Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home യാത്രാവിവരണം

മഹാകാലേശ്വർ നഗരിയിലൂടെ

തരവത്ത് ശങ്കരനുണ്ണിതരവത്ത് ശങ്കരനുണ്ണി
10 May 2019

മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 189കി.മീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് ഉജ്ജയിനി. ക്ഷിപ്രാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പുണ്യനഗരങ്ങളുടെ പട്ടികയില്‍ മുഖ്യസ്ഥാനമാണുള്ളത്. ഭഗവതീ സമേതനായ ഭഗവാന്‍ മഹാകാലേശ്വരന്റെ ഈ നഗരി പുരാണങ്ങളിലും, ശാസ്ത്രഗ്രന്ഥങ്ങളിലും അവന്തിക, അമരാവതി, ശിവപുരി, പത്മാവതി, ഭോഗാവതി, ഹിരണ്യവതി, കുശസ്ഥലീ, മഹാകാലവനം പ്രതികല്പാ എന്നീ പേരുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഉജ്ജയിനി എന്ന വാക്കിനര്‍ത്ഥം വിജയിനി എന്നാണ്. പാലി ഭാഷയിലാണ് ഇത് ഉജ്ജയിനി എന്നായത്. അതായത് ഉത്കര്‍ഷവും വിജയവും പ്രാപ്തയാക്കുന്നവള്‍ എന്നര്‍ത്ഥം. പാര്‍വ്വതീ ദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഭഗവാന്‍ ശ്രീ പരമശിവന്‍ ഈ നഗരത്തില്‍ വസിച്ചതിനാല്‍ ഇതിനെ വിശാലയെന്നും അറിയപ്പെടുന്നു.

Google NewsAdd Kesari Weekly as a preferred source on Google

വാത്മീകിരാമായണത്തിലും ഈ സ്ഥലത്തെപ്പറ്റി പരാമര്‍ശമുണ്ട്. സീതാദേവിയെതേടി സുഗ്രീവന്‍ നിയോഗിച്ച ദൂതന്മാര്‍ അവന്തികയില്‍ എത്തിയതായി പ്രസ്താവമുണ്ട്. ആദിബ്രഹ്മപുരാണമനുസരിച്ച് ഉജ്ജയിനിയെ ഭൂമിയിലെ ശ്രേഷ്ഠ നഗരമായും, ജഗദീശപുരിരാജാവായിരുന്ന ഇന്ദ്രദ്യുമ്‌നന്റെ ജന്മസ്ഥലമായും കരുതി വരുന്നു. ഇതിഹാസങ്ങളുടെ മര്‍മ്മമറിഞ്ഞ മഹാത്മാക്കളുടെ അഭിപ്രായമനുസരിച്ച് ഉജ്ജയിനിയുടെ ഉല്പത്തിയേയും, പ്രാചീനതയെയും പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. നമ്മുടെ സംസ്‌ക്കാരം എത്രപുരാതനമാണോ അത്രയും പഴക്കം ഉജ്ജയിനിക്കും ഉണ്ട്. അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ നിത്യസാക്ഷിയായി നിലനില്‍ക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, നിയമ വിജ്ഞാന, കലാ-സാംസ്‌കാരിക, ആത്മീയഭാവങ്ങള്‍ ഇവിടെയാണ് ഉത്ഭവിച്ചത്. ചരിത്രകാരന്മാര്‍ 5000 വര്‍ഷത്തിലേറെ പഴക്കം ഉജ്ജയിനിക്ക് കല്പിച്ചിരിക്കുന്നു.

ADVERTISEMENT

യോഗശാസ്ത്രമനുസരിച്ച് ശരീരത്തിലെ നാഭീദേശത്തെ മണിപൂരകചക്രം എന്നു പറയുന്നു. ഭൂമിയുടെ മണിപൂരകമായി ഉജ്ജയിനിയെ വരാഹപുരാണത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നു.
ജ്യോതിശാസ്ത്രപ്രകാരവും ഉജ്ജയിനിക്ക് വളരെ പ്രാധാന്യമുണ്ട്. ഉത്താരായനരേഖ ഇതിലേ കടന്നുപോകുന്നു എന്നതാവാം ഇതിനുകാരണം. ഭാരതത്തിലെ അഞ്ച്പ്രധാന വാനനീരിക്ഷണകേന്ദ്രങ്ങളിലൊന്ന് ഇവിടെ ക്ഷിപ്രാനദിക്കരയിലാണ്. ക്ഷിപ്ര ഇവിടെ വടക്കോട്ടൊഴുകുന്നു. നദികള്‍ വടക്കോട്ടൊഴുകുന്ന പ്രദേശങ്ങളെ പവിത്രമായി കണക്കാക്കുന്നു. ക്ഷിപ്രഎന്ന പദത്തിന് മന്ദഗമനി, അരഞ്ഞാണം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഉജ്ജയിനിയുടെ അരഞ്ഞാണമായി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.

വൈദ്യശാല എന്നറിയപ്പെടുന്ന ഇവിടുത്തെ വാനനിരീക്ഷണ കേന്ദ്രം ലോകപ്രസിദ്ധമാണ്. എ.ഡി. 1719 ല്‍ ജയ്പൂര്‍ രാജാവായിരുന്ന ജയസിംഹന്‍ രണ്ടാമന്‍ എന്ന മഹാനാണ് ഇത് നിര്‍മ്മിച്ചത്. ജയ സിംഹപുരം എന്നാണ് ഇവിടം അന്ന് അറിയപ്പെട്ടിരുന്നത്. സൂര്യോദയം, സൂര്യാസ്തമനം എന്നിവയുടെ സമയത്തിന്റെ കേന്ദ്രീകൃത പഞ്ചാംഗമായി കരുതപ്പെടുന്ന ഈ കേന്ദ്രത്തെ സാധാരണക്കാര്‍ മാത്രമല്ല വിജ്ഞാന കുതുകികളായ വിദ്യാര്‍ത്ഥികളും വിദേശ പഠനസംഘങ്ങളും സശ്രദ്ധം നിരീക്ഷിച്ചുവരുന്നു.

ഉജ്ജയിനിയിലെ പ്രസിദ്ധനായ രാജാവായിരുന്നു വിക്രമാദിത്യന്‍. അദ്ദേഹത്തിന്റെ കാലത്ത് ഉജ്ജയിനി ആദ്ധ്യാത്മികമായി വളരെ വികസിക്കുകയും തദ്വാരാ അതിന്റെ പുരോഗതിയും പ്രസിദ്ധിയും വര്‍ദ്ധിക്കുകയും ചെയ്തു. മഹാക്ഷേത്രങ്ങളുടെ നഗരിയെന്നും ദേവീദേവന്മാരുടെ നാടെന്നും ഉജ്ജയിനിയെ വിശേഷിപ്പിക്കാം. ഏഴുസാഗര തീര്‍ത്ഥങ്ങള്‍, ഇരുപത്തെട്ടു തീര്‍ത്ഥസ്‌നാനങ്ങള്‍, എണ്‍പത്തിനാലുസിദ്ധലിംഗങ്ങള്‍, മുപ്പത് ശിവലിംഗങ്ങള്‍, അഷ്ടഭൈരവന്മാര്‍, അഷ്ടഗണേശന്മാര്‍, പതിനൊന്നു രുദ്രസ്‌നാനങ്ങള്‍ എന്നിവയുള്‍പ്പെടെ മുപ്പത്തി മുക്കോടി ദേവതകളുടെ ആസ്ഥാനമായ ഇന്ദ്രപുരിയാണിവിടം. ശനിഗ്രഹത്തിന്റെ ജനനസ്ഥലമെന്ന പ്രാധാന്യം ഇതിനുണ്ട്. വിശേഷപ്പെട്ട കൊത്തുപണികളും രൂപഭംഗികൊണ്ട് അലംകൃതമാക്കപ്പെട്ട ക്ഷേത്രങ്ങളും കൊണ്ട് ഈ നഗരി ശ്രദ്ധയാകര്‍ഷിക്കുന്നു. ഇവിടുത്തെ മുഖ്യമൂര്‍ത്തി മഹാകാലേശ്വരനാണ്. മൃത്യു ലോകാധിപനായ മഹാകാലേശ്വരന്റെ സാന്നിദ്ധ്യം ഇവിടെയുള്ളതിനാല്‍ ഈ തീര്‍ത്ഥ പീഠത്തിന് മറ്റു സ്ഥാനങ്ങളേക്കാള്‍ പ്രാധാന്യമുണ്ട്. കുഭമേളനടക്കുന്ന നാല് സ്ഥാനങ്ങളില്‍ ഉജ്ജയിനിയും ഉള്‍പ്പെടുന്നു.

രാഷ്ട്രനിര്‍മ്മാതാവായ വിക്രമാദിത്യന്‍ തുടങ്ങിയ ഭരണാധികാരികള്‍, കുലഗുരു സാന്ദീപനി തുടങ്ങിയ മഹര്‍ഷിമാര്‍ കാളിദാസന്‍ തുടങ്ങിയ മഹാകവികള്‍, വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിഷികള്‍, ധന്വന്തരി തുടങ്ങിയ ഭിഷഗ്വരന്മാര്‍ കാത്യായനന്‍ തുടങ്ങിയ വിദ്വാന്‍മാര്‍ എന്നിവരെ ഉജ്ജയിനി ലോകത്തിനുനല്‍കി. ഭഗവാന്‍ ശ്രീകൃഷ്ണന്‍, ബലരാമന്‍, സുദാമാവ്, എന്നിവര്‍ സാന്ദീപനി ആശ്രമത്തില്‍ വിദ്യാഭ്യാസം നേടിയതുവഴി വിദ്യയുടേയും അറിവിന്റെയും, ശാസ്ത്രത്തിന്റെയും കര്‍മ്മഭൂമിയായി ഇവിടെ പ്രശസ്തമായി.

Tags: മഹാകാലേശ്വരൻഉജ്ജയിനി
Share22TweetSendShare

Related Posts

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

അറിയപ്പെടാത്ത തമിഴക ക്ഷേത്രങ്ങള്‍

ഫ്‌ളോറന്‍സിന്റെ വസന്തകാലം

ഫ്‌ളോറന്‍സിന്റെ വസന്തകാലം

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

സംഘ ഹൃദയഭൂമിയിലേക്ക് ഒരു തീര്‍ത്ഥയാത്ര

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies