നവംബര്‍ 29 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ച ‘എഡ്ഗാര്‍ സ്നോ എന്ന ചാരന്’ എന്ന ലേഖനം വേറിട്ട വായനയായി മാറി. കമ്മ്യൂണിസ്റ്റുകളുടെ ചാരപ്രവര്‍ത്തനത്തിന്റെ അധികമാരും കേള്‍ക്കാത്ത ചരിത്രമാണ് ലേഖകന്‍ രാമചന്ദ്രന് പങ്കുവച്ചത്. കമ്മ്യൂണിസ്റ്റു കള്‍ എക്കാലത്തും ഭാരതത്തിനെതിരെ രഹസ്യമായി പ്രവര്‍ത്തിക്കുകയും ശത്രുരാജ്യമായ ചൈനയ്ക്ക് സഹായ കരമാംവിധം നിലപാടുകള്‍ സ്വീകരി ക്കുകയും ചെയ്യുന്നവരാണ് എന്നതിന്റെ മറ്റൊരുദാഹരണം കൂടിയായി സ്നോ യുടെ ചരിത്രം. പത്രപ്രവര്‍ത്തകരായും നവോത്ഥാനപ്രവര്ത്തകരായുമെല്ലാം വേഷം കെട്ടി ഇന്നും നമ്മുടെ നാട്ടില്‍ ചാരപ്രവര്‍ത്തനം നടത്തുകയും വി ദേശ സഹായം കൈപ്പറ്റുകയും ചെയ്യു ന്നവര്‍ ഉണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. അങ്ങനെയുള്ളവര്‍ക്കെ തിരെ കരുതിയിരിക്കണം എന്നോര്‍മ്മ പ്പെടുത്തുന്നത്കൂടിയാണ് സ്നോയുടെ ചരിത്രം. ഇത്തരം അപൂര്‍വ്വ ചരിത്രങ്ങള്‍ കേസരിയില്‍ കൂടുതലായി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പി.വി. വിശ്വനാഥന്
എഴുമറ്റൂര്‍
‘എഡ്ഗാര്‍ സ്നോ എന്ന ചാരന്’ വായിക്കാം…