കൃഷ്ണസ്തുതി
കൃഷ്ണാ മുകില്‍വര്‍ണ്ണാ ദേവകീനന്ദനാ നിന്‍പാദമെപ്പോഴും കൈതൊഴുന്നേന്‍ കല്മഷദോഷങ്ങള്‍ നീക്കി നീ ഞങ്ങളെ നിര്‍മ്മലാത്മാക്കളായ് മാറ്റിടേണേ. അജ്ഞാനമാകുന്ന കൂരിരുള്‍ മായ്- ച്ചുനീ വിജ്ഞാനദീപം തെളിച്ചിടേണേ. സത്തയെന്തെന്നുമസത്തയെന്തെന്നതും വേറിട്ടറിഞ്ഞിടാന്‍ കൃപയേകണേ....















