Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

സന്തോഷക്കതിരുകള്‍ വിളയുന്ന രചന

എം.കെ.സദാനന്ദന്‍, ടീയെച്ച് വത്സരാജ്‌

Print Edition: 22 November 2019

പൂ വിരിയും പോലെ ജീവിതം
ശോഭന വെങ്ങോല
യെസ് പ്രസ് ബുക്‌സ്,
പെരുമ്പാവൂര്‍
പേജ്:80 വില:80 രൂപ

ശോഭന വെങ്ങോല രചിച്ച ‘പൂ വിരിയും പോലെ ജീവിതം’ എന്ന മോട്ടിവേഷന്‍ പുസ്തകം തീര്‍ച്ചയായും പുതുതലമുറയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാനുതകുന്ന ഒന്നാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ നല്ല ആശയവിനിമയം ഇല്ലാതെ വരുമ്പോള്‍ കുടുംബത്തില്‍ സന്തോഷം ഇല്ലാതാവുകയും ബന്ധങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിചാരവികാരങ്ങള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പങ്കുവെക്കാന്‍ തയ്യാറായാല്‍ കുടുംബത്തില്‍ ആനന്ദം കളിയാടും. ജീവിതത്തില്‍ സന്തോഷത്തിന്റെ കതിരുകള്‍ വിളയാന്‍ മനസ്സില്‍ നന്മയുടെ വിത്തുകള്‍ പാകണം എന്നു പറയാറുണ്ടല്ലോ. യുവാക്കളില്‍ മൂല്യബോധവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക്, ‘പൂ വിരിയും പോലെ ജീവിതം’ എന്ന രചന ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാവുന്നതാണ്.

അപ്പൂപ്പന്‍താടി
കുഞ്ഞുമോള്‍ സി.എന്‍.
യെസ് പ്രസ് ബുക്‌സ്
പെരുമ്പാവൂര്‍
പേജ്: 64 വില: 70 രൂപ

കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും പാടി രസിക്കാന്‍ പാകത്തില്‍ വൈവിദ്ധ്യമായ പ്രമേയങ്ങള്‍ ലളിതമായ പദപ്രയോഗത്തോടെ ഉള്‍ക്കൊള്ളിച്ചാണ് കുഞ്ഞുമോള്‍ സി.എന്‍. ‘അപ്പൂപ്പന്‍ താടി’യെന്ന കവിതാപുസ്തകം അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാലമനസ്സുകളില്‍ സ്‌നേഹത്തിന്റെയും നന്മയുടെ യും അമൃതം നിറയ്ക്കാനായി അക്ഷരപ്പാട്ടുകള്‍ എന്ന കവിതയിലൂടെ ‘അ’ യെന്ന അക്ഷരത്തോടെ അമ്മയുടെ വാത്സല്യം പകര്‍ന്നുകൊടുത്തുകൊണ്ടാണ് കവിതാസമാഹാരം ആരംഭിക്കുന്നത്. തുടര്‍ന്ന് ചിറകുവിരിച്ചതിനുള്ളില്‍ മക്കളെ സംരക്ഷിക്കുന്ന ‘കോഴിയമ്മ’ യിലൂടെ ഒടുവില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച്, കിളികളുടെ മാതാവായ മരത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുന്നു. കൊച്ചുകൊച്ചുവരികളിലൂടെ വലിയ ആശയങ്ങളെ ബാലമനസ്സുകളിലേക്കു സന്നിവേശിപ്പിക്കാന്‍ ‘അപ്പൂപ്പന്‍താടി’യ്ക്കു സാധിക്കുമെന്നുറപ്പാണ്.

ഒരു പെണ്‍കുട്ടി മാത്രമുള്ള വീട്
സ്വാമിയാന്‍
യെസ് പ്രസ് ബുക്‌സ്
പെരുമ്പാവൂര്‍
പേജ്: 95 വില: 100 രൂപ

നിരാശ്രയയായ ഒരു പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ജീവിതവ്യഥകളാണ് ‘ഒരു പെണ്‍കുട്ടി മാത്രമുള്ള വീട്ടി’ലെ പ്രധാന കഥാതന്തു. വെള്ളിവെളിച്ചത്തില്‍ കാണുന്ന വശ്യവും വര്‍ണ്ണശബളവുമായ ജീവിതത്തിനുപിന്നില്‍ ചായം തേയ്ക്കാത്ത, നൊമ്പരപ്പെടുത്തുന്ന ഒരു നഗ്നയാഥാര്‍ത്ഥ്യം ഉണ്ടെന്നു അധികമാരും ചിന്തിക്കാറില്ലല്ലോ. ശരിയ്ക്കും ഈ നോവലിലെ ഇതിവൃത്തം സമൂഹത്തില്‍ നിത്യേനയെന്നോണം മനുഷ്യര്‍ അനുഭവിച്ചറിയുന്ന ദുഃഖസത്യങ്ങളാണ്. നിസ്സഹായാവസ്ഥയില്‍ കൈത്താങ്ങാകുന്നതിനുപകരം ദൂരെ മാറിനിന്ന് അവയെയൊക്കെ ചലിക്കുന്ന ചിത്രങ്ങളാക്കി രേഖപ്പെടുത്താനുള്ള പുത്തന്‍ കമ്പോളമനസ്സിനുടമയായ ഇന്നത്തെ തലമുറയെ നമുക്കിതില്‍ വ്യക്തമായി ദര്‍ശിക്കാനാവും.
ചിത്രകലാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ചിരുന്ന സ്വാമിയാന്‍ എന്ന സാഹിത്യകാരന് തന്റെ രചനകളെ അ ച്ചടിച്ച് കാണാനുള്ള ഭാഗ്യമുണ്ടാ യിട്ടില്ലെങ്കിലും, ‘ഒരു പെണ്‍ കുട്ടി മാത്രമുള്ള വീട്’ എന്ന നോവലിലൂടെ അദ്ദേഹത്തിലെ കഥാകാരനെ സഹൃദയലോകം അംഗീകരിക്കും. ഒറ്റപ്പെടലിന്റെ യും നൊമ്പരങ്ങളുടെയും മനോവ്യഥ ഉള്ളിലൊതുക്കി കഴിഞ്ഞുകൂടുമ്പോഴും, ശരിയ്ക്കും മനുഷ്യനെ ഒറ്റപ്പെടുത്തുന്നത് മനുഷ്യന്‍ തന്നെയല്ലേ എന്ന ആശയം നമ്മുടെ മസ്തിഷ്‌ക്കത്തിലേക്കു കടത്തിവിടുകയാണ് നോവലിസ്റ്റ്.

എം.കെ.സദാനന്ദന്‍

ശുദ്ധപദമഞ്ജരി
ഉമ്മാച്ചു
മലയാളം ഗുപുസ
ഗുരുബാബ പുസ്തകസഹായി, ഗുരുവായൂര്‍
പേജ്: 130 വില: 50 രൂപ

ഭാഷയുടെ അര്‍ത്ഥമറിയാന്‍ നിഘണ്ടു ഉപയോഗിക്കാറുണ്ടല്ലോ. വലിയ നിഘണ്ടുവിലേക്ക് കടക്കാനുള്ള ഒരു താക്കോല്‍ ദ്വാരമാണ് എഴുത്തുകാരനായ ഉമ്മാച്ചു തയ്യാറാക്കിയ ശുദ്ധപദമഞ്ജരി എന്ന മലയാളം – മലയാളം നിഘ ണ്ടു. മലയാള ഭാഷയില്‍ സമൃദ്ധമായി ഉപയോഗിക്കുന്ന സം സ്‌കൃത പദങ്ങളെക്കുറിച്ച് അ ല്പമെങ്കിലും അറിയാന്‍ ഈ പുസ്തകത്തിലൂടെ സാധിക്കും. ചില വാക്കുകളുടെ അര്‍ത്ഥത്തോടൊപ്പം അതിന്റെ വിശദമായ വിവരണവും പുസ്തകത്തില്‍ ചേര്‍ത്തത് വായനക്കാര്‍ക്ക് ഉപകാരപ്രദമാകും. കാശിയിലെ ശിവാനന്ദ യോഗി പ്രസിദ്ധീകരിച്ച അയ്യപ്പദീക്ഷിതരുടെയും നീലകണ്ഠദീക്ഷിതരുടെയും ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്ന് പ്രചോദിതനായ ദേശമംഗലത്ത് വാര്യര്‍ നീലകണ്ഠ ദീക്ഷിതര്‍ എന്ന പ്രൗഢ പ്രബന്ധം രചിക്കുകയുണ്ടായി. ഈ ഗ്രന്ഥം ഉമ്മാച്ചുവിന് നിഘണ്ടു രചനക്ക് പ്രചോദകമായിട്ടുണ്ട്. സൂക്ഷിച്ചുവെക്കാനും അത്യാവശ്യ ഭാഷാവിനിമയത്തിനും സഹായകമായ കൃതിയാണ് ശുദ്ധപദമഞ്ജരി.

ടീയെച്ച് വത്സരാജ്‌

Tags: കുഞ്ഞുമോള്‍ സി.എന്‍.പൂ വിരിയും പോലെ ജീവിതംശോഭന വെങ്ങോലഎം.കെ.സദാനന്ദന്‍പുസ്തകപരിചയംടീയെച്ച് വത്സരാജ്‌ശുദ്ധപദമഞ്ജരിഉമ്മാച്ചുഒരു പെണ്‍കുട്ടി മാത്രമുള്ള വീട്സ്വാമിയാന്‍അപ്പൂപ്പന്‍താടി
Share3TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies