ഏകാത്മ മാനവദര്‍ശനം നവഭാരതത്തിന്റെ രൂപരേഖ
മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ മൂല്യങ്ങളെ നിര്‍ണ്ണയിക്കുന്ന ദര്‍ശനങ്ങളുടെയും സദാചാര സംഹിതകളുടെയും ആകെ തുകയാണ് ഹ്യൂമനിസം അഥവാ മാനവദര്‍ശനം എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നവോത്ഥാന...















