അടുത്തിടെയായി, ഔറംഗസേബ് എന്ന അസഹിഷ്ണുവും ഇതരമതവിദ്വേഷിയുമായ ഭരണാധികാരിയെ വെള്ളപൂശാനും മഹത്വവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയാണ്. ഔറംഗസേബിന്റെ കീഴില്‍ ഹിന്ദുക്കള്‍ എത്രമാത്രം ദുരിതമനുഭവിച്ചിരുന്നു എന്ന് 1665 നവംബര്‍ മാസം 20 ന് അയാള്‍ പുറപ്പെടുവിച്ച ഒരു ഫാര്മാനയില് പറയു ന്നുണ്ട്. അത് ഇങ്ങനെയാണ്: ‘പഞ്ചമി, അമാവാസി, ഏകാദശി എന്നീ വിശേഷ ദിവസങ്ങളില്‍ ഹിന്ദുക്കള്‍ അവരുടെ കടകള്‍ നേരത്തെ അടച്ചിടുന്നു. അത് പാടില്ല. കടകള്‍ എപ്പോഴും തുറക്കണമെന്ന് ചക്രവര്‍ത്തി ഉത്തരവിടുന്നു. കൂടാതെ ഹോളി പോലുള്ള ആഘോഷ സമയങ്ങളില്‍ ഹിന്ദുക്കള്‍ എല്ലാ ചക്ലകളിലും ബസാറിലും ഹോളി ദീപം കൊളുത്തുന്നു. ദീപാവലിയില്‍ ഹിന്ദുക്കള്‍ ബസാറുകളില്‍ ദീപങ്ങള്‍ കത്തിക്കുന്നില്ലെന്നും ഹോളിക്കായി ഒരുക്കിയിരിക്കുന്ന അഗ്നികളില്‍ വിറകുകള്‍ എരിയുന്നില്ലെന്നും ഉറപ്പാക്കാന്‍ മുഗള്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കുന്നു.’
എല്ലാ ഇസ്ലാമിക ഭരണാധികാരികളും ഇതൊക്കെ തന്നെയാണ് ചെയ്തതെങ്കിലും ബസാറില്‍ തീ കൊളുത്തി ഹോളി ആഘോഷിക്കുന്നത് പോലും നിരോധിച്ച ഒരേയൊരു മതഭ്രാന്തന് ഔറംഗസേബ് മാത്രമാണ്.
‘മിറത്ത് ഇ അഹമദി’ പ്രകാരം തന്റെ എണ്‍പത്തി നാലാമത്തെ വയസ്സില്‍ ഔറംഗസേബ് അന്വേഷിച്ചിരുന്ന പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് സോമനാഥ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ വീണ്ടും ആരാധന തുടങ്ങിയോ ഇല്ലയോ എന്നാണ്. അങ്ങനെ തുടങ്ങിയെങ്കില്‍ ആ ക്ഷേത്രത്തിന്റെ ഓര്‍മ്മ പോലും നിലനില്‍ക്കാത്ത വിധം അതിനെ നശിപ്പിക്കാനും അയാള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഭാരതത്തിലെ എല്ലാ ഇസ്ലാമിക ഭരണാധികാരികളും ഇങ്ങനെയൊക്കെ തന്നെയാണ് ഭരണം നടത്തിയിരുന്നത് എങ്കിലും അതില്‍ നിന്നെല്ലാം ഔറംഗസെബിനെ വ്യത്യസ്തനാക്കുന്നത് മരണക്കിടക്കയില്‍ പോലും ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകരുത് എന്ന അയാളുടെ സങ്കുചിത ചിന്ത കൊണ്ടാണ്. അത്തരമൊരു മതഭ്രാന്തനെ ചുറ്റിപ്പറ്റിയുള്ള കലാപങ്ങള്‍ ഈ നാടിന്റെ അന്തസ്സിന് ക്ഷതമേല്‍ക്കുന്നതുമാണ്.
മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവക്കല്ലറ തകര്‍ക്കണം എന്ന ആവശ്യമുന്നയിച്ചത് ജനങ്ങളാണ്. പൂര്‍വസൂരികളുടെ ത്യാഗസ്മരണയില്‍ നിന്ന് രാഷ്ട്ര ചേതന തിരിച്ചറിഞ്ഞ ഒരു ജനതയുടെ ആവശ്യമാണത്. എന്നാല്‍ അത് ചെയ്യുന്നത് ശരിയല്ല, ഔറംഗസേബ് എത്രമാത്രം വലിയ ക്രൂരനായിരുന്നു എന്ന് വരും തലമുറ അറിയുന്നതിന് ആ കല്ലറ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. നിലവില്‍ ഛത്രപതി സംഭാജിയുടെ ഐതിഹാസികമായ ചരിത്രം പറയുന്ന ഛാവ എന്ന ചലച്ചിത്രം ഔറംഗസേബിന്റെ തനി നിറം തുറന്നു കാട്ടിയത് ഇസ്ലാമിക മതമൗലികവാദികളെ ചൊടിപ്പിച്ചിരുന്നു. സിനിമയില്‍ കാണിച്ച ഔറംഗസേബിന്റെ ഒരു കൃത്യവും കള്ളമല്ല എന്നിരിക്കെ എന്തിനായിരിക്കണം മതമൗലികവാദികള്‍ക്ക് പൊള്ളിയത്.
സത്യത്തില്‍ ചരിത്രത്തില്‍ സംഭാജി അനുഭവിച്ച ത്യാഗത്തിന്റെ പത്തിലൊന്ന് പോലും സിനിമയില്‍ കാണിച്ചിട്ടില്ല. ചങ്ങലയ്ക്കിട്ട സംഭാജിയെ കവി കലാഷിനൊടൊപ്പം സൈനിക താവളത്തില്‍ മുഴുവനും നടത്തിച്ച് ഭടന്മാരെ കൊണ്ട് കൂകി വിളിപ്പിച്ചിരുന്നു. ആ കാഴ്ച കണ്ട് ഔറംഗസേബ് മുട്ട് കുത്തി ആകാശത്ത് നോക്കി അയാളുടെ സര്‍വ്വശക്തനായ ദൈവത്തിന് ഇങ്ങനെയൊരു കാഴ്ച നല്‍കിയതിന് നന്ദി പറഞ്ഞു. സംഭാജിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും മാത്രമല്ല, സംഭാജിയുടെ വെട്ടിമുറിച്ച മാംസങ്ങളില്‍ ചില ഭാഗം ഔറംഗസേബ് നായ്ക്കള്‍ക്ക് ഇട്ട് നല്‍കുന്നുമുണ്ട്.
‘സംഭാജിയുടെ മാംസം തെരുവുനായ്ക്കള്‍ക്ക് ഉള്ളതാണ്. അത് സ്പര്‍ശിക്കുന്നവരെ സംഭാജി നേരിട്ട അതേ ക്രൂരതകള്‍ക്ക് വിധേയരാക്കുമെന്ന്’ അയാള്‍ പ്രഖ്യാപിച്ചിരുന്നു. സംഭാജിയെ വധിച്ചതിന് ശേഷം അദേഹത്തിന്റെ ശിരസ്സ് കുന്തത്തില്‍ കോര്‍ത്ത് ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ശരീര ഭാഗങ്ങള്‍ ഭീമാ നദിയിലേക്ക് ഒഴുക്കി വിടുകയുമാണ് അയാള്‍ ചെയ്തത്. അതുവരെ പിണങ്ങി നിന്ന മറാത്താ വിഭാഗങ്ങള്‍ ഈ സംഭവത്തോടെയാണ് ഒന്നിക്കുന്നതും മുഗളര്‍ക്ക് എതിരെ പടനയിക്കുന്നതും, അവരുടെ സാമ്രാജ്യം തകരുന്നതും. ഇതൊന്നും സിനിമയില്‍ കാണിച്ചിട്ടില്ല.
സംഭാജിയോട് ഈ കാണിച്ച ക്രൂരതകള്‍ എല്ലാം തന്നെ ഔറംഗസേബിന്റെ കൊട്ടാരം ചരിത്രകാരന്മാര് തയ്യാറാക്കിയ അയാളുടെ ജീവചരിത്രമായ മസീരി ആലംഗിരിയില്‍ പറയുന്നുണ്ട്. ആധുനിക ഇന്ത്യയിലെ എണ്ണം പറഞ്ഞ ചരിത്രകാരന്മാരില് ഒരാളായ ജദുനാഥ് സര്‍ക്കാര്‍ എഴുതിയ മുഗള്‍ ചരിത്രത്തിലും, മറാത്താ ചരിത്രത്തിലും ഈ സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്.
ഇതില്‍ നിന്നെല്ലാം സത്യം ഉള്‍ക്കൊണ്ട ജനങ്ങളുടെ ഉയിര് ന്നേഴുല്പ്പില് അസ്വസ്ഥരായ ഇസ്ലാമിക മതമൗലികവാദികള്‍ കലാപത്തിന് എരിവ് കൂട്ടാന്‍ ആയിരിക്കണം, ഖുറാന്റെ ഒരു പേജ് വിശ്വഹിന്ദു പരിഷത്ത് അവരുടെ പ്രകടനത്തിനിടയില്‍ കത്തിച്ചു എന്നു വ്യാജമായി പ്രചരിപ്പിച്ചത്. അതെന്തായാലും നില്ക്കട്ടെ, ഔറംഗസേബിന് വേണ്ടി രംഗത്തിറങ്ങിയ അയാളുടെ പിന്‍ഗാമികള്‍ നാഗ്പൂരിനെ ഒരു കലാപഭൂമിയാക്കുകയായിരുന്നു. ഹിന്ദു കടകളും കമ്പോളങ്ങളും ഭവനങ്ങളും അടിച്ച് തകര്‍ക്കുകയും ഹിന്ദുക്കളെ ഉപദ്രവിക്കുകയും ചെയ്താണ് കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇവരെല്ലാം രംഗത്തിറങ്ങിയത്. അവിടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ വന്ന ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ യൂണിഫോം വലിച്ച് കീറുകയും അവരെ ലൈംഗികമായി അപമാനിക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു. ഗണേശ് പീഠ പോലീസ് സ്റ്റേഷന് ഇവരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്.
105 പേരോളം അറസ്റ്റു ചെയ്ത ഈ കലാപത്തില്‍ 10 കലാപകാരികള്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരാണ് എന്നത് നമ്മെ അല്‍ഭുതപ്പെടുത്തും. ഈ ചെറുപ്രായത്തില്‍ ഔറംഗസേബിനെ പോലൊരു മതഭ്രാന്തനായ ക്രൂരന് വേണ്ടി നാട് കത്തിക്കാന്‍ ഇറങ്ങിയ ഇവരുടെ ആശയപരിസരവും അതിന്റെ ഉറവിടവും നിയമ സംവിധാനങ്ങള്‍ പരിശോധിച്ച് നിഷ്പക്ഷ ഹിന്ദു സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടേണ്ടതുണ്ട്. കേസിലെ പ്രധാന പ്രത്രി ഫഹീം ഖാനെതിരെ രാജ്യദ്രോഹക്കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.
ഒരു നാടിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ ഭീകരവാദവും കൈക്കരുത്തും കാണിക്കുക എന്നത് സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും നാം കണ്ടിട്ടുള്ള ഒന്ന് തന്നെയാണ്. ഇസ്ലാമിക മതമൗലികവാദികളുടെ ആ മനോഭാവത്തില്‍ ഇന്നും മാറ്റം വന്നിട്ടില്ല എന്നത് ഈ നാടിന്റെ സമാധാനമാഗ്രഹിക്കുന്ന നിഷ്പക്ഷ ഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കേണ്ട വസ്തുതയാണ്.