പത്രാധിപര്‍ അയാളുടെ കഥ വായിച്ചിട്ടു ഓണ പതിപ്പില്‍
പ്രസീദ്ധീകരിക്കാം എന്നു വാക് കൊടുത്തു. അയാള്‍ ഒട്ടും ചിരിക്കാതെ എഴുന്നേറ്റു.
തിരിച്ചുള്ള യാത്രയില്‍ അയാള്‍ തന്റെ കരയുന്ന കണ്ണുകളെ ആരും കാണാതെ ഒളിപ്പിക്കാന്‍ ഒട്ടേറെ ശ്രമിച്ചു കൊണ്ടിരുന്നു.
ഒടുവില്‍ വാടക വീടിന്റെ മുറ്റത്തു
എത്തിയപ്പോള്‍ തന്നെ അകത്തു നിന്ന് ഭാര്യയുടെ അമ്മ പറയുന്നതു കേട്ടു …
‘ഓനൊരു കഥ ഇല്ലാത്തോന… ..ന്റെ മോള് എത്ര കാലാ ങ്ങനെ കണ്ണീരു കുടിക്കാ’
കഥകള്‍ മാത്രം എഴുതുന്ന ഞാനെങ്ങനെ
കഥയില്ലാത്തൊനായി …! അയാള്‍ ആലോചിച്ചു.
അന്നേരം അക്ഷരങ്ങളുടെ തണുത്ത മഴ അയാളുടെ ആലോചനകളിലേക് നിശബ്ദമായി പെയ്തിറങ്ങി.