Thursday, July 30, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും

പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തൃശ്ശൂരിലെ പൗരപ്രമുഖ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം

കേസരി ഡെസ്ക്കേസരി ഡെസ്ക്
17 July 2026

സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 100 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നൂറു വര്‍ഷം പഴക്കമുള്ള ആര്‍.എസ്.എസ്സിനെക്കുറിച്ച് രാജ്യത്തുടനീളമുള്ള പൗരപ്രമുഖരായ എല്ലാ ആളുകളുടെയും അടുക്കല്‍ വീണ്ടുമൊരിക്കല്‍ക്കൂടി ചെന്ന് പറയണമെന്ന് തീരുമാനിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ എത്തിയത്. ആര്‍.എസ്.എസ്. എന്ന പേര് പ്രശസ്തമാണ്, ലോകത്തിന്റെ നാലു കോണുകളില്‍ എവിടെ ചെന്ന് ആര്‍.എസ്.എസ് എന്ന് പറഞ്ഞാലും, അത് ഭാരതത്തിനുള്ളിലെ എന്തോ ഒന്നാണെന്നും, ഏതോ പ്രസ്ഥാനമാണെന്നും, ചില പ്രവര്‍ത്തനങ്ങളാണെന്നും, ഒരു സംഘടനയാണെന്നും അവര്‍ക്കറിയാം. എന്നാല്‍ അത് കൃത്യമായി എന്താണെന്നതിനെക്കുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ വ്യക്തതയുള്ളൂ. കാരണം ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തന സ്വഭാവം അങ്ങനെയുള്ളതാണ്. അതിനോട് താരതമ്യം ചെയ്യാന്‍ മറ്റൊന്നുമില്ല. ‘ഗഗനം ഗഗനാകാരം സാഗരം സാഗരോപമം’ എന്നുപറയുന്നതുപോലെ.

Google NewsAdd Kesari Weekly as a preferred source on Google

അതിനാല്‍ നിങ്ങള്‍ കേള്‍ ക്കുന്ന കാര്യങ്ങളില്‍ നിന്ന് സംഘം എന്താണെന്ന് ഊഹിക്കാന്‍ ശ്രമിച്ചാല്‍ അത് യാഥാര്‍ത്ഥ്യമാകില്ല. പുറത്തുനിന്ന് നോക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. സ്വയംസേവകര്‍ റൂട്ട് മാര്‍ച്ച് നടത്താറുണ്ട്, എന്നാല്‍ അത് ഒരു അര്‍ദ്ധസൈനിക സംഘടനയല്ല. അവിടെ ഭാരതീയ ആയോധനകലകളും കളികളും പരിശീലിക്കുന്നു, എന്നാല്‍ നമ്മള്‍ ഒരു അഖില ഭാരതീയ വ്യായാമശാലയല്ല. നമുക്ക് ബാന്‍ഡുകളുണ്ട്, നമ്മള്‍ വ്യക്തിഗതമായും ഗ്രൂപ്പായും പാട്ടുകള്‍ പാടുന്നു, എന്നാല്‍ നമ്മള്‍ ഒരു അഖില ഭാരതീയ മ്യൂസിക് ക്ലബ്ബല്ല. അതിനാല്‍ ബാഹ്യരൂപം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും തോന്നിച്ചേക്കാം. അത് നമ്മുടെ പ്രവര്‍ത്തനമാണ്, പക്ഷേ അത് ലക്ഷ്യമല്ല. ഈ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം നേടുന്നതിന് സഹായകരമാണ്. പ്രവര്‍ത്തനങ്ങളല്ല സംഘം, മറിച്ച് അതിന്റെ ആത്മാവാണ് സംഘം. അതിനാല്‍ സംഘത്തെ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഉള്ളിലേക്ക് വരിക, അതിനെ ഉള്ളില്‍ നിന്ന് കാണുക എന്നതാണ്. ഔദ്യോഗികമായി അംഗത്വമൊന്നുമില്ല. വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്, ആര്‍ക്കും വരാം, താമസിക്കാം, അവരുടെ സ്വന്തം ഇഷ്ടം അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം താമസിക്കാം, അല്ലെങ്കില്‍ പുറത്തുപോകാം. സംഘത്തിന്റെ ഉള്ളിലേക്ക് വരാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. വെറുതെ വരിക, നമ്മുടെ പരിപാടിയും സ്വയംസേവകരെയും അവരുടെ കുടുംബങ്ങളെയും കാണുക, അവര്‍ എങ്ങനെ പെരുമാറുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കുക, അതില്‍ നിന്ന് അഭിപ്രായം രൂപീകരിക്കുക. എന്നാല്‍ എന്തെങ്കിലും രുചിച്ചു നോക്കുന്നതിന് മുമ്പ് അത് ഹാനികരമല്ലെന്ന് നമ്മള്‍ ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഒരു വെളുത്ത പൊടി രുചിച്ചു നോക്കണമെങ്കില്‍, അത് പഞ്ചസാരയായാലും സയനൈഡ് ആയാലും, രുചിക്കുന്നതിന് മുമ്പ് അത് സയനൈഡ് അല്ലെന്ന് ഉറപ്പാക്കണം. അതിനാല്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് എന്റെ ജോലി.

സംഘത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിതെന്ന് ആളുകള്‍ പറയുന്നു. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയും സംഘമാണ്. പൊതുജനങ്ങളുടെ മനസ്സില്‍ അനാവശ്യമായ ആശങ്കയുമുണ്ട്. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും, അതുവഴി സംഘം അപകടകരമായ ഒന്നുമല്ലെന്ന് നിങ്ങള്‍ക്ക് തോന്നും, അപ്പോള്‍ നമുക്കത് രുചിച്ചു നോക്കാം, ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിരസിക്കാം. എന്നാല്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കാരണം പല പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും കാലപ്രവാഹത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സമകാലിക സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അതിനാല്‍ ഒരു മാര്‍ഗ്ഗം, കാര്യങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് കാണുക എന്നതാണ്, എന്നാല്‍ നമ്മള്‍ കാണുന്നത് ആ സന്ദര്‍ഭം നിലനില്‍ക്കുന്നത് വരെ മാത്രമേ സത്യമാകൂ. അത് നിങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം നല്‍കില്ല. സന്ദര്‍ഭങ്ങള്‍ക്ക് അപ്പുറം സ്ഥിരമായി നിലനില്‍ക്കുന്നത് എന്താണോ, അതാണ് ആ പ്രവര്‍ത്തനത്തിന്റെയോ സംഘടനയുടെയോ യഥാര്‍ത്ഥ സ്വഭാവം. ഇത്തരം സാഹചര്യങ്ങള്‍ കാരണവും ചില ദുരുദ്ദേശ്യപരമായ പ്രചരണങ്ങള്‍ കാരണവും സംഘത്തിന്റെ പ്രവര്‍ത്തനം വളര്‍ന്നാല്‍ തങ്ങളുടെ സ്വന്തം ശ്രമങ്ങളില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഭയന്ന് ആളുകള്‍ ഈ തെറ്റായ പ്രചാരണം നടത്തുന്നുണ്ട്.

ADVERTISEMENT

അപ്പോള്‍ എന്താണ് സംഘം അഥവാ ആര്‍.എസ്.എസ്? സംഘം ആരംഭിച്ചത് ഒരു പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമായോ അല്ലെങ്കില്‍ ഒരു പ്രത്യേക സമുദായത്തോടുള്ള എതിര്‍പ്പായോ അല്ല. സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് രാഷ്ട്രീയ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടല്ല, അത് അധികാരത്തിനോ ജനപ്രീതിക്കോ വേണ്ടിയായിരുന്നില്ല. രാജ്യത്തിന്റെ നന്മയ്ക്കായി മുന്‍പേ മുതല്‍ നടന്നുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിനാണ് സംഘം രൂപീകരിച്ചത്. 1857-ല്‍ നമ്മുടെ സ്വന്തം രാജ്യത്ത് വെറും ഒരുപിടി ബ്രിട്ടീഷുകാര്‍ക്കെതിരെ നമ്മള്‍ സ്വാതന്ത്ര്യസമരത്തില്‍ പരാജയപ്പെട്ടു. അവര്‍ അയ്യായിരം മൈലുകള്‍ക്കപ്പുറത്ത് നിന്ന് വന്നവരാണ്, നമുക്ക് നമ്മുടെ സൈന്യവും രാജാക്കന്മാരും എല്ലാം ഉണ്ടായിരുന്നു, എന്നിട്ടും നമ്മള്‍ പരാജയപ്പെട്ടു. അത് നമ്മുടെ സമൂഹത്തില്‍ ആഴത്തിലുള്ള ചിന്തയ്ക്ക് തുടക്കമിട്ടു. അതിന്റെ ഫലമായി രാജ്യത്തെ സ്വാതന്ത്ര്യം നേടാന്‍ സജ്ജമാക്കുന്നതിനും അത് അര്‍ഹിക്കുന്ന മഹത്വം കൈവരിക്കുന്നതിനും നാല് ധാരകള്‍ പുറത്തുവന്നു.

1. നമ്മള്‍ പണ്ടൊരിക്കല്‍ പോരാടി പരാജയപ്പെട്ട അതേ കാര്യം അഥവാ സായുധസമരം തന്നെ തുടരുക. പോരാട്ടത്തിനായി നമ്മള്‍ വീണ്ടും തയ്യാറെടുക്കുന്നു, ആയുധമെടുത്ത് ബ്രിട്ടീഷുകാരെ തുരത്തുന്നു. അങ്ങനെ 1857-ന് തൊട്ടുപിന്നാലെ വിപ്ലവ ധാര ആരംഭിച്ചു, അത് സുഭാഷ് ചന്ദ്രബോസ് മരിക്കുന്നത് വരെ തുടര്‍ന്നു. അതിനുശേഷം നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ സ്വന്തം ഗവണ്‍മെന്റിനെതിരെ ആയുധമെടുക്കുന്നത് ഉചിതമല്ലാത്തതിനാല്‍ ആ ധാര ഔദ്യോഗികമായി അവസാനിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കര്‍ജി ‘അഭിനവ് ഭാരത്’ ഔദ്യോഗികമായി അവസാനിപ്പിച്ചു. എന്നാല്‍ ആ ധാര നമുക്ക് നിരവധി ആശയങ്ങളും പ്രചോദനവും നല്‍കി, അത് ഇപ്പോഴും തുടരുന്നു.

2. രണ്ടാമത്തെ ധാര ഇതായിരുന്നു, നമ്മള്‍ രാഷ്ട്രീയമായി ഉണര്‍ന്നിട്ടുള്ളവരല്ല അല്ലെങ്കില്‍ ബോധവാന്മാരല്ല, അതിനാല്‍ ജനങ്ങളില്‍ രാഷ്ട്രീയ അവബോധം കൊണ്ടുവരണം, അതുവഴി സമൂഹം ഒന്നിച്ച് സ്വാതന്ത്ര്യത്തിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്നില്‍ അണിനിരക്കും. അങ്ങനെ എ.ഒ. ഹ്യൂമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ വെറുപ്പിനുള്ള ഒരു ‘സേഫ്റ്റി വാല്‍വ്’ (സുരക്ഷാ കവാടം) ആയിരിക്കണം ഇതെന്നാണ് അദ്ദേഹം മനസ്സില്‍ കരുതിയത്. നേതാക്കള്‍ പിന്നീട് ആ ഉപകരണം ഏറ്റെടുക്കുകയും നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. അത് വലിയ രീതിയിലുള്ള രാഷ്ട്രീയ ഉണര്‍വ് ഉണ്ടാക്കി, അങ്ങനെ എല്ലാവരും തങ്ങളുടെ രീതിയിലും ശേഷിയിലും സ്വാതന്ത്ര്യത്തിനായി പോരാടി. ചിലര്‍ ജയിലില്‍ പോയി, ചിലര്‍ ജീവിതകാലം മുഴുവന്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ എന്ന ലക്ഷ്യം ഇല്ലാതായി. അതോടെ ആളുകള്‍ സ്വാര്‍ത്ഥതയില്‍ മുഴുകാന്‍ തുടങ്ങി. രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്കറിയാം.

3. നമ്മുടെ സമൂഹം സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് ചിലര്‍ പറഞ്ഞു. നമ്മുടെ എല്ലാ തെറ്റുകളില്‍ നിന്നും, എല്ലാ അന്ധവിശ്വാസങ്ങളില്‍ നിന്നും, ചില തിന്മകളായി മാറിയ ആചാരങ്ങളില്‍ നിന്നും നമ്മള്‍ മുക്തി നേടണം, നമ്മള്‍ സമൂഹത്തെ പരിഷ്‌കരിക്കണം, അതിനായി ഭാരതത്തിലുടനീളം സമൂഹത്തെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ രാജാറാം മോഹന്‍ റോയിയെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നു. എന്നാല്‍ എങ്ങനെയോ അവര്‍ ഒരു ഒറ്റപ്പെട്ട ദ്വീപായി മാറി, അവര്‍ ജനസമുദ്രവുമായി ലയിച്ചില്ല. നാഗ്പൂരിലെ സാധു ജാതി നിര്‍മ്മാര്‍ജ്ജനത്തിനായി ശ്രമിച്ചതിന്റെ ഉദാഹരണം. ആശ്രമമുണ്ട്, മേളകളുണ്ട്, പക്ഷേ ജാതി നിര്‍മ്മാര്‍ജ്ജനം നടന്നില്ല. 157 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതുപോലെ ഇന്ന് 38 ജാതികളുണ്ട്, കൂടാതെ ജാതിയില്‍ വിശ്വസിക്കാത്തവരുടേതായി ഒന്നു കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു.

4. വേരുകളിലേക്ക് മടങ്ങുക എന്നതായിരുന്നു. പാരമ്പര്യം എന്താണ് പറയുന്നത്, ശാസ്ത്രങ്ങള്‍ എന്താണ് പറയുന്നത് എന്ന് നമ്മള്‍ തെറ്റായി വായിച്ചു, അതിനാല്‍ ആദ്യം അത് മനസ്സിലാക്കുകയും അതില്‍ അഭിമാനിക്കുകയും ജനങ്ങളെ സേവിച്ച് അവരെ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യുക. ഉദാഹരണത്തിന് സ്വാമി വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി തുടങ്ങിയവര്‍ മുന്നോട്ടുവെച്ച ആശയം.

(തുടരും)

Tags: RSSഡോ. മോഹന്‍ ഭാഗവത്പൗരപ്രമുഖ സംഗമം
ShareTweetSendShare

Related Posts

രാമായണ തത്ത്വവിചാരം

രാമായണ തത്ത്വവിചാരം

പ്രിയങ്ക് ഖാര്‍ഗെയുടെ പരിദേവനങ്ങള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരിദേവനങ്ങള്‍

സഹജപ്രകൃതിയെ സംസ്‌കൃതിയിലേക്ക് ഉയര്‍ത്തുക

സഹജപ്രകൃതിയെ സംസ്‌കൃതിയിലേക്ക് ഉയര്‍ത്തുക

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ദൃഢനിശ്ചയം

പ്രവാചകനായ മാധവ് ഗാഡ്ഗില്‍

പ്രവാചകനായ മാധവ് ഗാഡ്ഗില്‍

നക്‌സല്‍ബാരിയിലെ ശാരദാ വിദ്യാമന്ദിര്‍

നക്‌സല്‍ബാരിയിലെ ശാരദാ വിദ്യാമന്ദിര്‍

Shopping Cart

Latest

ജെൻ-സിയുടെ ഹൃദയം കീഴടക്കി മോദി; ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്‌സിന്റെ ചരിത്രനേട്ടം

ജെൻ-സിയുടെ ഹൃദയം കീഴടക്കി മോദി; ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്‌സിന്റെ ചരിത്രനേട്ടം

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്ട്ര സേവികാ സമിതി

സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വം: ഡോ. മോഹന്‍ ഭാഗവത്

സൃഷ്ടിയുടെയും പരിപോഷണത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനം മാതൃത്വം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ താത്പര്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണം: ബിഎംഎസ്

ദേശീയ താത്പര്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണം: ബിഎംഎസ്

വര്‍ഗ്ഗീയ വികാരം വളര്‍ത്തി കവചം തീര്‍ക്കാനുള്ള ശ്രമം അപകടകരം : ഭാരതീയവിചാരകേന്ദ്രം

ദല്‍ഹിയില്‍ അരങ്ങേറിയ അക്രമപരമ്പരകള്‍ ഗൂഢാലോചനയുടെ ഫലം: ഭാരതീയ വിചാരകേന്ദ്രം

ഹൈസ്പീഡിലോടുന്ന ഹൈഡ്രജന്‍ ശക്തി

ഹൈസ്പീഡിലോടുന്ന ഹൈഡ്രജന്‍ ശക്തി

നീറ്റ് പരീക്ഷാ ക്രമക്കേട്: സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

അക്രമങ്ങളെയും അരക്ഷിതാവസ്ഥയെയും അപലപിച്ച് എബിവിപി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ സിബിഐ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies