ധീരതയുടെ കാവ്യപൗരുഷം
കവിയും ഗാനരചയിതാവും അയ്യായിരത്തോളം ഭക്തിഗാനങ്ങളുടെ അനര്‍ഗളസ്രോതസ്സുമായിരുന്ന എസ്.രമേശന്‍ നായരെ എന്നും മനസ്സിലേറ്റികൊണ്ടു നടക്കുന്നത് നട്ടെല്ലുള്ള ആണൊരുത്തന്‍ എന്ന ആദരവോടെയാണ്. ആത്മാഭിമാനത്തിനപ്പുറം ഒന്നുമില്ലെന്നും അതിനുക്ഷതമേല്‍ക്കാതിരിക്കാന്‍ ജീവിതം തന്നെ ത്യജിക്കാമെന്നും...















