Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വെബ് സ്പെഷ്യൽ

സ്വര്‍ണ്ണ ജിഹാദ്

സന്തോഷ് അറയ്ക്കൽസന്തോഷ് അറയ്ക്കൽ
20 October 2013

കേരളം ദീര്‍ഘകാലമായി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെയും ഭീകരവാദത്തിന്റെയും കളിത്തൊട്ടിലായിരിക്കുന്നു. രാഷ്ട്രീയമുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തെ മറയാക്കി കള്ളക്കടത്തു വഴി ഇതിനു പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം നീക്കങ്ങളെ അതാതു കാലങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ കേസരി ജാഗരകൂമായിരുന്നു. 1980കള്‍ മുതല്‍ ഇസ്ലാമികഭീകരവാദത്തെക്കുറിച്ചും അതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കേസരി വാരിക മുന്നറിയിപ്പ് നല്‍കി വന്നിരുന്നു. ഏഴു വര്‍ഷം മുന്‍പ് സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് കേസരി മുഖലേഖനം എഴുതിയിട്ടുണ്ട്. തുടര്‍ന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ കേസരി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 2013 ഒക്ടോബര്‍ 20 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ച സന്തോഷ് അറയ്ക്കല്‍ എഴുതിയ സ്വര്‍ണ്ണ ജിഹാദ് എന്ന മുഖലേഖനം കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തും ഭീകരവാദവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നു. ലേഖനം വായിക്കാം.

സമകാലീന ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്ത് എന്ന ചോദ്യത്തിന് ഇന്ന് ലോകത്ത് എവിടെയും ഒരു ഉത്തരം മാത്രമെ ലഭിക്കു. അത് ഭീകരവാദമാണ്. അതിന്റെ രീതികള്‍ക്കും രൂപത്തിനും പ്രതിയോഗികള്‍ക്കും പ്രാദേശികമായ വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും അതിനു സമാനതകള്‍ നല്‍കുന്ന ഒരു പൊതു സ്വഭാവം ഉണ്ട് എന്നത് സത്യമാണ്. അതിന്റെ സാമുദായിക പിന്‍ബലമാണ് അതിന്റെ സമാനത. ആ സമുദായം ഒന്നടങ്കം ഭീകരവാദികളോ ദേശവിരുദ്ധരോ അല്ല. എന്നാല്‍ ലോകത്ത് ആകമാനം കാണപ്പെടുന്ന ഭീകരവാദ പ്രസ്ഥാനങ്ങളില്‍ ഭൂരിഭാഗവും വച്ചുപുലര്‍ത്തുന്നത് ഒരേ വിശ്വാസമാണ് എന്നത് സത്യവുമാണ്. അതുപോലെ തന്നെ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും സമാനതകള്‍ ഉണ്ട്. ആയുധം എടുത്തു മാത്രമല്ല ഇന്നു ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്. പത്ര ദൃശ്യമാധ്യമങ്ങള്‍ , സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍, വിദ്യാഭ്യാസ മേഖല, സാഹിത്യം, സിനിമ എന്നുവേണ്ട ഏതു മേഖലയിലും സ്വാധീനവും സാന്നിദ്ധ്യവും ഉറപ്പിക്കുവാന്‍ ഇത്തരക്കാര്‍ക്ക് ആയിട്ടുണ്ട്. ഭീകരവാദം മുമ്പ് ഇത്രയും വ്യാപകമായിരുന്നിെല്ലന്നു മാത്രമല്ല അതിനായി ആഗോളതലത്തില്‍ ഒരു ഫണ്ടിംഗ് സംവിധാനവും ഉണ്ടായിരുന്നില്ല. അന്നൊക്കെ ഭീകരവാദത്തിന്റെ പ്രധാന ഇരയായി മാറിയിരുന്നത് ഭാരതമായിരുന്നു. പിന്നീട് ഇസ്ലാമിക ഭീകരവാദം എന്നത് ഒരു ആഗോള വിഷയമായി മാറുകയും ലോക ശക്തികള്‍ എന്ന് അവകാശപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനും അമേരിക്കയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്നതരത്തിലേക്കും അത് വളര്‍ന്നു പടരുകയും ചെയ്തു. പെട്രോഡോളറിന്റെ പിന്‍ലത്തില്‍ ഇന്ന് അത്തരം ഭീകരവാദശക്തികള്‍ക്ക് പല രൂപത്തിലും പലവേഷത്തിലും സഹായങ്ങള്‍ പ്രവഹിക്കുവാനും തുടങ്ങിയിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികള്‍ക്ക് ബോംബു സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാനും കൊലപാതകങ്ങള്‍ നടത്താനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും സാംസ്‌കാരിക രംഗങ്ങളില്‍ കടന്നാക്രമണങ്ങള്‍ നടത്താനും അനവധി സാമ്പത്തികസ്രോതസസ്കള്‍ ഒഴുകിയെത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ മനുഷ്യാവകാശമുഖംമൂടി അണിഞ്ഞ ചിലസംഘടനകളുടെ പേരില്‍ ലഭിക്കുന്ന വിദേശധന സഹായങ്ങള്‍ ആയിരുന്നു അതിന്റെ പ്രധാനസ്രോതസ്സ്. പിന്നീട് ഐ.എസ്.ഐ.പോലുള്ള സംഘടനകള്‍ സ്‌പോണ്‍സര്‍മാരായി മാറിയതോടെ വിദേശ രാജ്യങ്ങളില്‍ അടിച്ചിറക്കുന്ന കള്ളനോട്ടുകളായി സ്രോതസ്സ്. ഇപ്പോള്‍ ഒരു പടികൂടി കടന്ന് പ്രധാന സാമ്പത്തികസ്രോത സുകളായി സ്വര്‍ണ്ണക്കള്ളക്കടത്തുകള്‍ മാറിയിരിക്കുന്നു. മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന കള്ളനോട്ടുകളേക്കാള്‍ സുരക്ഷിതം സ്വര്‍ണ്ണമാണെന്ന തിരിച്ചറിവാണ് സ്വര്‍ണ്ണത്തിലേക്ക് തിരിയാന്‍ ഇത്തരം ശക്തികളെ പ്രേരിപ്പിക്കുന്നത്. ഇത് ഒരു ആരോപണമോ ആക്ഷേപമോ അല്ല. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ തീവ്രവാദ സംഘടനക്ക് വിദേശധനസഹായം ലഭിച്ചുവെന്നും അത് സ്വര്‍ണ്ണമായിട്ടാണ് എത്തിയതെന്നും കേസന്വേഷിച്ച എന്‍.ഐ.എ. സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് എന്‍ഐഎ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി പെരുമ്പാവൂരിലും ആലുവായിലും ഉള്ള രണ്ട് ജ്വല്ലറികളില്‍ പോലീസ് റയ്ഡ് നടത്തുകയും ആ ജ്വല്ലറികള്‍ സീല്‍ വയ്ക്കുക വരെ ചെയ്തിരുന്നു. ഒളിവിലായ ജ്വല്ലറി ഉടമയെ ഇതു വരെ കണ്ടെത്താനായിട്ടുമില്ല.ഈയൊരു സാഹചര്യത്തിലും അനുഭവത്തിലും നിന്നു വേണം നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിനേയും അതിന്റെ അന്വേഷണത്തേയും നോക്കിക്കാണുവാന്‍.

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫയാസ്അബ്ദുള്‍ ഖാദറും കാരിയര്‍മാരായി പ്രവര്‍ത്തിച്ച സ്ത്രീകളും അവരുടെ ഭര്‍ത്താക്കന്‍മാരും കേവലം കള്ളക്കടത്തുകാര്‍ മാത്രമല്ല. അവരുടെ തീവ്രവാദസംഘടനാ ബന്ധങ്ങളും വിദേശ യാത്രകളും വിശദമായ പരിശോധനക്കു വിധേയമാക്കേണ്ടവയാണ്. ഫയാസിന്റെബന്ധങ്ങള്‍ അതിനെല്ലാം അപ്പുറംകടന്ന് നമ്മുടെ നാടിന്റെ സുരക്ഷയേയും നിലനില്‍പ്പിനേയും വരെ ചോദ്യം ചെയ്യുന്ന തീവ്രവാദ സംഘടനകളിലേക്കു ചെന്നെത്തിയിരിക്കുന്നു. അത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള സൂചനകളെയെല്ലാം മറച്ചുവച്ചു കൊണ്ട് ഇതിനെ വെറും സ്വര്‍ണ്ണക്കള്ളക്കടത്തു കേസായി ചിത്രീകരിച്ച് അന്വേഷണം ഫയാസിലും ഏതാനും കസ്റ്റംസുകാരിലും ഒതുക്കി കേസ് അവസാനിപ്പിക്കുവാനും അതുവഴി ഇതിനു പിന്നില്‍പ്രവര്‍ത്തിക്കുന്ന വന്‍ രാജ്യവിരുദ്ധ റാക്കറ്റിനെ സംരക്ഷിക്കുവാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതേ നിലപാടു തന്നെയാണ് തിന് മുമ്പ് നടന്ന,സമാനമായ മറ്റ് പല കേസുകളിലുംമാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ അനുവര്‍ത്തിച്ചു പോന്നത്.ഈ സംഭവത്തിലൂടെയും സമകാലീനമായ സമാന സംഭവവികാസങ്ങളിലൂടെയും വ്യക്തമാകുന്ന ചില സത്യങ്ങളും ഈ അവസരത്തില്‍ വിസ്മരിച്ചു കൂടാ. നമ്മുടെ നാട്ടിലെ വിമാനത്താവളങ്ങളും, തീരപ്രദേശങ്ങളും തുറമുഖങ്ങളും എന്തിനേറെ പറയുന്നു ഭരണാധികാരികളുടെ ഓഫീസുകള്‍ വരെനിയന്ത്രിക്കുവാനും വരുതിയിലാക്കുവാനും ഇത്തരം കറുത്ത ശക്തികള്‍ക്ക് സാധിക്കുന്നു എന്നത് ഏറെ അപമാനകരമായ സംഗതിയാണ്. കസ്റ്റംസ്‌നല്‍കുന്ന സൂചനകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെനിഴലില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ദേശവിരുദ്ധ ശക്തികളുടെ വേരോട്ടം എത്ര വലുതാണന്നതിന്റെ തെളിവുകളാണിവ. വെറും ഒരു കള്ളക്കടത്തുകാരന്‍ എന്നതിനുറം നമ്മുടെ സംവിധാനങ്ങളിലും ഭരണത്തിലും സ്വാധീന വലയങ്ങള്‍ ഉള്ള ഏതോവലിയ ശൃംഖലയുടെ ചെറിയ കണ്ണിമാത്രമാണ് ഫയാസ്. അതുകൊണ്ട്തന്നെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ കൊണ്ടുമാത്രം ആ ശൃംഖലയെ വലയിലാക്കുവാനോ തകര്‍ക്കുവാനോ സാധ്യമല്ല.

ADVERTISEMENT

ഏതാനും വര്‍ഷങ്ങളായി നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും പണത്തിന്‍േറയും അധികാരത്തിന്‍േറയും സ്വാധീനമുള്ള ഏതൊരാള്‍ക്കും യഥേഷ്ടം കടന്നുവരാവുന്ന സുരക്ഷിത വഴികളായി മാറിയിരിക്കുന്നു. ഇത്തരം സുരക്ഷിത വഴികളിലൂടെ കടന്നുവരുന്നവരാണ് നമ്മുടെ നാടിന്റെ സമാധാനവും സ്വെര്യജീവിതവും തകര്‍െത്തറിഞ്ഞ് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതെന്നും നാം വിസ്മരിച്ചു കൂടാ.മുംബൈയില്‍ സ്‌ഫോടനം നടത്തിയവര്‍ ഇത്തരത്തില്‍ സുരക്ഷിതമാര്‍ഗ്ഗങ്ങളിലൂടെ ഭാരതത്തിലേക്ക് പ്രവേശിച്ചവരാണ്. കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സുരക്ഷിതമായി തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് രക്ഷപെടുന്നവരും നിരവധിയാണ്.ഇവര്‍ക്ക് ഇതിന് സാധിക്കുന്നതും ഇത്തരക്കാരുമായുള്ള അവിഹിത ബന്ധങ്ങളിലൂടെയാണ്. കൈവെട്ടു കേസുമായി ബന്ധപ്പെട്ട്  ഒളുവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ സാധിക്കാത്തതും ഇതേകാരണം കൊണ്ടു തന്നെയാണ്. അത്തരം അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തവര്‍ കേവലംഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും മലര്‍ക്കെ തുറന്നുവച്ചിരിക്കുകയാണ്. നമ്മുടെ ബഹുമാന്യനായ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞിട്ടുണ്ട്. നമ്മുടെ ഏറ്റവും വലിയ ഗുരുനാഥന്‍ എന്നു പറയുന്നത് നമ്മള്‍ അവസാനം വരുത്തിയപിശകാണ് എന്ന്. അത്തരം പിശകുകള്‍ ആവര്‍ത്തിക്കെടുന്നതിലൂടെ വ്യക്തമാകുന്നത് അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇനിയും ആയിട്ടില്ലെന്ന വസ്തുതയാണ്.

ഈ സ്വര്‍ണ്ണ കള്ളക്കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ വ്യക്തമായത് ഇതിന്റെ കണ്ണികള്‍ ചെന്നെത്തി നില്‍ക്കുന്നത് കേന്ദ്രസംസ്ഥാനഭരണാധികാരികളുടേയും(യു പി എ)വലതു രാഷ്ട്രീയ നേതാക്കളുടേയും മൂക്കിനു താഴെയാണെന്നാണ്. അതുകൊണ്ടുതന്നെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഫയാസിന്റെ ചരിത്രവും ഒപ്പം ബന്ധങ്ങളും നല്‍കുന്ന സൂചന ഈ ഇടപാടിന്റെ വ്യാപ്തി പ്രവചനാതീതമായിരിക്കും എന്നാണ്. തീര്‍ച്ചയായും ഇത്തരം കള്ളക്കടത്തുകള്‍ക്കു പിന്നിലെ ലക്ഷ്യം കേവലം സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ല ഇതിന്റെ പിന്നില്‍ രാജ്യത്തിന്റെ ഐക്യംതകര്‍ക്കാന്‍ ശ്രമിക്കുന്ന ഐ.എസ്.ഐ. പോലുള്ള വിദേശശക്തികളും അവര്‍ പാലൂട്ടി വളര്‍ത്തുന്ന, അവരുടെ പിണിയാളുകളായി രാജ്യത്തിനകത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളുംഉണ്ടാകും എന്ന് വ്യക്തം. അത്തരം ദേശവിരുദ്ധ ശക്തികളുടെ സാമ്പത്തികസ്രോതസ്സുകളാണ് സ്വര്‍ണ്ണ കള്ളക്കടത്തിന്റെ രൂപത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കള്ളക്കടത്തു സ്വര്‍ണ്ണം വ്യാപകമായി വാങ്ങി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. കാരണം അവരും അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. കേരളത്തില്‍ നടന്നിട്ടുള്ള പല ഭീകര ആക്രമണങ്ങളിലും വിദേശത്തു നിന്നും സ്വര്‍ണ്ണത്തിന്‍േറയും കള്ളനോട്ടിന്‍േറയും രൂപത്തില്‍ സഹായം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മാറാട് കൂട്ടക്കൊലയിലും കൈവെട്ടു കേസ്സിലും ഇത്തരത്തിലുള്ള വിദേശ സഹായം വന്‍തോതില്‍ ലഭിച്ചിരുതായി അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു. എന്നാല്‍ അതിന്റെ ഒന്നും ഉറവിടം കണ്ടെത്തുവാനോ അത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ മാറി മാറി ഭരിച്ച ഇടതുവലതു ഭരണകൂടങ്ങള്‍ തയ്യാറായിെല്ലന്നു മാത്രമല്ല പരോക്ഷമായി അത്തരംശക്തികളെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്.

ഇപ്പോള്‍  ഫയാസിന്റെ സ്വര്‍ണ്ണക്കള്ളടത്തു കേസ്   വന്നപ്പോഴും അതേ നയം തന്നെയാണ് ഇരുമുന്നണികളും പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് , മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി, മുസ്ലീംലീഗ് തുടങ്ങിയ കക്ഷികള്‍ സ്വീകരിക്കുന്നത്. പരസ്യമായ തീവ്രവാദ ബന്ധം വച്ചു പുലര്‍ത്തുമ്പോഴുംഫയാസ് ഈ മൂന്നു പാര്‍ട്ടികള്‍ക്കും ഒരേപോലെ പ്രിയങ്കരനായി മാറുകയും ചെയ്തിരിക്കുന്നു. പരസ്പരം പോരാടുമ്പോഴും ദേശവിരുദ്ധ ശക്തികള്‍ക്കു വേണ്ടി ഇത്തരം രാഷ്ട്രീയകക്ഷികള്‍ പരസ്പരം കൈകോര്‍ക്കുന്നതിന്‍േറയും സഹായിക്കുന്നതിന്‍േറയും കഥകളും അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരായി ഇരുമുന്നണികളും പ്രവര്‍ത്തിക്കുകയാണ്. ടി.പി. ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി. എം.ക്രിമിനലുകളെ വഴിവിട്ട മാര്‍ഗ്ഗങ്ങളിലുടെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചതും ഈ അവിഹിത ബന്ധത്തിന്റെ തെളിവുകള്‍ തന്നെയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാവ് പി. മോഹനനെയും കിര്‍മ്മാണി മനോജിനെയും കൊടി സുനിയെയും ഫയാസ് ജയിലില്‍ കണ്ടതിന്റെ ദൃശ്യങ്ങള്‍ കോഴിക്കോട് ജയില്‍ സൂപ്രണ്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.എന്നാല്‍ മാര്‍കിസ്റ്റുപാര്‍ട്ടിയെ പ്രതികൂട്ടിലാക്കാന്‍ കഴിയുന്ന ഈ സുപ്രധാനരേഖകളുമുഴുവന്‍ ദൃശ്യങ്ങളും പുറത്തുവിടുവാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകാത്തതും ഭീകരവാദ ബന്ധമുള്ളവര്‍ക്കു വേണ്ടി ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ നടക്കുന്ന അഡ്ജസ്റ്റ്‌മെന്റുകളുടെ ഭാഗമാണ്.

ഭീകരവാദത്തിന് ആവശ്യമായ സ്വര്‍ണ്ണക്കള്ളക്കടത്തും പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ടുകളും ഉയര്‍ത്തുന്നഭീഷണികള്‍ കേരളത്തില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കണ്ടൈയ്‌നറുകളില്‍ കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും എത്തെട്ട കണക്കില്ലാത്ത കള്ള നോട്ടുകളും വിമാനത്താവളങ്ങള്‍വഴിയും തുറുമുഖങ്ങള്‍ വഴിയും ഗ്രീന്‍ചാനലുകളിലൂടെ ഒഴുകിയെത്തുന്നസ്വര്‍ണ്ണവും കേരളത്തില്‍ സൃഷ്ടിച്ച സന്തുലിതാവസ്ഥയെറ്റിയുമുള്ളചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഫയാസിന്റെ അറസ്റ്റിന് ഏതാനും മാസങ്ങള്‍മുമ്പ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐ ക്കു വേണ്ടി കേരളത്തില്‍ കള്ള നോട്ട് വിതരണം ചെയ്ത ഏജന്റ ് എന്ന് ആരോപിക്കെടുന്ന അബൂബക്കറിന്റെ അറസ്റ്റും ഇതോടൊം കൂട്ടി വായിക്കെടേണ്ടതു തന്നെയാണ്. കണ്ടൈനറുകളില്‍ കേരള തീരത്ത്എത്തിയ നോട്ടുകളെ കുറിച്ചും അതിന്റെവ്യാപനത്തെ കുറിച്ചും ആദ്യ ചര്‍ച്ചകള്‍ ഉയര്‍ന്നാേള്‍ തന്നെ അതിനെ അര്‍ഹിക്കുന്ന ഗൗരവത്താടെ കാണാതെ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെമേല്‍ വര്‍ഗ്ഗീയത ആരോപിച്ച് ഇത്തരംനീക്കങ്ങളെ വെള്ളപൂശാനാണ് ഇവിടുത്തെ ഭരണകൂടങ്ങളും ഇടതു വലതുരാഷ്ട്രീയ നേതൃത്വങ്ങളും ശ്രമിച്ചത്.ഏകദേശം പത്തു വര്‍ഷത്തിലധികമായികേരളത്തിന്റെ മണ്ണിലേക്ക് പാകിസ്ഥാന്‍ നിര്‍മ്മിത കള്ള നോട്ടുകള്‍ ഒഴുകാന്‍ തുടങ്ങിയിട്ട്. ഇക്കാലമത്രയുംമാറി മാറി ഭരിച്ച ഭരണകൂടങ്ങള്‍ സംഘടിത വോട്ടുബാങ്കിനെ  ലക്ഷ്യം വച്ച് ഇത്തരം പ്രവൃത്തികളെ കണ്ടില്ലന്നു നടിക്കുകയും ചെയ്തു.

മുമ്പ് വെറും വ്യാപാര ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന കള്ള നോട്ടുകളും സ്വര്‍ണ്ണക്കള്ളക്കടത്തും ഭീകരവാദ സംഘടനകളുടെഏറ്റവും വലിയ ആയുധമായി മാറുകയായിരുന്നു. വിപണിയിലേക്ക് കള്ളനോട്ടുകള്‍ ഒഴുക്കാന്‍ പറ്റുന്ന രീതിയില്‍ കച്ചവടത്തിന്റെ ശൈലിയും മാറ്റപ്പെട്ടു.തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് വാഹനമായും കച്ചവട സ്ഥാപനങ്ങളായും ആ കള്ള നോട്ടുകളും സ്വര്‍ണ്ണക്കള്ളക്കടത്തു മാറ്റപ്പെട്ടിട്ടുണ്ടന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ ഭൂമിഇടപാടുകളെയും, ആഢംബരകാറുകള്‍ വാങ്ങിക്കൂട്ടിയവരെയും, പുതുതായി ആരംഭിച്ച വ്യാപാര ശൃംഖലകളേയും അതിന്റെ പിന്നിലെ ആളുകളുടെ പണത്തിന്റെ ഉറവിടത്തേയും പറ്റി സമഗ്രമായി അന്വേഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍  തയ്യാറായാല്‍ കേരളത്തിലേക്ക് ഒഴികിയെത്തിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്‍േറയും കള്ള നോട്ടുകളുടേയും വ്യാപ്തിയും അതിന്റെ ഉപഭോക്താക്കളേയും നിഷ്പ്രയാസം കണ്ടെത്താനാവും.

ഇപ്പോള്‍  നടക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍ അവസാനിിച്ച് കാര്യക്ഷമവും ആത്മാര്‍ഥവുമായ നടപടികള്‍ ഉണ്ടായില്ലങ്കില്‍ കേരളം തീവ്രവാദത്തിന്‍േറയും ഇതിനെ സഹായിക്കാനുള്ള കള്ളക്കടത്തിന്‍േറയും കള്ള നോട്ടുകളുടേയും ആസ്ഥാനമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഇതിനെല്ലാം തടസ്സമായിനില്‍ക്കുന്ന സംഗതി ഇത്തരക്കാര്‍ക്ക് ഭരണ രാഷ്ട്രീയ രംഗങ്ങളിലുള്ള പരിധികളില്ലാത്ത സ്വാധീനവും മുന്നണി വ്യത്യാസമില്ലാതെ ഇവരുടെ കൂട്ടുകെട്ടുമാണ്. ഇടതുപക്ഷവും വലതു പക്ഷവും ഒരേ പോലെ ഇക്കൂട്ടരെ സഹായിക്കുവാന്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളത്തില്‍ അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നുഎന്നാണ് വയ്പ്. എന്നാല്‍ കാലാകാലങ്ങളിലായി ഇവിടെ നടക്കുന്നത് ഇടതു വലത് ഒത്തുകളി ഭരണമാണ്. ഒത്തു തീര്‍പ്പു രാഷ്ട്രീയത്തിലൂടെ ഇരുമുന്നണികളും പരസ്പരംസഹായിച്ചുകൊണ്ട് അവരവരുടെനേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതിനിടയിലൂടെ ദേശവിരുദ്ധ ശക്തികള്‍ ഇരു കൂട്ടരുടേയും ഇഷ്ടക്കാരായി മാറുകയും ചെയ്യുന്നു.െനടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസ്സിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കാന്‍ ഒരു സാധ്യതയും നിലവില്‍ കാണുന്നില്ല. ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും അവരെ സഹായിക്കുന്നവരേയുംസമുദായത്തിന്‍േറയും വോട്ടു ബാങ്ക് രാഷ് ്രടീയത്തിന്‍േറയും ഇടുങ്ങിയ കണ്ണുകള്‍കൊണ്ടു നോക്കികാണാതെ രാജ്യസുരക്ഷയുടെ വിശാലമായ കണ്ണുകളോടെനോക്കി കാണാന്‍ കഴിയാത്ത ഭരണകൂടങ്ങളും അവര്‍ക്കൊപ്പം താളം ചവിട്ടുന്ന പ്രതിപക്ഷവും നാട്ടിലുള്ളടത്തോളം കാലം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാല്‍ മതിയാകും.

കള്ളക്കടത്തിനു പര്‍ദ്ദ

ആയിരത്തൊന്നുതരം പര്‍ദ്ദകളെക്കുറിച്ചുള്ള പരസ്യം ചില മുസ്ലീംപത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.ഉള്ളില്‍ അറകളുള്ള പുതിയ ഇനംപര്‍ദ്ദയെക്കുറിച്ച് ഇയ്യിടെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നു. നെഞ്ചിന്റെ ഭാഗത്തും വയറിന്റെ ഭാഗത്തും പ്രത്യേക അറകളുള്ള ഈ പര്‍ദ്ദ ഉപയോഗിച്ചാണ് സ്വര്‍ണ്ണകള്ളക്കടത്തുകാരിയര്‍മാര്‍ വിമാനത്താവളത്തിലെ ഗ്രീന്‍ചാനല്‍വഴി പുറത്തുവരുന്നത്. പര്‍ദ്ദയെക്കുറിച്ച് ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അത് മുസ്ലീംസ്ത്രീയുടെ സംരക്ഷണകവചമാണെന്നു വാദിക്കുന്ന മതപണ്ഡിതന്മാരാരും പര്‍ദ്ദയെ കള്ളക്കടത്തിനുള്ള മറയാക്കിയവര്‍ക്കെതിരെ വായ തുറന്നിട്ടില്ല.

ബൈജുഘാതകര്‍ക്ക് സ്വര്‍ണ്ണക്കടത്ത് ബന്ധം

സ്വര്‍ണ്ണകള്ളക്കടത്തും ഇസ്ലാമിക ഭീകരവാദസംഘടനകളും തമ്മിലുള്ളബന്ധം നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തുകേസ് സംബന്ധിച്ച അന്വേഷണം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുകേസിലെ ഒന്നാംപ്രതി ഹാരിസ് അബ്ദുറഹ്മാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകനും 2008ലെ ബിജെപി ഹിന്ദുഐക്യവേദി പ്രവര്‍ത്തകനായ ബൈജുവിനെ പാവറട്ടിയില്‍വെച്ചു കൊലപ്പെടുത്തിയ കേസ്സിലെ ഒമ്പതാം പ്രതിയുമാണ്. കള്ളക്കടത്തുകാരനായ തൊണ്ടന്റവിട ഫയാസിന്റെ കാരിയറായി പ്രവര്‍ത്തിച്ച ആരിഫയുടെ ഭര്‍ത്താവാണ് ഹാരിസ്. സ്വര്‍ണ്ണക്കടത്തിന് മറയാക്കാനാണ് ഹാരിസ് വിവാഹം കഴിച്ചതെന്ന് ആരിഫയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. സ്വര്‍ണ്ണം കടത്തിക്കൊണ്ടുവരാന്‍ തയ്യാറായത് ഭര്‍ത്താവിന്റെ ഭീഷണിയേയും സമ്മര്‍ദ്ദത്തേയും തുടര്‍ന്നാണെന്ന് ആരിഫ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. 2008 ആഗസ്റ്റ് 21ന് പാവറട്ടി പൂവ്വത്തൂര്‍ പെട്രോള്‍പമ്പിനു സമീപത്തുവെച്ച് ടയര്‍ മാറ്റാന്‍ ഓട്ടോ നിര്‍ത്തിയ മരുതയൂരിലെ ബൈജുവിനെ മോട്ടോര്‍ബൈക്കിലെത്തിയ എന്‍.ഡി.എഫ് അക്രമികള്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. ദേഹത്താകെ മാരകമുറിവേറ്റ ബൈജു ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. 14 പ്രതികളുള്ള കേസ്സില്‍ ഒന്നാം പ്രതിയായ സിറാജുദ്ദീന്‍ ഏതാനും മാസം മുമ്പാണ് പിടിയിലായത്. ആഡംബരകാറും മറ്റുവാഹനങ്ങളും ഏര്‍പ്പാടുചെയ്തുകൊടുക്കുന്ന ഹാരിസ് കൊലയാളികള്‍ക്കു സൗകര്യം ചെയ്തുകൊടുക്കുകയും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ചെയ്തുവെന്നാണ് കേസന്വേഷണത്തില്‍ കണ്ടെത്തിയത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തില്‍ 2009 ഒക്‌ടോറിലാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഹാരിസിനെ ഇപ്പോള്‍ പോുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞിരിക്കയാണ്.

കഴിഞ്ഞ നാലുമാസത്തിനകം തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെ കടത്തിക്കൊണ്ടുവന്ന 50 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടപ്പെട്ടത്. വന്‍ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലെ പിടിയിലായ കണ്ണികള്‍ നിസ്സാരന്മാരാണ്. ഇവരുടെ അക്കൗണ്ടുകളില്‍ ഇത്രയും സ്വര്‍ണ്ണം വിറ്റതിന്റെ പണം കാണാനില്ല. അത് മുസ്ലീം തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിലേക്കാണ് ഉപയോഗിക്കുന്നത് എന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഈ തീവ്രവാദസംഘടനകള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനും പരിശീലനം സംഘടിപ്പിക്കാനും ബോംബുനിര്‍മ്മാണത്തിനും ഭൂമി വാങ്ങിക്കൂട്ടാനുമൊക്കെ ഈ പണം ഉപയോഗിക്കുന്നു. ഐ.എസ്.ഐ ഭാരതത്തില്‍ വിധ്വംസകപ്രവര്‍ത്തനത്തിനു പണമയക്കുന്നത് ഇത്തരം റാക്കറ്റുകളിലൂടെയാണെന്ന് സംശയിക്കുന്നുണ്ട്. ഹാരിസിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും സ്വര്‍ണ്ണക്കടത്ത് ബന്ധവും ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്.

കേരളത്തില്‍ കള്ളനോട്ടെത്തിക്കുന്നത് ഐ.എസ്.ഐ

കാഞ്ഞങ്ങാട്ടുകാരന്‍ അരക്കല്‍ അബൂക്കര്‍ഹാജി നാട്ടുകാരുടെ മുമ്പില്‍ ഗള്‍ഫില്‍ കരാറെടുക്കുന്ന സമ്പന്നന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ 896000 രൂപയുടെ കള്ളനോട്ടുമായി പിടിയിലായപ്പോഴാണ് ഹാജി ഭീകരവാദപ്രവര്‍ത്തനത്തിന്റെ കണ്ണിയാണെന്നു ജനമറിയുന്നത്. 2012 ഒക്‌ടോറില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ ഹാജി പാക്ചാരസംഘടനയുടെ ഏജന്റാണെന്നും പാക്കിസ്ഥാനില്‍ അച്ചടിച്ച കോടിക്കണക്കിനു രൂപയുടെ കള്ളനോട്ട് ലോബിയിലെ കണ്ണിയാണെന്നും വ്യക്തമായി. ഈ പണം റിയല്‍ എസ്റ്റേറ്റ് രംഗത്താണ് ചെലവിടുന്നത്. മുസ്ലീംസമുദായത്തിലെ ചിലര്‍ പൊന്നും വിലകൊടുത്തു ഏക്കര്‍കണക്കിനു ഭൂമി വാങ്ങിക്കൂട്ടുന്നത് പതിവായിരിക്കയാണ്. വയനാട്, കോട്ടയം, കാസറഗോഡ് ജില്ലകളിലാണ് കള്ളനോട്ട് ശൃംഖല വ്യാപകമായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് നിസ്സാരമായി തള്ളിയിരിക്കയാണ്. വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണു കള്ളനോട്ട് എത്തുന്നത് എന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

ഏതാനും വര്‍ഷംമുമ്പ് ഒരു കണ്ടെയ്‌നര്‍ നിറയെ കള്ളപ്പണമെത്തിയെന്നു മുന്നറിയിപ്പൂണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. ചില മുസ്ലീം സംഘടനകളും പത്രങ്ങളും ഈ മുന്നറിയിപ്പിനെ മുസ്ലീങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള നീക്കമാണെന്ന് ആരോപിച്ചതോടെ പോലീസിന്റെ ജാഗ്രതഅവസാനിച്ചു. കള്ളനോട്ട് വിമാനത്താവളം വഴി വരുന്നത് തടയേണ്ടത് ഇന്റലിജന്‍സ് വിഭാഗമാണെന്നു പറഞ്ഞുകൊണ്ടു സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ കയ്യൊഴിയുകയായിരുന്നു. ദാവൂദിന്റെ സ്വന്തക്കാരനായ താഹിര്‍ മര്‍ച്ചന്റ ് ആണ് 2008ലെ മലപ്പുറം കള്ളനോട്ട് കേസ്സിലെ മുഖ്യപ്രതി. കഴിഞ്ഞ 20 വര്‍ഷമായി താഹിര്‍ കേരളത്തിലേക്ക് കളളനോട്ടുകള്‍ അയച്ചുകൊണ്ടിരിക്കയായിരുന്നു. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ താഹിര്‍ മര്‍ച്ചന്റ ് 2010 മുതല്‍ മുംബൈ അര്‍തൂര്‍ ജയിലിലാണ്. എറണാകുളത്തെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ കള്ളനോട്ടുസംബന്ധിച്ച കേസ്സില്‍ ഇദ്ദേഹത്തെ വിചാരണ ചെയ്യുന്നുണ്ട്. ഭീകരപ്രവര്‍ത്തനത്തിനും ഭൂമി വാങ്ങിക്കൂട്ടാനും ഈ കള്ളപ്പണം  ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ട്.

Tags: ഗള്‍ഫ്ISIജിഹാദ്ഐ.എസ്.ഐഇന്റലിജന്‍സ്സ്വര്‍ണ്ണ ജിഹാദ്എന്‍.ഐ.എകള്ളക്കടത്ത്NIAകള്ളപ്പണംpopular frontകള്ളനോട്ട്Kerala Gold Smugglingസ്വര്‍ണ്ണക്കള്ളക്കടത്ത്Swapna Suresh
Share63TweetSendShare

Related Posts

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

ആശാ ഭോസ്ലെ: മൃതി സ്പർശിക്കാത്ത സ്വരമാധുരി  

പ്രവർഗ്യം: ആദിതാപത്തിന്റെ അഗ്നിഭാഷ്യം

പ്രവർഗ്യം: ആദിതാപത്തിന്റെ അഗ്നിഭാഷ്യം

എൻഡിഎയുടെ വികസന മാർഗ്ഗരേഖ

എൻഡിഎയുടെ വികസന മാർഗ്ഗരേഖ

കേരളത്തിൻ്റെ വളർച്ചയും ബദൽ ഭരണത്തിന്റെ ആവശ്യകതയും

കേരളത്തിൻ്റെ വളർച്ചയും ബദൽ ഭരണത്തിന്റെ ആവശ്യകതയും

രാമായണവെളിച്ചം പകരും സർഗസപര്യ 

രാമായണവെളിച്ചം പകരും സർഗസപര്യ 

‘അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ എല്ലാ മതംമാറ്റവും ഞാന്‍ നിര്‍ത്തുമായിരുന്നു ‘- ഗാന്ധിജി

‘അധികാരം കയ്യിലുണ്ടായിരുന്നെങ്കില്‍ എല്ലാ മതംമാറ്റവും ഞാന്‍ നിര്‍ത്തുമായിരുന്നു ‘- ഗാന്ധിജി

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies