Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

യോഗ എപ്പോള്‍? എങ്ങിനെ? (യോഗപദ്ധതി 8)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 14 August 2020

യോഗ പഠിപ്പിക്കല്‍ ഒരു തൊഴിലല്ല, സാധനയാണ്. യോഗ പഠിപ്പിക്കുന്നവന് വിനയം വേണം. ഒരു ദൈവിക ശക്തിയുടെ ഉപകരണമാണെന്ന ബോധം ഉണ്ടാവണം. യോഗ പഠനം ഗുരു പരമ്പരയാ നടക്കുന്നതാണ്. ജീവിക്കുന്ന ഗുരുവില്‍ നിന്നു പഠിക്കണം. നല്ല അധ്യാപകന്‍ നല്ല വിദ്യാര്‍ത്ഥിയുമാണ്.

ഗുരുവില്‍ നിന്നു കിട്ടിയത് സ്വയം പരിശീലിച്ച ശേഷം മാത്രം പഠിപ്പിക്കണം. ഗുരുവില്‍ നിന്ന് നേടുന്നത് കാല്‍ ഭാഗം അറിവാണ്. കൂടെ പഠിക്കുന്നവരില്‍ നിന്ന് കാല്‍ ഭാഗം. സ്വയം പഠനം കാല്‍ ഭാഗം. കാലക്രമത്തില്‍ കാല്‍ ഭാഗവും. അധ്യാപന നിയമപ്രകാരം അറിയുന്നതിന്റെ മൂന്നിലൊന്നേ പഠിപ്പിക്കാന്‍ കഴിയൂ. വ്യക്തിപരമായി യോഗാനുഭവം നേടിയ ശേഷമാണ് പഠിപ്പിക്കേണ്ടത്.

ശരീരവും മനസ്സും അമിതമായും തുടര്‍ച്ചയായും പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ ശേഷിക്ക് ക്ഷയം സംഭവിക്കും. ആസന പരിശീലനത്തിനിടയിലിടയില്‍ ശവാസനമോ മകരാസനമോ ചെയ്യിക്കുന്നത് ഇതിനാണ്. ഇവ വിശ്രമാസനങ്ങളാണ്. വിശ്രമത്തിലൂടെയാണ് ശക്തി വീണ്ടെടുക്കുന്നത്. പേശികളില്‍ രൂപപ്പെടുന്ന ലാക്ടിക്കാസിഡിനെ ഇല്ലാതാക്കാനും ഹൃദയ സ്പന്ദനം സാധാരണ ഗതിയിലാക്കാനും ഇതാവശ്യമാണ്. എന്നാല്‍ വിശ്രമം നീണ്ടാല്‍ ശരീരത്തിന്റെ ചൂട് നഷ്ടപ്പെടും. അടുത്ത ആസനത്തിലേക്കു പ്രവേശിക്കാന്‍ വഴക്കം കുറയും. ‘മിതം’എന്നത് പ്രധാനപ്പെട്ട വാക്കാണ്. പ്രവര്‍ത്തനവും വിശ്രമവും മിതമാവണം; ഒരു ബാലന്‍സ് വേണം. അവസാനം പത്തു മിനിറ്റെങ്കിലും സമ്പൂര്‍ണവും ആഴത്തിലുളളതുമായ വിശ്രമം കൊടുക്കണം താനും. അതിന് പരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ സഹായകരമാവും. തുടക്കവും 5 മിനിറ്റ് വിശ്രമത്തോടെയാവണം. തുടക്കത്തില്‍ പ്രാര്‍ത്ഥനയാവാം.

ആഹാരവിഹാരങ്ങളിലൂടെ നമ്മള്‍ അടുത്ത ദിവസത്തേക്കുള്ള അല്പം ജീവശക്തി കൂടി ഒരുക്കുന്നുണ്ട്. ചെറിയ ഒരു കരുതല്‍ ശേഖരം ഉണ്ടാവുമെന്നര്‍ഥം. എന്നാല്‍ കോപം, പരിക്കുകള്‍, അസ്വസ്ഥത, മനസ്സിനുള്ള ശല്യം ഇവയൊക്കെ കരുതല്‍ ശേഖരത്തെ തിന്നുകളയും. മാത്രമല്ല പലതരം അസ്വസ്ഥതകള്‍ കൂടാനും അപകടകരമാവാനും സാധ്യതയേറെയാണ് താനും. പൂര്‍ണ വിശ്രമത്തില്‍ പ്രാണശക്തിയുടെ ഉപയോഗം കുറയും അഥവാ ഇല്ലാതാവും. കരുതല്‍ ശേഖരം കൂടും. സ്വാഭാവികമായും ഉത്സാഹവും കര്‍മശേഷിയും വര്‍ദ്ധിക്കും. ശരീര തലത്തിലും അതിലും ആഴത്തില്‍ മാനസിക തലത്തിലും അതിലും ആഴത്തില്‍ ബോധതലത്തിലും വിശ്രമം കിട്ടിയാല്‍ പ്രാണശക്തി നിറഞ്ഞു നില്‍ക്കും.

പലതരം വിശ്രമ പദ്ധതികള്‍ (relaxation technique) കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ ഇത്തരത്തിലുള്ള ആഴത്തിലുള്ള വിശ്രമത്തിനും ശക്തി ശേഖരണത്തിനും സഹായിക്കും.
ആസനങ്ങളുടെ കൂടെത്തന്നെ അനുഷ്ഠിക്കേണ്ടതാണ് യമനിയമങ്ങള്‍. (അതിനെപ്പറ്റി വിശദമായി പിന്നീട് ചിന്തിക്കാം.) വയറൊഴിഞ്ഞ ശേഷമാണ് ആസനങ്ങള്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും കഠിനമായ ആസനങ്ങള്‍. ആസന പരിശീലനത്തിനു മുമ്പ് കുളിയാവാം. പിന്നെയാണെങ്കില്‍ 15 മിനിറ്റു കഴിഞ്ഞേ കുളിക്കാവൂ. അല്പാഹാരം കഴിഞ്ഞ് ഒരു മണിക്കൂറും പൂര്‍ണാഹാരത്തിനു ശേഷം 3- 4 മണിക്കൂറും ഇടവേള വിട്ടേ പരിശീലനം തുടങ്ങാവൂ. പരിശീലനം കഴിഞ്ഞ് 30 മിനിറ്റു കഴിഞ്ഞേ ഭക്ഷണം ആകാവൂ.

രാവിലെയോ വൈകുന്നേരമോ പരിശീലനമാവാം. രണ്ടിനും ഗുണദോഷങ്ങളുണ്ട്. രാവിലെ മനസ്സ് ശാന്തവും സ്വസ്ഥവുമായിരിക്കും. എന്നാല്‍ ശരീരത്തിന് വഴക്കം കുറവായിരിക്കും. ഇതു പക്ഷെ പരിശീലനം കൊണ്ടു മാറ്റിയെടുക്കാവുന്നതേയുള്ളൂ. മാത്രമല്ല ദിവസം മുഴുവന്‍ ഉന്മേഷം നിലനില്കുകയും ചെയ്യും. വൈകുന്നേരമായാല്‍ ശരീരത്തിന് വഴക്കം കൂടും. കഠിന ആസനങ്ങളും എളുപ്പമാവും. പക്ഷെ വൈകുന്നേരം വരെയുള്ള അലച്ചില്‍ കൊണ്ടു മനസ്സ് തളര്‍ന്നിരിക്കും. ഉത്സാഹം കുറയും. വൃത്തിയുള്ള, കാറ്റുളള, കൊതുകും പാറ്റയുമില്ലാത്ത, വലിയ ശബ്ദമില്ലാത്ത നിരപ്പായ സ്ഥലമാണ് നല്ലത്. നദീതീരം, പൂന്തോട്ടം, പ്രകൃതി മനോഹരമായ സ്ഥലം ഇവ നല്ലതാണ്. ചുവരുകള്‍ യോഗികളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ സാത്വികമായ ചിത്രങ്ങളാല്‍ അലങ്കൃതമാവണം. എന്തെങ്കിലും കട്ടിയുള്ള വിരി വേണം. വെറും നിലത്ത് പരിശീലനമരുത്. ഇറുകാത്ത പരുത്തി വസ്ത്രമാണ് ധരിക്കേണ്ടത്.

ആസനം പഠിക്കുന്നതു വരെ കണ്ണു തുറന്നു തന്നെ ചെയ്യണം. തെറ്റു മനസ്സിലാക്കാനും പരിശീലകന്റെ നിര്‍ദ്ദേശങ്ങളറിയാനും ഇതു വേണം. യോഗത്തില്‍ പ്രാവീണ്യം നേടിയാല്‍ കണ്ണടച്ചു ചെയ്യാം. ശരീരം പൂര്‍ണ്ണമായും പരിശീലനത്തില്‍ മുഴുകുമ്പോഴും ബുദ്ധി ശാന്തമായും, നിരീക്ഷണപടുവായും, ഉണര്‍ന്നും, സാക്ഷി ഭാവത്തിലും ഇരിക്കണം. അപ്പോള്‍ സ്വന്തം തെറ്റുകള്‍ തിരിച്ചറിയാം.

Tags: യോഗപദ്ധതി
Share27TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies