യൂറോപ്പിലെ 89 ശതമാനം ഭീകരാക്രമണങ്ങളും നടത്തുന്നത് രണ്ടാം തലമുറയിലെയും മൂന്നാംതലമുറയിലെയും കുടിയേറ്റക്കാരില്പ്പെട്ടവരാണ്. കുടിയേറ്റക്കാരുടെ മൊത്തം ജനസംഖ്യയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഭീകരവാദികളുടെ എണ്ണം വളരെ കുറവാണെങ്കിലും കുടിയേറ്റവും ഭീകരവാദവും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. 2021 ലെ കണക്കനുസരിച്ച് 138 ഭീകരവാദികളില്‍ 68 പേരും സ്ഥിരം കുടിയേറ്റക്കാരാണ്. ഇസ്ലാമിലേക്ക് മതം മാറിയ യൂറോപ്യന്മാരാണ് ഭീകരവാദികളില്‍ 8 ശതമാനം പേര് എന്നതും നിര്‍ണായകമാണ്. അസ്ഥിര കുടിയേറ്റക്കാരില്‍ 6 പേരില്‍ ഒരാള്‍ വീതം ഭീകരവാദിയാണ്.
യൂറോപ്പിലെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ഭീകരവാദം വ്യാപിപ്പിക്കുന്നത് കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടിയേറ്റക്കാരനായതുകൊണ്ടുമാത്രം ഒരാള്‍ ഭീകരവാദി ആവണമെന്നില്ല. കുടിയേറ്റത്തെയും ഭീകരവാദത്തെയും കുടിയേറ്റക്കാരെയും ഭീകരവാദികളെയും ബന്ധിപ്പിക്കുന്ന നിരവധി കണ്ണികളുണ്ട്. സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകര സംഘങ്ങള്‍ക്ക് അസ്ഥിര കുടിയേറ്റക്കാരുമായാണ് കൂടുതല്‍ ബന്ധം. യൂറോപ്പില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്ന ഭീകരവാദികള്‍ യഥാര്‍ത്ഥത്തില്‍ കുടിയേറ്റക്കാര്‍ തന്നെയാണ്. ഇക്കാരണത്താല്‍ യൂറോപ്പ് ഭീകരവാദത്തിന്റെ കയറ്റുമതി കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നുമുണ്ട്. തൊഴില്‍ തേടിയെത്തുന്ന കുടിയേറ്റക്കാരില്‍ അവരുടെ യാത്രയ്ക്കിടെ ഭീകരവാദവുമായി ബന്ധം സ്ഥാപിക്കുന്നവരുണ്ട്. കുടിയേറ്റക്കാരായെത്തി ജിഹാദില്‍ പങ്കുചേരുന്നവരും ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് കുടിയേറുന്നവരുമുണ്ട്. 2020 ഒക്ടോബറില്‍ ഫ്രാന്‍സിലെ നൈസില് എന്ന സ്ഥലത്തു നടന്ന ഭീകരാക്രമണം ഇതിന് ഉദാഹരണമാണ്. ടുണീഷ്യയില്‍ നിന്ന് ഇറ്റലിയിലെത്തുകയും അവിടെനിന്ന് ഫ്രാന്‍സിലേക്ക് വരികയും ചെയ്ത കുടിയേറ്റക്കാരനാണ് ഈ ആക്രമണം നടത്തിയത്.
യൂറോപ്പിലെത്തുന്ന ഇസ്ലാമിക ഭീകരവാദികള്‍ ചില പ്രത്യേക ദേശീയ- വംശീയ ജനവിഭാഗങ്ങളെ ലക്ഷ്യമിടുന്ന രീതിയുമുണ്ട്. പ്രമുഖ കുടിയേറ്റ വിഭാഗങ്ങളും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ട്. കുടിയേറ്റക്കാരായ ഭീകരവാദികളുടെ ദേശീയതയും യൂറോപ്പിലെ വൈദേശിക സമൂഹങ്ങളുമായും ബന്ധമുണ്ട്. ഫ്രാന്‍സ്, ബെല്‍ജിയം, സ്പെയിന്, ഇറ്റലി എന്നിവിടങ്ങളിലെ മൊറോക്കന്‍ കുടിയറ്റക്കാരുമായുമാണ് ഭീകരവാദത്തിന് ബന്ധം.
2020 ലെ നിലയനുസരിച്ച് യൂറോപ്പിലെ ഭീകരവാദികളില്‍ 25 ശതമാനം വന്നുപോകുന്ന അസ്ഥിര കുടിയേറ്റക്കാരാണ്. ഇത്തരക്കാര്‍ ഫ്രാന്‍സില്‍ നടത്തുന്ന ഭീകരാക്രമണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2018 ല്‍ 15 ശതമാനം ഭീകരരും കുടിയേറ്റക്കാരായിരുന്നു. 2020 ഇവര്‍ 33 ശതമാനമായി വര്‍ദ്ധിച്ചു. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ ഭീകരവാദ ബന്ധം 2019ല്‍ ബെല്‍ജിയത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കുടിയേറ്റക്കാരെ കൂടുതല്‍ സ്വീകരിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന തിരിച്ചറിവ് യൂറോപ്യന്‍ രാജ്യങ്ങള്ക്കുണ്ടായിട്ടുണ്ട്. കാരണം ഇവര്‍ക്കിടയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കാനുള്ള സാധ്യത വളരെ അധികമാണ്.
ഫോക്സ് ന്യൂസിന്റെ വെളിപ്പെടുത്തല്‍
യൂറോപ്പിലെ ജിഹാദി ഭീകരത ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിഷ്കാരത്തിന്റെയും സ്വന്തം നാടായ ഫ്രാന്‍സ് തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളില്‍ ഞെട്ടുകയായിരുന്നു. കൂട്ടക്കൊലയ്ക്ക് പിന്നാലെ പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്റെ ഫ്രാന്‍സ് ജിഹാദി ഭീകരതയ്ക്കെതിരായ യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ രാജ്യത്തിനകത്തും പുറത്തും ഒരേപോലെ ഫ്രാന്‍സിന് യുദ്ധം ചെയ്യേണ്ടി വരുന്നു. ഇസ്ലാമിക ഭീകരവാദത്തിനെതിരെ സിറിയയില്‍ ഫ്രഞ്ച് വ്യോമസേന ബോംബുകള്‍ വര്ഷിക്കുമ്പോള് തന്നെ ഫ്രാന്‍സിലെ നഗരങ്ങളില്‍ സുരക്ഷാസേന ഭീകരവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. ഒരേ യുദ്ധം രണ്ടിടങ്ങളില്‍.
പാശ്ചാത്യ നാഗരികതയുടെ മഹത്തായ സ്മാരകങ്ങളില്‍ ഒന്നായാണ് ചാര്‍ട്രസ് അറിയപ്പെടുന്നത്. പക്ഷേ ബറ്റാക്ലാന്‍ തിയറ്ററില്‍ ബോംബാക്രമണം നടത്തിയ ചാവേറുകളില്‍ ഒരാളുടെ വാസസ്ഥലവും ഇതായിരുന്നു. ഇതേ പ്രദേശത്തെ മറ്റൊരു ജിഹാദി സിറിയയില്‍ ഐഎസിനു വേണ്ടി പോരാടുമ്പോള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സിന്റെ വിവിധ ഇടങ്ങളില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ റോക്കറ്റ് ലോഞ്ചറുകള്‍ വരെ പിടിച്ചെടുത്തു. ഒരിടത്ത് സുരക്ഷാസേനയുമായുള്ള വെടിവെപ്പില്‍ ഒരു ജിഹാദി വനിത ബെല്‍റ്റ് ബോംബ് പൊട്ടിച്ച് സ്വയം മരിച്ചു. ഇത്തരം തെരച്ചിലുകളില്‍ നിന്ന് ഫ്രഞ്ച് പോലീസിന് ഒരു കാര്യം മനസ്സിലായി; ഫ്രാന്‍സിന്റെ വിവിധ ഇടങ്ങള്‍ രാജ്യത്തിന്റെ ഭാഗമല്ലാതായിരിക്കുന്നു.
2015 ല്‍ പാരീസ് നഗരത്തിന്റെ പ്രാന്ത പ്രദേശമായ ബാന്ലീയു വില്‍ തീയാളുകയും, 9000 ലേറെ കാറുകള്‍ കത്തിനശിക്കുകയും ചെയ്തപ്പോള്‍ ലോകം കുറച്ചൊന്ന് ശ്രദ്ധിച്ചു. പക്ഷേ അധികം വൈകാതെ മറന്നു. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും ഭീകരവാദികള്‍ നിയന്ത്രിക്കുന്ന ഭരണമില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചായി രാഷ്ട്ര തന്ത്രജ്ഞരുടെ ചര്‍ച്ച. ഫ്രാന്‍സിലും യൂറോപ്പിലെ മറ്റിടങ്ങളിലും ഭരണമില്ലാത്ത ഇടങ്ങള്‍ രൂപപ്പെട്ടിട്ടുള്ള കാര്യം അവഗണിക്കപ്പെട്ടു. 2011 ആദ്യം അമേരിക്കയിലെ കൗണ്ടര്‍ ടെററിസം വിദഗ്ദ്ധന് സ്റ്റീവന്‍ എമേഴ്സണ്‍ ഫോക്സ് ന്യൂസില്‍ വന്ന് ഒരു കാര്യം പറയുകയുണ്ടായി. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ഉള്‍പ്പെടെ യൂറോപ്പിലെ പല നഗരങ്ങളും അമുസ്ലിങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത ഇടങ്ങളായി മാറിയിരിക്കുന്നു എന്നാണ് ഈ വിദഗ്ദ്ധന് പറഞ്ഞത്. പോലീസുകാര്‍ക്കും ഇവിടങ്ങളിലേക്ക് പ്രവേശിക്കാനാവില്ല. ഇത് പറഞ്ഞയാള്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ വിമര്‍ശനവുമായെത്തി. പാരീസിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മേയര്‍ അന്നെ ഹിഡാന്ഗോ ഒരു പടികൂടി കടന്ന് പറഞ്ഞത്, താന്‍ സ്റ്റീവന്‍ എമേഴ്സനും ഫോക്സ് ന്യൂസിനുമെതിരെ തന്റെ നഗരത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നാണ്. ഇങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്കുശേഷമാണ് കാര്‍ട്ടൂണ്‍ മാസികയായ ഷാര്‍ലി ഹെബ്ദോയുടെ ഓഫീസ് ആക്രമിച്ച ജിഹാദികള്‍ 12 പേരെ വെടിവച്ചു കൊന്നത്. പാരീസ് നഗരത്തില്‍ തന്നെ ഒരു ഭക്ഷ്യ മാര്‍ക്കറ്റ് ആക്രമിച്ച മറ്റൊരു ജിഹാദി നാല് ജൂതമതക്കാരെ വെടിവെച്ചുകൊന്നു. കാര്‍ട്ടൂണിസ്റ്റുകളെയും ജൂതമതക്കാരെയും ആക്രമിച്ചു കൊന്നത് ഒരു തുടക്കം മാത്രമായിരുന്നു. സംഗീത പ്രേമികളെയും ഫുട്ബോള്‍ ആരാധകരെയും റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നവരെയും ജിഹാദികള്‍ കൂട്ടക്കൊല ചെയ്തപ്പോഴാണ് ലോകം ഉണര്‍ന്നത്. ഇതോടെ ഒരു കാര്യം വ്യക്തമായി. ഫ്രാന്‍സിലും യൂറോപ്പിലും അമുസ്ലിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഇടങ്ങളുണ്ട്.
ഫ്രാന്‍സിനകത്തും ശരിയത്ത് വാഴ്ച
യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. തലസ്ഥാനമായ ബ്രസല്‍സിന്റെ പ്രാന്തപ്രദേശമായ മോളന്ബിയിലാണ് ജിഹാദികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണിത്. ഈ പ്രദേശത്തെ നിയന്ത്രണം വളരെ മുന്‍പുതന്നെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി ബെല്‍ജിയം അധികൃതര്‍ തന്നെ സമ്മതിച്ചതാണ്. വൃത്തിഹീനമായ വീടുകളും ഉയര്‍ന്ന തോതില്‍ തൊഴിലില്ലായ്മയും ഒക്കെയുള്ള ഇത്തരം പ്രദേശങ്ങള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലുമുണ്ട്. എന്നാല്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ച് ജിഹാദി ഭീകരതയുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഫ്രാന്‍സാണ്. പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഗിന്നസ് കെപെലിന്റെ നേതൃത്വത്തില്‍ 2011 ല്‍ മുണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സെയ്ന്-സെയിന്റ് ഡെനിസും പാരീസിന്റെ മറ്റ് പ്രാന്തപ്രദേശങ്ങളും പ്രത്യേക ഇസ്ലാമിക സമൂഹങ്ങള്‍ ആയി മാറിയിരിക്കുന്നു എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഈ പ്രദേശങ്ങള്‍ ഫ്രഞ്ച് രാജ്യത്തില്‍ നിന്ന് വേറെയാണെന്ന് കരുതുകയും, ഇവിടങ്ങളില്‍ ഫ്രഞ്ച് നിയമത്തെ നിരാകരിച്ച് ശരിയത്ത് നിയമം നടപ്പാക്കുകയുമാണ്. ഫ്രാന്‍സിന്റെ മൂല്യങ്ങളെക്കാള്‍ ഇസ്ലാമിക മൂല്യങ്ങളെയാണ് ഇവിടത്തെ മുസ്ലിങ്ങള്‍ സ്വീകരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സിലാണ് മുസ്ലിങ്ങള്‍ കൂടുതലുള്ളത്. ജനസംഖ്യയില്‍ ഇവര്‍ 10 ശതമാനം വരും. മുസ്ലിം ജനസംഖ്യ 20 ശതമാനത്തില്‍ അധികമായാല്‍ സ്വാഭാവികമായും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മുസ്ലിങ്ങള്‍ കൂടുതലുണ്ടെങ്കില്‍ പ്രശ്നങ്ങളും കൂടുതലുണ്ടാകും എന്നര്‍ത്ഥം.
2012 അര്‍ദ്ധ സ്വയംഭരണം പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് 15 പ്രദേശങ്ങളില്‍ ഗവണ്മെന്റ് അധികാരം പുനഃസ്ഥാപിക്കുകയുണ്ടായി. ലിയോണ്‍, മോണ്ട്പെലിയര്‍, നൈസ്, സ്ട്രാസ്ബര്‍ഗ്, അമിയെന്‍സ്, ഓബര്വെല്ലിയേഴ്സ് മുതലായവയാണിത്. ഇവിടങ്ങളില്‍ 70 ശതമാനത്തിലേറെ മുസ്ലിങ്ങളുണ്ട്. മുസ്ലിം ചേരികളിലെ സ്കൂളുകളില്‍ ശരിയത്ത് നിയമം നടപ്പാക്കുന്നുവെന്ന് ഒരു ഫ്രഞ്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുകയുണ്ടായി. മതേതര സ്കൂളുകള്‍ മതവിദ്യാഭ്യാസം നല്കുന്ന മദ്രസകളായി മാറ്റിയതിന്റെ 70 ഉദാഹരണങ്ങള്‍ ഈ റിപ്പോര്‍ട്ട് നല്കുകയുണ്ടായി.
ഫ്രാന്‍സിലെ ഇസ്ലാമിക ഭീകരവാദികള്‍ക്കെതിരെയും, ആ രാജ്യത്ത് രൂപപ്പെട്ട ജിഹാദിസ്ഥാനുകള്ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചുവെങ്കിലും ഇക്കാര്യത്തില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെക്കാള്‍ പിന്നീടുവന്ന ഫ്രാങ്കോയിസ് ഒലാന്റൊയ്ക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നതില്‍ സംശയമായിരുന്നു. ജിഹാദികള്‍ക്കെതിരായ പോരാട്ടം ഒരു ദൗത്യമായെടുത്ത് വിജയിപ്പിക്കാന്‍ കഴിയുമോ അതോ ഒരു മനഃക്ഷോഭം മാത്രമായി കലാശിക്കുമോ എന്ന ചിന്ത പൊതുവെ ഉയരുകയുണ്ടായി. ഒലാന്റോയുടെ ഭരണകാലത്ത് ജിഹാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ ആസൂത്രിതമായ ചില സംഭവ വികാസങ്ങള്‍ ഉണ്ടായി. മുന്‍കാലത്തുണ്ടായ അത്രയൊന്നും രക്തപങ്കിലമല്ലാത്ത ഭീകരാക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് ഫ്രാന്‍സ് ജനത കണ്ടത്. 2004 ല്‍ മാര്സെലിസില് ഒരു മുസ്ലിം യുവതിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. 2006 ല്‍ ബാള്ന്യൂഡില് ഒരു ജൂതമതക്കാരനെ മുസ്ലിം അക്രമി സംഘം പീഡിപ്പിച്ചു കൊലപ്പെടുത്തി. 2012 ല്‍ ടെലൂസില് ജൂത സ്കൂളിലെ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തി. ഇതൊക്കെ ഉണ്ടായപ്പോള്‍ ഉറക്കം തൂങ്ങി നടന്നിരുന്ന ഫ്രാന്‍സ് ഞെട്ടി ഉണര്‍ന്നെങ്കിലും നിതാന്തമായ ജാഗ്രത പുലര്‍ത്തിയില്ല. ഓരോ സംഭവത്തിനുശേഷവും പ്രതിഷേധവും പ്രകടനവുമൊക്കെ നടത്തിയെങ്കിലും എല്ലാം പെട്ടെന്ന് കെട്ടടങ്ങി.
ഇങ്ങനെയൊരു അലസത ബ്രിട്ടന്റെ കാര്യത്തില്‍ സംഭവിച്ചില്ല. ഫോക്സ് ന്യൂസിന്റെ വെളിപ്പെടുത്തല്‍ വന്നയുടന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉചിതമായ നടപടികളെടുത്തു. ജിഹാദി പ്രശ്നം ബര്‍മിങ്ഹാമില്‍ രൂക്ഷമായിരുന്നു. ബ്രര്‍മിങ്ഹാം നഗരം ഇസ്ലാമിക ഭീകരവാദികളുടെ താവളമായി. ഇവിടെ നിന്നുള്ള നിരവധി ജിഹാദികള്‍ ഐഎസിനുവേണ്ടി മധ്യേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും പോരാടുന്നവരായിരുന്നു. 25 ശതമാനം മുതല്‍ 50 ശതമാനം വരെ മുസ്ലിം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു ബര്‍മിങ്ഹാമിലെ ശിക്ഷിക്കപ്പെട്ട പത്തില്‍ ഒന്‍പത് ഭീകരവാദികളും. ദേശീയ ശരാശരിയെക്കാള്‍ പത്തിരട്ടിയായിരുന്നു ഈ സംഖ്യ. മറ്റൊരു വസ്തുതയും ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടനില്‍ നിന്നുള്ള ജിഹാദികളാണ് ‘ഷെരിയാ ഫോര്‍ ബെല്‍ജിയം’ എന്ന മുദ്രാവാക്യമുയര്‍ത്തി വേറിടല്‍ വാദം പടര്‍ത്തിയത്. ജിഹാദികളെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടന് പക്ഷേ അനാസ്ഥ കാണിച്ചില്ല. മറ്റൊരു ഭീകരാക്രമണം തടയാന്‍ കഴിയുന്നതെല്ലാം ചെയ്തു. 2015 ല്‍ ആറുമാസത്തിനിടെ ഏഴ് ഭീകരാക്രമങ്ങളെ സുരക്ഷാസേന ഒഴിവാക്കിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി.
ജിഹാദികളുടെ സിറിയന്‍ രേഖകള്‍
ഫ്രാന്‍സിലേക്കും ബ്രിട്ടനിലേക്കും എത്തുന്ന കുടിയേറ്റക്കാരില്‍ എത്രപേര്‍ ഇസ്ലാമിക മതമൗലിക വാദികളില്‍ നിന്ന് അകലം പാലിക്കുന്നുണ്ട് എന്നത് ഒരു ചോദ്യചിഹ്നമായി മാറി. യഥാര്‍ത്ഥത്തില്‍ കുടിയേറ്റ പ്രവാഹം ഉണ്ടാകുന്നതിന് മുന്‍പു തന്നെ ഈ പ്രശ്നമുണ്ട്. എന്നാല്‍ ജര്‍മ്മനിയും സ്വീഡനും ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് വര്‍ഷംതോറും സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് ജിഹാദി പ്രശ്നം രൂക്ഷമായത്. യൂറോപ്പിലെ മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുമെന്നത് അനാവശ്യഭീതി പരത്താന്‍ പറയുന്നതല്ലെന്നും അതൊരു വസ്തുതയാണെന്നും എല്ലാവര്ക്കും ബോധ്യപ്പെടാന്‍ തുടങ്ങി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഫ്രാന്‍സിലേതുപോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയായിരുന്നു. ഫ്രാന്‍സില്‍ കണ്ടതുപോലെ മറ്റു രാജ്യങ്ങളിലെയും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങി.
യൂറോപ്പിലേക്കുള്ള കുടിയേറ്റവുമായി ജിഹാദി ഭീകരത പലതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. യൂറോപ്പിനോട് ചേര്‍ന്നുകിടക്കുന്ന ഇസ്ലാമിക രാജ്യമായ തുര്‍ക്കിയില്‍ നിന്ന് സിറിയന്‍ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമൊക്കെ വിലയ്ക്കു വാങ്ങാന്‍ കഴിയും. ഇവ ഉപയോഗിച്ച് യൂറോപ്പിലെത്തി ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയുണ്ട്. ഇത്തരം വ്യാജരേഖകളുമായി യൂറോപ്പിലെത്തി സ്ലീപ്പര്‍ സെല്ലുകള്‍ ആരംഭിക്കുകയോ വ്യാജപേരില്‍ കഴിയുകയോ ചെയ്യുന്ന ജിഹാദികള്‍ കുറ്റകൃത്യങ്ങളുടെ ഭൂതകാലം സമര്‍ത്ഥമായി മറച്ചു പിടിക്കും. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളോട് യൂറോപ്പ് കാണിക്കുന്ന മഹാമനസ്കത മുതലെടുത്ത് മറ്റ് രാജ്യങ്ങളിലുള്ള ജിഹാദികള്‍ തൊഴില്‍ തേടുന്ന കുടിയേറ്റക്കാരെന്ന നിലയില്‍ എത്തുന്നു. ബാഷര്‍ അസദിനെതിരെ ജിഹാദികള്‍ പോരടിച്ചിരുന്ന സിറിയയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് അപേക്ഷാഫോമുകള്‍ കട്ടെടുത്ത് കൊണ്ടുവന്ന് പൂരിപ്പിക്കുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് അതിന്റെ വ്യാപ്തി മനസ്സിലായി. സിറിയന്‍ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിച്ച് അഭയാര്‍ത്ഥികള്‍ക്കൊപ്പം യൂറോപ്പില്‍ എത്തുന്ന ഐഎസ് ഭീകരവാദികളെ അധികൃതര്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. ‘മെയില്‍ ഓണ്‍ലൈന്‍’ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് 2000 ഡോളര്‍ കൊടുത്ത് ഇത്തരം ‘സിറിയന്‍ രേഖകള്‍’ വാങ്ങിയാണ് ഈ ജിഹാദി തന്ത്രത്തിന്റെ വ്യാപ്തി വെളിപ്പെടുത്തിയത്. ഈ വ്യാജരേഖകള്‍ വില്‍ക്കുന്നവരില്‍ നിന്നാണ് ഇത് ഉപയോഗിച്ച് ഐഎസ് ഭീകരര്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൊപ്പം യൂറോപ്പില്‍ എത്തുന്ന വിവരം പുറംലോകം അറിഞ്ഞത്.
സിറിയയില്‍ നിന്ന് മോഷ്ടിച്ചെടുത്ത ഒരു അപേക്ഷാഫോമില്‍ മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറുടെ ഫോട്ടോ പതിച്ചു നല്‍കുകയായിരുന്നു. സിറിയന്‍ നഗരമായ അലപ്പോയില്‍ കൊല്ലപ്പെട്ട ഒരു ഐഎസ് ഭീകരന്റെ പേര് സിറിയന്‍ പൗരന് എന്നാക്കി അപേക്ഷയില്‍ ചേര്‍ക്കുകയും ചെയ്തു. ”ഐഎസ് പോരാളികള്‍ ഇപ്രകാരം യൂറോപ്പിലേക്ക് പോകുന്നു. വീണ്ടും ഐഎസ് പോരാളിയാവാനുള്ള ഉചിതമായ സമയം കാത്തിരിക്കുകയാണ് അവര്‍” എന്നാണ് വ്യാജരേഖ ചമയ്ക്കുന്നയാള് രസകരമായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞതത്രേ.
ഓരോ 100 സിറിയന്‍ കുടിയേറ്റക്കാരില്‍ രണ്ടുപേര്‍ വീതം തുര്‍ക്കിയും ഗ്രീസും വഴി യൂറോപ്പിലേക്ക് കടക്കുന്ന ഐഎസ് ഭീകരരാണെന്ന് ലബനന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുകയുണ്ടായി. ജിഹാദി ഭീകര സംഘടനകള്‍ പരിശീലനം ലഭിച്ച ജിഹാദികളെ ആള്‍മാറാട്ടം നടത്തി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ വിടുകയാണെന്ന് ലബനീസ് വിദ്യാഭ്യാസ മന്ത്രി ഏലിയാസ് ബൗബാസ് ഒരു ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് പറയുകയായിരുന്നു.
അടുത്തത്: ഭാരതം പഠിക്കണം യൂറോപ്യന്‍ പാഠം