കോഴിക്കോട്: സംസ്‌കാരിക അടിത്തറയുള്ള രാഷ്ട്രങ്ങള്‍ക്കാണ് പുരോഗതി പ്രാപിക്കാന്‍ കഴിയുകയെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സിനിമ താരം അഖില ശശിധരന്‍. കേസരി നവരാത്രി സര്‍ഗോത്സവം ആറാം ദിനം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
നാഗരികതയെ കാത്തുസൂക്ഷിക്കുന്ന രാഷ്ട്രങ്ങളായിരിക്കും ഇനി കുതിച്ചുയരുക. ഓരോ രാഷ്ട്രത്തിനും അതിന്റേതായ സ്വഭാവമുണ്ട്. 51 ശക്തി പീഠങ്ങളും 12 ജ്യോതിര്‍ലിംഗങ്ങളും ചതുര്‍ധാമങ്ങളും ഭാരതത്തിന്റെ ഏകതയെ ഊട്ടിയുറപ്പിക്കുന്നു. ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സ്പിരിച്ചല്‍ ജോഗ്രഫിയാണ്. നാഗരിക നവോത്ഥാനം എല്ലാ തലങ്ങളിലും വ്യക്തികളിലും ഉണ്ടാകേണ്ടതാണ്. ഭാരതം വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കും. അവര്‍ പറഞ്ഞു. റിട്ട. പിഡബ്ല്യുആര്‍ഡിഎം സയന്റിസ്റ്റ് ഡോ.ടി.കെ. ജലജ അധ്യക്ഷയായി. നവരാത്രി സര്‍ഗോത്സവം സാമ്പത്തിക സമിതി അംഗം സി.എസ്. സത്യഭാമ സ്വാഗതവും മാതൃസമിതി അംഗം ശോഭ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
















