നമ്മള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ട്,
അതിന് ഇത്തരമൊരു പ്രതികാരം താങ്കള്‍ ചെയ്യരുതായിരുന്നു.
മറ്റെത്രയെത്ര മാര്‍ഗ്ഗങ്ങളുണ്ട്,
ഗുണ്ടകളെ വിട്ട് തല്ലിച്ചതക്കാം,
വീടിന് കല്ലെറിയാം,
വേലിക്കല്ലള പിഴുത് തര്‍ക്കമുയര്‍ത്താം,
മഞ്ഞപ്പത്രത്തിലൂടെ നാറ്റിക്കാം,
ഊമക്കത്തയച്ച് ഉറക്കം കളയാം,
പെമ്പിള്ളേരുടെ കല്ല്യാണം മുടക്കാം
ജാരസംസര്‍ഗ്ഗം ആരോപിക്കാം,
അവിഹിത ഗര്‍ഭ വിവാദത്തില്‍ കുടുക്കാം,
കിണറ്റില്‍ വിഷം ചേര്‍ക്കാം,
കള്ളക്കേസില്‍ കോടതി കയറ്റാം,
മറഞ്ഞിരുന്ന് കുത്തി മലര്‍ത്താം.
പക്ഷേ, താങ്കള്‍ ഇത്തരമൊരു…
എന്നെ തകര്‍ത്തുകളഞ്ഞു.