സ്വന്തമായി ഒരു മനുഷ്യനുണ്ടാവുകയെന്നാല്‍
ഇടുങ്ങിയ തുരങ്കത്തിനുള്ളില്‍ നീണ്ടുനിവര്‍ന്ന് കിടക്കലാണ് ഒറ്റപ്പെടലുകളുടെ ഉഷ്ണഭൂമിയില്‍ വിത്തെറിഞ്ഞ് വെള്ളം തേവി ഉറ്റുനോക്കലാണ് വിരല്‍കോര്‍ത്തിടങ്ങളോട് പോറലേറ്റിട്ടും പരിഭവമില്ലാതെ പല്ലിളിക്കലാണ് ഒറ്റുകാരുടെ ചെക്ക്‌പോസ്റ്റുകളിലൂടെ ഒളിച്ചുകടക്കാന്‍ തന്ത്രങ്ങള്‍ മെനയലാണ് എണ്ണിയാലൊടുങ്ങാത്ത...















