”ഒരു സ്ത്രീ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊല നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. നാളിതുവരെ കൊലപാതകി ആരെന്ന് പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല….”
”അമേരിക്കയിലൊ ആഫ്രിക്കയിലൊ ആണ് സംഭവമെങ്കില്‍ ഇതേപ്പറ്റി ഒരു കവിത പൂശാമായിരുന്നു. ഇനിയിപ്പൊ കഥയൊ നോവലൊ ആയാലും വായനക്കാര്‍ മുഷിയില്ല.”
”സംഭവം അമേരിക്കയിലൊ ആഫ്രിക്കയിലൊ അല്ല”
”എങ്കില്‍ വടക്കേ ഇന്ത്യയിലാവും. യു.പി., ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് ഇത്യാദി സംസ്ഥാനങ്ങളിലാണെങ്കില്‍ ഉടന്‍ നോം പ്രതികരിക്കേണ്ടതുണ്ട്.”
”സംഭവം കേരളത്തിലാണ് സാംസ്‌കാരികതമ്പ്രാ………”
”ശ്വാനപുത്രാ എങ്കിലത് ആദ്യം പറയണ്ടേ?”
”ക്ഷമിക്കണം.”
”അബദ്ധത്തിലെങ്ങാനും പ്രതികരിച്ചിരുന്നെങ്കില്‍..!”
”പ്രതികരിച്ചിരുന്നെങ്കില്‍…….?”
”കിട്ടേണ്ട പുരസ്‌കാരം അമിട്ടായേനേ!!”