അനുഭവപാഠങ്ങളുടെ ആത്മവിദ്യാലയം
കര്‍മ്മണ്യതയെ ധ്യേയപന്ഥാവാക്കിയ വ്യക്തിയുടെ ജീവിതം പലപ്പോഴും ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമായിരിക്കും. മഹാത്മാക്കളായ പലരുടെയും ആത്മകഥകള്‍ കാലത്തിന്റെ ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്. പത്തനംതിട്ടയില്‍ ജനിച്ച്, അദ്ധ്യാപകനായി...















