പഴയ വിപ്ലവകാരി ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുമായി വന്നു.
കിതച്ചും….. തളര്‍ന്നും……
”നാളത്തെ ലക്ഷാധിപതി നിങ്ങളാണ്”
”സഖാവ് മാധവേട്ടനല്ലേ?” ഞാന്‍ ആശ്ചര്യപ്പെട്ടു.
സ്വയംതിരിച്ചറിയപ്പെട്ട ഒരുനിമിഷത്തെ മൗനത്തിന് ശേഷം
സഖാവ് പതുക്കെപറഞ്ഞു.
”ചീനയില്‍ നിന്ന് ഭൂട്ടാനിലേക്ക് ഏറെ ദൂരമില്ലെ”
നക്‌സല്‍ ബാരിയില്‍ നിന്നും…. ഞാന്‍ പിറു പിറുത്തു.