പാളം തെറ്റിയ വണ്ടി
കേരളം കുതിക്കട്ടേ, കെ-റെയില്‍പ്പാളത്തിന്മേ- ലേറി നീളവേ കൂകി വിളിച്ചിട്ടതി ദ്രുതം കടമെടുക്കേണം ലക്ഷം കോടികളെന്നാലെന്തേ കണ്ണിമച്ചീടും മുമ്പേ കാസര്‍കോടെത്താമല്ലോ! പശ്ചിമഘട്ടങ്ങളെയടര്‍ത്തിത്തിന്നൂ, തീര- ദേശത്തെക്കരിമണലാകവേ മാന്തിത്തിന്നൂ ബാക്കിയാണല്പം സമതലമാംപ്രദേശങ്ങ-...
















