സഞ്ജയ സ്മരണ
ഭാഷാ സാഹിത്യത്തിന്റെ ഗതിപരിണതികളെ നിര്‍ണ്ണായകമായി സ്വാധീനിച്ച നിരവധി നിസ്തുല പ്രതിഭകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് ഉത്തരകേരളം. പയ്യന്നൂര്‍ പാട്ടിലൂടെ ഭാഷയിലെ പാട്ടുപ്രസ്ഥാനത്തിന് നാന്ദികുറിച്ചത് അജ്ഞാതനാമാവ്, കൃഷ്ണപ്പാട്ടിലൂടെ കാവ്യസരണിക്കടിത്തറയിട്ട ചെറുശ്ശേരി,...















