സംയമനേ’
ആദ്യത്തേതിന്റെ അര്‍ഥമാണ് ചര്‍ച്ച ചെയ്തു തുടങ്ങിയത്. സമാധി, യോഗത്തിന്റെ പര്യായം തന്നെയാണ്. ചിത്തത്തിന്റെ അവിദ്യാ, അസ്മിതാ മുതലായവയാല്‍ ക്ലിഷ്ടവും അക്ലിഷ്ടവും ആയ വൃത്തികളുടെ പൂര്‍ണ നിരോധമുണ്ടാവുമ്പോള്‍ മനസ്സ് സ്ഫടികം പോലെ സ്വച്ഛമാവും. അപ്പോള്‍ യോഗി തന്റെ സ്വരൂപത്തില്‍ ഉറച്ചിരിക്കും (തദാ ദ്രഷ്ടു: സ്വരൂപേ അവസ്ഥാനം – പാ. യോ. സൂ. 1 – 3). ഇതു സമാധി തന്നെ.

സമാധൗ പരമം ജ്യോതി –
രനന്തം വിശ്വതോമുഖം
തസ്മിന്‍ ദൃഷ്ടേ മഹയോഗേ
യാതായാതോ ന വിദ്യതേ (യോഗ ചൂഡാമണി ഉപനിഷത് – 10 )

സമാധിയില്‍ എല്ലാ ഭാഗത്തുനിന്നും അനന്തമായ പ്രകാശ പ്രവാഹമുണ്ടാവും. ആ മഹായോഗ ദര്‍ശനത്താല്‍ ജനന മരണ ചക്രം ഇല്ലാതാവും. മോക്ഷം സിദ്ധിക്കും.
മറ്റു രണ്ടെണ്ണം (യോഗവും സംയമനവും) അടുത്തതില്‍ പരിശോധിക്കാം.

Tags: യോഗപദ്ധതി
Share15TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies