Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

ഓര്‍മ്മയായത് ഇടയ്ക്കയിലെ തിച്ചൂര്‍ സ്പര്‍ശം

കൊടകര ഉണ്ണികൊടകര ഉണ്ണി
12 January 2024

അറുപത്തിനാലുകലകളേയും പ്രതിനിധാനം ചെയ്യുന്ന ഇടയ്ക്ക എന്ന തോലിട്ടവാദ്യത്തില്‍ തോല്‍ക്കാത്ത മനസ്സോടെ വാദന ജൈത്രയാത്ര നടത്തിയ കലോപാസകനായിരുന്നു കാലമെത്തുംമുമ്പെ ജീവിതകാലം കൊട്ടിക്കയറിയ തിച്ചൂര്‍ മോഹനന്‍. മൂന്നുവയസ്സു മുതല്‍ തിച്ചൂര്‍ അയ്യപ്പന്‍കാവിലെ ഇടയ്ക്കകൊട്ടും ശംഖുവിളിയും നിര്‍വഹിച്ച മോഹനന്‍ അറുപത്തിയാറുവയസ്സുവരെ ഇടയ്ക്ക കൊട്ടി. വെറും ഇടയ്ക്കക്കാരനായിരുന്നില്ല മോഹനന്‍. ഇടയ്ക്കയെ അറിഞ്ഞ് വായിച്ച കാലഘട്ടത്തിന്റെ പ്രമാണിയായിരുന്നു. കിള്ളിക്കുറിശ്ശിമംഗലം കോക്കാട്ട് ഗോവിന്ദന്‍കുട്ടി പൊതുവാളുടേയും തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷ്മിക്കുട്ടിപൊതുവാളസ്യാരുടേയും മകനായി ജനിച്ച മോഹനന്‍ അമ്മാവനായ ഉണ്ണികൃഷ്ണപ്പൊതുവാളുടെ അതലസ്പര്‍ശിയായ ഭാഷ്യമായിരുന്നു. യഥാര്‍ത്ഥ പിന്‍മുറക്കാരനായി വളരാവുന്നിടത്തോളം വളര്‍ന്നു. നിത്യശീവേലിക്ക് ആറാമത്തെ വയസ്സില്‍ ചെണ്ട കൊട്ടി. ഒമ്പതാമത്തെ വയസ്സില്‍ അമ്മാവന്റെ ശിക്ഷണത്തില്‍ അടിയന്തിരത്തായമ്പകയാണ് ആദ്യം അഭ്യസിച്ചത്. സ്‌കൂള്‍ അവധി ദിനങ്ങളില്‍ മോഹനന്‍ പൂരപ്പറമ്പിലും ഉത്സവവേദിയിലുമായിരുന്നു കൂടുതലും. വള്ളുവനാടന്‍ പ്രദേശങ്ങളില്‍ വരവൂരാശാനൊപ്പവും പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍ക്കൊപ്പവും മോഹനന്‍ പോകാത്ത ക്ഷേത്രങ്ങളില്ല. വാദ്യരംഗത്ത് സജീവമാകുന്നതിനുമുമ്പ് മദ്രാസ് യാത്രയാണ് മോഹനന്റെ വാദ്യകലയുടെ വഴിത്തിരിവൊരുക്കിയത്. വീടുവിട്ടിറങ്ങിയ മോഹനന്‍ വടക്കാഞ്ചേരി റെയില്‍വേസ്‌റ്റേഷനിലെത്തിയപ്പോള്‍ പല്ലാവൂര്‍ അപ്പുമാരാരും സംഘവും മദ്രാസിലേക്കുപോകുന്നത് കാണുകയും സംഘത്തിലെ മദ്ദളപ്രമാണിയായിരുന്നു തിച്ചൂര്‍ വാസുവാര്യരുടെ വാക്കനുസരിച്ച് അവര്‍ക്കൊപ്പം കൂടുകയും ചെയ്തു. മദ്രാസ്, ബോംബെ, കല്‍ക്കത്ത എന്നിവിടങ്ങളിലെ പര്യടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ മോഹനന്‍ കൊട്ടാവുന്ന തിമിലക്കാരനായിരുന്നു. എങ്കിലും വെള്ളിത്തിരുത്തി കുട്ടികൃഷ്ണന്‍നായരുടെ കീഴില്‍ തിമില അഭ്യസിച്ച് അരങ്ങേറ്റവും നടത്തി. പുതുക്കോട് കൊച്ചമാരാരുടെ കീഴിലും മോഹനന്‍ തിമില പരിശീലിച്ചു. തിമിലക്കാരനായി പഞ്ചവാദ്യവേദികളില്‍ സജീവമായപ്പോഴാണ് പൊറത്തുവീട്ടില്‍ നാണുമാരാര്‍, അന്നമനട അച്യുതമാരാര്‍ എന്നിവര്‍ക്കൊപ്പം ചേരുന്നത്. ഇടയ്ക്കക്കാരുടെ എണ്ണം കുറവായിരുന്ന കാലമായിരുന്നു അത്.

Google NewsAdd Kesari Weekly as a preferred source on Google

1978 മുതലാണ് മോഹനന്‍ ഇടയ്ക്കക്കാരനാകുന്നത്. അതോടെ തിമിലവാദനം പൂര്‍ണമായും അവസാനിപ്പിക്കുകയായിരുന്നു. പൂരങ്ങള്‍ക്ക് മോഹനന്റെ ഇടയ്ക്കവാദനം വേറിട്ട ശൈലിയാണ്. ഒരു പൂരത്തിനുകൊട്ടിയതല്ല മറ്റൊരു വേദിയില്‍ കൊട്ടുക. മുന്‍കൂട്ടി നിശ്ചയിച്ച വാദനമായിരുന്നില്ല അത്. മോഹനന്റെ ഇടയ്ക്കയിലെ തരികിട നാലിരട്ടി മറിക്കുന്ന അതിസാധകം കേട്ടാല്‍ ആരും അതിശയപ്പെടും. പുളിമുട്ടിയും കയ്യെത്തയും മോഹന്‍ പതിറ്റാണ്ടുകളോളം സാധകം ചെയ്തതിന്റെ വൈഭവമാണത്. അറിയപ്പെടുന്ന ഇടയ്ക്കക്കാരന്‍ തിരുവില്വാമല ഹരിയും ജയനും ഇടയ്ക്കവിസ്മയം നടത്തിക്കൊണ്ടിരിക്കുന്ന പെരിങ്ങോട് സുബ്രഹ്‌മണ്യനും തിരുവമ്പാടി വിനോദും ബഹറിനിലെ സന്തോഷ് കൈലാസും മൂര്‍ക്കനാട് ദിനേശ് വാരിയരും ഉള്‍പ്പടെ നിരവധി ശിഷ്യസമ്പത്തിനുടമയാണ് മോഹനന്‍. കേരളസംഗീതനാടക അക്കാദമിയുടെ ഗുരുപൂജ ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ മോഹനനെ തേടിയെത്തി.

താളങ്ങളുടെ തമ്പുരാന്‍ പല്ലാവൂര്‍ അപ്പുമാരാര്‍ സമ്മതിച്ച ഇടയ്ക്കക്കാരനായിരുന്നു തിച്ചൂര്‍ മോഹനന്‍. പല്ലാവൂരിന്റെ വാദനസമ്പ്രാദയം ഇടയ്ക്കയില്‍ ആവാഹിക്കുകയും കൊട്ടുവഴിയെ സ്വാംശീകരിക്കുകയും ചെയ്ത അതുല്യപ്രതിഭയായിരുന്നു. മോഹനന്‍ തന്നെയാവും പല്ലാവൂരിനൊപ്പം ഏറ്റവുംമധികം വാദ്യവേദികളില്‍ ഒന്നിച്ചുകൊട്ടിയ ഇടയ്ക്കക്കാരന്‍.

ADVERTISEMENT

തിച്ചൂര്‍ മോഹനന്റെ വിയോഗം തൃശ്ശൂര്‍ തിരുവമ്പാടിക്ക് തീരാനഷ്ടമാണ്. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് 22 വയസ്സുമുതല്‍ മോഹനന്‍ ഇടയ്ക്കക്കാരനാണ്. പട്ടരാത്ത് ശങ്കരമാരാര്‍ക്കുശേഷമാണ് മോഹനന്‍ മഠത്തില്‍ വരവിനെത്തുന്നത്. മോഹനനെത്തുമ്പോള്‍ പല്ലശ്ശന ചന്ദ്രന്‍ മാരാര്‍ ഇടയ്ക്കക്കാരനായി തിരുവമ്പാടിയിലുണ്ട്. നാലരപ്പതിറ്റാണ്ടായി മുടക്കമൊന്നുമില്ലാതെ ഒരിക്കല്‍ പോലും കൂറുമാറാത്ത ഇടയ്ക്കക്കാരനായ മോഹനന്‍ തിരുവമ്പാടിക്കണ്ണന്റെ പഞ്ചവാദ്യനിരയിലുണ്ട്. കഴിഞ്ഞ പൂരത്തിനും മോഹനനായിരുന്നു മഠത്തില്‍വരവിന്റെ ഇടയ്ക്ക പ്രമാണി. പൂരമെന്നല്ല തിരുവമ്പാടിയിലെ വേല, അഷ്ടമിരോഹിണി, ഉത്സവം പള്ളിവേട്ട, ആറാട്ട് എന്നിങ്ങനെ ഓരോ വിശേഷങ്ങള്‍ക്കും മോഹനന്‍ എത്തുമായിരുന്നു. മോഹനന്‍ വിടപറഞ്ഞതോടെ സാധകത്തികവിന്റെ വാദനവൈഭവത്താല്‍ വാദ്യകലയിലെ സൂര്യതേജസ്സാണ് മറഞ്ഞത്. മോഹനന്‍ അവസാനമായി ഇടയ്ക്കയില്‍ വേദി പങ്കിട്ടത്് കുന്നംകുളത്തിനടുത്ത് കലശമലയില്‍ നടന്ന പഞ്ചവാദ്യത്തിനും ഗുരുവായൂരപ്പസന്നിധിയിലുമായിരുന്നു. ചെണ്ടയില്‍ അവസാനവേദി തിച്ചൂര്‍ അയ്യപ്പസന്നിധിയില്‍ കേളി കൊട്ടിയായിരുന്നു. ദീപാവലിനാളില്‍ പെരുവനത്ത് നടന്ന പഞ്ചവാദ്യത്തിലും ഗുരുവായൂരില്‍ ഏകാദശിയോടനുബന്ധിച്ചു നടന്ന അമൃതവിളക്കിനും മോഹനന്‍ പങ്കെടുത്തിരുന്നു. ഗുരുവായൂര്‍ തന്ത്രിവിളക്കുദിവസം പഞ്ചവാദ്യത്തിനെത്തിയ മോഹനന്‍ പത്‌നീസമേതം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മഠത്തിലെത്തി അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. കറകളഞ്ഞ ആര്‍. എസ്.എസ് പ്രവര്‍ത്തകനായിരുന്ന മോഹനന്‍ തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമിതി അംഗവും തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ShareTweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies