കോഴിക്കോട്: ഞാന്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തിയതില്‍ കേസരിയുടെ പങ്ക് നിസ്തുലമാണെന്ന് രാജ്യസഭാ എം.പി സി. സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവരാത്രി സര്‍ഗ്ഗോത്സവം പത്താംദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. മനുഷ്യനെ സേവിക്കുന്നതിലൂടെയാണ് ഈശ്വരനിലെത്തിച്ചേരാന്‍ കഴിയുക. അടുത്തു നില്‍ക്കുന്ന മനുഷ്യന്റെ പ്രയാസങ്ങളും വേദനകളും കാണാനും കണ്ണീരൊപ്പാനും പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം. ഭാരതത്തെ അറിയാന്‍ താത്പര്യമുള്ളവര്‍, ഭാരതത്തെ അറിഞ്ഞു കൊണ്ടിരിക്കുന്നവര്‍,നേരത്തെ അറിഞ്ഞവര്‍ ഏറെ പ്രതീക്ഷയോടെയാണ് സംഘത്തെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
















