ഒളിച്ചോടിപ്പോയ പെണ്‍കുട്ടി !
കല്യാണത്തലേന്ന് വീടും പന്തലുമുറങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ അവള്‍ വീടുവിട്ടിറങ്ങി. അച്ഛനെയോര്‍ത്താല്‍ ഉമ്മറത്തൂടെയും അമ്മയെ ഓര്‍ത്താല്‍ പിന്നാമ്പുറത്തൂടെയും ഇറങ്ങാന്‍ തോന്നില്ല. പറ്റിക്കാനെളുപ്പം അമ്മയെ ആയതിനാല്‍ ഇടതുകാല്‍വെച്ച് പിന്നാമ്പുറത്തൂടിറങ്ങി. അച്ഛനമ്മമാരുടെ കാലില്‍...















