ദീപാവലി- പ്രത്യാശയുടെ പ്രകാശഗോപുരം
മാനവരാശിയുടെ ആത്മീയ ശിക്ഷണത്തിന് അനിവാര്യമായ ഉപാധികളായിട്ടാണ് നമ്മുടെ പഴമക്കാര്‍ ആചാര മര്യാദകളും അനുഷ്ഠാനവിധികളും ആഘോഷ വേളകളും സൃഷ്ടിച്ചിട്ടുള്ളത്. കാലാന്തരത്തില്‍ അവയ്ക്ക് ഒട്ടേറെ അപഭ്രംശം സംഭവിക്കുകയോ മറവിയുടെ മാറാലക്കുരുക്കുകളില്‍...















