ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രദര്‍ശനം തുടരുന്നു. ഇതിനിടയില്‍ അതിന്റെ അവസാനഭാഗം L3 അസ്രായേല്‍ എന്ന പേരില്‍ പുറത്തിറക്കും എന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയും ചെയ്തിരിക്കുന്നു. ചിത്രം വിവാദമായത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ല. രാഷ്ട്രീയ നേതാക്കളുടെ കൊള്ളരുതായ്മകളും അവര്‍ പ്രതിനിധീകരിക്കുന്ന കൊടികളുടെ നിറവും ലൂസിഫറില്‍ തന്നെ വ്യക്തമായിരുന്നു. പക്ഷെ അന്നിവിടെ വിവാദങ്ങള്‍ ഉണ്ടായില്ല. കാരണം ചിത്രീകരണം എങ്ങനെ ആയാലും, ലൂസിഫര്‍ മുന്നോട്ടു വെച്ച ആശയം കാമ്പുള്ളതായിരുന്നു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടമായിരുന്നു ഒന്നാം ഭാഗം. ചിത്രീകരണത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും മറ്റും പ്രകടമായിരുന്നുവെങ്കിലും, സദുദ്ദേശപരമായ ഒരു ഇതിവൃത്തം കാരണം സിനിമയ്ക്ക് മൂല്യം കൂടി. ഈ വിജയത്തിന്റെ പിന്‍ബലത്തില്‍ ആണ് മുരളി ഗോപിയും പൃഥ്വിരാജും പിന്നെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അവരുടെ സുഹൃത്തുക്കളും ചേര്‍ന്നു ‘എമ്പുരാന്’ എന്ന ഖിലാഫത്ത് കലാപാഹ്വാന ചിത്രം ഒരുക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമ ഇന്നോളം കണ്ടത്തില്‍ വെച്ച്, ഏറ്റവും സൂക്ഷ്മവും സമര്‍ത്ഥവും ദുരുപദിഷ്ടപരവുമായി രാജ്യദ്രോഹം അഥവാ രാഷ്ട്രവിരുദ്ധ മനോഭാവം പേറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് എമ്പുരാന്.
അടുത്തഭാഗം രണ്ടാം ഖിലാഫത്തിനുള്ള കലാപാഹ്വാനം
എമ്പുരാന്റെ അവസാനം അസ്രായേലിന്റെ വരവ് കൊട്ടിഘോഷിച്ചു കൊണ്ടാണ്. ലെഫ്.കേണല്‍ (എന്ന് അറിയപ്പെടുന്ന) മോഹന്‍ലാല്‍ തന്നെ ആയിരിക്കണം അസ്രായേല്‍ മാലാഖ. ഇനിയതല്ല മോഹന്‍ലാല്‍ എമ്പുരാന് ആയി തുടര്‍ന്നിട്ട് പൃഥ്വിരാജിനെ അസ്രായേല്‍ ആക്കിയാലും അത്ഭുതം വേണ്ട. അസ്രായേല്‍ (ല-സ്രയേല്‍ എന്ന് ഹീബ്രു) അല്ലാഹുവിന് ഇഷ്ടപ്പെട്ട നാലു മാലാഖകളില്‍ ഒരാളാണ്. അള്ളാഹു പറയുന്നത് അക്ഷരം പ്രതി അനുസരിച്ച ഒരുവന്. അതിനാല്‍ അള്ളാഹു അവനെ മരണത്തിന്റെ മാലാഖയാക്കി. തന്റെ അടുക്കല്‍ തന്നെ നിയോഗിച്ചു. യഹൂദസങ്കല്പത്തില്, അദ്ധ്യാത്മികദൃഷ്ടിയില് മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പെടുത്തി ദൈവത്തിങ്കല്‍ എത്തിക്കുന്ന സാത്വിക മാലാഖയാണ് അസ്രയേല്‍. എന്നാല്‍ ജിഹാദി സങ്കല്പത്തില് ചിലപ്പോഴൊക്കെ ആത്മാവ് ബലം പ്രയോഗിച്ച് വേര്‍പെടുത്തി എടുക്കുമെന്ന് മാത്രം! പൃഥ്വിരാജിന്റെ അസ്രായേല്‍ ഈ ഇനത്തില്‍ പെട്ടതാണ്.
അതായത് ലൂസിഫര്‍ ചെകുത്താനായി വന്ന് കേരളത്തില്‍ മാനവരക്ഷ നടത്തി. എമ്പുരാന് ദൈവദൂതനായി പരിണമിച്ച് ഭാരതത്തില്‍ മാനവരക്ഷ നടത്തി. ഇനിയിതാ അസ്രായേല്‍ അവതരിച്ചു വന്നു അല്ലാഹുവിന് വേണ്ടി എന്തോ ചെയ്യാന്‍ പോകുന്നു! ഖിലാഫത്ത് സ്ഥാപിച്ചു ലോകരക്ഷ നടത്താനാണ് അസ്രയേല്‍ വരുന്നത്. എന്നാല്‍ ലൂസിഫര്‍ ചെയ്തത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലും, എമ്പുരാന് ചെയ്തത് അരാജകത്വം വളര്‍ത്തലും, അസ്രായേല്‍ ചെയ്യാന്‍ പോകുന്നത് ഖിലാഫത്ത് സ്ഥാപനവും ആണെന്നതാണ് യഥാര്‍ത്ഥ്യം.
എന്താണ് അസ്രായേലിന്റെ ദൗത്യം?
അസ്രായേലിന്റെ ദൗത്യം പ്രഖ്യാപിച്ചു കൊണ്ടാണ് എമ്പുരാന് അവസാനിക്കുന്നത്. അസ്രായേലിനെ വാഴ്ത്തി പാടുന്ന ഗാനം എഴുതിയത് സിനിമയുടെ സര്‍വസ്രഷ്ടാവ് മുരളി ഗോപി തന്നെ ആണെന്നാണ് ഇക്കഴിഞ്ഞ ദിവസം (ഏപ്രില്‍ മൂന്നിന്) ഗാനത്തിന്റെ യൂ-ട്യൂബ് വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ അല്ലായിരുന്നു സിനിമ റിലീസ് ചെയ്ത ദിവസം മുതല്‍ അറിഞ്ഞത്. ഈ ഗാനം എഴുതിയ ആളുടെ പേര് എവിടെയും പറയുന്നുണ്ടായിരുന്നില്ല. അതൊരു അജ്ഞാതന്‍ ആയിരുന്നു. അജ്ഞാതനെക്കുറിച്ച് ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരവകാശി പ്രത്യക്ഷപ്പെട്ടു. എന്തായാലും ഈ പാട്ടിന്റെ ഉറുദുവും അറബിയും കലര്‍ന്ന സംഗീതം നല്കുന്ന ‘മതമാസ്മരികതയില്’ നിന്നും പുറത്തു കടന്നുവേണം ഇതിന്റെ വരികളുടെ അര്‍ത്ഥം ചിന്തിക്കാന്‍. വരികളുടെ അര്‍ത്ഥം ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ മൂന്ന് സിനിമകളുടെയും സന്ദേശം നമുക്ക് ഒരുമിച്ചു പറഞ്ഞു തരും. അതാണ് വരാന്‍ പോകുന്ന അസ്രായേല്‍ മാലാഖയുടെ ദൗത്യവും. ഈ ഗാനം എഴുതാന്‍ ഒരു മുസ്ലീം-അറബി പണ്ഡിതന് തന്നെ വേണം എന്ന് പറയുന്നില്ല. പക്ഷെ, ഇങ്ങനെ ഒരു ഗാനം എഴുതിവിടാന്‍ എന്തായാലും ഒരു മതേതരവാദിയ്ക്ക് സാധിക്കുകയില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടും പോലെ ഇതു മുരളിഗോപിയാണ് എഴുതിയതെങ്കില്‍ അദ്ദേഹത്തിന്റെ മതേതരത്വത്തിന്റെ പൂച്ച് വീണ്ടും പുറത്തായി എന്ന് പറഞ്ഞാല്‍ മതിയാവും. വാങ്കു വിളിക്കുന്ന മുക്രി പറയുന്ന ആശയങ്ങള്‍ മാത്രമാണ് മുരളിക്കും ഈ പാട്ടിലൂടെ പറയാനുള്ളത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മതേതരത്വവും ഫാസിസ്റ്റ് വിരുദ്ധതയും, തന്റെ പൈതൃകം വലിച്ചെറിഞ്ഞ അതേ ചവറ്റുകൊട്ടയില്‍ തന്നെ എറിയുന്നതാവും നല്ലത്.
അസ്രായേല്‍ വരുന്നത് ഖലീഫ ആയിട്ടാണ്. തുര്‍ക്കിയുടെ ഖലീഫ അല്ല. ലോകത്തിന്റെ ഖലീഫ. ”അസ്രായേല്‍….നീയെ ഖലീഫ” എന്ന വരിയിലാണ് ഈ രാഷ്ട്രവിരുദ്ധ സിനിമയുടെ ആത്മാവ് കിടക്കുന്നത്. പാട്ടില്‍ പറയുന്ന ”ഖയാമത്” ദിനത്തില്‍ (അന്ത്യവിധി നാളില്‍) ആപത്തില്‍പ്പെട്ട ജനതയെ രക്ഷിക്കാനും ചൈനീസ് ”ഷെന്‍ ട്രയാഡിനെ” ശിക്ഷിക്കാനും അസ്രായേല്‍ വരും. ദൈവം സ്വയം പകതീര്‍ക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് അവന്റെ പോരാളികളെ അയക്കുന്നു. അസ്രായേല്‍ അവരെ നയിക്കുന്നു. കൂടെ ആന്റണി പെരുമ്പാവൂരും മകനും നെടുനീളന്‍ റോളില്‍ ഉണ്ടാവും എന്ന് കേള്‍ക്കുന്നു. ഇനി, അസ്രായേല്‍ തന്നെ സ്വയം വരുമോ അതോ പൃഥ്വിരാജിനെ പറഞ്ഞയക്കുമോ എന്നുംകൂടി നോക്കണം. ഇതിനാണ് സാധ്യത എന്നും പാട്ടുപറയുന്നു. മോഹന്‍ലാല്‍ വിലങ്ങുവെച്ച് ജയിലിനകത്ത് ഇരിക്കുകയാണല്ലോ! അപ്പോള്‍ പിന്നെ പൃഥ്വിരാജു തന്നെ വരണം. അതായത് ”നിയത്തിന്റെ ചോര” എന്ന ഓമനപ്പേരില്‍ പാട്ടില്‍ പറയുന്ന ജിഹാദ് നയിക്കുന്നത് അസ്രായേല്‍ അല്ല. നമ്മുടെ, അന്തരിച്ച ദേശസ്നേഹിയായ സിനിമാതാരം സുകുമാരന്റെ മകനും ഹരിതകലാവല്ലഭനുമായ പൃഥ്വിരാജിന്റെ ശരീരത്തില്‍ ആവേശിച്ച എന്ന സയ്യിദ് മസൂദ് ആയിരിക്കുമെന്നാണ് സൂചന. കൂട്ടത്തില്‍ പാടിക്കേള്‍ക്കുന്ന മറ്റുവരികളും കേരളത്തിന് ചേര്‍ന്ന നിലയില്‍ സമ്പൂര്ണ്ണമതേതരടോണിക്ക് തന്നെയാണ്. ‘ഭാരതം തകരുന്നു, ഞങ്ങള്‍ വീഴുന്നു, അസ്രായേല്‍ നീ ഞങ്ങളെ കൈ പിടിച്ച് ഉയര്ത്തു, നീ മാത്രം ആശ്രയം, നീ ജെഹനാലിന്റെ നായകന്’ അങ്ങനെ പോകുന്നു ഖലീഫയുടെ വിശേഷണങ്ങളും സംബോധനകളും.
ചുരുക്കത്തില്‍, പാട്ടിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, ‘നിയത്തിന്റെ ചോരയില്‍’ കുതിര്‍ന്ന കൈകള്‍ കൊണ്ട്, ഖയാമത് നാളില്‍ ജെഹനാലില് വെച്ച് അന്ത്യവിധി നടത്തി, കാഫിറുങ്ങളെ ദൈവത്തിനു വേണ്ടി കൊന്നൊടുക്കി (ആത്മാവ് വേര്‍പെടുത്തി), ഖലീഫയായി വാഴാന്‍ അസ്രായേലിനെ വിളിക്കുന്നതാണ് മുരളി ഗോപി എഴുതിയ അന്ത്യശീര്ഷക ഗാനം. പാട്ടിന്റെ അര്‍ത്ഥം മുഴുവന്‍ ഉള്‍ക്കൊണ്ട ഈ വാചകത്തെ ആരെങ്കിലും ഒറ്റവാക്കില്‍ സിനി-ജിഹാദ് എന്നു വിളിച്ചാല്‍ അത് വര്‍ഗീയത ആവുമോ ?
ഭാരതത്തിന്റെ തകര്‍ച്ച പ്രവചിക്കുന്നു
എമ്പുരാന് പ്രവചിക്കുന്നതും അതിന്റെ അണിയറയിലെ ഹരിതകര്‍മ്മ സേന ആഗ്രഹിക്കുന്നതും ഭാരതത്തിന്റെ പതനമാണ്. അന്ത്യശീര്ഷക ഗാനത്തിന്റെ ദൃശ്യങ്ങളില്‍ ചൈനയുടെ ഉയര്‍ച്ചയും, ഭാരതത്തിന്റെ വിളര്‍ച്ചയും കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. അസ്രായേലില് അത് കൂടുതല്‍ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. അബ്രാം ഖുറേഷിയെ നേരിടാന്‍ ചൈനയും യു.കെയും ഒരുപക്ഷെ യൂറോപ്പും തയ്യാറാവുന്നു. ഷെന്‍ ട്രയാഡിന്റെ തേരോട്ടത്തില്‍ ലോകം നടുങ്ങുന്നു. ഭാരതവും പരുങ്ങുന്നു; തകരുന്നു. ഭാരതത്തിന്റെ തകര്‍ച്ച എങ്ങനെ ആണെന്ന് എമ്പുരാന് സൂചിപ്പിക്കുന്നുണ്ട്. വര്‍ഗീയവാദികളും, അമ്മയെ തല്ലുന്നവരും, സ്വന്തം നാട്ടിലെ ഡാം പൊട്ടിച്ച് സ്വജനങ്ങളെ കൊല്ലുന്നവരും, പോരാത്തതിന് അഴിമതിക്കാരുമായ ഒരു ഭരണകൂടമാണ് ഇപ്പോള്‍ ഭാരതത്തില്‍ ഉള്ളത്. ഈ ഭരണം തുടര്‍ന്നാല്‍ നാട്ടില്‍ സമാധാനം ഉണ്ടാവില്ല. അഴിമതി പെരുകും. ഈ ഭരണത്തെ അട്ടിമറിച്ചില്ലെങ്കില്‍ ഭാരതം ചൈനയ്ക്കു മുമ്പില്‍ അടിപതറിപ്പോകും എന്ന് മധുരസ്വരത്തില്‍ സദുദ്ദേശപരമായി പറയും. ചുരുക്കത്തില്‍ നരേന്ദ്ര മോദിയുടെ കേന്ദ്രഭരണം ചൈനയുടെ മുന്നില്‍ മുട്ടുകുത്തി നില്ക്കും. അവിടെ ഭാരതത്തെ രക്ഷിക്കാന്‍ അസ്രായേലും അവന്റെ ശിങ്കിടി സയ്യിദ് മസൂദും വരുമെന്നാണ് നമ്മുടെ, അന്തരിച്ച ദേശീയവാദി ഭരത് ഗോപി എന്ന സിനിമാതാരത്തിന്റെ മകനും ഹരിതകലാസേവകനുമായ മുരളി ഗോപി പറയാന്‍ പോകുന്നത്. ഇതിന്റെ ഓമനപ്പേരും സ്തുതിഗീതവുമാണ് നമ്മള് നേരത്തെ ചര്‍ച്ച ചെയ്ത, അസ്രായേല്‍.., നീയെ ഖലീഫാ എന്ന ഗാനം. തീര്‍ന്നില്ല, ഇവിടെ പേരിനെങ്കിലും ഉള്ള ആ സെന്‍സര്‍ ബോര്‍ഡും കൂടി ഇല്ലായിരുന്നുവെങ്കില്‍, ഏകദേശമര്ത്ഥത്തില്, ”ദേശീയ പതാകയില്‍ കാണുന്ന പച്ചയില്ലേ, അതാണ് ഈ മണ്ണിന്റെ നിറം”- എന്ന് പണ്ടു സിമി പറഞ്ഞ, ഇപ്പോള്‍ മുരളി ഗോപി എഴുതിയ ആ ഡയലോഗും കൂടി എമ്പുരാനില്‍ നമുക്ക് കേള്‍ക്കാമായിരുന്നു.
വീണ്ടും ഷെന്‍ ട്രയാഡിലേക്ക് വരാം. ആഗോളതലത്തില്‍ ഈ ഭൂമുഖത്തുള്ള സര്‍ക്കാരുകളും, ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഒന്നിനും കൊള്ളില്ല എന്നാണ് സിനിമയുടെ ധ്വനി. ചൈനയും അമേരിക്കയും ഒന്നുമല്ലത്രേ! ഷെന്‍ ട്രയാഡും അബ്രാം ഖുറേഷിയുമാണ് ഭൂഗോളത്തിന്റെ സ്പന്ദനം നിയന്ത്രിക്കുന്നത് എന്നാണ് കല്പിതകഥ. പിന്നെ ഇന്ത്യയുടെ കാര്യം പറയാനുണ്ടോ എന്നാണ് വ്യംഗ്യം.
ഭാരതം മരണത്തെ മുന്നില്‍ കാണുന്ന നിമിഷം വരുന്നു. അപ്പോള്‍ ഭാരതത്തിന്റെ ശരീരത്തില്‍ നിന്നും അതിന്റെ ആത്മാവിനെ എടുത്ത് ദൈവത്തിങ്കല്‍ (ആ ഏകദൈവം, ആരാണെന്ന് അറിയാലോ!) സമര്‍പ്പിക്കാന്‍ അസ്രായേല്‍ തയ്യാറാവുന്നു. പൃഥ്വിരാജിന്റെ സംരക്ഷണയില്‍ മഞ്ജുവാര്യറില്‍ ആവേശിച്ച പ്രിയദര്‍ശിനി എന്ന പ്രിയങ്കാഗാന്ധിയുടെ ഹരിതരാജ്യം വരാന്‍ പോകുന്നു. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അദൃശ്യ ശാക്തിക ശൃംഖലകളെ ചെറുക്കാന്‍ ഇന്‍ഡോ-അറബ് അച്ചുതണ്ട് ശക്തി വരണം എന്ന് എമ്പുരാന് ദ്യോതിപ്പിക്കുന്നു. അതിനായി, ആഫ്രോ-ചൈനീസ് ശക്തികളെ തോല്‍പ്പിച്ച് , അതിലെ ഇസ്ലാമിക രാജ്യങ്ങളെ തങ്ങളോടൊപ്പം ചേര്‍ത്ത്, ഒരു വിശാല ഖിലാഫത്ത്, ആഗോള തലത്തില്‍ ഉണ്ടാവും എന്നാണ് അസ്രായേല്‍ ആഗ്രഹിക്കുന്നത്. അതാണ് മുരളി ഗോപിയിലൂടെ വിഭാവനം ചെയ്യപ്പെടുന്ന നവഖിലാഫത്ത്. ആഗോള ഖിലാഫത്ത്.
മുരളി ഗോപിയുടെ ഈ ഭാവന തുര്‍ക്കിയിലും സിറിയയിലും ഖത്തറിലും നാം കണ്ടു പരിചയിച്ച ചില സ്വപ്നങ്ങളുമായി ആര്‍ക്കെങ്കിലും സാമ്യം തോന്നിയാല്‍ അതിനേ വര്‍ഗീയത എന്ന് വിളിക്കുമോ? യു.കെയിലും കാനഡയിലും ഖത്തറിലും ഇരുന്ന് ഇതൊക്കെ സ്വപ്നം കാണുന്ന നിങ്ങളെ തിരിച്ചറിയാന്‍ കേരളത്തിലെ നല്ലവരായ പൊതുജനങ്ങള്‍ക്ക് കഴിയില്ലെങ്കിലും, ഇന്നാട്ടിലെ ദേശീയവാദികളും ദേശസുരക്ഷയുടെ ഉത്തരവാദിത്തമുള്ള ദേശീയ ഏജന്‍സികളും കാണുന്നുണ്ട് എന്നു മാത്രം മനസ്സിലാക്കിയാല്‍ നന്ന്.
ബിംബങ്ങളിലെ ഭീഷണികളും ആത്മരതികളും
ലൂസിഫര്‍ എന്ന ചിത്രം കാവ്യരസപരമായി ഉന്നത നിലവാരം പുലര്‍ത്തിയെന്നു വേണമെങ്കില്‍ പറയാം. ”നര്‍ക്കൊട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്” എന്ന നല്ല സന്ദേശം ആണ് ആ സിനിമയുടെ ഇതിവൃത്തം. ജനപ്രീതിയിലും അത് മുമ്പിലെത്തി. എന്നാല്‍, അതിലും ബിംബങ്ങളുടെ അമിതപ്രയോഗം ഉണ്ടായിരുന്നു. കൂടുതലും ക്രിസ്തുമത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. മോഹന്‍ലാലിന്റെ താരശോഭയില്‍ അതൊക്കെ മുക്കികളയാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ എമ്പുരാനില്‍ ഇക്കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടു.
എമ്പുരാനിലെ ബിംബങ്ങളും പ്രകാശനവും ചിത്രീകരണവും അല്പം കൂടി സൂക്ഷ്മവും ദുരുപദിഷ്ടവുമാണ്. സിനി-ജിഹാദികള്‍ പൊതുവേ ഉപയോഗിക്കുന്ന ശൈലി തന്നെയാണ് ഇതിലും പ്രയോഗിച്ചതെങ്കിലും, ഇവയിലെ ബിംബങ്ങളുടെ മാനവും ആഴവും, കഥാനുയോജ്യവും അത്യന്തം ആശയഗഹനവും എന്നാല്‍ അപകടകരവുമാണ്. മട്ടാഞ്ചേരി മാഫിയകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ‘ബീഫും പൊറോട്ടയും’ പോലുള്ള പോപ്പുലര്‍ ബിംബങ്ങള്‍ ഇതിലും ഉണ്ട്. എന്നാല്‍ ആ ബിംബങ്ങള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മറ്റു ചില സൂക്ഷ്മബിംബങ്ങളെ മറച്ചു പിടിക്കാന്‍ ആണ്. ബിംബങ്ങളെ സൂക്ഷ്മമാക്കുക എന്നതിലുള്ള വിരോധധ്വനി പോലെ തന്നെ അതിശയകരമാണ് അവര്‍ ഇതിനെ എന്തിന് ഉപയോഗിച്ചു എന്നറിയുന്നതും. ചുരുക്കി പറഞ്ഞാല്‍, ഈ ചിത്രത്തില്‍ ആര്.എസ്.എസ് വിരുദ്ധമായ കുറച്ചു പോപ്പുലര്‍ ബിംബങ്ങളും (സാമാന്യ ബിംബങ്ങള്‍), രാഷ്ട്രവിരുദ്ധമായ ധാരാളം സൂക്ഷ്മ ബിംബങ്ങളും ഉപയോഗിച്ചിരിക്കുന്നു. ഇതിലെ സൂക്ഷ്മബിംബങ്ങള്‍ ഭാരതീയ സമൂഹത്തിനും ഭരണഘടനയ്ക്കും നേരെ ചില ഭീഷണികളും വെല്ലുവിളികളും ഉയര്‍ത്തുന്നു. അതേസമയം തന്നെ ഇവയില്‍ അതിന്റെ സ്രഷ്ടാക്കള്‍ ആനന്ദിക്കുകയും അഭിരമിക്കുകയും ചെയ്യുന്നു. ഇവയെ സാങ്കല്പിക ജിഹാദിന്റെ രതിമൂര്‍ച്ച എന്നു വിളിക്കാം. ലോകത്ത് തീവ്രവാദം ഉണ്ടാകുന്നത് പ്രതിക്രിയയുടെ ഫലമായിട്ടാണ് എന്നതാണ് പഴകിയ ഒരു വാദം. അതിനെ ഗുജറാത്തിലെ ഗോധ്രാനന്തര ‘തിരിച്ചടിയുമായി’ കൂട്ടിക്കെട്ടുന്നു. അന്നവിടുടെ എല്ലാം നഷ്ടപ്പെട്ട സയ്യിദിനെ പോലെയുള്ള കുട്ടികളെയാണ് ജിഹാദികള്‍ ഉപയോഗിക്കുന്നത് എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. തീവ്രവാദ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മസൂദ് പോയത് തമിഴ് സിനിമകളിലെ പോലെ സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് ആയിരുന്നില്ല, പകരം അധോലോകത്തേക്കായിരുന്നു. ആദ്യഘട്ടത്തില്‍ തീവ്രവാദ ക്യാമ്പുകളില്‍ നിന്നും മോഹന്‍ലാല്‍ രക്ഷപ്പെടുത്തിയത് പൃഥ്വിരാജിനെ പോലുള്ള ആണ്‍കുട്ടികളെ ആയിരുന്നു. എന്നാല്‍ പൃഥ്വിരാജ് രക്ഷപ്പെടുത്തുന്നത് പെണ്‍കുട്ടികളെ ആണ്. തീര്‍ച്ചയായും ഈയിടെയായി കലാപം നടക്കാത്തതുകൊണ്ട്, അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന ലൗ ജിഹാദ് ഇരകള്‍ ആയിരിക്കണം. അതിവിടെ പ്രദര്‍ശിപ്പിക്കുക വഴി ഒരുതരം ആനന്ദം സ്രഷ്ടാക്കള്‍ക്കും അനുചരര്‍ക്കും അനുഭവപ്പെടുന്നു. സിറിയന്‍ അതിര്‍ത്തിയിലെ ശുഭ്രചന്ദ്രാങ്കിത ശോണപതാക കാട്ടി, ഖലീഫയുടെ ആസ്ഥാനത്തിന്റെ പെരുമയും, അവിടേക്ക് ഒഴുകി എത്തുന്ന ലൗ ജിഹാദ് ഇരകളുടെ പെരുപ്പവും ഈ ചിത്രം അഭിമാനകരമായി രേഖപ്പെടുത്തുന്നു.
ഈ സിനിമയിലെ വില്ലന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നാമബിംബങ്ങള് സര്‍വസാധാരണമാണ്. ഇത്തരം ദുരുപദിഷ്ട സിനിമകളില്‍ പ്രത്യേകിച്ചും. എന്നാല്‍, ഇവിടെ വില്ലന്‍ ബാബാ ബജരംഗി ആണ്. ഇതില്‍ ബജ്രംഗി എന്ന ഹനുമാന് നാമം മാറ്റാം എന്ന് സിനിമാക്കാര് സ്വയം തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ബാബാ എന്ന വാക്കാണ് ഇതിലെ സൂക്ഷ്മ ബിംബം. ഉത്തര ഭാരതത്തില്‍ സന്യാസികളെയും ഹൈന്ദവ ആചാര്യന്മാരെയും വിളിക്കുന്ന പേരാണു് ബാബാ. ഗുജറാത്തില്‍ ആവട്ടെ, പൊതുവേ സന്യാസിയോ ആചാര്യനോ അല്ലാത്തവരെ ഇങ്ങനെ വിളിക്കാറുമില്ല. അവിടെ ‘ഭായ്’ എന്നാണ് ആദരനാമങ്ങളുടെ മധ്യസര്ഗ്ഗത്തില് പൊതുവേ വരാറുള്ളത്. ഹിന്ദുത്വരാഷ്ട്രീയം മാത്രമല്ല ഇവിടെ ഉന്നം വെയ്ക്കപ്പെടുന്നത്. സാമാന്യബിംബത്തില് അത് അങ്ങനെ തോന്നുമെങ്കിലും സൂക്ഷ്മബിംബമായി ദ്യോതിപ്പിക്കുന്നത് ഹിന്ദു സാമൂഹികവ്യവസ്ഥയെ തന്നെയാണ്. ഏതെങ്കിലും ഒരു സിനിമയില്‍ മതപരമായ അസ്തിത്വം ഇല്ലാതെ ഒരു രാഷ്ട്രീയവില്ലനെ ‘മൗലാന’ കുഞ്ഞാലിക്കുട്ടി എന്ന് പേര് വിളിച്ചാല്‍ എങ്ങനെയിരിക്കും?
ഈ ബാബയുടെ അനുജന്, അതായത് നിയുക്ത എം.എല്‍.എ, ഒന്നാം തരം നീചനും ഹീനനുമാണ്. ക്രൂരനായ ഈ വ്യക്തിയാണ് റെഡ്-ജിഹാദികളുടെ എക്കാലത്തെയും ഇഷ്ടബിംബമായ ‘പൂര്‍ണ്ണഗര്‍ഭിണിയെ’ ബലാല്‍സംഗം ചെയ്യുന്നത്. അതും മതവിദ്വേഷത്തിന്റെ പേരില്‍. പണ്ട് മാപ്പിളകലാപ കാലത്ത് മലപ്പുറത്തും പില്ക്കാലത്ത് നാദാപുരത്തും മറ്റും ഇത്തരം സംഭവങ്ങള്‍ നടന്നതായി വായിച്ചിട്ടുള്ളവര്‍ക്ക് ഒഴികെ, ഈ ദൃശ്യം ഒരു ഹൃദയഭേദകമായ അനുഭവം ആയിരിക്കും, വിശിഷ്യാ പുതിയ തലമുറയ്ക്ക്. ഇപ്രകാരം മതേതരഭാരതവും മുരളിഗോപിയും കണ്ടതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ക്രൂരനായ ഇയാളെ (1-മോദി, 2-അമിത് ഷാ, 3-ഈ സിനിമയിലെ ബാബാ ബജ്രംഗി) ഏതു വിധേനയും കൊലപ്പെടുത്തേണ്ടത് ഇന്ത്യന്‍ ഭരണഘടനയുടെയും മതേതരമൂല്യങ്ങളുടെയും സംരക്ഷണത്തിന് അത്യാവശ്യമാണ് എന്ന നിലയിലാണ് സിനിമ മുന്നോട്ടു പോയത്. അവസാനം ഇയാളുടെ ശരീരത്തില്‍ ഒരു പച്ച നിറത്തിലുള്ള ബോംബ് തന്നെ കെട്ടിവെച്ച് ഇയാളെ കൊല്ലുന്നു. ഡയറക്ടര്‍ ബ്രില്ല്യന്‍സ് ഇവിടെ കൂടി പ്രകടമാകുന്നു. ആ ബോംബ് വെറുതെ അങ്ങ് പൊട്ടുന്നതല്ല. ബലാല്‍സംഗം ചെയ്തവനെ കല്ലെറിഞ്ഞു കൊല്ലണം എന്ന ശരിയയുടെ ഒരു ചെറിയ പരിഷ്കൃതരൂപം ഇവ്വിടെ കാണാം. അതങ്ങിനെ, പൊട്ടിച്ചിതറി, ചിതറിച്ചിതറി, വീണ്ടും ചിതറി, ചെറിയ ചെറിയ ബീഫുകഷണങ്ങളെ പോലെ ഒരു മനുഷ്യശരീരത്തിലെ മുഴുവന്‍ അവയവങ്ങളും ആ വലിയ സ്ക്രീനില്‍ നിറഞ്ഞു കവിയുന്നു. തിയേറ്ററില്‍ ആര്‍പ്പുവിളിയും കയ്യടിയും ഉയരുന്നു.
ഇങ്ങനെ കയ്യടിപ്പിക്കാനുള്ള തത്രപ്പാടിനെയാണ് അണിയറ പ്രവര്‍ത്തകര്‍ വിദ്വേഷം വളര്‍ത്തുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ കയ്യടിക്കാനുള്ള മനസ്സിനെയാണ് തീവ്രവാദമനസ്സ് എന്ന് പറയുന്നത്. ജീവിക്കാന്‍ വേണ്ടി കീരിക്കാടനെ കൊന്ന സേതുമാധവനില്‍ നിന്നും, സ്വസ്ഥതയ്ക്ക് വേണ്ടി മുണ്ടക്കല്‍ ശേഖരന്റെ കൈ മാത്രം വെട്ടി മാറ്റിയ നീലകണ്ഠനില്‍ നിന്നും മലയാള സിനിമയെ ഈ അഭിനവ അംബാസഡര്‍മാര്‍ ഒരുപാട് മുന്നോട്ടു നയിച്ചിരിക്കുന്നു. ബോംബ് പൊട്ടി ചിതറുന്നവന്റെ മതം നോക്കി കയ്യടിപ്പിക്കുന്ന ഡയറക്ടര്‍ ബ്രില്ല്യന്സിനെയാണ് മതസ്പര്‍ധ വളര്‍ത്തുക എന്ന് പറയുന്നത്. ഇതിനെതിരെയാണ് ഈ ചിത്രം എന്‍.ഐ.എ യുടെ പരാതിപ്പെട്ടിയില്‍ എത്തിയതും.
സിനിമയില്‍ ഗുജറാത്തിനെ എത്തിക്കുന്നതിലും ഈ രണ്ടു ബിംബകല്പനയും ഉണ്ട്. പുതിയ തലമുറയ്ക്ക് മുന്നില്‍ ഗുജറാത്തിനെ രേഖപ്പെടുത്തുക എന്ന ശ്രമം പ്രത്യക്ഷബിംബവും, കേരളത്തിലെ ഗുജറാത്തി സമൂഹത്തോടുള്ള വ്യവസായപരമായ വൈരാഗ്യഭാവം പ്രകടിപ്പിക്കുക എന്നുള്ളത് ഇതിലെ സൂക്ഷ്മബിംബവുമാണ്. പതിറ്റാണ്ടുകളായി കേരളത്തില്‍ വിജയകരമായി വാണിജ്യം നടത്തുന്ന ഗുജറാത്തി സമൂഹത്തോടുള്ള ഈര്‍ഷ്യ പ്രകടമാക്കാന്‍ ഈ സിനിമയില്‍ കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ചു എന്നുപറയാം. കൂടാതെ പ്രവാചകന്റെ നേരിട്ടുള്ള പിന്മുറക്കാരന് ഖുറേഷിമാരുടെ ഗുജറാത്ത് ബന്ധവും കാരണമായിട്ടുണ്ടാവാം. കൂടാതെ, ബി.ബി.സി. ഡോക്യുമെന്ററി പശ്ചാത്തലം ഗുജറാത്ത് ആയിരുന്നല്ലോ. ആ നിരോധനത്തിന് നേരെയുള്ള പ്രതികരണത്തിലുള്ള ആനന്ദം കൂടി കണ്ടെത്താനായിരിക്കാം ഈ ‘ഗുജറാത്ത് തിരിച്ചടി ഓര്‍മ്മകള്‍’ സിനിമയില്‍ ഉപയോഗിച്ച് വോട്ടാക്കാന്‍ നോക്കുന്നത്. അതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്, സ്റ്റീഫന്‍ എന്ന അനാഥബാലന് അബ്രഹാം ആവാതെ അബ്രാം ആയി മാറുന്നത്. ഭാരതത്തില്‍ പ്രചാരത്തില്‍ ഉള്ള ക്രിസ്തീയ നാമമായ അബ്രഹാം എന്നത് അംഗീകരിക്കാതെ അറേബിയന്‍ വേരുകള്‍ ഉള്ള അബ്രാം തന്നെ തെരഞ്ഞെടുക്കാന്‍ കാരണം എന്തായിരിക്കും? ഇത്തരം പദങ്ങള്‍ക്കുള്ള യഹൂദപാരമ്പര്യത്തെ കവച്ചുവെച്ച് കൊണ്ട് അതിനെയും ഇസ്ലാമികവല്‍ക്കരിക്കാനുള്ള ഒരുതരം ബൗദ്ധിക അത്യാഗ്രഹം. അതും ഈ സിനിമയില്‍ പലയിടത്തും കാണാം. ഇലോഹി, അസ്രായേല്‍ എന്നീ പദങ്ങളുടെ ഉപയോഗമൊക്കെ തന്നെ ഈ ഇസ്ലാമികവല്‍ക്കരണ ആര്‍ത്തിയുടെ ഭാഗമാണ്. ഖലീഫ വന്ന്, ചൈനയെ ഭാരതം തോല്‍പ്പിക്കുമ്പോഴേക്കും അസ്രയേല്‍ തനിയെ ഇല്ലാതായിപ്പോകും എന്നു കൂടി ഉന്മാദജിഹാദികള് സ്വപ്നം കാണുന്നുണ്ട് എന്ന് തോന്നുന്നു. അബ്രഹാമിക് മതങ്ങളുടെ ആഭ്യന്തര കലഹങ്ങളില്‍ മേല്‍ക്കൈ സ്ഥാപിക്കാനുള്ള പൊടിക്കൈകള്‍ വേണ്ടുവോളം ചേര്‍ത്തു എന്നര്‍ത്ഥം. അറബ് പാരമ്പര്യം പേറുന്ന അബ്രാമും (വിശ്വാസികളുടെ പിതൃതുല്യസ്ഥാനം) പ്രവാചകന്റെ ഇന്ത്യന്‍ പാരമ്പര്യം ചുമക്കുന്ന ഖുറേഷിയും ചേര്‍ന്ന് ഇന്‍ഡോ-അറബ് അച്ചുതണ്ടിനെ നയിക്കും. ഇതു രണ്ടും ഒരാള്‍ തന്നെയോ, അല്ലെങ്കില്‍ രണ്ടു വ്യത്യസ്ത വ്യക്തികളോ ആയിരിക്കാം.
ചുരുക്കത്തില്‍ ഗുജറാത്ത് എന്നത് ഭാരതത്തിലെ ഭരണഘടന പ്രകാരമുള്ള ഒരു സംസ്ഥാനം ആണെങ്കിലും ഏതോ ഒരു ശത്രുരാജ്യത്തെ കാണുന്ന പോലെ കാണാന്‍ പുതുതലമുറയിലെ മുസ്ലീങ്ങളെ പ്രേരിപ്പിക്കാന്‍ ഈ സിനിമ ശ്രമിക്കുന്നു. ഗുജറാത്തിലെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ വന്നതുകൊണ്ടാണ് കേരളത്തില്‍ വര്‍ഗീയത ഉണ്ടാകുന്നത് എന്ന് കൂടി പറഞ്ഞ് ന്യായീകരിക്കുന്നു. കേരളത്തിലെ നാലു തുറമുഖങ്ങളും നീണ്ട തീരദേശവും ഉപയോഗിച്ചു തീവ്രവാദം നടത്തുന്നതും ഗുജറാത്തികള്‍ തന്നെ! അമ്പതു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന ഗുജറാത്തി സമൂഹത്തില്‍ ഒരാളെയെങ്കിലും ഇത്തരമൊരു കേസിന് പിടിക്കപ്പെട്ടതായി കേട്ടുകേള്‍വി പോലും നമുക്കില്ല. അവിടെയാണ് ഒരു ഗുജറാത്തി ബോംബു വെച്ച് ഡാം പൊട്ടിക്കാന്‍ വരുന്നത്. ഈ പ്രത്യേക ഡാമിനോടുള്ള ഇവരുടെ വൈരാഗ്യം വിസ്താരഭയം കൊണ്ട് എഴുതുന്നില്ല. ഭരണഘടന നിഷ്കര്‍ഷിക്കുന്ന അന്തര്‍ സംസ്ഥാന ബന്ധം – (Interstate Relations) ,കേന്ദ്ര-സംസ്ഥാന ബന്ധം (Centre State Relations), ദേശീയോദ്ഗ്രഥന സമിതി(Nation-al Integration Council),ഫെഡറലിസം എന്നീ സങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കുന്ന തരത്തില്‍ പ്രത്യക്ഷമായ സ്പര്‍ധ വളര്‍ത്തുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു.
ഈ സിനിമയിലെ മറ്റൊരു ബിംബമാണ് ‘മലബാറി’ എന്ന സംബോധന. കേട്ടു പഴകിയിട്ടും പുതുമ പോക്കാതെ ജിഹാദികള്‍ താലോലിക്കുന്ന മലബാര്‍ സംസ്ഥാനവാദം ഒന്നുകൂടെ എഴുന്നള്ളിച്ചു എന്നുമാത്രം. മറ്റൊരു സുപ്രധാന ബിംബമാണ് മരണം മുന്നില്‍ കണ്ടപ്പോള്‍ മസൂദ് മകന് ഉപദേശിച്ചു കൊടുക്കുന്ന അറബി സൂക്തം. ”ഹസ്ബുനല്ലാഹു വ നി അമല്‍ വകീല്‍” – മുന്നില്‍ സൈന്യം നിരന്നു നില്ക്കുമ്പോള് മരണഭയം മറികടന്ന് ഭാരം അല്ലാഹുവിനെ ഏല്‍പ്പിക്കാന്‍ രണ്ടു പ്രവാചകര്‍ ഉപയോഗിച്ച സൂക്തം. ഈ സൂക്തമാണ് അസ്രായേലിന്റെ വരവിലേക്കുള്ള പാലമായ സൂക്ഷ്മബിംബം. ആവുന്നത്രയും തവണ ഈ സൂക്തം സിനിമയില്‍ ഉച്ചരിപ്പിക്കാന്‍ ശ്രമിച്ചവരെ അഭിനന്ദിക്കണം. കാരണം ലോകമെമ്പാടുമുള്ള തീവ്രവാദികള്‍ ഇപ്പോള്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ മന്ത്രം ആയിരിക്കും കൂടുതലും ഉപയോഗിക്കുന്നത് ! 2047 കാത്ത് തിഹാറില്‍ കിടക്കുന്ന മലയാളികളും ഈ മന്ത്രം ഓര്‍ക്കുന്നുണ്ടാവും. ഓര്‍മ്മിപ്പിച്ച അണിയറ പ്രവര്‍ത്തകര്‍ പ്രശംസ അര്‍ഹിക്കുന്നു.
ക്രിസ്തീയ വിശ്വാസത്തിന് എതിരായ ബിംബങ്ങള്‍
ലൂസിഫറില്‍ തുടങ്ങിയതാണു ഈ ടീമിന്റെ ക്രിസ്തീയനിന്ദ. ആദ്യമായി സ്റ്റീഫന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട്, സ്റ്റീഫന്‍ അല്ല യേശുക്രിസ്തു വന്നാലും കടത്തി വിടില്ല എന്ന്. കേള്‍ക്കുമ്പോള്‍ രസം. എന്നാല്‍ തങ്ങളുടെ മതത്തിന്റെ പ്രവാചകതുല്യ സ്ഥാനത്തിനു അന്യമതത്തില്‍ കൊടുക്കുന്ന ഈ ‘പുല്ലുവിലയെ’ ആണ് തീവ്രവാദം എന്ന് വിളിക്കുന്നത്. എമ്പുരാനില്‍ കബൂഗയെ കൊല്ലാന്‍ മുരളിഗോപി തെരഞ്ഞെടുക്കുന്ന സ്ഥലം, ഒരു ക്രിസ്തീയ ദേവാലയമാണ്. അതും ഇറാക്കിലെ ഖരഖോഷ് എന്നയിടത്ത്. അവിടെ നൂറുകണക്കിന് ക്രിസ്ത്യാനികളെ ഐ.എസ്.ഐ.എസ്.ജിഹാദികള്‍ ഉന്മൂലനം ചെയ്തതിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഈ ഗ്രാമം തന്നെ തെരഞ്ഞെടുത്തത് നിഷ്കളങ്കമായിരിക്കാം എന്ന് വിശ്വസിക്കാം. അപ്പോഴാണ് ആ ദൃശ്യം അവസാനിക്കുമ്പോള്‍ പള്ളിയുടെ കുരിശ് മറിഞ്ഞു വീഴുന്നതും അതില്‍നിന്നും LF എന്ന ഇംഗ്ലീഷ് അക്ഷരം ഉയിര്‍കൊള്ളുന്നതും. അതെന്തായാലും യാദൃച്ഛികമല്ല.
ഭരണഘടനാ-ഭരണകൂട സ്ഥാപനങ്ങളോടുള്ള വെല്ലുവിളിയും അരാജകത്വവും
ബ്രിട്ടീഷ് ഏജന്റിനെ കൊല്ലുന്നത് ചൈന ആണെന്ന് കരുതി സമാധാനിക്കാം. എന്നാല്‍ നമ്മുടെ ഐ.ബി ഉദ്യോഗസ്ഥനെ കൊല്ലുന്നത് ഒരു അജ്ഞാതനാണ് (അയാള്‍ ആരാണെന്ന് സിനിമയ്ക്ക് പുറത്ത് വെളിപ്പെടുത്തിയിട്ടുണ്ട്). അതായത് ബലൂചിസ്ഥാനില്‍ നടക്കുന്ന അജ്ഞാത കൊലപാതകങ്ങളോടുള്ള പ്രതിഷേധം. ഇന്ന് ഭരണത്തിന് കൂട്ടുപിടിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നാളത്തെ ഗതി ഇതായിരിക്കും എന്ന മുന്നറിയിപ്പ്. ഒപ്പം ബലൂച്ചില്‍ അജ്ഞാത വെടിയേറ്റ് പിടയുന്ന സഹോദരങ്ങള്‍ക്കുള്ള ആദരാഞ്ജലിയും. നന്നായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ ഭയക്കണം എന്നതാണ് സന്ദേശം.
ഈ ചിത്രത്തില്‍ ലോകം ഭരിക്കുന്നത് രഹസ്യസഖ്യങ്ങളും അധോലോകവും ആണെന്ന് നേരത്തെ പറഞ്ഞല്ലോ. അവരുടെ കീഴെയാണ് ഭരണകൂടങ്ങളുടെ സ്ഥാനം എന്നത് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ധാരാളം ഉണ്ട്. ഇന്ത്യയിലെ എന്‍.ഐ.എയുടെ വാഹനമൊക്കെ ഏതുവിധേനയും പ്രദര്‍ശിപ്പിക്കാം എന്നാണ് ഇവര്‍ കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയ്ക്കൊക്കെ നടുക്കടലില്‍ പൊട്ടിത്തെറിക്കാനുള്ള വലുപ്പമേ ഉള്ളൂ എന്നൊക്കെയാണ് ദൃശ്യങ്ങള്‍ പറയുന്നത്.
ചുരുക്കത്തില്‍ ഭരണകൂട ഉപകരണങ്ങളെ കണ്ട് ഭയപ്പെടേണ്ടതില്ല എന്നാണ് സിനിമ തത്പരകക്ഷികള്‍ക്ക് മേല്പറഞ്ഞ മന്ത്രത്തോടൊപ്പം ഉപദേശിച്ചു കൊടുക്കുന്നത്. എന്നിട്ടും മനസ്സിലാവാതെ, മോദിയെയും ഇ.ഡിയെയും ഭയക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരോടായി മോഹന്‍ലാലിലൂടെ ബാക്കി ഉപദേശവും വരുന്നു. സയ്യിദിന്റെ എതിരാളികള്‍ ഈ രാജ്യം ഭരിക്കുന്ന ഗണത്തില്‍പ്പെട്ടവരാണ്. അവരെ ഉദ്ദേശിച്ചുകൊണ്ടു മോഹന്‍ലാല്‍ ഉപദേശിക്കുന്നു, ”സയ്യിദ് 23 വര്‍ഷം കാത്തിരുന്നില്ലേ? ഇതാ നിന്റെ സമയം വന്നിരിക്കുന്നു. ഞാന്‍ പറഞ്ഞിരുന്നില്ലേ, നിന്റെ പക ഈ നാടിന്റെ പകയായി മാറുന്ന ദിവസം വരും . അതുവരെ കാത്തിരിക്കുക. അത് കഴിഞ്ഞു പക വീട്ടൂയെന്ന്. ഇതാ ആ ദിവസം വന്നിരിക്കുന്നു”. മോദി ഭരണത്തില്‍ ആത്മവിശ്വാസം കെട്ടു പോകാതെ സമയമാകാന്‍ കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള ജിഹാദികള്‍ക്കുള്ള സൂക്ഷ്മോപദേശമാണ് ഈ ഡയറക്ടര്‍ ബ്രില്ല്യന്‍സ്.
അങ്ങനെ, സാമാന്യബിംബങ്ങള് നിറച്ചു കൊണ്ട് മാര്‍ക്കറ്റിംഗ് നടത്തുക മാത്രമല്ല ഈ സിനിമ ചെയ്തത്. ആ ബിംബങ്ങളുടെ മറവില്‍, സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിട്ടുകൊണ്ട് സൂക്ഷ്മബിംബങ്ങളിലൂടെ സമാനമനസ്കരെ തെരഞ്ഞുപിടിച്ച്, അവരെ ഭരണകൂടത്തിനെതിരെ തിരിക്കുക എന്ന കര്‍മ്മം വളരെ മനോഹരമായി ചെയ്യാന്‍ ഈ സിനിമ ശ്രമിച്ചു, ഒരുപരിധിവരെ വിജയിച്ചു. സാമാന്യബിംബങ്ങള് കൊണ്ട് കണ്കെട്ടു നടത്തി, ഉഗ്രമായ ദേശവിരുദ്ധ ആശയങ്ങളെ പ്രസരിപ്പിച്ച് കയ്യടി നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. വെല്ലുവിളികളും, മുന്നറിയിപ്പുകളു, പ്രാക്കുകളും കൊണ്ട് ഈ രാഷ്ട്രപുരോഗതിയെ അവര്‍ അഭിശപ്തമാക്കി. സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഒരു വിഭാഗം ജനതയെ തെരഞ്ഞു പിടിച്ച് അപമാനിക്കാനും ഒറ്റപ്പെടുത്താനും നോക്കി. തദ്വാരാ ജിഹാദിരതിമൂര്ച്ചയും ഉന്മാദവും സ്വയം അനുഭവിച്ചു. ഈ സിനിമയുടെ ആസ്വാദനഭാവം രാജ്യസ്നേഹികള്‍ക്ക് ബീഭത്സവും വിഷാദവും ഭയവും, ജിഹാദികള്‍ക്ക് വീരരസവും ഉന്മാദവും എന്നതാണ്. ഇതിനായി മോഹന്‍ലാലിന്റെ പേരും പണവും പ്രതാപവും അവര്‍ ഉപയോഗിച്ചു. ഇതിനെ ഡയറക്ടര്‍ ബ്രില്യന്‍സ് എന്നു വിളിക്കണോ റൈറ്റര്‍ ബ്രില്ല്യന്‍സ് എന്ന് വിളിക്കണോ എന്ന സംശയത്തിന്റെ ഉത്തരം സമീപഭാവിയില്‍ തന്നെ ദേശസുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നല്‍കും എന്ന് പ്രതീക്ഷിക്കാം.
എന്തായാലും ആധുനിക ഭാരതവും ജപ്പാനും ഇസ്രായേലും പോലുള്ള ശക്തികളെ ഇവര്‍ക്ക് ഇപ്പോഴും കാണാന്‍ സാധിക്കുന്നില്ല എന്നത് ആശാവഹം തന്നെ. ഇതിന്റെ മൂന്നാം ഭാഗത്തിലെ നവഖിലാഫത്തിന് കത്തിവെയ്ക്കാന്‍ തക്കതായ രാഷ്ട്രബോധമുള്ള ഒരു സെന്‍സര്‍ ബോര്‍ഡും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. എന്തായാലും പിടിച്ചതിലും വലുത് മാളത്തില്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ കണ്ടതിലും വലിയ ദേശീയ ഏജന്‍സികള്‍ ഇവിടെയുണ്ടെന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു. നിങ്ങള്‍ ചെയ്ത പാപങ്ങള്‍ക്ക് മാത്രമല്ല ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കൂടി കുമ്പസാരിക്കുന്നതാണ് നല്ലത്.